SDPI Idukki

SDPI Idukki വിശപ്പിൽ നിന്ന് മോചനം❤️ ഭയത്തിൽ നിന്ന് മോചനം💚 വിശപ്പിൽ നിന്നും മോചനം ഭയത്തിൽ നിന്നും മോചനം

02/09/2026

എ പി അബൂബക്കർ മുസ്ലിയാരുടെ പരാമർശം വിവാദമാക്കിയതിന് പിന്നിൽ ഗൂഢലക്ഷ്യം : സിപിഎ ലത്തീഫ്

കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവന വിവാദമാക്കിയതിന് പിന്നിൽ ഗൂഢലക്ഷ്യമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. പ്രസ്താവനയുടെ മറപിടിച്ച് മുസ്ലിം സമുദായത്തിനെതിരെ നടത്തിവരുന്ന വിദ്വേഷ പ്രചാരണങ്ങൾ അസഹിഷ്ണുതയിൽ നിന്നാണ് ഉണ്ടാകുന്നത്. പാലത്തായിയിൽ ബാലികയെ പീഡിപ്പിച്ചതിന് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ബിജെപി നേതാവിന് ജാമ്യം ലഭിച്ച സാഹചര്യവും ഓണം വാരാഘോഷം, കേരള സർവകലാശാല സ്പോർട്സ് മീറ്റ് ഉൾപ്പെടെയുള്ള സർക്കാർ പരിപാടികളിൽ വന്ദേമാതരം മുഴുവനായി ആലപിച്ചത് തുടങ്ങിയ വിഷയങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യപ്പെടാതിരിക്കാൻ വേണ്ടിയാണ് ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നത്.
രാജ്യത്തെ ഓരോ മതവിഭാഗങ്ങൾക്കും അവരവരുടെ വിശ്വാസം മുറുകെപ്പിടിക്കാനും ആശയ പ്രചാരണം നടത്താനും സ്വാതന്ത്ര്യമുണ്ട്. ഒരു മത നേതാവ് സ്വന്തം സംഘടന വേദിയിൽ സംസാരിച്ചതിനെ വിവാദമാക്കുന്നതിന് പിന്നിൽ നിക്ഷിപ്ത താല്പര്യമാണുള്ളത്. വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ ഇതര സാമൂഹ്യ വിഭാഗങ്ങൾക്കെതിരെ നിരന്തരം വിദ്വേഷ പ്രചാരണങ്ങൾ നടത്തുമ്പോൾ മൗനം പാലിക്കുന്നവരാണ് ഒരു മത നേതാവിന്റെ അഭിപ്രായത്തിൽ കടിച്ചു തൂങ്ങി വെറുപ്പ് പ്രചരിപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.

02/09/2026

കെഎസ്ഇബി സർചാർജ് കൊള്ള:
യുഡിഎഫ്
സർക്കാരിൻ്റേത് ജനവഞ്ചന - ജോൺസൺ കണ്ടച്ചിറ

​രൂക്ഷമായ വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും മൂലം ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ, വൈദ്യുതി ബില്ലിൽ വീണ്ടും ഇന്ധന സർചാർജ് അടിച്ചേൽപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ് സംസ്ഥാന സർക്കാരും കെ.എസ്.ഇ.ബിയുമെന്ന് എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ ആരോപിച്ചു.
​പുറത്തുനിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയ ഇനത്തിൽ 6.29 കോടി രൂപയുടെ അധിക ബാധ്യത സാധാരണക്കാരായ ഉപഭോക്താക്കളുടെ തലയിൽ കെട്ടിവെക്കുകയാണ് ചെയ്യുന്നത്. കെ.എസ്.ഇ.ബിയിലെ അഴിമതിയും സർക്കാരിൻ്റെ ആസൂത്രണത്തിൽ വന്ന അപാകതകളും ബോർഡിന്റെ ധൂർത്തുമാണ് പ്രതിസന്ധിക്ക് കാരണം.
ജനക്ഷേമം പ്രസംഗിക്കുന്ന സർക്കാർ, നിശ്ശബ്ദമായി ഇത്തരം ജനവിരുദ്ധ നടപടികൾക്ക് അനുമതി നൽകുന്നത് വഞ്ചനയാണ്. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സർചാർജിനെതിരെ കടുത്ത ഭാഷയിലായിരുന്നു വി ഡി സതീശൻ വിമർശിച്ചിരുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ
​അനാവശ്യമായ തുക ഈടാക്കി സാധാരണക്കാരെ പിഴിഞ്ഞൂറ്റുന്ന നടപടി ഉണ്ടാകില്ലെന്നായിരുന്നു ജനങ്ങൾ വിശ്വസിച്ചത്. പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് 3 പൈസയും
​ദ്വൈമാസ ബില്ലുകാർക്ക് 2 പൈസയും ഈടാക്കാനുള്ള തീരുമാനം ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

