Bushra Rafeekh

Call Directions

Bushra Rafeekh Official page of, Chairperson, Ramanattukara Municipality.

24/10/2026
ഗ്ലോബൽ കെഎംസിസി രാമനാട്ടുകര മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച രോഗം സൗജന്യ വൃക്ക രോഗ നിർണയ ക്യാബിൽ പങ്കെടുത്തു
24/08/2026

ഗ്ലോബൽ കെഎംസിസി രാമനാട്ടുകര മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച രോഗം
സൗജന്യ വൃക്ക രോഗ നിർണയ ക്യാബിൽ പങ്കെടുത്തു

രാമനാട്ടുകരയുടെ മുഖച്ഛായ മാറ്റാൻ നേതൃത്വം കൊടുക്കാൻ സാധിച്ചത്നിങ്ങൾ നൽകിയ അകമഴിഞ്ഞ പിന്തുണയും സഹകരണവും. ജില്ലയുടെ പൂമുഖ ...
24/11/2025

രാമനാട്ടുകരയുടെ മുഖച്ഛായ മാറ്റാൻ നേതൃത്വം
കൊടുക്കാൻ സാധിച്ചത്
നിങ്ങൾ നൽകിയ അകമഴിഞ്ഞ പിന്തുണയും സഹകരണവും.

ജില്ലയുടെ പൂമുഖ കവാടമായ രാമനാട്ടുകരയെ ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമാക്കിയ മുനിസിപ്പാലിറ്റിയായി ഉയർത്തിയത് ആധുനിക രീതിയിൽ ടൗൺ നവീകരണവും അതിനൊത്ത ആധുനിക സൗകര്യമുള്ള നഗരസഭ കാര്യാലയവും അതോടൊപ്പം
ജനങ്ങളുടെ മുഖ്യ പ്രശ്നങ്ങളായ എല്ലാവർക്കും കുടിവെള്ളം ഭവനം സുഗമമായ ഗതാഗത സൗകര്യം
ഇതെല്ലാം 5 കൊല്ലം കൊണ്ട് 5 പതിറ്റാണ്ടിന്റെ വികസന കാഴ്ചപ്പാടോടുകൂടി ക്രിയാത്മകമായി നടത്തിയെടുക്കാൻ നേതൃത്വം കൊടുത്ത നഗരസഭ അധ്യക്ഷ എന്ന പദവിക്ക് എന്നെ യോഗ്യമാക്കിയത് എന്റെ പ്രിയപ്പെട്ട നാട്ടുകാരും പാർട്ടിയും വ്യാപാരി വ്യവസായികളും ഉദ്യോഗസ്ഥരും വിശിഷ്യാ രാമനാട്ടുകരയെ ഹൃദയത്തോട് ചേർത്തുവച്ച ബഹുജനങ്ങളും ആണ്.
പറയാൻ ഏറെയുണ്ട് എഴുതാൻ അതിലേറെ കൂടുതൽ ഒന്നും കുത്തിക്കുറിക്കാതെ തന്നെ മനസ്സിന്റെ ഉള്ളറയിൽ നിങ്ങൾ നൽകിയ സഹകരണം പിന്തുണ ചേർത്തുപിടിക്കൽ ഒന്നും മറന്നിട്ടില്ല മറക്കുകയുമില്ല എന്നും നിങ്ങളോടൊപ്പം ഒരുവളായി
തുടർന്നും പൊതു ഇടങ്ങളിൽ പൊതുപ്രവർത്തനരംഗത്ത് സജീവമായി ഉണ്ടാകും എന്ന് ഉറപ്പു നൽകുന്നു.
നന്ദി വാക്കുകളിൽ ഒതുക്കുന്നത് ശരിയാവില്ല
കഴിഞ്ഞ അഞ്ചുവർഷം നിങ്ങൾ നൽകിയ പിന്തുണയും നിങ്ങളുടെ ഓരോ പുഞ്ചിരി പോലും എന്റെ മനസ്സിൽ മായാതെ മങ്ങാതെ നിലനിൽക്കും അതുകൊണ്ട് നിങ്ങളിൽ ഒരുവളായി നിങ്ങളോടൊപ്പം രാമനാട്ടുകരയുടെ പ്രൗഢിക്കൊത്ത് തുടർന്നുള്ള ശാസ്ത്രീയമായ വികസന കാഴ്ചപ്പാടിൽ ഒരു കണ്ണിയായി ഞാനും ഉണ്ടാവും എന്ന് ഉറപ്പ് നൽകുന്നു

ദേശാഭിമാനി നട്ടാൽമുളക്കാത്ത നുണ പറയുന്നു.രാമനാട്ടുകര: രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽ ഇക്കുറിയു.ഡി.എഫ് ഘടക കക്ഷികളായകോൺഗ...
23/11/2025

ദേശാഭിമാനി നട്ടാൽ
മുളക്കാത്ത നുണ പറയുന്നു.

