Thrissur City Police

Thrissur City Police Official page of Thrissur City Police
NAKUL RAJENDRA DESHMUKH IPS,
City Police Commissioner, Thrissur
(215)

District Police Thrissur City is the Law Enforcement Agency (Thrissur, Ollur, Kunnamkulam and Guruvayur Sub Divisions).

ഏവർക്കും സ്വാഗതം...
05/09/2026

ഏവർക്കും സ്വാഗതം...

05/09/2026

ഏവർക്കും സ്വാഗതം...

സെപ്റ്റംബർ 5 അദ്ധ്യാപകദിനം...
05/09/2026

സെപ്റ്റംബർ 5 അദ്ധ്യാപകദിനം...

സൗഹൃദ ഫുട്ബോൾ മത്സരം...
04/09/2026

സൗഹൃദ ഫുട്ബോൾ മത്സരം...

04/09/2026

തൂഫാൻ സായാഹ്ന സദസ്സ്
47 -ാമത് കേരള പോലീസ് സ്റ്റേറ്റ് അത് ലറ്റിക്ക് ഗെയിംസ് മീറ്റ് ദീപശിഖ പ്രയാണത്തിനോടനുബന്ധിച്ച് തൃശൂർ സിറ്റി പോലീസ് മാതൃഭൂമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന തൂഫാൻ സായാഹ്ന സദസ്സ് തേക്കിൻകാട് മൈതാനത്തിൽ സെപ്തംബർ 6 ന് വൈകീട്ട് 5 മണിക്ക് നടത്തുന്നു.
തൂഫാൻ ദി നാർക്കോ ഹണ്ടുമായി ബന്ധപ്പെട്ട് പൊതുജനങ്ങളും സിനിമ സാഹിത്യം കായികം രാഷ്ടീയം സാംസ്കാരികം വിദ്യാർത്ഥിസമൂഹം ദൃശ്യ പത്ര മധ്യമലേഖലകളിൽ നിന്നും എന്നിവരിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന തൂഫാൻ സായാഹ്ന സദസ്സിലേക്ക് താങ്കളുടെ മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.തൂഫാൻ സായാഹ്ന സദസ്സ്
47 -ാമത് കേരള പോലീസ് സ്റ്റേറ്റ് അത് ലറ്റിക്ക് ഗെയിംസ് മീറ്റ് ദീപശിഖ പ്രയാണത്തിനോടനുബന്ധിച്ച് തൃശൂർ സിറ്റി പോലീസ് മാതൃഭൂമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന തൂഫാൻ സായാഹ്ന സദസ്സ് തേക്കിൻകാട് മൈതാനത്തിൽ സെപ്തംബർ 6 ന് വൈകീട്ട് 5 മണിക്ക് നടത്തുന്നു.
തൂഫാൻ ദി നാർക്കോ ഹണ്ടുമായി ബന്ധപ്പെട്ട് പൊതുജനങ്ങളും സിനിമ സാഹിത്യം കായികം രാഷ്ടീയം സാംസ്കാരികം വിദ്യാർത്ഥിസമൂഹം ദൃശ്യ പത്ര മധ്യമലേഖലകളിൽ നിന്നും എന്നിവരിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന തൂഫാൻ സായാഹ്ന സദസ്സിലേക്ക് താങ്കളുടെ മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.

03/09/2026

ശ്രീകൃഷ്ണ ജയന്തി
ഗുരുവായൂർ ക്ഷേത്രം പോലീസ് സുരക്ഷാ ക്രമികരണങ്ങൾ...

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണംശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് 04.09.2026 തിയ്യതി ഉച്ചതിരിഞ്ഞ് 0...
03/09/2026

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് 04.09.2026 തിയ്യതി ഉച്ചതിരിഞ്ഞ് 04.00 മണി മുതൽ തൃശ്ശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും പാർക്കിങ്ങ് അനുവദിക്കുന്നതല്ല.

