Kerala Lalitha Kala Akademi

Kerala Lalitha Kala Akademi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Lalitha Kala Akademi, Government Organization, Thrissur.

Kerala Lalithakala Akademi, established in 1962, with the objective of conserving and promoting visual arts: painting, sculpture, architecture, and graphics, is an autonomous cultural organization of the Government of Kerala.

കേരള ലളിതകലാ അക്കാദമി കൃഷ്ണപുരം ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിൽ ഒരുക്കിയ വിഖ്യാത കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 124മത് ജന...
01/08/2026

കേരള ലളിതകലാ അക്കാദമി കൃഷ്ണപുരം ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിൽ ഒരുക്കിയ വിഖ്യാത കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 124മത് ജന്മദിനാഘോഷം ബഹു. എക്സൈസ്, സഹകരണവകുപ്പ് മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു.

കായംകുളത്തിന് അഭിമാനിക്കാവുന്ന സംസ്കാരത്തിന്റെയും സംവാദത്തിന്റെയും കേന്ദ്രമാക്കി ശങ്കർ സ്‌മാരക കാർട്ടൂൺ മ്യൂസിയത്തെ മാറ്റുമെന്നും,രാജ്യത്തെ പ്രമുഖകലാകാരന്മാരെ കൊണ്ടുവന്ന് ഒരു വർഷം നീണ്ടുനിൽക്കുന്ന സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു .
കായംകുളം നഗരസഭ കൗൺസിലർ ശ്രീ.സി. എസ് ബാഷ അധ്യക്ഷത വഹിച്ചചടങ്ങിൽകേരള ലളിത കലാ അക്കാദമി സെക്രട്ടറി ഇൻചാർജ് ശ്രീമതി സബിതാ ബായി എ എസ് സ്വാഗതം പറഞ്ഞു.

ജന്മദിനാഘോഷ പരിപാടിയുടെ ഭാഗമായി മുതിർന്ന മാധ്യമ പ്രവർത്തകൻ ഡോ. എ. ജെ ഫിലിപ്പ് ശങ്കറിന്റെ സൃഷ്ടികളെ കുറിച്ച് പ്രഭാഷണം നടത്തി.സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരുക്കിയ കാർട്ടൂൺ ശില്പ ശാലയിൽ കാർട്ടൂണിസ്റ്റ് കാർത്തിക കറ്റാനം ക്ലാസ്സ്‌ നയിച്ചു.. കൂടാതെ കാർട്ടൂണിസ്റ്റുകളുടെസംഗമവും, കലാകാരരെ ആദരിക്കലും കാർട്ടൂൺ പ്രദർശനവും ലളിതകലാ അക്കാദമി ഒരുക്കിയിരുന്നു

shankar
m liju

workshop

ബഹു. സാംസ്‌കാരിക ,ടൂറിസം വകുപ്പ് മന്ത്രി കേരള ലളിതകലാ അക്കാദമി ആസ്ഥാന മന്ദിരം സന്ദർശിച്ചു. സാംസ്‌കാരിക വകുപ്പ് ഡെപ്യൂട്ട...
30/07/2026

ബഹു. സാംസ്‌കാരിക ,ടൂറിസം വകുപ്പ് മന്ത്രി കേരള ലളിതകലാ അക്കാദമി ആസ്ഥാന മന്ദിരം സന്ദർശിച്ചു. സാംസ്‌കാരിക വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും കേരള ലളിതകലാ അക്കാദമി സെക്രട്ടറി ഇൻ ചാർജുമായ ശ്രീമതി സബിതാ ബായി എ. എസ്‌ അദ്ദേഹത്തെ സ്വീകരിച്ചു

ഇന്ത്യൻ രാഷ്ട്രീയ കാർട്ടൂൺ ചരിത്രത്തിലെ അതികായനായിരുന്ന കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 124ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേര...
30/07/2026

ഇന്ത്യൻ രാഷ്ട്രീയ കാർട്ടൂൺ ചരിത്രത്തിലെ അതികായനായിരുന്ന കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 124ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേരളലളിതകലാ അക്കാദമി ഒരുക്കുന്ന പരിപാടികൾ കായംകുളത്തെ കൃഷ്ണപുരം ദേശീയ കാർട്ടൂൺ മ്യൂസിയത്തിൽ ജൂലൈ 31 ന് രാവിലെ 9.30 ന് എക്സൈസ് -സഹകരണവകുപ്പ് മന്ത്രി ശ്രീ എം ലിജു ഉദ്ഘാടനം ചെയ്യും. കൂടാതെ, ഇന്ന് കുട്ടികൾക്കായി കാർട്ടൂൺ ശില്പശാലയും അവിടെ സംഘടിപ്പിക്കുന്നു.

