07/09/2026
അപഘട ഭീഷണിയുള്ള മരച്ചില്ലകൾ വെട്ടി നീക്കി
പെരിന്തൽമണ്ണ ടൗണിൽ സ്ഥിതി ചെയ്യുന്നു സഖി- വൺസ്റ്റോപ്പ് സെന്ററിന്റെ പരിസരത്തെ അപഘട ഭീഷണിയുളള മരങ്ങളുടെ ചില്ലകൾ മുറിച്ചു നീക്കി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ ഐ.എ.എസ് ന്റെ നിർദ്ദേശപ്രകാരമാണ് ട്രോമാ കെയർ പ്രവർത്തകർ ഈ ദൗത്യം ഏറ്റെടുത്തത്. *യൂണിറ്റ് ലീഡർമാരായ ജബ്ബാർ ജൂബിലി,ഫവാസ് മങ്കട എന്നിവരുടെ നേതൃത്വത്തിൽ ഇരുപതോളം ട്രോമാ കെയർ പ്രവർത്തകർ പങ്കാളികളായി*