18/08/2026
🔷അഭിമുഖം
കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി എഞ്ചിനിയറിംഗ് കോളജില്‍ വിവിധ ഒഴിവുകളിലെ നിയമനത്തിന് ഓഗസ്റ്റ് 19 രാവിലെ 10ന് അഭിമുഖം/ എഴുത്തുപരീക്ഷ നടത്തും. അസിസ്റ്റന്റ് പ്രൊഫസര്‍ (ഫിസിക്കല്‍ എഡ്യൂക്കേഷന്‍)- യു.ജിസി മാനദണ്ഡ പ്രകാരം യോഗ്യതയോ ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ഫസ്റ്റ് ക്ലാസ്സോടുകൂടിയ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം.
അസിസ്റ്റന്റ് പ്രൊഫസര്‍ (ഇംഗ്ലീഷ്)- യു.ജിസി മാനദണ്ഡ പ്രകാരമുള്ള യോഗ്യതയോ ഇംഗ്ലീഷില്‍ ഫസ്റ്റ് ക്ലാസ്സോടുകൂടിയ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം.
യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എഴുത്തുപരീക്ഷ/ ഇന്റര്‍വ്യൂവിന് ഹാജരാകണം.. വിവരങ്ങള്‍ക്ക്: www.ceknpy.ac.in ഫോണ്‍: 0476-2665935.
🔷സ്പോട്ട് അഡ്മിഷന്‍
കൊല്ലം ജില്ലയിലെ ഡി.എല്‍.എഡ് 2026-2028 സര്‍ക്കാര്‍/എയ്ഡഡ്, സ്വാശ്രയ മേഖലകളിലെ റ്റി.റ്റി.ഐകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 19ന് വിദ്യാഭ്യാസ ഉപഡയറക്ടയുടെ കാര്യാലയത്തില്‍ ഹാജരാകണം. ഫോണ്‍: 0495 2722297.
🔷ഗതാഗതനിയന്ത്രണം
ഉളിയക്കോവില്‍ റോഡില്‍ ടാറിങ് പ്രവര്‍ത്തികള്‍നടത്തേണ്ടതിനാല്‍ ഓഗസ്റ്റ് 19 മുതല്‍ 22വരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.
🔷ഡെപ്യൂട്ടേഷന്‍ നിയമനം
ചന്ദനത്തോപ്പ് കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റ് (ഒഴിവ്-1) തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം. ക്ലാര്‍ക്ക് തസ്തികയില്‍ (ശമ്പള സ്‌കെയില്‍ 26500 -63000) പ്രവര്‍ത്തിക്കുന്ന ബി കോം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ടാലിയില്‍ പ്രവര്‍ത്തന പരിചയവുമുള്ള കേരള സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ഉചിത മാര്‍ഗേണ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി : ഓഗസ്റ്റ് 31 . ഫോണ്‍: 04742710393.
🔷വയോജന കമ്മീഷന്‍ സിറ്റിംഗ് 20ന്
വയോജന കമ്മീഷന്‍ വയോജന ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 20ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒന്ന് വരെ കൊല്ലം കലക്ടറേറ്റ് ഹാളില്‍ സിറ്റിംഗ് നടത്തും. വയോജന പുനഃരധിവാസം സാധ്യമാക്കുന്നതിനും, വയോജനങ്ങളുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും കമ്മീഷന്‍ നേരിട്ട് സ്വീകരിക്കും. ഫോണ്‍: 0471 2960100.
🔷അഭിമുഖം
മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ.ടി.ഐ യില്‍ ഡ്രസ്സ് മേക്കിംഗ് ട്രേഡില്‍ ഇ.ഡബ്ല്യൂ.എസ് വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത: ഫാഷന്‍ ആന്റ് അപ്പാരല്‍ ടെക്നോളജിയില്‍ യൂ.ജി.സി അംഗീകൃത യൂണിവേഴ്സ്സിറ്റിയില്‍ നിന്നുള്ള ബി.വോക് ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡ്രസ്സ്മേക്കിംഗ് ഗാര്‍മെന്റ് ഫാബ്രിക്കേറ്റിംഗ് ടെക്ക്നോളജി/കോസ്റ്റ്യൂം ഡിസൈനിംഗിലുളള രണ്ട് വര്‍ഷത്തില്‍ കുറയാത്ത ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡ്രസ്സ് മേക്കിംഗ് ട്രേഡിലുള്ള എന്‍.ടി.സി /എന്‍.എ.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍. പകര്‍പ്പുകള്‍ ഓഗസ്റ്റ് 20ന് രാവിലെ 11ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0474-2793714.
🔷പരിശീലനം
ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന വിഭാഗത്തില്‍ സെപ്തംബര്‍ മുതല്‍ മൃഗസംരക്ഷണ മേഖലയില്‍ വിവധയിനം പരിശീലനങ്ങള്‍ ആരംഭിക്കും. പങ്കെടുക്കാനായി 0479-2452277 , 04792457778 നമ്പരുകളില്‍ ബന്ധപ്പെട്ട് മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പരിശീലനം സൗജന്യമാണ്.
