SDPI Nilambur

Call Directions Contact the organization

SDPI Nilambur വിശപ്പിൽ നിന്ന് മോചനം, ഭയത്തിൽ നിന്ന് മോചനം വിശപ്പില്‍ നിന്ന മോചനം, ഭയത്തില്‍ നിന്ന് മോചനം,

എന്നതാണ് പാര്‍ട്ടിയുടെ അടിസ്ഥാന മുദ്രാവാക്യം.

പൗരന്മാരുടെ സര്‍വ്വതോന്മുഖമായ പുരോഗതിക്ക് പ്രധാനമായും രണ്ട് തരത്തിലുള്ള ഭയം തടസ്സമായി നില്‍ക്കുന്നതായി പാര്‍ട്ടി മനസ്സിലാക്കുന്നു. ദാരിദ്ര്യത്തെക്കുറിച്ചുള്ള ഭയവും ഭരണകൂട ഭീകരതയെക്കുറിച്ചുള്ള ഭയവും. ഈ രണ്ട് ഭയങ്ങളും നീക്കാന്‍ പാര്‍ട്ടി അക്ഷീണം പ്രയത്‌നിക്കും.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കുന്നവരും സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടിക്കാരും രാഷ്ട്രീയത്തെ ധനസമ്പാദനത്തിനുള്ള എളുപ്പവഴിയായി കാണുന്നു. അഴിമതിയും സ്വജനപക്ഷപാതവും എല്ലാ പാര്‍ട്ടിക്കാരുടെയും മുഖമുദ്രയായി. വിലക്കയറ്റം, കാര്‍ഷിക മേഖലയിലെ വന്‍തകര്‍ച്ച, തൊഴിലില്ലായ്മ, പാര്‍പ്പിടം, കുടിവെള്ളം തുടങ്ങി ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ സാമ്പ്രദായിക പാര്‍ട്ടികളുടെ അജണ്ട പോലും ആകുന്നില്ല. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് സ്വയം നിലനില്‍പ്പിനുള്ള പോരാട്ടത്തിലാണ് പാര്‍ട്ടികള്‍. വ്യക്തി കേന്ദ്രീകൃതവും കുടുംബ വാഴ്ചയില്‍ അധിഷ്ഠിതവുമായ നേതൃ കീഴ്‌വഴക്കങ്ങളാണ് പല പാര്‍ട്ടികളെയും നയിക്കുന്നത്. ജനങ്ങളുടെ താല്‍പര്യങ്ങളല്ല മറിച്ച് വന്‍കിട കുത്തകകളുടെ താല്‍പര്യ സംരക്ഷണമാണ് ഈ പാര്‍ട്ടികളുടെ മുഖ്യലക്ഷ്യം. കുത്തകകളുടെ കനത്ത സംഭാവനകളില്‍ കണ്ണുംനട്ട് അവര്‍ക്ക്…

പശ്ചിമഘട്ട ESA ജനങ്ങളുടെ ആശങ്കയകറ്റാൻ സംസ്ഥാന സർക്കാർ ഇടപെടുക SDPI താലൂക്ക് ഓഫീസ് മാർച്ച് 2026 നവംബർ 6, വെള്ളി 10 AM നില...
29/10/2026

പശ്ചിമഘട്ട ESA ജനങ്ങളുടെ ആശങ്കയകറ്റാൻ സംസ്ഥാന സർക്കാർ ഇടപെടുക
SDPI താലൂക്ക് ഓഫീസ് മാർച്ച്
2026 നവംബർ 6, വെള്ളി 10 AM നിലമ്പൂർ
SDPI മലയോര മേഖല സംരക്ഷണ സമിതി

മഞ്ചേരി മെഡിക്കൽ കോളേജിൽ ആരോഗ്യമന്ത്രിയുടെ സന്ദർശനംശ്രദ്ധ ക്ഷണിക്കൽസമരം2026 ഒക്ടോബർ 30  വെള്ളി - 10 AMSDPI മഞ്ചേരി മെഡിക...
28/10/2026