02/09/2026

വിപിവിവി തട്ടിപ്പിൽ നേവിയുടെ പരാതി പൂഴ്ത്തിയ സംഭവം: സമഗ്രാന്വേഷണം നടത്തണം - പി കെ ഉസ്മാൻ

​തിരുവനന്തപുരം: ആയിരം കോടിയുടെ വിപിവിവി സാമ്പത്തിക തട്ടിപ്പിൽ ഇന്ത്യൻ നാവികസേന നൽകിയ ഗുരുതരമായ പരാതിയിൽ നടപടിയെടുക്കാതെ പൂഴ്ത്തിവെച്ച കേരള പൊലീസിന്റെ നടപടി ഗൗരവതരമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ.
രാജ്യസുരക്ഷയെപ്പോലും ബാധിക്കുന്ന തരത്തിൽ നാവികസേനയുടെ വ്യാജ മുദ്രകളും പേരും ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയിട്ടും, പൊലീസിന് നാവികസേന അയച്ച കത്തിന്മേൽ യാതൊരു നടപടിയും സ്വീകരിക്കാതിരുന്നത് ഉന്നത തലത്തിലുള്ള അഴിമതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
​തട്ടിപ്പുകാരെ സംരക്ഷിക്കുന്നതിനായി രാഷ്ട്രീയ-പൊലീസ് ഉന്നത തലങ്ങളിൽ നിന്നും വലിയ തോതിലുള്ള ഇടപെടലുകളാണ് നടന്നതെന്നാണ് ഇതിൽ നിന്നും ബോധ്യമാകുന്നത്. ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിൽ നിന്നും കേരള പൊലീസ് പിൻവാങ്ങിയത് ഉന്നത തല നിർദേശപ്രകാരമാണെന്ന വിവരങ്ങൾ പുറത്തുവന്നത് ആഭ്യന്തര വകുപ്പിന്റെ പരാജയത്തെയാണ് കാണിക്കുന്നത്. പൊലീസ് സേനയിലെ മുൻ ഉന്നത ഉദ്യോഗസ്ഥർക്ക് പോലും ഈ തട്ടിപ്പിൽ പങ്കുണ്ടെന്നത് സംഭവത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും പിടികൂടണമെന്നും അദ്ദേഹം പറഞ്ഞു

31/08/2026

ഓണം വാരാഘോഷത്തിൽ ‘വന്ദേമാതരം’ മുഴുവനായി ആലപിച്ചത് പ്രതിഷേധാർഹം : റോയ് അറയ്ക്കൽ

ഓണം വാരാഘോഷ ചടങ്ങിൽ ‘വന്ദേമാതരം’ മുഴുവനായി ആലപിച്ച നടപടി പരിപാടിയുടെ മതനിരപേക്ഷ സ്വഭാവത്തിന് നിരക്കാത്തതതും പ്രതിഷേധാർഹവും ആണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ . ദേശസ്നേഹവും ദേശീയ ഐക്യവും ഉയർത്തിപ്പിടിക്കുന്ന ഔദ്യോഗിക അവസരങ്ങളിൽ ദേശീയഗാനത്തിനും ദേശീയചിഹ്നങ്ങൾക്കും ഭരണഘടനാപരമായ സ്ഥാനമുണ്ട്. എന്നാൽ, മതപരമായ പ്രതീകങ്ങളുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കപ്പെടുന്ന വരികൾ ഉൾപ്പെടുന്ന ഒരു ഗാനത്തിന്റെ പൂർണ്ണരൂപം നിർബന്ധിതമായി പൊതുചടങ്ങുകളിൽ അവതരിപ്പിക്കുന്നത് വിവിധ വിശ്വാസങ്ങളെയും കാഴ്ചപ്പാടുകളെയും ഉൾക്കൊള്ളേണ്ട പൊതുവേദിയുടെ സ്വഭാവത്തെ ചോദ്യം ചെയ്യുന്നതാണ്.
കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം എല്ലാവരെയും ചേർത്തുനിർത്തുന്നതാണ്. അതുകൊണ്ടുതന്നെ സർക്കാർ നേതൃത്വത്തിൽ നടക്കുന്ന ആഘോഷങ്ങൾ ഒരു മതത്തിന്റെയോ വിഭാഗത്തിന്റെയോ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്ന വേദികളാകാതെ എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ട പൊതുവേദികളായി നിലനിൽക്കണം.
ഗവർണറുടെ പേര് പറഞ്ഞ് കേന്ദ്രസർക്കാരിന് വിധേയപ്പെടാനുള്ള സതീശൻ സർക്കാരിന്റെ ആവർത്തിച്ചുള്ള ശ്രമങ്ങൾ കേരളീയ സമൂഹം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്ഡിപിഐ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓർഗാനോ ഡ്രൈവ് സംഘടിപ്പിച്ചുസംസ്ഥാന ജനറൽ സെക്രട്ടറി പി ആർ സിയാദ് ഉദ്ഘാ...
31/08/2026

