RATTC Taliparamba, Kannur

Call Directions Contact the organization

RATTC Taliparamba, Kannur Official Page of Regional Agricultural Technology Training Centre (RATTC) ,Taliparamba, Kannur

11/11/2026
07/11/2026
03/11/2026

🍎 ഹോർട്ടികൾച്ചർ ഉൽപ്പന്നങ്ങളുടെ വിപണനത്തിന് ധനസഹായം!

പഴം, പച്ചക്കറി ഉൾപ്പെടെയുള്ള ഹോർട്ടികൾച്ചർ ഉൽപ്പന്നങ്ങളുടെ വഴിയോര വിപണനം കൂടുതൽ കാര്യക്ഷമവും ആകർഷകവുമാക്കുന്നതിനായി ശീതീകരണ സംവിധാനത്തോടുകൂടിയ സ്റ്റാറ്റിക് / മൊബൈൽ വെൻഡിങ് കാർട്ടുകൾ അല്ലെങ്കിൽ പ്ലാറ്റ്‌ഫോമുകൾ സ്ഥാപിക്കുന്നതിന് MIDH പദ്ധതിയിലൂടെ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ധനസഹായം നൽകുന്നു.

കാർഷിക ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം നിലനിർത്തുന്നതിനും വിപണന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹായകമാകുന്ന ഈ പദ്ധതിയിലൂടെ സംരംഭകർക്ക് സാമ്പത്തിക ആനുകൂല്യം ലഭ്യമാക്കാം.

💰 ലഭിക്കുന്ന ധനസഹായം
- ഒരു യൂണിറ്റിന് 50% സബ്‌സിഡി
- പരമാവധി ₹15,000 വരെ

📞 കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും ബന്ധപ്പെടുക:
0471 2330856

FIB | SHM | Government of Kerala

02/11/2026

What do you know about El Niño?

🌡️ El Niño and La Niña are opposite phases of a naturally occurring powerful climate pattern known as the El Niño-Southern Oscillation (ENSO). Shaped by interactions between the tropical Pacific Ocean and the atmosphere above, ENSO is a major driver of year-to-year changes in rainfall, temperature and extreme weather worldwide.

During an El Niño event, sea-surface temperatures in the central and eastern tropical Pacific Ocean become unusually warm and trade winds weaken.

🌡️ El Niño typically occurs every two to seven years. It generally begins developing between March and June and reach its peak intensity between November and February. El Niño events can last up to 18 months. But no two El Niños are exactly alike.

The most recent strong El Niño between 2023 – 2024 added a temporary warming effect on top of the long-term warming trend, contributing to 2024 becoming the hottest year on record.

🌡️ Climate change does not cause an El Niño. However, a warmer ocean and atmosphere can add heat and moisture to the climate system, which may worsen some ENSO-related extremes, including heatwaves and heavy rainfall.

02/11/2026

🌿 കളക്ഷൻ അഗ്രിഗേഷൻ സെന്റർ സ്ഥാപിക്കാൻ ₹1.12 കോടി വരെ ധനസഹായം!

സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കേരളം | MIDH പദ്ധതി

ഹോർട്ടികൾച്ചർ മേഖലയിലെ കാർഷികോൽപ്പന്നങ്ങളുടെ വിളവെടുപ്പാനന്തര പരിപാലനം കാര്യക്ഷമമാക്കുന്നതിനും ആധുനിക സംഭരണ–സംസ്കരണ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി കളക്ഷൻ അഗ്രിഗേഷൻ സെന്റർ സ്ഥാപിക്കുന്നതിന് സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കേരളം മുഖാന്തിരം Mission for Integrated Development of Horticulture (MIDH) പദ്ധതിയിൽ ധനസഹായം നൽകുന്നു.

💰 ധനസഹായ വിവരങ്ങൾ
🔹 പരമാവധി പദ്ധതി ചെലവ്: ₹3.20 കോടി
🔹 ധനസഹായ നിരക്ക്: 35%
🔹 പരമാവധി ധനസഹായം: ₹1.12 കോടി (വായ്പാബന്ധിത ധനസഹായം)

🏢 ആധുനിക സൗകര്യങ്ങൾ
പരമാവധി 22 മീറ്റർ × 26 മീറ്റർ വലുപ്പത്തിൽ സ്ഥാപിക്കാവുന്ന സംഭരണകേന്ദ്രത്തിൽ താഴെപ്പറയുന്ന സൗകര്യങ്ങൾ ഉൾപ്പെടുത്താം:

✅ കൺവെയർ ബെൽറ്റോടുകൂടിയ സോർട്ടിംഗ്, ഗ്രേഡിംഗ് യൂണിറ്റുകൾ
✅ വാഷിംഗ്, ഡ്രൈയിംഗ് യൂണിറ്റുകൾ
✅ വെയ്റ്റിംഗ് ബ്രിഡ്ജ്
✅ ഓട്ടോമേറ്റഡ് കമ്പ്യൂട്ടറൈസ്ഡ് സിസ്റ്റം
✅ HPT, BOPT സംവിധാനങ്ങൾ
✅ ക്രേറ്റുകൾ ഉപയോഗിച്ചുള്ള സ്റ്റാക്കിംഗ് സൗകര്യം
✅ ഡോക്ക് ലെവലർ സിസ്റ്റം
✅ പ്രീകൂളിംഗ് സംവിധാനം (ആവശ്യമെങ്കിൽ)
✅ കോൾഡ് റൂം, ട്രാൻസിറ്റ് സൗകര്യങ്ങൾ

