Malappuram Police

Malappuram Police Official page of Malappuram District Police, Government of Kerala, India
(1)

അരീക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ പത്തനാപുരം എന്ന സ്ഥലത്ത് വെച്ച് വിൽപ്പനക്കായി കൈവശം സൂക്ഷിച്ച നിരോധിത രാസ ലഹരി വസ്തുവ...
05/08/2026

അരീക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ പത്തനാപുരം എന്ന സ്ഥലത്ത് വെച്ച് വിൽപ്പനക്കായി കൈവശം സൂക്ഷിച്ച നിരോധിത രാസ ലഹരി വസ്തുവായ 7.94 ഗ്രാം M**A യുമായി അരീക്കോട് താഴത്തങ്ങാടി സ്വദേശി ദയാ മൻസിൽ നിജില്‍ അഹമ്മദ്, കാവനൂർ അത്താണിക്കൽ സ്വദേശി കണവഞ്ചേരി വീട്ടിൽ മുഹമ്മദ് ഷാൻ എന്നിവരെ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെ പിടികൂടി

എടക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ എടക്കര വില്ലേജ് ഓഫീസിന് അടുത്ത് വച്ച് നിരോധിത രാസ ലഹരി വസ്തുവായ 2.408ഗ്രാം M**A യുമായി എ...
05/08/2026

എടക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ എടക്കര വില്ലേജ് ഓഫീസിന് അടുത്ത് വച്ച് നിരോധിത രാസ ലഹരി വസ്തുവായ 2.408ഗ്രാം M**A യുമായി എടക്കര ഇല്ലിക്കാട് സ്വദേശി കുടക്കത്തകത്ത് റാഷിക്ക് വഴിക്കടവ്, മുണ്ട, പാലത്തിങ്ങൽ സ്വദേശി അഞ്ചേരിപ്പാറ പുറത്ത് അനസ് എന്നിവരെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധനക്കിടെ എടക്കര പോലീസ് പിടികൂടി

03/08/2026

11 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ  ഗൌരവതരമായ ലൈംഗിക  അതിക്രമം നടത്തിയ  പ്രതി 58 വയസ്സുക്കാരനായ  ശ്രീകൃഷ്ണ ചൈതന്യന്...
01/08/2026

11 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ഗൌരവതരമായ ലൈംഗിക അതിക്രമം നടത്തിയ പ്രതി 58 വയസ്സുക്കാരനായ ശ്രീകൃഷ്ണ ചൈതന്യന്‍ എന്നയാളെ ബഹുമാനപ്പെട്ട പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി 27 വര്‍ഷവും 15 ദിവസവും കഠിന തടവിനും, 35000/- രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 794 കേസുകൾ, പിടിയിലായത് 907 പ്രതികൾ, 2.423 KG രാസ ലഹരി വസ്തു...
29/07/2026

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 794 കേസുകൾ, പിടിയിലായത് 907 പ്രതികൾ, 2.423 KG രാസ ലഹരി വസ്തുക്കളും, 58.560 KG കഞ്ചാവും, കൂടാതെ വിൽപ്പനക്കായി കൈവശം വെച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി 123 പേരെ അറസ്റ്റ് ചെയ്യുകയും,124 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു, ലഹരിക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാൻ തുടരും

പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് രേഖകളില്ലാത്ത 33,05800/- രൂപയുടെ ഇന്ത്യൻ കറൻസിയുമായി മൂന്നിയൂർ, കുന്നത്ത് ...
28/07/2026

പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് രേഖകളില്ലാത്ത 33,05800/- രൂപയുടെ ഇന്ത്യൻ കറൻസിയുമായി മൂന്നിയൂർ, കുന്നത്ത് പറമ്പ് സ്വദേശി പുല്ലാടൻ വീട്ടിൽ മൊയ്തീൻകുട്ടി എന്നയാളെ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘവും പരപ്പനങ്ങാടി പോലീസ് ചേർന്ന് പിടികൂടി

27/07/2026

*വഴിക്കടവ് ആനമറി ചുരത്തിൽ വൻ രാസ ലഹരി വേട്ട*

വഴിക്കടവ് പോലീസ് സ്റ്റേഷൻ പരിധിയിൽ ആനമറി ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം വെച്ച് വില്പനക്കായി കൈവശം വെച്ച നിരോധിത രാസ ലഹരി വസ്തുവായ 98.6 ഗ്രാം M**A യുമായി മഞ്ചേരി എളങ്കൂർ സ്വദേശി കൈതകത്ത് വീട്ടിൽ സൈഫുദ്ദീൻ, ചുങ്കത്തറ കൈപ്പിനി സ്വദേശി കലതിക്കാട്ടിൽ വീട്ടിൽ റിയാസ് അലി എന്നിവരെ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെ പിടികൂടി, പ്രതികളിൽ ഒരാളായ സൈഫുദ്ദീന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയതിൽ 2,35,500/- രൂപയും, 13 പാക്ക് സിപ്പ് ലോക്ക് കവറും, ചെറിയ ഇലക്ട്രോണിക് ത്രാസുകളും കണ്ടെടുത്തു

തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആലിങ്ങൽ എന്ന സ്ഥലത്ത് വെച്ച് വിൽപ്പനക്കായി കൈവശം സൂക്ഷിച്ച നിരോധിത രാസ ലഹരി വസ്തുവായ 43 ഗ...
26/07/2026

തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആലിങ്ങൽ എന്ന സ്ഥലത്ത് വെച്ച് വിൽപ്പനക്കായി കൈവശം സൂക്ഷിച്ച നിരോധിത രാസ ലഹരി വസ്തുവായ 43 ഗ്രാം M**A യുമായി പുതുപൊന്നാനി സ്വദേശി പരീചിന്റെ പുരക്കൽ അബൂബക്കർ നരിപ്പറമ്പ് പടിഞ്ഞാറയിൽ മുഹമ്മദ് ഇർഫാൻ എന്നിവരെ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയുടെ പിടികൂടി

15 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി    ലൈംഗിക അതിക്രമം നടത്തിയ ബന്ധുവായ പ്രതിയെ  ബഹുമാനപ്പ...
25/07/2026

15 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം നടത്തിയ ബന്ധുവായ പ്രതിയെ ബഹുമാനപ്പെട്ട പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി 60 വര്‍ഷം കഠിന തടവിനും, 600000/- ലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു

Address

District Police Office Hill/PO
Malappuram
676505

Alerts

Be the first to know and let us send you an email when Malappuram Police posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Malappuram Police:

Shortcuts

Share