എസ്ഡിപിഐ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓർഗാനോ ഡ്രൈവ് സംഘടിപ്പിച്ചു
സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ സിയാദ് ഉദ്ഘാടനം ചെയ്തു ജില്ലാപ്രസിഡന്റ് ഷെമീർ മേച്ചേരി അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ അനൂപ് തോമസ്, വി എ സലാഹുദ്ദീൻ, ജില്ലാ കമ്മിറ്റി അംഗം റഹീം സി ബി തുടങ്ങിയവർ സംസാരിച്ചു.

29/08/2026

ബ്ലൂ ഇക്കോണമിയുടെ പേരിൽ മത്സ്യത്തൊഴിലാളികളുടെ ഉപജീവനാവകാശം കവർന്നെടുക്കരുത്:
പി അബ്ദുൽ ഹമീദ്

കേരളത്തിന്റെ സമുദ്രസമ്പത്തിനെ സാമ്പത്തിക വികസനത്തിനായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുവയ്ക്കുന്ന ബ്ലൂ ഇക്കോണമി നയങ്ങൾ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും അവകാശങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ നടപ്പിലാക്കരുതെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ് ആവശ്യപ്പെട്ടു.
തുറമുഖ വികസനം, കടൽത്തട്ടിലെ ഖനനം, വൻകിട തീരദേശ ടൂറിസം പദ്ധതികൾ, ഓഫ്‌ഷോർ ഊർജ പദ്ധതികൾ, കപ്പൽ ഗതാഗത വികസനം തുടങ്ങിയവ മത്സ്യബന്ധന മേഖലയിൽ നിയന്ത്രണങ്ങൾക്കും മത്സ്യസമ്പത്തിന്റെ കുറവിനും മത്സ്യബന്ധന മേഖലയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുന്നതിനും ഇടയാക്കാൻ സാധ്യതയുണ്ട്. കടൽത്തട്ടിലെ ഡ്രെഡ്ജിംഗ്, മറ്റ് നിർമാണ പ്രവർത്തനങ്ങൾ എന്നിവ സമുദ്ര ആവാസവ്യവസ്ഥയെയും മത്സ്യസമ്പത്തിനെയും ബാധിക്കാനുള്ള സാധ്യതയും ഗൗരവമായി പരിഗണിക്കണം.
കേരളത്തിൽ തന്നെ മത്സ്യബന്ധന മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന വലിയൊരു ജനവിഭാഗമുണ്ട്. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കണക്കുകൾ പ്രകാരം 3 ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളികളും ഏകദേശം 10.49 ലക്ഷം മത്സ്യത്തൊഴിലാളി ജനസംഖ്യയുമുണ്ട്. അതിനാൽ കടലുമായി ബന്ധപ്പെട്ട വികസന നയങ്ങളിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നതാണ്.
മത്സ്യത്തൊഴിലാളികളെ കടലിൽ നിന്ന് അകറ്റിയുള്ള ഒരു വികസനവും കേരളത്തിന് അംഗീകരിക്കാനാവില്ല. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളും കടലിന്റെ പാരിസ്ഥിതിക സംരക്ഷണവും ഉറപ്പാക്കിയ ശേഷമേ കേരളത്തിൽ ബ്ലൂ ഇക്കോണമി പദ്ധതികൾ നടപ്പിലാക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാത്മാ അയ്യങ്കാളി:. അടിച്ചമർത്തപ്പെട്ടവന്റെ അവകാശങ്ങൾക്കായി പോരാട്ടത്തിന്റെ വഴിയൊരുക്കിയമഹാനായകൻ : മഹാത്മാ അയ്യങ്കാളിഅദ...
28/08/2026

മഹാത്മാ അയ്യങ്കാളി:.
അടിച്ചമർത്തപ്പെട്ടവന്റെ
അവകാശങ്ങൾക്കായി
പോരാട്ടത്തിന്റെ വഴിയൊരുക്കിയ
മഹാനായകൻ : മഹാത്മാ അയ്യങ്കാളി
അദ്ദേഹത്തിന്റെ സമര പാരമ്പര്യം ഇന്നും
നീതിക്കായുള്ള പോരാട്ടങ്ങൾക്ക് ഊർജമാണ്.