രാമനാട്ടുകര: രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽ ഇക്കുറി
യു.ഡി.എഫ് ഘടക കക്ഷികളായ
കോൺഗ്രസും,മുസ്ലിംലീഗും
മികച്ചതും കരുത്തുറ്റവരുമായ
സ്ഥാനാത്ഥികളെയാണ്
രംഗത്തിറക്കിയത്.
കഴിഞ്ഞ UDF ഭരണ സമിതിയിലെ മുൻസിപ്പൽ ചെയർപേഴ്സൺ ആയിരുന്ന മുസ്ലിംലീഗിലെ
ബുഷ്റ റഫീഖിന് ലീഗ് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സീറ്റിൽ മത്സരിക്കുന്നു എന്ന് ദേശാഭിമാനി യിൽ ഇന്ന് വന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് മുനിസിപ്പൽ ലീഗ് കമ്മറ്റിയും, യൂ.ഡി.എഫും അറിയിച്ചു.
ബുഷറ റഫീക്ക് കഴിഞ്ഞവർഷം മത്സരിച്ച "കട്ടയാട്ട് താഴം"
സീറ്റ് വിഭജനത്തിൽ കോൺഗ്രസിന് നൽകേണ്ടി വന്നത് മൂലമാണ്
അതിന് പരിഹാരമായി സീറ്റ് വിഭജനത്തിൽ കോൺഗ്രസ്സ് പാർട്ടിക്ക് നൽകിയിരുന്ന തൊട്ടടുത്ത 11-ാം ഡിവിഷൻ എൽ.ഡി.എഫിൽ നിന്നും
പിടിച്ചെടുക്കാർ ഉദ്ദേശിച്ചു തന്നയാണ് UDF- സ്വതന്ത്ര സ്ഥാനാർത്ഥിയായി ബുഷറയെ മൽസര രംഗത്തിറക്കിയത്.
കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് അരനുറ്റാണ്ടിന്റെ വികസനം
രാമനാട്ടുകരക്ക് വിഭാവനം ചെയ്ത "വികസന നായിക"
എന്ന സൽപേര്
എതിരാളികൾ പോലും
പതിച്ചു നൽകിയ ശ്രീമതി:
ബുഷറയെ മൽസരിപ്പിച്ചത്
ബോധപൂർവ്വം തന്നെയാണ്.
ലീഗിൻ്റെയും കോൺഗ്രസിൻ്റേയും പൂർണ്ണ പിന്തുണയോടു കൂടി തന്നെയാണ് സ്വതന്ത്ര ചിഹ്നത്തിൽ അവരെ മത്സരിപ്പിക്കുന്നത്. ബുഷറയെ
സ്വതന്ത്ര ചിഹ്നത്തിൽ സ്ഥാനാത്ഥിയാക്കിയ ഞെട്ടലിൽ
നിന്നും ഇത് വരെ എൽ.ഡി.എഫ്
മുക്തമായിട്ടില്ല. ഈ
11-ാം ഡിവിഷനിൽ പരാജയം മുന്നിൽകണ്ട് വിറളി പൂണ്ടാണ് ദേശാഭിമാനിയുടെ ഈവാർത്ത.
എൽ.ഡി.എഫിന്റെ നട്ടാൽ മുളക്കാത്ത നുണ പ്രിയപ്പെട്ട
ബഹുജനം അവഞ്ഞയോടെ
തള്ളികളയണമെന്ന് മുൻസിപ്പൽ
യൂ.ഡി.എഫ് കമ്മറ്റി
പത്രക്കുറിപ്പിലൂടെ ബഹുജനങ്ങളോട്
ആവശ്യപ്പെട്ടു.

23/11/2025

Address

Municipal Office, Ramanattukara
Calicut

Telephone

+919744111606

Website

Alerts

Be the first to know and let us send you an email when Bushra Rafeekh posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby government services