04/09/2026
എം.എസ്.എഫ്. കാലഘട്ടം മുതലുള്ള സഹപ്രവർത്തകനായിരുന്നു ഇന്നലെ അന്തരിച്ച ബീമാപ്പള്ളി റഷീദ് സാഹിബ്. സംഘടനാ രംഗത്ത് പടിപടിയായി ഉയർന്ന് പാർട്ടിയുടെ തിരുവന്തപുരം ജില്ലാ പ്രസിഡണ്ട് പദവിയിലിരിക്കെയാണ് അദ്ദേഹത്തിൻ്റെ വിയോഗം. കറകളഞ്ഞ പാർട്ടി കൂറും നിഷ്കളങ്കമായ പെരുമാറ്റവും അദ്ദേഹത്തെ വേർതിരിച്ചു നിർത്തി. വ്യക്തിപരമായി നല്ല അടുപ്പം സൂക്ഷിച്ച തലസ്ഥാന നഗരിയിലെ പാർട്ടിയുടെ മുഖമായിരുന്നു അദ്ദേഹം.
സർവ്വശക്തനായ നാഥൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ.
Adv.Kareem Cheleri
President
IUML Kannur DC