BJP Kuravilangad Mandalam

BJP Kuravilangad Mandalam The official page of BJP Kuravilangad Mandalam

22/08/2026

ബിജെപി മരങ്ങാട്ടുപിള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മരങ്ങാട്ടുപിള്ളി ടൗണിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം

ബിജെപി മരങ്ങാട്ടുപിള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മരങ്ങാട്ടുപിള്ളി ടൗണിൽ രാഷ്ട്രീയ വിശദീകരണ യോഗം  നടത്തി. പഞ...
21/08/2026

ബിജെപി മരങ്ങാട്ടുപിള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മരങ്ങാട്ടുപിള്ളി ടൗണിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ രഞ്ജിത്ത് മോഹൻ അദ്ധ്യക്ഷത വഹിച്ച യോഗം ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീ എൻ കെ ശശികുമാർ ഉദ്ഘാടനം ചെയ്തു. ബിജെപി കുറവിലങ്ങാട് മണ്ഡലം പ്രസിഡൻ്റ് സിജോ സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മമത ഹരികുമാർ, ആശ വർമ, പ്രസീദ പി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ രഞ്ജിത്ത് രാധാകൃഷ്ണൻ, ജയചന്ദ്രൻ എൻ, മണ്ഡലം വൈസ് പ്രസിഡൻ്റ് ബിജി വിനോദ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി അരുൺ ജി, വൈസ് പ്രസിഡൻ്റ് അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Independence Day at the Red Fort. 🇮🇳
15/08/2026

Independence Day at the Red Fort. 🇮🇳

15/08/2026
സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി  കോട്ടയം വെസ്റ്റ് ജില്ല കമ്മറ്റി സംഘടിപ്പിച്ച തിരംഗ യാത്ര….
13/08/2026

സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം വെസ്റ്റ് ജില്ല കമ്മറ്റി സംഘടിപ്പിച്ച തിരംഗ യാത്ര….

06/08/2026

‼️എഥനോൾ ബ്ലെൻഡിംഗ് മൂലം എല്ലാ വാഹനങ്ങളുടെയും മൈലേജ് 6% കുറയും എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്.

✅ നീതി ആയോഗ് റിപ്പോർട്ട് പറയുന്നത്

🔹E0 വാഹനങ്ങളിൽ (എഥനോൾ ബ്ലെൻഡിംഗിന് അനുയോജ്യമല്ലാത്ത പഴയ വാഹനങ്ങൾ) പരമാവധി 6% വരെ ഫ്യുവൽ എഫിഷ്യൻസി കുറവ് ഉണ്ടാകാം.

🔹E10 കമ്പാറ്റിബിൾ വാഹനങ്ങളിൽ ഇത് വെറും 1–2% മാത്രമാണ്.

🔹E20 കമ്പാറ്റിബിൾ വാഹനങ്ങളിൽ ഫ്യുവൽ എഫിഷ്യൻസി നഷ്ടം 0% ആണ്.

✅പുതിയ തലമുറ E20 വാഹനങ്ങൾക്ക് മൈലേജ് സംബന്ധിച്ച ആശങ്കയ്ക്ക് അടിസ്ഥാനമില്ല.

✅എഞ്ചിന് കേടുവരുമെന്ന പ്രചാരണത്തിനും തെളിവില്ല. ARAI ഉൾപ്പെടെയുള്ള പഠനങ്ങൾ വ്യക്തമാക്കുന്നത്,

✔️ മെറ്റൽ ഭാഗങ്ങളിൽ കാര്യമായ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ല.

✔️ റബ്ബർ, പ്ലാസ്റ്റിക് ഘടകങ്ങളിൽ മികച്ച പ്രകടനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

✅എഥനോൾ ബ്ലെൻഡഡ് ഇന്ധനത്തിന്റെ പ്രധാന ഗുണങ്ങൾ

🔸 ഇൻജക്ടറുകളിലും എഞ്ചിനിലും കാർബൺ, വാർണിഷ് നിക്ഷേപം കുറയുന്നു.

🔸 മലിനീകരണവും കാർബൺ എമിഷനും കുറയുന്നു.

🔸എഞ്ചിൻ കൂടുതൽ തണുത്ത നിലയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നതിനാൽ മികച്ച പെർഫോമൻസ് ലഭിക്കുന്നു.

‼️വാഹനത്തിന്റെ കാര്യക്ഷമത എന്നത് മൈലേജ് മാത്രം അല്ല. റോഡിന്റെ അവസ്ഥ, ഡ്രൈവിംഗ് ശൈലി, ടയർ പ്രഷർ, സർവീസിംഗ് തുടങ്ങി നിരവധി ഘടകങ്ങളാണ് മൈലേജിനെ സ്വാധീനിക്കുന്നത്.

‼️വസ്തുതകൾ മറച്ചുവെച്ച് ജനങ്ങളിൽ ആശങ്കയും തെറ്റിദ്ധാരണയും സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയണം.

-അഡ്വ ശങ്കു ടി ദാസ്

നമ്മുടെ രാജ്യത്തിൻ്റെ ഭാവി യുവാക്കളാണ്. അവരെ കേൾക്കുന്നതിനും, അവർക്കായി അവസരങ്ങൾ ഒരുക്കുന്നതിനും പ്രഥമ പരിഗണനയാണ് മോദി സ...
03/08/2026

നമ്മുടെ രാജ്യത്തിൻ്റെ ഭാവി യുവാക്കളാണ്.

അവരെ കേൾക്കുന്നതിനും, അവർക്കായി അവസരങ്ങൾ ഒരുക്കുന്നതിനും പ്രഥമ പരിഗണനയാണ് മോദി സർക്കാർ നൽകുന്നത്.

ചിലർ രാഷ്ട്രീയ ലക്ഷ്യത്തിനായി നമ്മുടെ യുവാക്കളെ ഉപയോഗിക്കുന്നത് തിരിച്ചറിയണം.

യുവാക്കള നേർവഴിയിൽ നയിച്ച് അവരെ രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളിയാക്കാം.

Address

Kuravilangadu
686633

Website

Alerts

Be the first to know and let us send you an email when BJP Kuravilangad Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share