മഞ്ചേരി മെഡിക്കൽ കോളേജിൽ ആരോഗ്യമന്ത്രിയുടെ സന്ദർശനം

ശ്രദ്ധ ക്ഷണിക്കൽ
സമരം

2026 ഒക്ടോബർ 30
വെള്ളി - 10 AM

SDPI മഞ്ചേരി മെഡിക്കൽ കോളേജ് സമര സമിതി

പശ്ചിമഘട്ട ESA ജനങ്ങളുടെ ആശങ്കയകറ്റാൻ സംസ്ഥാന സർക്കാർ ഇടപെടുകSDPI നിലമ്പൂർ താലൂക്ക് ഓഫീസ് മാർച്ച്2026 നവംബർ 6 വെള്ളി 10 ...
28/10/2026

പശ്ചിമഘട്ട ESA ജനങ്ങളുടെ ആശങ്കയകറ്റാൻ സംസ്ഥാന സർക്കാർ ഇടപെടുക
SDPI നിലമ്പൂർ താലൂക്ക് ഓഫീസ് മാർച്ച്
2026 നവംബർ 6 വെള്ളി 10 AM

ഇഎസ്എ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം സമർപ്പിച്ചുകരുളായി പഞ്ചായത്ത് സന്ദർശനത്തിനെത്തിയ ...
24/10/2026

ഇഎസ്എ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം സമർപ്പിച്ചു
കരുളായി പഞ്ചായത്ത് സന്ദർശനത്തിനെത്തിയ മലപ്പുറം ജില്ലാ കളക്ടർ മുമ്പാകെ ഇഎസ്എ (Eco-Sensitive Zone) വിഷയത്തിലെ ജനങ്ങളുടെ ആശങ്കകൾ ഉന്നയിച്ച് എസ്‌ഡിപിഐ മലപ്പുറം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് ഉസ്മാൻ കരുളായി നിവേദനം നൽകുന്നു. എസ്‌ഡിപിഐ കരുളായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് യാസർ അറഫാത്ത് കരുളായി സമീപം.

സൈനുൽ ആബിദ് വധക്കേസ്:വിധി നിരാശാജനകം.  പ്രതികളുടെ ശിക്ഷ ഉറപ്പാക്കും വരെ നിയമ പോരാട്ടം തുടരും - സിപിഎ ലത്തീഫ്കാസർഗോഡ് തളങ...
18/10/2026

സൈനുൽ ആബിദ് വധക്കേസ്:
വിധി നിരാശാജനകം. പ്രതികളുടെ ശിക്ഷ ഉറപ്പാക്കും വരെ നിയമ പോരാട്ടം തുടരും - സിപിഎ ലത്തീഫ്
കാസർഗോഡ് തളങ്കരയിലെ എസ്ഡിപിഐ പ്രവർത്തകൻ സൈനുൽ ആബിദ് വധക്കേസിലെ പ്രതികളായ മുഴുവൻ ആർഎസ്എസ് ബിജെപി പ്രവർത്തകരെയും വെറുതെ വിട്ട കോടതിവിധി ദൗർഭാഗ്യകരമാണെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്. ആർ എസ് എസ് ക്രിമിനലുകളായ പ്രതികളുടെ ശിക്ഷ ഉറപ്പാക്കും വരെ നിയമ പോരാട്ടം തുടരും. നീതി ന്യായ വകുപ്പിന്റെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടാകുന്ന അലസ സമീപനവും ആനുകൂല്യങ്ങളുമാണ് കാസർഗോട് ആർഎസ്എസ് ക്രിമിനലുകൾ തുടർച്ചയായ കൊലപാതകങ്ങൾക്ക് പ്രേരണയാകുന്നത്.
കാസർകോഡ് ജില്ലയെ കലാപഭൂമിയാക്കുന്നതിന് വേണ്ടി ഏകപക്ഷീയമായ നിരവധി കൊലപാതകങ്ങളാണ് ഈ ക്രിമിനൽ സംഘം നടത്തിയിട്ടുള്ളത്.
യാതൊരു പ്രകോപനവും ഇല്ലാതെയാണ്സൈനുൽ ആബിദീനെയും സംഘപരിവാർ ക്രിമിനലുകൾ കൊലപ്പെടുത്തിയത്.
ഇത്തരം സാഹചര്യങ്ങൾ കൂടുതൽ അക്രമങ്ങൾ നടത്തുന്നതിന് കൊലയാളികൾക്ക് പ്രേരകമാകുംമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