ഇന്ത്യൻ രാഷ്ട്രീയ കാർട്ടൂൺ ചരിത്രത്തിലെ അതികായനായിരുന്ന കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 124ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേര...
30/07/2026

ഇന്ത്യൻ രാഷ്ട്രീയ കാർട്ടൂൺ ചരിത്രത്തിലെ അതികായനായിരുന്ന കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 124ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേരളലളിതകലാ അക്കാദമി ഒരുക്കുന്ന പരിപാടികൾ കായംകുളത്തെ കൃഷ്ണപുരം ദേശീയ കാർട്ടൂൺ മ്യൂസിയത്തിൽ ജൂലൈ 31 ന് രാവിലെ 9.30 ന് എക്സൈസ് -സഹകരണവകുപ്പ് മന്ത്രി ശ്രീ എം ലിജു ഉദ്ഘാടനം ചെയ്യും.
കൂടാതെ, ഇന്ന് കുട്ടികൾക്കായി കാർട്ടൂൺ ശില്പശാലയും അവിടെ സംഘടിപ്പിക്കുന്നു.

കെ ജി എസ്‌ രചിച്ച ക്രിയേറ്റിവ് സർക്യൂട്ട് പുസ്തകത്തിന്റെ മലയാളം പരിഭാഷ ഉടൻ പ്രകാശിതമാകുന്നു. ശ്രീ ജോണി എം എൽ പരിഭാഷ നിർവ...
16/05/2026

കെ ജി എസ്‌ രചിച്ച ക്രിയേറ്റിവ് സർക്യൂട്ട് പുസ്തകത്തിന്റെ മലയാളം പരിഭാഷ ഉടൻ പ്രകാശിതമാകുന്നു. ശ്രീ ജോണി എം എൽ പരിഭാഷ നിർവഹിച്ച കേരള ലളിത കലാ അക്കാദമി പ്രസിദ്ധീകരണം സർഗശൃംഖല പ്രീ ബുക്കിങ് ആരംഭിച്ചു.

അഞ്ച് പ്രഭാഷണങ്ങളിലൂടെ, ആധുനികത, ഇക്ലെക്റ്റിസിസം, നൊസ്റ്റാൾജിയ എന്നിവ പോലുള്ള പ്രധാന ആശയങ്ങളെ വിമർശനാത്മകമായി പരിശോധിക്കുന്നുവെന്ന് മാത്രമല്ല കലാ ലോകത്തിൽ സ്ഥാപിതമായ നേട്ടങ്ങളുടെ മാനദണ്ഡങ്ങളെ പുനർവിചിന്തനം ചെയ്യാൻ വായനക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രഭാഷണ പരമ്പരകൾക്ക് ചേർന്ന ചിത്രങ്ങളും പുസ്തകത്തിലുണ്ട്.

കേരള ലളിതകലാ അക്കാദമി ഉടൻ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ
08/05/2026

കേരള ലളിതകലാ അക്കാദമി ഉടൻ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ

RADICAL brings into view a moment in Indian art that refused to separate artistic practice from the conditions in which ...
04/05/2026

RADICAL brings into view a moment in Indian art that refused to separate artistic practice from the conditions in which it was produced.

The Radical Painters and Sculptors Association emerged not only as a collective of artists, but as a space where questions of labour, authorship, pedagogy, and the relation between art and the public were worked through. Their work did not position itself in isolation, but remained within the social and political conditions of its time.

The exhibition brings these works back into view after decades as part of a shared field of thinking and making. What appears here is not a closed history, but a set of propositions on how art is produced, circulated, and accessed, and on the role of the artist within a larger social field.

To view these works today is to recognise both their urgency and their distance. The questions they raised do not return unchanged. They persist, transform, and are reworked in the present. In this sense, the exhibition does not resolve the Radical movement, but keeps the conversation open.

# #

Address

Thrissur

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+917356447221

Alerts

Be the first to know and let us send you an email when Kerala Lalitha Kala Akademi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share