17/08/2026
കർഷക ദിനാഘോഷവും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു.
ചിങ്ങം 1 , കർഷക ദിനാഘോഷത്തോട് അനുബന്ധിച്ച് മുരിയാട് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷകദിനാഘോഷവും കർഷകരെ ആദരിക്കലും അവാർഡ് വിതരണവും സംഘടിപ്പിച്ചു. ആനന്ദപുരം ഇ എം എസ് ഹാളിൽ വച്ച് സംഘടിപ്പിച്ച കർഷക ദിനാഘോഷ പരിപാടിയിൽ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ അദ്ധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട നിയോജക മണ്ഡലം എം എൽ എ അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ജി ശങ്കരനാരായണൻ,തൃശൂർ ജില്ല പഞ്ചായത്ത് മെമ്പർ ജോസ് ജെ ചിറ്റിലപ്പിള്ളി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. പഞ്ചായത്ത് തലത്തിൽ 9 വിഭാഗങ്ങളിലായി മികച്ച കർഷകരെ ആദരിച്ചു. ഒപ്പം 18 വാർഡിലെയും മികച്ച കർഷകരെയും ആദരിച്ചു.മുരിയാടിന്റെ കാർഷിക പ്രവർത്തനങ്ങളെ ക്രോഡീകരിച്ചുകൊണ്ട് “ഹരിതശ്രീ” കാർഷിക വികസനരേഖ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഫാജിത റഹ്മാൻ പദ്ധതി വിശദീകരണം നിർവഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമിത പ്രസാദ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നികിത അനൂപ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ എം ജോൺസൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മുരളി, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ യു വിജയൻ, മുരിയാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗങ്ങളായ സുനിൽകുമാർ, ഷൈജു, അജീഷ്,ജസ്റ്റിൻ ജോർജ്,ബിന്ദു ടീച്ചർ, സുരേഷ് ബാബു, ഷാരി വീനസ്, അഞ്ജലി ഷാബു,തോമസ് തത്തമ്പിള്ളി, ജ്യോതി സരിൻ, തോമസ് തൊകലത്ത്, ടി കെ ശശി, ഷീജ മോഹനൻ, കാർഷിക വികസന സമിതിയംഗങ്ങളായ എം ബി ഗോപാലകൃഷ്ണൻ, എൻ ഡി പോൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശാലിനി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കൃഷി ഓഫീസർ ഡോ അഞ്ചു ബി രാജ് സ്വാഗതവും കൃഷി അസിസ്റ്റന്റ് ഓഫീസർ ബിന്ദു ഈ കെ നന്ദിയും അറിയിച്ചു.