28/08/2026

മഹാത്മാ അയ്യങ്കാളി: അടിച്ചമർത്തപ്പെട്ടവരുടെ വഴികാട്ടിയായ പോരാളി

കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ അയ്യങ്കാളിയുടെ പേര് ഒരു വ്യക്തിയുടെ പേര് മാത്രമല്ല; അവകാശങ്ങൾ നിഷേധിക്കപ്പെട്ട മനുഷ്യർക്ക് അവകാശബോധം പകർന്നുനൽകിയ ഒരു പോരാട്ടത്തിന്റെ പേരാണ്. ജാതിയുടെ പേരിൽ മനുഷ്യനെ മനുഷ്യനിൽ നിന്ന് അകറ്റിനിർത്തിയിരുന്ന ഇരുണ്ട കാലത്ത്, അനീതിക്കെതിരെ തല ഉയർത്തിനിൽക്കാൻ സാധാരണക്കാരെ പ്രചോദിപ്പിച്ച മഹാനായ നേതാവായിരുന്നു മഹാത്മാ അയ്യങ്കാളി.

1863 ആഗസ്റ്റ് 28-ന് തിരുവിതാംകൂറിലെ വെങ്ങാനൂരിൽ ജനിച്ച അയ്യങ്കാളി, സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിൽ ജീവിക്കേണ്ടിവന്ന ജനവിഭാഗങ്ങളുടെ ദുരിതങ്ങൾ നേരിട്ട് അനുഭവിച്ചറിഞ്ഞാണ് വളർന്നത്. അന്നത്തെ കേരളത്തിൽ ജാതിവിവേചനം ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശക്തമായിരുന്നു. പൊതുവഴിയിലൂടെ നടക്കുന്നതിനും വിദ്യാഭ്യാസം നേടുന്നതിനും മാന്യമായ വസ്ത്രം ധരിക്കുന്നതിനും പോലും മനുഷ്യർക്ക് ജാതിയുടെ പേരിൽ വിലക്കുകളുണ്ടായിരുന്നു.
ഈ അനീതിക്കെതിരെ അയ്യങ്കാളി പോരാട്ടത്തെ ജീവിതമാർഗമായി തിരഞ്ഞെടുത്തു.
വഴി നടക്കാനുള്ള അവകാശം പോലും ഒരു സമരമായിരുന്ന കാലം
അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്ര ചരിത്രത്തിലെ ധീരമായ ഒരു പ്രതിഷേധത്തിന്റെ പ്രതീകമായി മാറി. പൊതുവഴികൾ എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന സന്ദേശവുമായി അദ്ദേഹം ജാതിവിലക്കുകളെ വെല്ലുവിളിച്ചു.
ഇത് ഒരു വ്യക്തിയുടെ യാത്ര മാത്രമായിരുന്നില്ല. “ഈ മണ്ണിൽ ജനിച്ച ഓരോ മനുഷ്യനും തുല്യ അവകാശങ്ങളോടെ സഞ്ചരിക്കണം” എന്ന പ്രഖ്യാപനമായിരുന്നു അത്.
അയ്യങ്കാളിയുടെ സമരങ്ങൾ സമൂഹത്തിന്റെ അടിത്തട്ടിലുള്ള മനുഷ്യരിൽ ആത്മാഭിമാനവും അവകാശബോധവും വളർത്തി. പിന്നീട് കേരളത്തിന്റെ സാമൂഹിക ഘടനയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ നിരവധി മുന്നേറ്റങ്ങൾക്ക് ഈ പോരാട്ടങ്ങൾ ശക്തി നൽകി.
അയ്യങ്കാളി ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയ മേഖലകളിലൊന്ന് വിദ്യാഭ്യാസമായിരുന്നു.
വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഒരു സമൂഹത്തിന് സ്വാതന്ത്ര്യം പൂർണമാകില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളിലെ കുട്ടികൾക്ക് സ്കൂളുകളിൽ പ്രവേശനം ലഭിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ശക്തമായ സമരങ്ങൾ നടത്തി.
“അറിവ് നേടാനുള്ള അവകാശം മനുഷ്യന്റെ ജന്മാവകാശമാണ്” എന്ന ആശയമാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പോരാട്ടത്തിന്റെ അടിത്തറ.
വിദ്യാഭ്യാസം ലഭിച്ചാൽ മാത്രമേ തലമുറകളായി നിലനിന്ന ചൂഷണത്തെയും അധഃസ്ഥിതിയെയും ചോദ്യം ചെയ്യാൻ കഴിയൂ എന്ന് അയ്യങ്കാളി മനസ്സിലാക്കിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ ഉരൂട്ടമ്പലം സ്കൂളിലേക്ക് പഞ്ചമി എന്ന പെൺകുട്ടിയുടെ കൈപിടിച്ചുകൊണ്ട് അദ്ദേഹം നടന്നു കയറുമ്പോൾ ആ ചുവടുകൾ കീഴാളജനതയ്ക്ക് വിദ്യാഭ്യാസം ഇല്ല എന്ന സവർണ്ണ തിട്ടൂരത്തിനെതിരായ ചുവടുവെപ്പ് കൂടിയായിരുന്നു.
കർഷകത്തൊഴിലാളികളുടെ അവകാശങ്ങൾക്കും അദ്ദേഹം വലിയ പ്രാധാന്യം നൽകി. ഭൂമിയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്തിരുന്നവർക്ക് മാന്യമായ വേതനവും മനുഷ്യോചിതമായ ജീവിതവും ലഭിക്കണമെന്ന ആവശ്യം അദ്ദേഹം മുന്നോട്ടുവച്ചു.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന തൊഴിലാളി സമരങ്ങൾ കേരളത്തിലെ സാമൂഹിക ചരിത്രത്തിലെ പ്രധാനപ്പെട്ട അധ്യായങ്ങളിലൊന്നാണ്.
അയ്യങ്കാളിയുടെ കാഴ്ചപ്പാടിൽ സാമൂഹിക സമത്വവും സാമ്പത്തിക നീതിയും പരസ്പരം വേർതിരിക്കാനാവാത്തവയായിരുന്നു. മനുഷ്യന് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം മാത്രം പോരാ; മാന്യമായി ജീവിക്കാനുള്ള സാമ്പത്തിക അവകാശവും അവനുണ്ടാകണം.

