IUML Mundumuzhi

IUML Mundumuzhi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IUML Mundumuzhi, Political organisation, VAZHAKKAD, Malappuram.

22/05/2026

പ്രിയപ്പെട്ടവരെ,

കേരള നിയമസഭയിൽ കൊണ്ടോട്ടിയുടെ എം.എൽ.എയായി ഇന്നത്തെ സത്യപ്രതിജ്ഞയോടെ ഔദ്യോഗികമായി ചുമതലയേറ്റെടുത്തു. കൊണ്ടോട്ടിയിലെ പ്രിയപ്പെട്ട UDF പ്രവർത്തകരുടെ ചോരനീരാക്കിയും രാത്രികൾ പകലാക്കിയുമുള്ള പ്രവർത്തനങ്ങളുടെയും പ്രാർഥനകളുടെയും ഫലമാണ് ഈ വിജയം. മണ്ഡലത്തിലെ ഓരോ വോട്ടർമാരും എന്നിലേൽപ്പിച്ച ഉത്തരവാദിത്വം കേവലമായൊരു പദവിയല്ലെന്നും ജനസേവനത്തിനുള്ള വലിയ ഉത്തരവാദിത്വമാണെന്നും ഞാൻ തിരിച്ചറിയുന്നു.

ഈ യാത്രയിൽ എന്റെ കൂടെ നിന്ന ഓരോ വോട്ടർമാർക്കും, UDF പ്രവർത്തകർക്കും, സ്നേഹിതർക്കും, ബഹുമാനപ്പെട്ട സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾക്കും, രാഷ്ട്രീയാതീതമായ പിന്തുണ നൽകിയ ഓരോരുത്തർക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള നന്ദി അറിയിക്കുന്നു. വികസനപ്രവർത്തനങളിൽ രാഷ്ട്രീയാതീതമായ പിന്തുണ നൽകിയും തെറ്റുകൾ സ്നേഹബുദ്ധ്യാ തിരുത്തിയും, ശ്രദ്ധ പതിയാതെ പോവുന്ന ഇടങ്ങൾ ഓർമപ്പെടുത്തിയും കൊണ്ടോട്ടിയിലെ ഓരോ വോട്ടർമാരും പിന്തുണക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു. കൊണ്ടോട്ടിയുടെ വികസനത്തിനായി നമുക്കൊന്നിച്ചൊരുമിച്ച് മുന്നേറാം.

സ്നേഹപൂർവം
ടിപി അഷ്റഫലി എം.എൽ.എ
കൊണ്ടോട്ടി

15/05/2026

കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാലമാണ് ഇനി വരാനിരിക്കുന്നത്. നഷ്ടപ്രതാപങ്ങളിലേക്കുള്ള തിരിച്ചുപോക്ക്.

ജനങ്ങൾ ആഗ്രഹിച്ച ഭരണത്തിന് നേതൃത്വം നൽകാൻ അവർ ആഗ്രഹിച്ചയാളെ തന്നെ നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നു. വി.ഡി സതീശൻ കേരളത്തെ നയിക്കും നല്ല നാളെകളിലേക്ക്.

കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് കേവല പരസ്യ വാചകമായ 'നമ്പര്‍ വണ്‍ കേരളം' നമുക്ക് സാധ്യമാക്കണം. ഒറ്റക്കെട്ടായ പ്രവർത്തനം നമുക്ക് കരുത്താകും. വികസന സൂചികകളിലെ നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ, ദുര്‍ഭരണമുണ്ടാക്കിയ വിള്ളലുകള്‍ തീര്‍ക്കാന്‍ സദ്ഭരണം വരുന്നു.

ജനമിടിപ്പിനൊപ്പം ചേരാന്‍, കേരളത്തിന്റെ ഉയിര്‍പ്പ് സാധ്യമാക്കാന്‍ പുതിയ മുഖ്യമന്ത്രിക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

കേരളത്തിലെ യുവാക്കൾക്ക് നിരന്തരം ജോലി നൽകി നൽകി അവസാനം UDF നെ 102 ലേക്ക് എത്തിച്ച താങ്കളുടെ വലിയ മനസ്സിനെ എങ്ങനെ കാണാതെ ...
06/05/2026

കേരളത്തിലെ യുവാക്കൾക്ക് നിരന്തരം ജോലി നൽകി നൽകി അവസാനം UDF നെ 102 ലേക്ക് എത്തിച്ച താങ്കളുടെ വലിയ മനസ്സിനെ എങ്ങനെ കാണാതെ പോവും.

