IUML Kuruva Panchayath-Official

IUML Kuruva Panchayath-Official Official facebook Page for IUML Kuruva Panchayath Committee

17/08/2026
പരിശീലനം പൂർത്തിയാക്കിയ കുറുവ  പഞ്ചയാത്ത്  വൈറ്റ് ഗാർഡിന് യൂണിഫോം കൈമാറി കുറുവ പഞ്ചയാത്ത് മുസ്‌ലിം ലീഗ്  കമ്മറ്റി . പഞ്ച...
14/08/2026

പരിശീലനം പൂർത്തിയാക്കിയ കുറുവ പഞ്ചയാത്ത് വൈറ്റ് ഗാർഡിന് യൂണിഫോം കൈമാറി കുറുവ പഞ്ചയാത്ത് മുസ്‌ലിം ലീഗ് കമ്മറ്റി . പഞ്ചയാത്ത്, മേഖല മുസ്‌ലിം ലീഗ് ഭാരവാഹികളും യൂത്ത് ലീഗ് ഭാരവഹികളും പങ്കെടുത്തു.

കെഎസ്ഇബി സംബന്ധമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ സംയുക്ത യോഗംകുറുവ ഗ്രാമപഞ്ചായത്തിലെ കെഎസ്ഇബി സംബന്ധമായ വിവിധ വിഷയങ്ങൾ ചർ...
18/07/2026

കെഎസ്ഇബി സംബന്ധമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ സംയുക്ത യോഗം

കുറുവ ഗ്രാമപഞ്ചായത്തിലെ കെഎസ്ഇബി സംബന്ധമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി കുറുവ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കെഎസ്ഇബി ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ എന്നിവരുടെ സംയുക്ത യോഗം സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പരിധിയിലെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പുതിയ വൈദ്യുതി ലൈൻ സ്ഥാപിക്കൽ, ഗ്രാമപഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും സ്ട്രീറ്റ് മെയിൻ സ്ഥാപിച്ച് സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ, നിലവിലുള്ള സ്ട്രീറ്റ് ലൈറ്റുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കൽ, വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി ആവശ്യമായ സ്ഥലങ്ങളിൽ പുതിയ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുന്നതും വൈദ്യുതി ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും, വൈദ്യുതി പോസ്റ്റുകളുടെ സ്ഥലംമാറ്റം, വികസന പദ്ധതികൾക്ക് ആവശ്യമായ വൈദ്യുതി സൗകര്യങ്ങൾ ഒരുക്കൽ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.

വിവിധ വാർഡുകളിൽ നിന്നുള്ള ജനങ്ങളുടെ പരാതികളും ആവശ്യങ്ങളും പഞ്ചായത്ത് അംഗങ്ങൾ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി. വിഷയങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനും വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാങ്കേതിക പിന്തുണ ഉറപ്പാക്കുന്നതിനും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു.

കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുസ്സലാം പാലത്തിങ്ങൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുലൈഖ നന്ദി രേഖപ്പെടുത്തി. പുഴക്കാട്ടിരി കെഎസ്ഇബി സെക്ഷൻ എഞ്ചിനീയർ ഷബീർ അലി, കൊളത്തൂർ കെഎസ്ഇബി സെക്ഷൻ സബ് എഞ്ചിനീയർ മുഹമ്മദ് അലി, ചട്ടിപ്പറമ്പ് കെഎസ്ഇബി സെക്ഷൻ സബ് എഞ്ചിനീയർ ബിനോയ് കെ.വി., മക്കരപ്പറമ്പ് കെഎസ്ഇബി സെക്ഷൻ എഞ്ചിനീയർ അബ്ദുൽ അസീസ് വി.പി., ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം. ഷാക്കിർ, കെ.കെ. അബ്ദുൽ അസീസ്, മുംതാസ് പി.ടി., ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിഷ്ണു ശശി, ആസൂത്രണ സമിതി അംഗങ്ങളായ അനീസ് കണക്കയിൽ, ഒ. മുഹമ്മദ് കുട്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വാക്ക് പാലിച്ച്യു.ഡി.എഫ് കെ.എസ്.ആർ.ടി.സിസ്ത്രീ സൗജന്യയാത്രക്ക് തുടക്കമായി അഭിവാദ്യങ്ങൾ
15/06/2026

വാക്ക് പാലിച്ച്
യു.ഡി.എഫ്

കെ.എസ്.ആർ.ടി.സി
സ്ത്രീ സൗജന്യയാത്രക്ക്
തുടക്കമായി

അഭിവാദ്യങ്ങൾ

Address

Kuruva
Malappuram
676507

Alerts

Be the first to know and let us send you an email when IUML Kuruva Panchayath-Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share