SFI kozhikode

SFI kozhikode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI kozhikode, Political organisation, C. H. Kanaran Smaraka Mandiram, Kozhikode.

സമസ്ത കേരള പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയവും ജനാധിപത്യ സമൂഹത്തിന് ചേരാത്തതുമാണ്. ...
29/08/2026

സമസ്ത കേരള പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയവും ജനാധിപത്യ സമൂഹത്തിന് ചേരാത്തതുമാണ്. പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കുന്നത് അനുവദനീയമല്ല എന്ന തരത്തിലുള്ള പ്രസ്താവനകൾ ആധുനിക ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിച്ചതല്ല. നിരവധി പ്രഗത്ഭരായ മുസ്ലിം വനിതകൾ ലോകത്തെയും രാജ്യത്തെയും തന്നെ വിവിധ തുറകളിൽ നയിക്കുകയും, ചരിത്രത്തിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുള്ള കാലമാണിത്. വിദ്യാഭ്യാസം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി സമസ്ത മേഖലകളിലും സ്ത്രീകൾ നേതൃനിരയിലേക്ക് ഉയർന്നുവരുന്ന ഈ സാഹചര്യത്തിൽ, അവരെ വീടിനുള്ളിൽ തളച്ചിടാനും പൊതുസമൂഹത്തിൽ നിന്ന് മാറ്റിനിർത്താനും ഉദ്ദേശിച്ചുകൊണ്ടുള്ള ഇത്തരം ചിന്താഗതികൾ പരിഷ്കൃത സമൂഹത്തിന് അപമാനമാണ്. സ്ത്രീകൾ പൊതുവേദികളിൽ വരുന്നതിനെ 'പ്രദർശനം' എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണ്.

ഇന്ത്യൻ ഭരണഘടന രാജ്യത്തെ ഓരോ പൗരനും ഉറപ്പുനൽകുന്ന തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള നഗ്നമായ കടന്നുകയറ്റമാണ് ഇത്തരം പ്രസ്താവനകൾ. ഭരണഘടനയുടെ ആർട്ടിക്കിൾ 14 വിഭാവനം ചെയ്യുന്ന തുല്യാവകാശവും, ആർട്ടിക്കിൾ 19 നൽകുന്ന സഞ്ചാര-സ്വാതന്ത്ര്യവും സ്ത്രീകൾക്കും ബാധകമാണ്. വിശ്വാസത്തിന്റെ പേരിലായാൽ പോലും ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഒരുകാരണവശാലും അംഗീകരിക്കാനാകില്ല. കാലം മുന്നോട്ട് സഞ്ചരിക്കുമ്പോൾ സമൂഹത്തെ നൂറ്റാണ്ടുകൾ പിന്നോട്ട് വലിക്കാനാണ് ഇത്തരം ഫത്വകളിലൂടെ യാഥാസ്ഥിതിക നേതൃത്വം ശ്രമിക്കുന്നത്. ലിംഗസമത്വത്തിനും പുരോഗമന ആശയങ്ങൾക്കും തുല്യാവകാശങ്ങൾക്കും വേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതിയ കേരള സമൂഹത്തെ അപമാനിക്കുന്ന ഭരണഘടനാ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഈ സർക്കുലർ പിൻവലിക്കാൻ സമസ്ത നേതൃത്വം തയ്യാറാകണം. വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും സ്ത്രീകളെ രണ്ടാം കിടക്കാരായി കാണുന്നതുമായ ഇത്തരം പിന്തിരിപ്പൻ ആശയങ്ങളെ തള്ളിക്കളയാനും, ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കാനുമായി വിദ്യാർത്ഥികളും കേരളീയ പൊതുസമൂഹവും ഒന്നടങ്കം ശബ്ദമുയർത്തണമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പ്രസിഡന്റ്‌ എം ശിവപ്രസാദ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

ഓണാശംസകൾ
26/08/2026

ഓണാശംസകൾ

- NTA പിരിച്ചുവിടുക.. . കേന്ദ്രസർക്കാർ തുടരുന്ന വിദ്യാർത്ഥി പ്രതിസന്ധികൾക്ക് ഉത്തരം നൽകുകഎസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മി...
18/08/2026

- NTA പിരിച്ചുവിടുക..
. കേന്ദ്രസർക്കാർ തുടരുന്ന വിദ്യാർത്ഥി പ്രതിസന്ധികൾക്ക് ഉത്തരം നൽകുക

എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇൻകം ടാക്സ് ഓഫീസ് മാർച്ച് എസ്എഫ്ഐ അഖിലേന്ത്യ ജോയിൻ സെക്രട്ടറി സ. ഐഷി ഘോഷ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച  *VIVA LA VICTORIA* KUHS കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച ഭാരവാഹിക...
18/08/2026

എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച *VIVA LA VICTORIA*
KUHS കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച ഭാരവാഹികൾക്ക്
സ്വീകരണം, അഖിലേന്ത്യ ജോ:സെക്രട്ടറി സ:ഐഷി ഘോഷ് ഉദ്ഘാടനം ചെയ്തു

NET പരീക്ഷ റദ്ദ് ചെയ്തു!NTA പിരിച്ച് വിടുകSFI ഇൻകം ടാക്സ് ഓഫീസ് മാർച്ച്ആഗസ്റ്റ്,18  ചൊവ്വ 1 മണിക്ക്,കോഴിക്കോട്
17/08/2026

NET പരീക്ഷ റദ്ദ് ചെയ്തു!
NTA പിരിച്ച് വിടുക

SFI ഇൻകം ടാക്സ് ഓഫീസ് മാർച്ച്
ആഗസ്റ്റ്,18 ചൊവ്വ 1 മണിക്ക്,കോഴിക്കോട്

KUHS കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം*VIVA LA VICTORIA*2026 ആഗസ്റ്റ് 18രാവിലെ 10 മണിക...
17/08/2026

KUHS കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച യൂണിയൻ ഭാരവാഹികൾക്ക്
സ്വീകരണം

*VIVA LA VICTORIA*

2026 ആഗസ്റ്റ് 18
രാവിലെ 10 മണിക്ക്,
NGO യൂണിയൻ ഹാൾ കോഴിക്കോട്

ഉദ്ഘാടനം - സ:ഐഷി ഘോഷ്
(SFI അഖിലേന്ത്യാ ജോ:സെക്രട്ടറി)

KUHS കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം2026 ആഗസ്റ്റ് 18രാവിലെ 10 മണിക്ക്,കോഴിക്കോട്ഉദ്ഘ...
16/08/2026

KUHS കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച യൂണിയൻ ഭാരവാഹികൾക്ക്
സ്വീകരണം

2026 ആഗസ്റ്റ് 18
രാവിലെ 10 മണിക്ക്,കോഴിക്കോട്

ഉദ്ഘാടനം - സ:ഐഷി ഘോഷ്
(SFI അഖിലേന്ത്യാ ജോ:സെക്രട്ടറി)

Address

C. H. Kanaran Smaraka Mandiram
Kozhikode
673001

Alerts

Be the first to know and let us send you an email when SFI kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share