17/08/2026
മഹാഭാരതത്തിന്റെ പശ്ചാത്തലത്തിൽ ദ്രൗപദിയുടെയും കർണ്ണന്റെയും കഥാപാത്രങ്ങളെ തികച്ചും വ്യത്യസ്തമായ ഒരു അനുഭവ തലത്തിൽ ആവിഷ്കരിച്ച അപൂർവ്വ ക്ലാസിക് ആണ് ശ്രീ പി.കെ. ബാലകൃഷ്ണൻ എഴുതിയ ഇനി ഞാൻ ഉറങ്ങട്ടെ എന്ന പുസ്‌തകം.ചരിത്രവും പുരാണവും മനുഷ്യന്റെ ഉള്ളിലെ സംഘർഷങ്ങളും ചേർന്ന് രൂപപ്പെടുന്ന ഒരു നോവൽ. കർണ്ണന്റെ വേദനയും, കുന്തിയുടെ കുറ്റബോധവും, ദ്രൗപദിയുടെ മനസ്സും പരിചിതമായ കഥാപാത്രങ്ങളെ അപരിചിതമായ ആഴങ്ങളിലേക്ക് കൊണ്ടുപോകുന്നു.പ്രതികാരത്തിനും യുദ്ധത്തിനും അപ്പുറമുള്ള മനസ്സിന്റെ വിങ്ങലുകളെ ഇത്രയേറെ ആഴത്തിൽ തൊട്ടറിഞ്ഞ മറ്റൊരു നോവൽ അപൂർവ്വമാണ്.
ലളിതമായ ഭാഷയിൽ മനോഹരമായ
എഴുതിയ കൃതിയാണിത്. വായിക്കാത്തവരുണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ വായനയിൽ ഉൾപ്പെടുത്തുക.
വായിച്ചവർ നിങ്ങളുടെ വായനാനുഭവം
Comment ആയി ചേർക്കൂ🙏❤️💛