റൊമ്പം നന്ദി അണ്ണാ..... നന്ദി

UDF

IUML Mundumuzhi

യു ഡി എഫിന്റെ ഈ പടുകൂറ്റൻ വിജയത്തിൽ ഈ വർഗീയ ഭീകര കൊടും രാക്ഷസന്റെ പങ്ക് പറയാതെ പോകുന്നത് ശരിയായിരിക്കില്ല.ഒരു സമുദായത്തെ...
05/05/2026

യു ഡി എഫിന്റെ ഈ പടുകൂറ്റൻ വിജയത്തിൽ ഈ വർഗീയ ഭീകര കൊടും രാക്ഷസന്റെ പങ്ക് പറയാതെ പോകുന്നത് ശരിയായിരിക്കില്ല.

ഒരു സമുദായത്തെ ഉന്നം വച്ച് ഇന്നേവരെ കേരളം കണ്ടതിൽ വെച്ച് ഏറ്റവും മലീമസമായ വിഷം തുപ്പി കൊണ്ട് വർഗീയത ഛർദ്ദിച്ചപ്പോഴും അയാളെ നെഞ്ചോട് ചേർത്ത് പിടിച്ച പിണറായി വിജയൻ,

നായാടി മുതൽ നസ്രാണി വരെ ഐക്യം ഉണ്ടാക്കി അവരെ കുളം തോണ്ടും എന്ന് പറഞ്ഞപ്പോഴും, അത് മുസ്ലിം ലീഗിനെതിരെയുള്ള വാക്കാണെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ച കെ ടി ജലീൽ,

മലപ്പുറം ജില്ലയിലെ ആ ഒരൊറ്റ മണ്ഡലം മാത്രം ഉദാഹരിക്കുന്നു, 1% പോലും ക്രിസ്ത്യൻ സമുദായം ഇല്ലാത്ത തവനൂർ മണ്ഡലത്തിൽ, ആ സമുദായത്തിൽ നിന്നും ഒരാളെ ഞങ്ങൾ ജയിപ്പിച്ചിരിക്കുന്നു, പണവും സമയവും ഊർജ്ജവും ചെലവാക്കി തന്നെ, എന്തിനുവേണ്ടി എന്നറിയുമോ?
ഈ കൊടും വർഗീയ വിഷത്തിനും അവനെ നെഞ്ചോട് ചേർത്ത് തെരഞ്ഞെടുപ്പിനെ നേരിട്ട് പിണറായി വിജയനും അത്രമേൽ വിഷം ചൊരിഞ്ഞിട്ടും അതിനെ പോലും ന്യായീകരിച്ച് സമുദായത്തിന്റെ നെഞ്ചിൽ കുത്തിയ ഒരുത്തനും ഒന്നിച്ച് തിരിച്ചടി നൽകുന്നതിന് വേണ്ടി. മലപ്പുറം എന്താണെന്ന് പ്രവർത്തിപഥത്തിൽ തെളിയിച്ചു കൊടുക്കുന്നതിനു വേണ്ടി, മലപ്പുറത്തിൽ ഭൂരിപക്ഷ സമുദായത്തിന്റെ മനസ്സും വിചാരങ്ങളും എന്താണ് എന്ന് ബോധ്യപ്പെടുത്തുന്നതിന് വേണ്ടി.

ഒരു ശങ്കയുമില്ലാതെ ഉറപ്പിച്ചു പറയാം. വർഗീയതയുടെ കൊടും വിഷം പേറുന്ന ഈ തെമ്മാടിയുടെ പുലമ്പൽ ഒന്ന് മാത്രമാണ്, വി ഡി സതീശൻ എന്ന നേതാവിനെയും അദ്ദേഹം നേതൃത്വം കൊടുക്കുന്ന യുഡിഎഫിനെയും ഈ പടുകൂറ്റൻ വിജയത്തിലേക്ക് നയിച്ച പ്രധാന ഘടകം.
നന്ദി വിഷമേ,
കൊടും വിഷമേ.

