Mankada Grama Panchayat Official

Mankada Grama Panchayat Official Official page of Mankada Grama Panchayat Mankada is a hillside village in the Malappuram district of Kerala state.

It is located 15 km from Malappuram and is part of the Malappuram parliament constituency.[5] The municipal town of Perinthalmanna is just 10 km away from here. Also, the municipal towns of Manjeri and Malappuram are within a distance of just 15 km away from here. Nearest Railway Station is Angadippuram and Calicut Airport is just 36 km away.

02/09/2026
മങ്കട ഗ്രാമ പഞ്ചായത്തിൻ്റെ അഭിനന്ദനങ്ങൾ. തൻ്റെ മനസ്സാന്നിദ്ധ്യം കൊണ്ട് 3 പേരുടെ ജീവൻ രക്ഷപ്പെടുത്തിയ മങ്കടയുടെ അഭിമാനം ഷ...
16/08/2026

മങ്കട ഗ്രാമ പഞ്ചായത്തിൻ്റെ അഭിനന്ദനങ്ങൾ.

തൻ്റെ മനസ്സാന്നിദ്ധ്യം കൊണ്ട് 3 പേരുടെ ജീവൻ രക്ഷപ്പെടുത്തിയ മങ്കടയുടെ അഭിമാനം ഷാമിൽ സി (വെള്ളില പുത്തംവീട്) ബഹു. രാഷ്ട്രപതിയുടെ
"ഉത്തം ജീവൻ രക്ഷാ പതക്" ബഹു. കേരള മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങുന്നു.

ബഡ്സ്  സ്കൂളിന് വാഹനം കൈമാറി. മങ്കട ഗ്രാമ പഞ്ചായത്ത് ശിഹാബ് തങ്ങൾ സ്‌മാരക ബഡ്സ് സ്‌കൂളിന് ബഹു  ഇടി മുഹമ്മദ് ബഷീർ MP യുടെ...
15/08/2026

ബഡ്സ് സ്കൂളിന് വാഹനം കൈമാറി.

മങ്കട ഗ്രാമ പഞ്ചായത്ത് ശിഹാബ് തങ്ങൾ സ്‌മാരക ബഡ്സ് സ്‌കൂളിന് ബഹു ഇടി മുഹമ്മദ് ബഷീർ MP യുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപെടുത്തി വാങ്ങിയ സ്‌കൂൾ ബസിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം ഇടി മുഹമ്മദ് ബഷീർ MP നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് യു.പി ഫാത്തിമ അധ്യക്ഷത വഹിച്ചു , വൈസ് പ്രസിഡൻ്റ് നഫ്സൽ റമീസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി കെ മൻസൂർ,നസീമ പി.പി, ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീന, റുമൈസ കുന്നത്ത്, അഡ്വ ടി കുഞ്ഞാലി, സമദ് മങ്കട,
വാർഡംഗങ്ങളായ കൃഷ്ണകുമാർ,അമീന, അനീസ് പി.പി, പി.ടി എ പ്രതിനിധി അബ്‌ദുൽ നാസർ, ബ്ലോക്ക് സെക്രട്ടറി മജീദ് എം , പഞ്ചായത്ത് സെക്രട്ടറി താഹിറ എൻകെ പ്രസംഗിച്ചു. പഞ്ചായത്ത് ജനപ്രതിനിധികൾ, സ്‌കൂൾ പിടിഎ അംഗങ്ങൾ ,കുട്ടികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

മങ്കട ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ചിങ്ങം ഒന്ന്  കർഷകദിനം സമുചിതമായി ആഘോഷിച്ചു. മങ്കട കൂട്ടിൽ പള്ളിപ്പീടികയിൽ ...
14/08/2026

മങ്കട ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ചിങ്ങം ഒന്ന് കർഷകദിനം സമുചിതമായി ആഘോഷിച്ചു.

മങ്കട കൂട്ടിൽ പള്ളിപ്പീടികയിൽ വെച്ച് കർഷകദിനം വിവിധ പരിപാടികളോട് കൂടെ ആഘോഷിച്ചു.

മങ്കട പഞ്ചായത്ത് പ്രസിഡണ്ട് യു പി ഫാത്തിമയുടെ അധ്യക്ഷതയിൽ മങ്കട മണ്ഡലം എംഎൽഎ മഞ്ഞളാംകുഴി അലി സാഹിബ്‌ ചടങ്ങുകൾക്ക് ഉദ്ഘാടനം നിർവഹിക്കുകയും ചടങ്ങിൽ വച്ച് തിരഞ്ഞെടുത്ത മികച്ച കർഷകരെ ആദരിക്കുകയും ചെയ്തു. കൃഷി ഓഫീസർ മർജാന ബീഗം സ്വാഗതം പറഞ്ഞ ചടങ്ങിൽ മങ്കട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ജുവൈരിയ ടീച്ചർ മുഖ്യാഥിതിയായി.