🔷നാട്ടിലിറങ്ങിയവന്യമൃഗങ്ങളെ തിരികെവിടും;മടക്കത്തിന് തടയുമിടും
ജനവാസമേഖലയിലെത്തിയ വന്യമൃഗങ്ങളെ കാട്ടിലേക്ക്തിരികെവിടുന്നതിന് കൈകോര്‍ത്ത് അഞ്ചല്‍ മേഖലാവനംവകുപ്പും കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തും. മൃഗങ്ങള്‍ തിരികെഎത്തുന്നത് തടയുന്നതിന് മരുതിമൂട് മുതല്‍ 16 ഏക്കര്‍വരെയുള്ള സൗരോര്‍ജവേലികളുടെ പ്രവര്‍ത്തനത്തിനും തുടക്കമാകും. ആന, കാട്ടുപോത്ത് എന്നിവയെതുരത്തി വനത്തിലാക്കിയാകും ‘മിഷന്‍ വൈല്‍ഡ് ലൈഫ് ഡ്രൈവ്’ പ്രാവര്‍ത്തികമാക്കുക.
പദ്ധതിയുടെഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 18) അജയപ്രസാദ് എം.എല്‍.എ നിര്‍വഹിക്കും. ജനപ്രതിനിധികള്‍, സന്നദ്ധ-യുവജനസംഘടനകള്‍, വനസംരക്ഷണസമിതി, പ്രൈമറി-റാപിഡ് റെസ്‌പോണ്‍സ് ടീമുകള്‍, സര്‍ക്കാര്‍ മൃഗഡോക്ടര്‍, പത്തനാപുരം, അഞ്ചല്‍, കുളത്തൂപ്പുഴ, തെ•ല, ശെന്തുരുണി റെയിഞ്ചുകളിലെ വനംവകുപ്പ് സംഘം, പൊലിസ്, അഗ്നിരക്ഷാസേന, ആരോഗ്യവകുപ്പ് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാകും സംവിധാനത്തിന്റെ തുടര്‍പ്രവര്‍ത്തനം.
🔷മത്സ്യകുഞ്ഞുങ്ങള്‍ വില്പനയ്ക്ക്
കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്സില്‍ അനബാസ്, ആസാം വാള, കാര്‍പ്പ്, ഗിഫ്റ്റ് തിലാപ്പിയ ഇനം മത്സ്യകുഞ്ഞുങ്ങളും അലങ്കാര ഇനം മത്സ്യങ്ങളും ഓഗസ്റ്റ് 19ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ വിതരണം ചെയ്യും. മത്സ്യ കുഞ്ഞുക്കള്‍ക്ക് നിശ്ചിത വില ഈടാക്കും. ബുക്കിങ്ങിനായി 9995398627, 8943472882, 04682214589, 9526378475.
🔷താല്‍കാലിക നിയമനം
കുണ്ടറ ഐ.എച്ച്.ആര്‍.ഡി യുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ ഗസ്റ്റ് ലക്ച്ചറര്‍മാരെ നിയമിക്കും. യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ് അഥവാ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഫസ്റ്റ് ക്ലാസ്സ് ബിരുദാനന്തര ബിരുദവും നെറ്റും. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഓഗസ്റ്റ് 29ന് രാവിലെ 10.30-ന് കോളജില്‍ എത്തണം. ഫോണ്‍: 0474-2580866, 8547005066.
🔷മത്സ്യതൊഴിലാളി ഭവന പുനരുദ്ധാരണംപദ്ധതി അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന മത്സ്യതൊഴിലാളികളുടെ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഒരു ലക്ഷം രൂപയാണ് ധനസഹായം. അതാത് മത്സ്യഭവനുകളിലാണ് അപേക്ഷ നല്‍കേണ്ടത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ലഭിച്ചിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ക്കും, പെന്‍ഷണര്‍മാര്‍ക്ക് അപേക്ഷിക്കാം. വീടിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനം/ വില്ലേജ് ഓഫീസില്‍ നിന്നുമുള്ള സാക്ഷ്യപത്രം ഹാജരാക്കണം. അപേക്ഷകര്‍ ലൈഫ് ഭവന പദ്ധതി മുഖേനയോ സര്‍ക്കാരിന്റെയോ, മറ്റേതെങ്കിലും ഭവന പുനരുദ്ധാരണ/ പുനര്‍ നിര്‍മ്മാണ പദ്ധതി മുഖേനയോ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ആനുകൂല്യം ലഭിച്ചവര്‍ ആയിരിക്കരുത്. വീടിന്റെ കാലപ്പഴക്കം 8 വര്‍ഷത്തില്‍ കൂടുതല്‍ ആയിരിക്കണം. മത്സ്യത്തൊഴിലാളികളുടെ വ്യക്തിഗത ഭവനങ്ങള്‍, ഫ്ലാറ്റുകള്‍, ഇരട്ട വീടുകള്‍ ഒഴികെയുള്ള ഉന്നതി വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷറീസ് വകുപ്പും, മറ്റു വകുപ്പുകളും നിര്‍മ്മിച്ച് നല്‍കിയ വീടുകള്‍ എന്നിവയും പദ്ധതിക്ക് വേണ്ടി പരിഗണിക്കുന്നതാണ്. അപേക്ഷ ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസില്‍ ഓഗസ്റ്റ് 31നകം സമര്‍പ്പിക്കണം. ഫോണ്‍: 0474-2792850.
🔷സ്പോട്ട് അഡ്മിഷന്‍
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐടിഐ യിലെ വിവിധ എന്‍.സി.വി.ടി ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 21ന് ഉച്ചയ്ക്ക് രണ്ടിന് സ്പോട്ട് അഡ്മിഷന്‍ നടത്തും. ഫോണ്‍ : 04792457496, 9747454553.
🔷ടെന്‍ഡര്‍
ചടയമംഗലം അഡീഷണല്‍ ഐ.സി.ഡി.എസ്. കാര്യാലയത്തിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 21 ഉച്ചയ്ക്ക് 2.30വരെ സ്വീകരിക്കും. ഫോണ്‍: 9446301565, 0474 2424600.