IUML Mundumuzhi

_Visionary Leaders_💚💙IUML Mundumuzhi
04/05/2026

_Visionary Leaders_💚💙

IUML Mundumuzhi

30/04/2026

W͟E͟L͟F͟A͟R͟E͟ W͟I͟N͟G͟
R͟I͟Y͟A͟D͟H͟ M͟A͟L͟A͟P͟P͟U͟R͟A͟M͟ D͟T͟ K͟M͟C͟C͟.

30/04/2026
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ

#റിയാദിൽ #മരണപ്പെട്ട #കൊണ്ടോട്ടി #സ്വദേശിയുടെ #മയ്യിത്ത് #നാളെ #നാട്ടിലേക്ക് #കൊണ്ടുപോകും.

​കഴിഞ്ഞ ദിവസം റിയാദിലെ താമസസ്ഥലത്ത് വെച്ച് മരണപ്പെട്ട മലപ്പുറം കൊണ്ടോട്ടി, വാഴക്കാട് സ്വദേശി സുബൈർ മേപ്പത്തൂരിന്റെ (38) മയ്യിത്ത് നാളെ (01-05-2026 വെള്ളിയാഴ്ച) ഫ്ലൈനാസ് എയർലൈൻസിൽ നാട്ടിലേക്ക് കൊണ്ടുപോകും.

ജനാസ കാണാൻ ആഗ്രഹിക്കുന്നവർ നാളെ (01/05/2026) രാവിലെ 09 മണിക്ക് മുമ്പായി ശുമൈസി മോർച്ചറി പരിസരത്ത് എത്തിച്ചേരുക.

മയ്യിത്ത് നമസ്കാരം നാളെ (01/05/2026)ന് ജുമുഅ നമസ്കാരാനന്തരം അബൂബക്കർ സിദ്ദിഖ് റോഡിലുള്ള അമീർ ബന്ദർ ബിൻ അബ്ദുൽ അസീസ് പള്ളിയിൽ വെച്ച് നടക്കും.

ان شاء الله

📍ശുമൈസി ഹോസ്പിറ്റൽ മോർച്ചറി ലൊക്കേഷൻ: 👇🏻
https://maps.app.goo.gl/rtAY6CK1YDXsSonC6?g_st=iw

📍മയ്യിത്ത് നിസ്കരിക്കുന്ന പള്ളിയുടെ (അമീർ ബന്ദർ ബിൻ അബ്ദുൽ അസീസ്)Location: 👇🏻
https://maps.app.goo.gl/zRwVXnAdfyTcGo4RA?g_st=ic

----------
30-04-2026
റിയാദ്


🔹 ᴡᴇʟғᴀʀᴇ ᴡɪɴɢ ᴍᴇᴅɪᴀ ᴄᴇʟʟ ʀɪʏᴀᴅʜ ᴍᴀʟᴀᴘᴘᴜʀᴀᴍ ᴅɪsᴛʀɪᴄᴛ ᴋᴍᴄᴄ

27/04/2026

മുസ്ലിം ലീഗ് അല്ലാതെ മറ്റാര്
നേതൃത്വം സയ്യിദീ
അഭിമാനം എന്റെ പാർട്ടി .

27/04/2026
إنا لله وإنا اليه راجعون اللهم اغفر له وارحمه واعف عنه وأدخله في الجنةآمين
27/04/2026

إنا لله وإنا اليه راجعون

اللهم اغفر له وارحمه واعف عنه وأدخله في الجنة

آمين

W͟E͟L͟F͟A͟R͟E͟ W͟I͟N͟G͟
R͟I͟Y͟A͟D͟H͟ M͟A͟L͟A͟P͟P͟U͟R͟A͟M͟ D͟T͟ K͟M͟C͟C͟.

27/04/2026

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ

#റിയാദിൽ #മലപ്പുറം #കൊണ്ടോട്ടി #സ്വദേശി #മരണപ്പെട്ടു

​റിയാദ്: മലപ്പുറം കൊണ്ടോട്ടി വാഴക്കാട് സ്വദേശി സുബൈർ മേപ്പത്തൂർ (38) റിയാദിലേ താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടു. റിയാദിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു.