📋 ആർക്കെല്ലാം അപേക്ഷിക്കാം?
കർഷകർ, കർഷക കൂട്ടായ്മകൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), ഫാർമർ ഇന്ററസ്റ്റ് ഗ്രൂപ്പുകൾ (FIG), രജിസ്റ്റർ ചെയ്ത സൊസൈറ്റികൾ, സ്വകാര്യ–പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം.

📌 പദ്ധതി നടപ്പാക്കൽ
കേന്ദ്ര സർക്കാർ സ്ഥാപനമായ National Centre for Cold Chain Development (NCCD) നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം പദ്ധതി നടപ്പിലാക്കേണ്ടത്.

📞 കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും ബന്ധപ്പെടുക: +91 9048685830
സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കേരളം

ആദരാഞ്ജലികൾ
15/10/2026

ആദരാഞ്ജലികൾ

നെൽവിത്തുകളുടെ കാവലാൾ, കാർഷിക പൈതൃകത്തിന്റെ അമരക്കാരൻ.

തലമുറകളുടെ കാർഷിക അറിവും പാരമ്പര്യവും നെഞ്ചോടുചേർത്ത പത്മശ്രീ ചെറുവയൽ രാമന് വിട.

വിത്തുകൾ സംരക്ഷിക്കുക മാത്രമല്ല, നമ്മുടെ കാർഷിക പൈതൃകത്തിന്റെ വേരുകൾ കാത്തുസൂക്ഷിക്കുക കൂടിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതദൗത്യം. മണ്ണിനോടും പ്രകൃതിയോടുമുള്ള സ്നേഹത്തിലൂടെ അദ്ദേഹം പകർന്നുനൽകിയ മാതൃക എന്നും പുതുതലമുറയ്ക്ക് വഴികാട്ടിയാകും.

അദ്ദേഹം കാത്തുവെച്ച വിത്തുകളിൽ ഒരു കാർഷിക സംസ്കാരത്തിന്റെ തുടിപ്പുണ്ട്.
ആ ഓർമകൾക്ക് മരണമില്ല.

06/10/2026

The Central Plantation Crops Research Institute (CPCRI), Kasaragod, Keralam, under the Indian Council of Agricultural Research (ICAR), is set to conduct the first field trial of tissue-cultured dwarf arecanut plants developed by it.

06/10/2026

🌱 കാർഷിക അടിസ്ഥാന സൗകര്യ വികസനത്തിന് AIF!

കർഷകർക്കും കാർഷിക സംരംഭകർക്കും മികച്ച അവസരം.
Agriculture Infrastructure Fund (AIF) പദ്ധതിയിലേക്കുള്ള അപേക്ഷാ കാലാവധി 2027 മാർച്ച് 31 വരെ ദീർഘിപ്പിച്ചു.

🔹 ₹2 കോടി വരെ വായ്പ
🔹 7 വർഷം വരെ തിരിച്ചടവ് കാലാവധി
🔹 6% പലിശ നിരക്ക്
🔹 ക്രെഡിറ്റ് ഗ്യാരണ്ടി കവറിന്റെ പരിധിയിൽ അധിക ഈടില്ലാതെ വായ്പാ സൗകര്യം
🔹 PMFME, SMAM, SHM തുടങ്ങിയ പദ്ധതികളുമായി സംയോജിപ്പിച്ച് പ്രയോജനപ്പെടുത്താം

സംഭരണം, സംസ്കരണം, മൂല്യവർധിത ഉൽപ്പന്ന നിർമാണം, ശീതീകരണ ശൃംഖല, കാർഷിക യന്ത്രവത്കരണം, ഡ്രോൺ സേവന കേന്ദ്രങ്ങൾ, കാർഷിക ലോജിസ്റ്റിക്സ് തുടങ്ങി വിവിധ പദ്ധതികൾക്ക് AIF സഹായം പ്രയോജനപ്പെടുത്താം.

📅 അവസാന തീയതി: 31 മാർച്ച് 2027

📍 കൂടുതൽ വിവരങ്ങൾക്ക്: അടുത്തുള്ള ബാങ്ക് ശാഖ / കൃഷിഭവൻ
🌐 www.agriinfra.dac.gov.in
📞 8921540233

#കാർഷികവികസനം #കാർഷികസംരംഭകർ #കർഷകർ

23/09/2026

എൽ നിനോ ശക്തമാകുന്നു… കാർഷിക മേഖല ജാഗ്രത പാലിക്കണം!

Address

Talipparamba
670142

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919383472390

Website

Alerts

Be the first to know and let us send you an email when RATTC Taliparamba, Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to RATTC Taliparamba, Kannur:

Shortcuts

Share