msf Tuneri Panchayath Committee

msf Tuneri Panchayath Committee This is the official page of Muslim Students Federation Tuneri Panchayath committee

അഭിവാദ്യങ്ങൾ
14/08/2026

അഭിവാദ്യങ്ങൾ

ഷഹീദ് അസ്ലം അനുസ്മരണം
11/08/2026

ഷഹീദ് അസ്ലം അനുസ്മരണം

💚
26/06/2026

💚

msf തൂണേരി പഞ്ചായത്ത് കമ്മിറ്റി അഭിമാനപൂർവ്വം സംഘടിപ്പിക്കുന്ന “ASLAM MEMORIAL EXCELLENCE AWARD” SSLC, Plus Two, LSS, US...
22/06/2026

msf തൂണേരി പഞ്ചായത്ത് കമ്മിറ്റി അഭിമാനപൂർവ്വം സംഘടിപ്പിക്കുന്ന “ASLAM MEMORIAL EXCELLENCE AWARD”

SSLC, Plus Two, LSS, USS പരീക്ഷകളിൽ ഉന്നത വിജയം നേടിയ, രജിസ്റ്റർ ചെയ്ത തൂണേരി പഞ്ചായത്തിലെ വിദ്യാർത്ഥികളെ ആദരിക്കുന്നതോടൊപ്പം, സമൂഹത്തെ ലഹരി വിപത്തിൽ നിന്ന് സംരക്ഷിക്കാനുള്ള സന്ദേശവുമായി “ഞാനും ലഹരിക്കെതിരെ” ക്യാമ്പയിന്റെ ഉദ്ഘാടനവും ഈ വേദിയിൽ നടക്കുന്നു.

വിദ്യാഭ്യാസ മികവിനെ ആദരിക്കുകയും ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുന്ന ഈ മഹത്തായ പരിപാടിയിലേക്ക് മുഴുവൻ നാട്ടുകാരെയും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സാദരം ക്ഷണിക്കുന്നു.

ആദ്യ ബജറ്റിൽ തൂണേരിയെ ചേർത്തു പിടിച്ച് UDF സർക്കാർ!തൂണേരി ഗ്രാമപഞ്ചായത്തിൽ ഗ്രൗണ്ട് നിർമാണത്തിനായി 3 കോടി രൂപ അനുവദിച്ച ...
19/06/2026

ആദ്യ ബജറ്റിൽ തൂണേരിയെ ചേർത്തു പിടിച്ച് UDF സർക്കാർ!
തൂണേരി ഗ്രാമപഞ്ചായത്തിൽ ഗ്രൗണ്ട് നിർമാണത്തിനായി 3 കോടി രൂപ അനുവദിച്ച UDF സർക്കാരിനും, ഈ സ്വപ്ന പദ്ധതിക്കായി കൈകോർത്തു നിന്ന നമ്മുടെ എം എൽ എ പ്രിയപ്പെട്ട കെ.എം. അഭിജിത്തിനും, വികസന നായകൻ തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർക്കും msf തൂണേരി പഞ്ചായത്ത്‌ കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ...❤️

വികസനക്കുതിപ്പിൽ ഇനി നമ്മുടെ തൂണേരി കായികകേരളത്തിന്റെ മുൻനിരയിലേക്ക്! ⚽

msf തൂണേരി പഞ്ചായത്ത് കമ്മിറ്റി അഭിമാനപൂർവ്വം അവതരിപ്പിക്കുന്ന “ASLAM MEMORIAL EXCELLENCE AWARD”പ്രിയ വിദ്യാർത്ഥികളേ,തൂണ...
03/06/2026

msf തൂണേരി പഞ്ചായത്ത് കമ്മിറ്റി അഭിമാനപൂർവ്വം അവതരിപ്പിക്കുന്ന “ASLAM MEMORIAL EXCELLENCE AWARD”

പ്രിയ വിദ്യാർത്ഥികളേ,

തൂണേരി പഞ്ചായത്തിൽ നിന്നും SSLC Full A+, Plus Two Full A+, LSS, USS പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച് നമ്മുടെ നാടിന്റെ അഭിമാനമായി മാറിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി msf തൂണേരി പഞ്ചായത്ത് കമ്മിറ്റി Aslam Memorial Excellence Award സംഘടിപ്പിക്കുന്നു.

വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികളുടെ നേട്ടങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

അർഹരായ വിദ്യാർത്ഥികൾ (SSLC FULL A+,+2 FULL A+,LSS&USS WINNERS)പരിപാടിയിൽ പങ്കെടുക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

🔗 https://forms.gle/pebec3EkX42hqvBN8

തൂണേരിയിലെ അസ്‌ലമിന്റെ കൊലപാതകം : പുനരന്വേഷണത്തിനായി എസ്.ഐ.ടി നെ നിയോഗിച്ച് അഭ്യന്തര മന്ത്രി ഉത്തരവിറക്കി
26/05/2026

തൂണേരിയിലെ അസ്‌ലമിന്റെ കൊലപാതകം : പുനരന്വേഷണത്തിനായി എസ്.ഐ.ടി നെ നിയോഗിച്ച് അഭ്യന്തര മന്ത്രി ഉത്തരവിറക്കി

UDF മന്ത്രിസഭ
19/05/2026

UDF മന്ത്രിസഭ

ന്താടോ സഖാവേ നന്നാവാത്തെ??ആദർശം പ്രസംഗിക്കുകയും അണിയറയിൽ വർഗ്ഗീയവിഷം തുപ്പുകയും ചെയ്യുന്ന സഖാക്കളുടെ ഇരട്ടത്താപ്പ് തൂണേര...
15/05/2026

ന്താടോ സഖാവേ നന്നാവാത്തെ??

ആദർശം പ്രസംഗിക്കുകയും അണിയറയിൽ വർഗ്ഗീയവിഷം തുപ്പുകയും ചെയ്യുന്ന സഖാക്കളുടെ ഇരട്ടത്താപ്പ് തൂണേരിയിലെ പ്രബുദ്ധരായ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.

രാഷ്ട്രീയമായ വിയോജിപ്പുകളെ വികസനം കൊണ്ടോ ആശയങ്ങൾ കൊണ്ടോ നേരിടാൻ ത്രാണിയില്ലാതെ, "പള്ളിക്കൂടങ്ങൾ തകർത്ത് പള്ളികൾ വരും" എന്നൊക്കെയുള്ള പച്ചക്കള്ളവും വർഗ്ഗീയതയും എഴുന്നള്ളിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. യുഡിഎഫ് ഭരണകാലത്ത് എവിടെയെങ്കിലും ഇത്തരം വിഘടനവാദ പ്രവർത്തനങ്ങൾ നടന്നതായി ചൂണ്ടിക്കാണിക്കാൻ നിങ്ങൾക്കാകുമോ? ഇല്ല, കാരണം ജനങ്ങളെ ഭിന്നിപ്പിച്ചല്ല, ഒന്നിപ്പിച്ചാണ് യുഡിഎഫും മുസ്ലിം ലീഗും വളർന്നത്.

വെള്ളൂർ കലാപം മുതൽ നിങ്ങൾ പയറ്റുന്ന ഈ വിദ്വേഷ രാഷ്ട്രീയം തൂണേരി പഞ്ചായത്തിലെ ഇടത് മുന്നണിയുടെ മരണമണി മുഴക്കിക്കഴിഞ്ഞു എന്ന് ഓരോ തിരഞ്ഞെടുപ്പ് ഫലങ്ങളും തെളിയിക്കുന്നുണ്ട്. വർഗ്ഗീയതയുടെ ഈ അഴുക്കുചാലിൽ നിന്ന് ഇനിയെങ്കിലും കരകയറാൻ നോക്കൂ സഖാക്കളേ; അല്ലെങ്കിൽ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് നിങ്ങളെ ജനങ്ങൾ എന്നന്നേക്കുമായി തൂത്തെറിയും. വരും കാലങ്ങളിൽ നിങ്ങളുടെ കസേരകൾ ഇനിയും തെറിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട, കാരണം തൂണേരിയിലെ മണ്ണ് വിദ്വേഷത്തിന്റേതല്ല, മതസൗഹാർദ്ദത്തിന്റേതാണ്!

05/05/2026

തോറ്റത് ജയന്തി രാജനല്ല, മറിച്ച് ആത്മാർത്ഥതയെ വിശ്വസിച്ച ഒരു ജനതയാണ്. കൂടെ നിന്ന് കുഴിതോണ്ടിയവർക്ക് ചരിത്രം മാപ്പുനൽകില്ല.

Address

Tuneri
Nadapuram
673505

Website

Alerts

Be the first to know and let us send you an email when msf Tuneri Panchayath Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to msf Tuneri Panchayath Committee:

Shortcuts

Share