കമ്മദ് ആണ് പിതാവ്, മാതാവ് ആമിന. മുബീനയാണ് ഭാര്യ. മുഹമ്മദ് മഹ്ബിൻ ഷാ, മുഹമ്മദ് ഹനാൻ ഷാ എന്നിവർ മക്കളാണ്.

പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മയ്യത്ത് ശുമേസി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റുന്നതാണ്

മയ്യിത്ത് റിയാദിൽ ഖബറടക്കുന്നതിന് വേണ്ടിയുള്ള നടപടി ക്രമങ്ങളുമായി റിയാദ് കെഎംസിസി വെൽഫെയർ വിങ് വൈസ് ചെയർമാൻ ഷറഫു പുളിക്കൽ, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ മേൽനോട്ടത്തിൽ ഭാരവാഹികളായ സലീം സിയാം കണ്ടം, ജാഫർ വീമ്പൂർ, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ട്രഷറർ മുനീർ വാഴക്കാട്, നെസ്റ്റോ പ്രതിനിധികളായ റാഫി വേങ്ങര, ജലീൽ വടകര എന്നിവർ രംഗത്തുണ്ട്.
ان شاء الله

🔹 ᴡᴇʟғᴀʀᴇ ᴡɪɴɢ ᴍᴇᴅɪᴀ ᴄᴇʟʟ ʀɪʏᴀᴅʜ ᴍᴀʟᴀᴘᴘᴜʀᴀᴍ ᴅɪsᴛʀɪᴄᴛ ᴋᴍᴄᴄ

10/04/2026

ഈ വൈകുന്നേരം വരേ വലിയ ജനാധിപത്യപോരാട്ടത്തിൽ അണിചേർന്ന ഓരോരുത്തരെയും ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്യുന്നു. എനിക്കൊപ്പം യാതൊരു മു൯വിധികളുമില്ലാതെ വെയില് കൊണ്ട് ഓടിനടന്ന പ്രവർത്തകർ, വീട് വരെ ഒഴിഞ്ഞുതന്ന് കൂടെ നടന്ന നാട്ടുകാർ, നാടെമ്പാടുനിന്നും കൊണ്ടോട്ടിയിലേക്ക് ഓടിവന്ന വിദ്യാത്ഥികാലം മുതലുള്ള കൂട്ടുകാർ, പ്രവാസലോകത്ത് നിന്ന് നീണ്ടുവന്ന സഹായഹസ്തങ്ങൾ. ഇങ്ങനെ എണ്ണിത്തീർക്കാനാകാത്ത പലരോടുമാണ് കടപ്പാട്. എല്ലാവരെയും സ്നേഹത്തോടെ ചേത്തുപിടിക്കുന്നു.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കൊണ്ടോട്ടിയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച സമയം മുതൽ ന കൊണ്ടോട്ടിക്കാർ എന്നെയും ഈ തെരഞ്ഞെടുപ്പിനെയും അക്ഷരാർത്ഥത്തിൽ ഏറ്റെടുക്കുകയായിരുന്നു .വലിയൊരു തെരഞ്ഞെടുപ്പിനെ ആദ്യമായി നേരിടുന്ന എന്നെ പൊതിഞ്ഞുനിന്ന സ്നേഹാരവങ്ങൾ ഇപ്പോൾ ഓർക്കുമ്പോൾ എന്റെ കണ്ണും മനസ്സും നിറയുന്നു.

ഇനി പുതിയ യാത്രയാണ്. കൊണ്ടോട്ടിയെ അടുത്ത ഘട്ടലേക്ക് ഉയർത്താനുള്ള പുതിയ ദൗത്യമായ "കൊണ്ടോട്ടി നെക്സ്റ്റിൻ്റെ " ആരംഭകാലം. ആ യാത്രയിലും ഈ സ്നേഹവും സഹകരണവും ഞാ൯ ഉറപ്പിക്കുകയാണ്. മത, ജാതി, കക്ഷിരാഷ്ട്രീയഭേദമന്യെ കൊണ്ടോട്ടി നൽകിയ സ്നേഹവായ്പുകൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ ഒരിക്കൽ കൂടി നന്ദി പറയുന്നു.

വിശ്വാസപൂർവ്വം,

ടി.പി.അഷ്റഫലി
Tp Asharafali

Address

VAZHAKKAD
Malappuram
673640

Website

Alerts

Be the first to know and let us send you an email when IUML Mundumuzhi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share