Kollam Rural Police

Kollam Rural Police To serve the people
(1)

പോസ്റ്റ് ഓഫീസ് കവർച്ച കേസിൽ ഉത്തർപ്രദേശ് സ്വദേശി പിടിയിൽകടയ്ക്കൽ: കടയ്ക്കൽ പോസ്റ്റോഫിസ്  കവർച്ചചെയ്ത കേസ്സിൽ  ഉത്തർപ്രദേ...
06/08/2026

പോസ്റ്റ് ഓഫീസ് കവർച്ച കേസിൽ ഉത്തർപ്രദേശ് സ്വദേശി പിടിയിൽ

കടയ്ക്കൽ: കടയ്ക്കൽ പോസ്റ്റോഫിസ് കവർച്ചചെയ്ത കേസ്സിൽ ഉത്തർപ്രദേശ് സംഭാൽ അസ്മോളി ഷാഹ്പൂർ സിർപുറ സ്വദേശി റഹ്വാർ അബ്ബാസ് മകൻ ആസിഫ് റാസയെ കടയ്ക്കൽ പോലീസ് പിടികൂടി.
തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ വിവിധ പോസ്റ്റോഫീസുകളിൽ സമാന രീതിയിൽ മോഷണം നടന്നിട്ടുണ്ട്. കടക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജ്യോതിഷ് ചിറവൂരിന്റെ നേതൃത്വത്തിൽ കടയ്ക്കൽ പോലീസ് സി പി ഓ മാരായ സജിൻ, ജീജോ അലക്സ്‌, വിഷ്ണു വി എസ്, ശ്യം മോഹൻ എറണാകുളം സ്‌കോഡിലെ അംഗങ്ങളായ മാഹിൻ, വിനു എന്നിവർ ചേർന്ന് എറണാകുളം ജില്ലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു .

25 പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതിയെ കടയ്ക്കൽ പോലീസ് പിടികൂടികടയ്ക്കൽ: 25 പവൻ സ്വർണം കവർന്ന കേസിലെ പ്രതി  മാമം പ്ലാക്കോ...
05/08/2026

25 പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതിയെ കടയ്ക്കൽ പോലീസ് പിടികൂടി

കടയ്ക്കൽ: 25 പവൻ സ്വർണം കവർന്ന കേസിലെ പ്രതി മാമം പ്ലാക്കോട്ടുകോണം ചരുവിള വീട്ടിൽ രവീന്ദ്രൻ മകൻ കണ്ണപ്പൻ എന്ന് വിളിക്കുന്ന രതീഷിനെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു.

വെഞ്ഞാറമൂട്,ആറ്റിങ്ങൽ തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി മോഷണം, ഭവനഭേദനം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സ്വർണ മോഷണ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ ശാസ്ത്രീയ അന്വേഷണവും രഹസ്യ വിവരശേഖരണത്തെയും തുടർന്നാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് കേസുമായി ബന്ധപ്പെട്ട തെളിവുകളും കൂടുതൽ വിവരങ്ങളും പോലീസ് ശേഖരിച്ചുവരികയാണ്.
പ്രതിക്കെതിരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ നിരവധി പോലീസ് സ്റ്റേഷനുകളിൽ സമാന സ്വഭാവമുള്ള കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ മോഷണക്കേസുകളുമായി ഈ പ്രതിക്ക് ബന്ധമുണ്ടോയെന്നത് ഉൾപ്പെടെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഷാജി സുഗുണൻ IPS അവർകളുടെ നിർദേശപ്രകാരം DYSP ഷെരീഫ്,കടയ്ക്കൽ പോലീസ് സബ് ഇൻസ്‌പെക്ടർ ജ്യോതിഷ് ചിറവൂർ, CPO മാരായ ശ്യം, സുധീർ, ഹരി എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 12 വർഷം തടവ്കൊട്ടാരക്കര: പഴയ ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബിന്റെ പേരുമാറ...
03/08/2026

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 12 വർഷം തടവ്

കൊട്ടാരക്കര: പഴയ ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബിന്റെ പേരുമാറ്റുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി 12 വർഷം 5മാസം തടവും 56000 രൂപ പിഴ യും കൊട്ടാരക്കര പട്ടിക ജാതി പട്ടിക വർഗ സ്പെഷ്യൽ കോടതി ജഡ്‌ജി ശ്രീ ആർ ജയകൃഷ്ണൻ ശിക്ഷ വിധിച്ചു.
പുനലൂർ തൊളിക്കോട് ദേവികോണത്ത് കൊപ്പാറയിൽ വീട്ടിൽ ബാലചന്ദ്രൻ മകൻ ശ്രീകുമാർ (36)നെയാണ് ശിക്ഷിച്ചത്.
പുനലൂർ പൊലീസാണ് കേസ് റജിസ്റ്റ‌ർ ചെയ്തത്. DYSP ബി വിനോദ്, പോലീസ് ഇൻസ്‌പെക്ടർ രാജേഷ് എന്നിവർക്കായിരുന്നു അന്വേഷണ ചുമതല. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ജി.എസ്.സന്തോഷ്കുമാർ ഹാജരായി. എസ് സി പി ഓ ശ്രീ ബിബി സാമുവൽ പ്രോസിക്യൂഷനെ സഹായിച്ചു.

തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല എസ്.പി.സി. ദിനാഘോഷ ചടങ്ങിൽ, 2025–26 വർഷത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പദ്ധതിയുടെ...
03/08/2026

തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല എസ്.പി.സി. ദിനാഘോഷ ചടങ്ങിൽ, 2025–26 വർഷത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പദ്ധതിയുടെ പ്രവർത്തന മികവിനുള്ള അംഗീകാരം കൊല്ലം റൂറൽ ജില്ലയ്ക്ക് ലഭിച്ചു.