പി എം ശ്രീ പദ്ധതിവിദ്യാഭ്യാസ മന്ത്രി സഭയിൽ ഉരുണ്ട് കളിക്കുന്നു :പി അബ്ദുൽ ഹമീദ്കേന്ദ്രസർക്കാരിന്റെ കാവിവൽക്കരണ പദ്ധതിയായ...
16/10/2026

പി എം ശ്രീ പദ്ധതി

വിദ്യാഭ്യാസ മന്ത്രി സഭയിൽ ഉരുണ്ട് കളിക്കുന്നു :
പി അബ്ദുൽ ഹമീദ്

കേന്ദ്രസർക്കാരിന്റെ കാവിവൽക്കരണ പദ്ധതിയായ പി എം ശ്രീ യുമായി ബന്ധപ്പെട്ട സഭയിലെ ചോദ്യങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉരുണ്ടു കളിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ്‌ പ്രസിഡന്റ് പി അബ്ദുൽഹമീദ് .
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ധാരണ പത്രം ഒപ്പിട്ടതുകൊണ്ട് ഏകപക്ഷീയമായി പിന്മാറാൻ കഴിയില്ല എന്നാണ് മന്ത്രി ആവർത്തിക്കുന്നത്.
എസ് എസ് കെ ഫണ്ട് ഉൾപ്പെടെ 1607 കോടി രൂപ കേന്ദ്രസർക്കാർ തടഞ്ഞു വച്ചിരിക്കുന്നു എന്നതും പദ്ധതിയിൽ നിന്നും പിന്മാറാതിരിക്കാനുള്ള ന്യായമായി അദ്ദേഹം വാദിക്കുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും തമ്മിൽ ഒപ്പിട്ട ഒരു ധാരണ പത്രം മാത്രമാണ് നിലവിലുള്ളത്. മന്ത്രിസഭാ യോഗ തീരുമാനമോ ധനവകുപ്പിന്റെ അനുമതിയോ ഇല്ലാത്ത പ്രസ്തുത കരാറിൽ നിന്നും ശക്തമായ പ്രതിഷേധങ്ങൾക്ക് മുന്നിൽ അന്നത്തെ സർക്കാർ പിൻവാങ്ങുകയായിരുന്നു. പദ്ധതിയുമായി ഏറെ മുന്നോട്ടു പോയ പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പിന്നീട് പിന്മാറുന്നതും കണ്ടു.
കേന്ദ്രസർക്കാരിന്റെ ഭീഷണിക്ക് വഴങ്ങാതെ സുപ്രീംകോടതി വരെ നിയമ പോരാട്ടം നടത്തി അർഹതപ്പെട്ട കേന്ദ്രഫണ്ട് വാങ്ങിയെടുത്ത മുൻ തമിഴ്നാട് സർക്കാരും നമ്മുടെ മുന്നിലുണ്ട്. പി എം ശ്രീ പദ്ധതിയുടെ കാര്യത്തിൽ നടപ്പിലാക്കുന്നുണ്ട് ഇല്ലയോ എന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ചോദ്യവും പദ്ധതിയിൽ നിന്നും പിന്മാറാൻ കഴിയില്ല എന്ന തെറ്റിദ്ധാരണാ ജനകമായ പ്രസ്താവനയെ നിരാകരിക്കുന്നതാണ് . പാഠ്യ പദ്ധതിയിൽ മാറ്റം വരുത്താതെ പി എം ശ്രീ യുമായി മുന്നോട്ടുപോകാൻ കഴിയും എന്നാണ് മന്ത്രിയുടെ വാദം.
പദ്ധതിയുടെ ഉദ്ദേശം തന്നെ ദേശീയ വിദ്യാഭ്യാസ നയം എന്ന പേരിൽ കാവിവൽക്കരണം അടിച്ചേൽപ്പിക്കുക എന്നതാണ് എന്ന വസ്തുത നിലനിൽക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത് അങ്ങേയറ്റം അപഹാസ്യമാണ്.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി യുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ്.എങ്ങനെയും പദ്ധതി നടപ്പിലാക്കുക എന്ന രാഷ്ട്രീയ അവിശുദ്ധ ധാരണ പ്രാവർത്തികമാക്കാനാണ് സർക്കാരിന്റെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.
പദ്ധതിയുടെ കാലാവധി അവസാനിക്കാനിരിക്കെ ബിജെപിയുമായുള്ള രാഷ്ട്രീയ അവിശുദ്ധ ബന്ധത്തിന്റെ വാഗ്ദാന പാലനത്തിനുവേണ്ടി പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചാൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

