28/08/2026
സൈബർ സുരക്ഷ ശക്തിപ്പെടുത്താൻ ഏകോപന യോഗം
കണ്ണൂർ റൂറൽ ജില്ലയിൽ സൈബർ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും വിവിധ ഏജൻസികൾ തമ്മിലുള്ള ദ്രുതഗതിയിലുള്ള ഏകോപനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള തുടർനടപടികളുടെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ സാന്നിധ്യത്തിൽ ഏകോപന യോഗം ചേർന്നു.
ജില്ലാ ലീഡ് ബാങ്ക് നോഡൽ ഓഫീസർ, സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ, സൈബർ സെൽ ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം വിവിധ ബാങ്കുകളിൽ നിന്നുള്ള ഏകദേശം 30 ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും പരാതികളിൽ അടിയന്തര ഇടപെടൽ ഉറപ്പാക്കുന്നതിനും ബാങ്കുകളും പോലീസും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ നടപടികൾ യോഗത്തിൽ ചർച്ച ചെയ്തു..
.