സംഘടനയിലൂടെ ശക്തിയാർജിച്ച ജനത
അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളെ സംഘടിതരാക്കുന്നതിലും അയ്യങ്കാളി ശ്രദ്ധിച്ചു. സാധുജന പരിപാലന സംഘം പോലുള്ള സംഘടനകളിലൂടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.
വ്യക്തിയുടെ ശക്തിയേക്കാൾ വലിയതാണ് സംഘടിത ജനശക്തിയെന്ന് അയ്യങ്കാളിയുടെ പ്രവർത്തനം തെളിയിച്ചു.
പിന്നീട് ശ്രീമൂലം പ്രജാസഭയിലെ അംഗമായും അദ്ദേഹം പ്രവർത്തിച്ചു. അതിലൂടെ സമൂഹത്തിന്റെ അടിത്തട്ടിലുള്ള മനുഷ്യരുടെ പ്രശ്നങ്ങൾ ഭരണകൂടത്തിന്റെ മുന്നിലെത്തിക്കാനും നിയമനിർമ്മാണ സംവിധാനത്തിനകത്ത് അവകാശങ്ങൾക്കായി ശബ്ദമുയർത്താനും അദ്ദേഹത്തിന് സാധിച്ചു.
അയ്യങ്കാളി ജയന്തി ദിനത്തിൽ അദ്ദേഹത്തിന്റെ ധീരമായ ജീവിതത്തെയും പോരാട്ടങ്ങളെയും സ്മരിക്കാം. ജാതി, മതം, വർഗം, ഭാഷ തുടങ്ങിയ വേർതിരിവുകൾക്കപ്പുറം എല്ലാ മനുഷ്യർക്കും തുല്യ അവകാശവും അന്തസ്സും ഉറപ്പാക്കുന്ന ഒരു സമൂഹത്തിനായി നമുക്ക് പ്രതിജ്ഞ ചെയ്യാം.

സിപിഎ ലത്തീഫ്
സംസ്ഥാന പ്രസിഡന്റ്, SDPI

28/08/2026

ആഗസ്റ്റ് 28
ശ്രീ നാരായണ ഗുരു ജയന്തി

Address

Idukki
Thodupuzha
685561

Website

Alerts

Be the first to know and let us send you an email when SDPI Idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share