രൂക്ഷമായ വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കുന്നു; സർക്കാർ അടിയന്തരമായി ഇടപെടണം: മഞ്ജുഷ മാവിലാടംവിലക്കയറ്റം നിയന്ത്രിക്കാനു...
15/10/2026

രൂക്ഷമായ വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കുന്നു; സർക്കാർ അടിയന്തരമായി ഇടപെടണം:
മഞ്ജുഷ മാവിലാടം
വിലക്കയറ്റം നിയന്ത്രിക്കാനും പൊതുവിപണിയിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം .
കേരളത്തിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണ്. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലവർധന കുടുംബങ്ങളുടെ പ്രതിമാസ ബജറ്റിന്റെ താളം തെറ്റിച്ചിരിക്കുകയാണ്. വരുമാനത്തിൽ ആനുപാതികമായ വർധനവില്ലാതെ ജീവിതച്ചെലവ് വർധിക്കുന്നത് തൊഴിലാളികൾ, സാധാരണ ജീവനക്കാർ, ചെറുകിട കച്ചവടക്കാർ, കൂലിപ്പണിക്കാർ തുടങ്ങിയ ജനവിഭാഗങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.
അരി, ചെറുപയർ ഉൾപ്പെടെയുള്ള പലവ്യഞ്ജന വസ്തുക്കൾക്കും സവാള ഇഞ്ചി തുടങ്ങിയ പച്ചക്കറികൾക്കും ഈയാഴ്ച വൻവില വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. പൊന്നി അരിക്ക് ഒറ്റയടിക്ക് 14 രൂപ വർദ്ധിച്ചു. സപ്ലൈകോ ഉൾപ്പെടെയുള്ള പൊതുവിതരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തി ഗുണനിലവാരമുള്ള നിത്യോപയോഗ സാധനങ്ങൾ ന്യായവിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണം.
ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കുന്നതിനപ്പുറം ജനങ്ങളുടെ അടിസ്ഥാന ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ഉത്തരവാദിത്വം സർക്കാർ നിർവഹിക്കണം. ഉത്സവകാലങ്ങളിൽ മാത്രമായി വിലനിയന്ത്രണ നടപടികൾ പരിമിതപ്പെടുത്താതെ വർഷം മുഴുവൻ സാധാരണക്കാർക്ക് ആശ്വാസം ലഭിക്കുന്ന സ്ഥിരമായ സംവിധാനം ഉറപ്പാക്കണം.
ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനും അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.

SDPI മലപ്പുറം ഈസ്റ്റ്‌ ജില്ലാ ലീഡേഴ്സ് മീറ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി ഇക്റാമുൽ ഹഖ് ഉദ്ഘാടനം ചെയ്യുന്നു...
13/10/2026

SDPI മലപ്പുറം ഈസ്റ്റ്‌ ജില്ലാ ലീഡേഴ്സ് മീറ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി ഇക്റാമുൽ ഹഖ് ഉദ്ഘാടനം ചെയ്യുന്നു...

11/10/2026

ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന് ജന്ദർ മന്ദിരുകൾ പടരട്ടെ.. SDPI സമര രാത്രി
2026 ഒക്‌ടോബർ 10 ശനിയാഴ്ച വൈകുന്നേരം 6:30-ന് നിലമ്പൂർ

10/10/2026

ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന് ജന്ദർ മന്ദിരുകൾ പടരട്ടെ..
SDPI സമര രാത്രി
തീയതി: 2026 ഒക്‌ടോബർ 10 ശനിയാഴ്ച
സമയം: വൈകുന്നേരം 6:30-ന്
സ്ഥലം: നിലമ്പൂർ ചന്തക്കുന്നിൽ

Address

Chandhakkunnu
Nilambur
679329

Telephone

+917012508024

Website

Alerts

Be the first to know and let us send you an email when SDPI Nilambur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI Nilambur:

Shortcuts

Share