മങ്കട ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. ഹനീഫ പെരിഞ്ജീരി, മങ്കട ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ റുമൈസ, പ്രസീന, മങ്കട പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നഫ്സൽ റമീസ്, മങ്കട പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ മുംതാസ് ബീഗം, മുഹമ്മദ്‌ മൻസൂർ, നസീമ വാപ്പു, ഭരണ സമിതി അംഗങ്ങളായ ഇബ്രാഹീം പി ടി, കൃഷ്ണകുമാർ, അനീസ് പി പി, എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പഞ്ചായത്ത്‌ ഭരണ സമിതി അംഗങ്ങൾ,
ADC അംഗങ്ങൾ, പാടശേഖര സെക്രട്ടറിമാർ, കർഷകർ, കുടുംബശ്രീ പ്രവർത്തകർ, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ ജീവനക്കാർ, കൃഷിഭവൻ ജീവനക്കാർ നാട്ടുകാർ തുടങ്ങി നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു.

മങ്കട കൂട്ടിൽ പള്ളിപ്പീടികയിൽ നിന്ന് ആരംഭിച്ചു കൂട്ടിൽ സ്കൂളിനടുത്തുള്ള പാടം വരെ നടന്ന വർണ്ണ ശബളമായ കലാജാഥയും തുടർന്ന് കന്ന് പൂട്ടും കാണികൾക്ക് പുത്തൻ ഉണർവേകി.

വയോജന സൗജന്യ സിദ്ധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളില: മങ്കട ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിന്റെയും ആയുർവേദ സിദ്ധ ഡി...
10/08/2026

വയോജന സൗജന്യ സിദ്ധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വെള്ളില: മങ്കട ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിന്റെയും ആയുർവേദ സിദ്ധ ഡിസ്പൻസറിയുടെയും ആഭിമുഖ്യത്തിൽ വയോജനങ്ങളുടെ ആരോഗ്യവും ക്ഷേമവും മുൻനിർത്തി സൗജന്യ സിദ്ധ മെഡിക്കൽ ക്യാമ്പും ഷുഗർ, പ്രഷർ പരിശോധനയും സംഘടിപ്പിച്ചു.യു.കെ. പടി മദ്രസയിൽ നടന്ന ക്യാമ്പ് മങ്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. പി. ഫാത്തിമ ഉദ്ഘാടനം ചെയ്തു. ഒന്നാം വാർഡ് മെമ്പർ അനീസ് വെള്ളില അധ്യക്ഷത വഹിച്ചു.

വയോജനങ്ങളുടെ ആരോഗ്യപരിപാലനം, രോഗപ്രതിരോധം, ആരോഗ്യസംരക്ഷണം എന്നിവ സംബന്ധിച്ച ബോധവത്കരണ ക്ലാസിന് ഡോ. മനു ഇ. എം. നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത വയോജനങ്ങൾക്ക് ആരോഗ്യ പരിശോധനയും ആവശ്യമായ ആരോഗ്യ നിർദേശങ്ങളും ലഭിച്ചു. കൂടാതെ ഔഷധ കഞ്ഞി വിതരണവും നടത്തി. ശ്രീമതി നസീമ വാപ്പു (സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ), ഷൗക്കത്തലി ഫൈസി, യു. കെ. സലാം, പി. പി. വാപ്പു, കെ. കെ. മുഹമ്മദ് മദനി, മാമ്പ്ര ഹംസ ഹാജി, യു. കെ. ഹംസ എന്നിവർ ആശംസകൾ നേർന്നു. അനീസ് കെ. കെ., സലാം മൊയലൻ, നൗഷാദ് ടി, സക്കീർ ബാബു യു. കെ., ഉമ്മർപ്പ പി. ടി , സാദിഖ് യു. കെ., ഉമ്മർ യു. കെ. എന്നിവർ നേതൃത്വം നൽകി.

വാർഡിലെ 60 വയസ്സിന് മുകളിലുള്ള 100 ഓളം വയോജനങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ക്യാമ്പ് ശ്രദ്ധേയമായി.

Address

Kadannamanna Post, Mankada
Malappuram
679324

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914933239231

Alerts

Be the first to know and let us send you an email when Mankada Grama Panchayat Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Mankada Grama Panchayat Official:

Shortcuts

Share