Adv Shameer Kunnamangalam

Adv Shameer Kunnamangalam ASK FOUNDATION CHAIRMAN
(1)

31/07/2026

നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമായി എന്റെ രാജകുമാരി ഓഫീസിലേക്ക് ആദ്യ വിസിറ്റ് നടത്തിയപ്പോൾ....😘


21/07/2026

ഉമ്മച്ചിയുടെ ( ഭാര്യ മാതാവ് ) ആ പഴയ കാലത്തിൻ ഓർമ്മ ചിത്രം എന്ന പുസ്തകം സന്തോഷത്തോടെ ഏറ്റുവാങ്ങി പങ്കുവെക്കുന്നു.. ഉമ്മച്ചിയുടെ ഇപ്പച്ചി എഴുത്തുകാരനും, മനുഷ്യസ്നേഹിയും, പാട്ടുകാരനും ഒക്കെ ആയിരുന്നു.. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളും, ഓർമ്മകളും, കുടുംബബന്ധങ്ങളിലെ ദൃഢതയും സ്നേഹവും ഒക്കെ പങ്കുവെക്കുന്നതാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം...

ഇപ്പച്ചിയുടെ എഴുതാനുള്ള കഴിവ് മകളിലേക്കും പടർന്നിരിക്കുകയാണ് .. ഇതിന്റെ പിന്നിലെ അധ്വാനത്തിനും, ത്യാഗത്തിനും, കഠിന ശ്രമത്തിനും എല്ലാവിധത്തിലുള്ള അഭിനന്ദനങ്ങൾ നേരുന്നു...

കുടുംബത്തിലെ നല്ല എഴുത്തുകാരിക്ക് നല്ലൊരു ഭാവിയും ആശംസിക്കുന്നു 🫂

10/07/2026

ചേർന്നു നിൽക്കുന്നവർ എന്നും ഏതു പ്രതിസന്ധികളിലും കൂടെയുണ്ടാവും ...
സംരക്ഷിക്കാനും പരിഗണിക്കാനും അവസരങ്ങൾ വന്നുചേരുമ്പോൾ പലരും പലതും മറന്നു പോവാറുണ്ട്...


ശരിക്ക് വേണ്ടിയാണ് ഇറങ്ങിപ്പുറപ്പെട്ടത്.. ഇനി അങ്ങോട്ട് കൂടുതൽ കരുത്തോടെ രണ്ടാംഘട്ടത്തിലെക്ക്...

゚viralシ

17/06/2026

ഇറങ്ങിത്തിരിച്ചതും മാറ്റിവെച്ച സമയവും ഒന്നും വെറുതെ ആവില്ല.. എവിടെയും വിട്ടുവീഴ്ച ചെയ്തിട്ടില്ല. ചാരിറ്റി വീഡിയോകളിലെ ഫേക്ക് ബാങ്ക് അക്കൗണ്ടുകൾക്കും, മറ്റുമുള്ള പോരാട്ടം കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകും. കേരളത്തിന്റെ മിടുക്കനായ ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല അവർകൾക്ക് തെളിവുകളോടെ രേഖകൾ കൈമാറി.
FIR രജിസ്റ്റർ ചെയ്യും.. പ്രത്യേക അന്വേഷണ സംവിധാനം ഗൗരവകരമായി ഇടപെടും...
നടപടി ഉണ്ടാവും.. തീർച്ച...

മലബാർ മേഖലയിൽ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ച മർക്കസ് സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയ മർക്കസ് സെൻട്രൽ അലൂമിനി...
14/06/2026

മലബാർ മേഖലയിൽ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ച മർക്കസ് സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയ മർക്കസ് സെൻട്രൽ അലൂമിനി കമ്മിറ്റിയുടെ ഈ വർഷത്തെ പുരസ്കാരത്തിന് ഈ വിനീതനായ എന്നെ തെരഞ്ഞെടുത്ത വിവരം എന്റെ ഞാനാക്കിയ പ്രിയപ്പെട്ടവരെ സന്തോഷത്തോടെ അറിയിക്കുന്നു...

സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്ന ഓരോ അംഗീകാരങ്ങളും നാടിനോടുള്ള വലിയ ഉത്തരവാദിത്തങ്ങൾ കൂട്ടുന്നതോടൊപ്പം, പ്രവർത്തനങ്ങൾക്ക് വലിയ കരുത്തും നൽകുന്നു...
ഇന്ന് വൈകിട്ട് നോളജ് സിറ്റിയിൽ വെച്ച് നടക്കുന്ന പരിപാടിയിൽ വെച്ച് ഈ അംഗീകാരം ഏറ്റുവാങ്ങുന്നതാണ്..🫂

Adv Shameer Kunnamangalam Calicut 👍

16/05/2026

കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം..
നല്ല നിമിഷങ്ങളെ എന്നും ചേർത്തുവയ്ക്കുക😘

സഹകരണ മേഖലയിൽ ഒരു പ്രസ്ഥാനം തുടങ്ങി  വർഷങ്ങളായി ജനങ്ങളുടെ വിശ്വാസം ആർജിച്ചു മുന്നോട്ടുപോകുക എന്നുള്ളത് ഏറ്റവും പ്രധാനപ്പ...
13/03/2026

സഹകരണ മേഖലയിൽ ഒരു പ്രസ്ഥാനം തുടങ്ങി വർഷങ്ങളായി ജനങ്ങളുടെ വിശ്വാസം ആർജിച്ചു മുന്നോട്ടുപോകുക എന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. മലയോര മേഖലയിൽ തലയെടുപ്പോടുകൂടി വിശ്വസ്തതയോടെ കൂടി മുന്നോട്ടു പോകുന്ന പ്രസ്ഥാനമാണ്
കേരള മലനാട് കർഷക പ്രൊഡ്യൂസ് കോ ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി..

പലതരം മേഖലകളിലേക്കാണ് സൊസൈറ്റിയുടെ ഓരോ വർഷത്തെയും പ്രവർത്തനങ്ങൾ പോകാറുള്ളത്.
സൊസൈറ്റിയുടെ കീഴിൽ ആരംഭിച്ച Martex Wedding Center ന്റെ ഉദ്ഘാടന ചടങ്ങിൽ ആത്മീയ ആചാര്യന്മാരോടപ്പം ഭദ്രദീപം കൊളുത്താനുള്ള വലിയൊരു ഭാഗ്യം ലഭിച്ചു..

വിശിഷ്ട വ്യക്തികൾ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങ് ഏറെ മികവുപുലർത്തി. ശക്തമായി നേതൃത്വം കൊടുക്കുന്ന ബാബു മാഷിനും, മറ്റു പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ...

Martex വെഡിങ് സെന്റർ വലിയൊരു വിജയമായി തീരട്ടെ.. 🫂

Adv Shameer Kunnamangalam Calicut ✍️

10/12/2025

Address

Kunnamangalam
Calicut
673571

Website

Alerts

Be the first to know and let us send you an email when Adv Shameer Kunnamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category