ഈ ചടങ്ങിൽ മികച്ച District Nodal Officer ആയി ശ്രീ ഷാനിഹാൻ എ.ആർ., മികച്ച Assistant District Nodal Officer ആയി ശ്രീ കെ. എസ്. വിജയകുമാർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ഇരുവരും ബഹുമാനപ്പെട്ട സംസ്ഥാന പോലീസ് മേധാവി ശ്രീ റാവാഡ ആസാദ് ചന്ദ്രശേഖർ IPS-ൽ നിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

01/08/2026

SPC DAY 2026 DISTRICT LEVEL CELEBRATION
01/08/2026

SPC DAY 2026 DISTRICT LEVEL CELEBRATION

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിനതടവ്കടയ്ക്കൽ: പ്രായപൂർത്തിയാകാത്ത ആൺ...
31/07/2026

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിനതടവ്

കടയ്ക്കൽ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി, ജഡ്ജി ശ്രീമതി നൈന കെ. വി.യാണ് വിധി പ്രസ്താവിച്ചത്.

കടയ്ക്കൽ വില്ലേജിലെ കുറ്റിക്കാട്, ഷിബു വിലാസം വീട്ടിൽ മാധവന്റെ മകൻ ബാബു (65) ആണ് ശിക്ഷിക്കപ്പെട്ടത്.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതാണ് കേസിനാസ്പദമായ സംഭവം.

വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു.

കേസിന്റെ അന്വേഷണം കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ അന്നത്തെ സബ് ഇൻസ്പെക്ടർ ശ്രീ. ഷിജു നിർവഹിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീ. ഷുഗു സി. തോമസ് ഹാജരായി. കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ ജി.എസ്.ഐ. ഹരി കുമാർ, എ.എസ്.ഐ. സീമ, സി.പി.ഒ. ജിജോ അലക്സ് എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.

30/07/2026

കിഴക്കേ കല്ലട KPSPMVHS സ്കൂളിൽ 2024-2026 ബാച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ പാസ്സിംഗ് ഔട്ട് പരേഡ് നടന്നു.
======================================================================================
പരേഡിന്റെ ഉദ്ഘാടനവും അഭിവാദ്യം സ്വീകരിക്കലും ബഹുമാനപ്പെട്ട കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ഷാജി സുഗുണൻ ഐപിഎസ് നിർവ്വഹിച്ചു. ഈസ്റ്റ് കല്ലട SHO സജിത്ത്കുമാർ റ്റി വി, കൊല്ലം റൂറൽ ADNO ശ്രീ.വിജയകുമാർ കെ എസ്, കിഴക്കേ കല്ലട എസ് ഐ ശ്രീ. അനന്ദു മോഹൻ , എസ് ഐ യും SPC യൂണിറ്റ് ഡി ഐയുമായ ശ്രീ ഗോപകുമാർ എസ്,സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ.ബി.രാജേന്ദ്രൻ പിള്ള ,സ്കൂൾ മാനേജർ ഡോ. മഠത്തിൽ എം ഉണ്ണിക്കൃഷ്ണ പിള്ള ,പിടിഎ പ്രസിഡന്റ് ശ്രീ ശ്യാംദേവ് ശ്രാവണം, SPC PTAപ്രസിഡന്റ് പ്രശാന്ത് കുമാർ .വി ,പ്രിൻസിപ്പാൾ ശ്രീമതി ശ്രീലത എസ്, ഹെഡ്മാസ്റ്റർ ശ്രീ. അജിൻ എം ആനന്ദ്,പിഎംഎൻഎം യുപിഎസ് ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീത. വി, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

കത്തിക്കുത്ത് കേസിൽ യുവാവ് അറസ്റ്റിൽ കത്തിക്കുത്ത് കേസിലെ പ്രതിയായ വെഞ്ചേമ്പ് കുഞ്ചാണ്ടിമുക്ക് വിഷ്ണു ഭവനിൽ ഉണ്ണികൃഷ്ണൻ ...
28/07/2026

കത്തിക്കുത്ത് കേസിൽ യുവാവ് അറസ്റ്റിൽ

കത്തിക്കുത്ത് കേസിലെ പ്രതിയായ വെഞ്ചേമ്പ് കുഞ്ചാണ്ടിമുക്ക് വിഷ്ണു ഭവനിൽ ഉണ്ണികൃഷ്ണൻ മകൻ വിഘ്‌നേഷ് (27), (നിലവിൽ വിഷ്ണുഭവൻ, പാണയം, കരവാളൂർ എന്ന വിലാസത്തിൽ താമസിക്കുന്നു) എന്നയാളെ ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു.

25.07.2026 രാത്രി നെട്ടയം കോണത്ത് ജംഗ്ഷന് സമീപം റോഡിൽ വച്ച്, തന്റെ കാമുകിയെ പരാതിക്കാരൻ ശല്യം ചെയ്യുന്നതിലുള്ള വിരോധം മൂലം പ്രതി പരാതിക്കാരനെ ആക്രമിക്കുകയായിരുന്നു. ഓട്ടോറിക്ഷയിൽ എത്തിയ പ്രതി പരാതിക്കാരനെ തള്ളിയിട്ട ശേഷം കൈവശം കരുതിയിരുന്ന മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഏരൂർ എസ്.എച്ച്.ഒ. അജീഷ് വി.എസ്.*ന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ പ്രിയ പി.എം., മുഹമ്മദ് നിയാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിയാദ്, അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിച്ചുവരികയാണ്.

Address

Kottarakkara
Kollam (Quilon)

Alerts

Be the first to know and let us send you an email when Kollam Rural Police posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kollam Rural Police:

Shortcuts

Share