മണ്ണൂത്തി ഭാഗത്തുനിന്നും വന്ന് ശക്തൻ സ്റ്റാൻറിലേക്ക് പോകേണ്ടുന്ന ബസ്സുകൾ പുളിക്കൻ മാർക്കറ്റ് സെന്ററിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നെല്ലിക്കുന്ന് മാർഅപ്രേം, ഫാത്തിമ നഗർ, ITC ജംഗ്ഷൻ, ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാന്റിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, കാട്ടൂക്കാരൻ ജംഗ്ഷൻ, ശവക്കോട്ട, ഫാത്തിമ നഗർ, ജംഗ്ഷൻവഴി സർവ്വീസ് നടത്തേണ്ടതാണ്.
മണ്ണുത്തി ഭാഗത്ത് നിന്നും വന്ന് വടക്കേസ്റ്റാൻറിലേക്ക് പോകേണ്ടുന്ന ബസ്സുകൾ കിഴക്കേകോട്ടയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പെൻഷൻമൂല, അശ്വനി ജംഗ്ഷൻ വഴി വടക്കേസ്റ്റാൻറിൽ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജംഗ്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്
മാന്ദാമംഗലം, പുത്തൂർ, വലക്കാവ് തുടങ്ങിയ ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ ITC ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാന്റിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, ഫാത്തിമ നഗർ ജംഗ്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്.
മുക്കാട്ടുക്കര, നെല്ലങ്കര ഭാഗത്ത് നിന്ന് വടക്കേസ്റ്റാൻറിലേക്ക് പോകേണ്ടുന്ന ബസ്സുകൾ ബിഷപ്പ് പാലസ് എത്തി വലത്തോട്ട് തിരിഞ്ഞ് പെൻഷൻമൂല ,ചെമ്പൂക്കാവ് ജംഗ്ഷൻ, രാമനിലയം, അശ്വനി ജംഗ്ഷൻ വഴി വടക്കേ സ്റ്റാൻറിൽ പ്രവേശിച്ച് ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ തിരികെ വഴി സർവ്വീസ് നടത്തേണ്ടതാണ്.
ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂർ, തിരുവില്വാമല എന്നീ ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജംഗ്ഷനിലൂടെ വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സാധാരണ പോലെ സർവ്വീസ് നടത്തേണ്ടതാണ്.
മെഡിക്കൽ കോളേജ്, അത്താണി, കൊട്ടേക്കാട് എന്നീ ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജംഗ്ഷനിലൂടെ വടക്കേസ്റ്റാൻറിൽ പ്രവേശിച്ച് തിരികെ സാധാരണ പോലെ സർവ്വീസ് നടത്തേണ്ടതാണ്.

ചേറൂർ, പള്ളിമൂല, മാറ്റാമ്പുറം, കുണ്ടുക്കാട് ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ ബാലഭവൻ വഴി ചെമ്പൂക്കാവ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് രാമനിലയം ഇന്ഴഡോർ സ്റ്റേഡിയം ജംഗ്ഷൻ വഴി അശ്വനി ജംങ്ഷനിലൂടെ വടക്കേസ്റ്റാൻറിൽ പ്രവേശിക്കേണ്ടതും, ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ വഴി തിരികെ സർവ്വീസ് നടത്തേണ്ടതുമാണ്.
കുന്ദംകുളം, കോഴിക്കോട്, ഗുരുവായൂർ, അടാട്ട്, തുടങ്ങി പൂങ്കുന്നം വഴി വരുന്ന എല്ലാ ബസ്സുകളും പൂങ്കുന്നത്ത് റൂട്ട് അവസാനിപ്പിച്ച് പടിഞ്ഞാറേക്കോട്ട, അയ്യന്തോൾ സിവിൽ ലൈൻ, അയ്യന്തോൾ ഗ്രൗണ്ട്, ലുലു ജംഗ്ഷൻ വഴി തിരികെ സർവ്വീസ് നടത്തേണ്ടതാണ്.
വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, തുടങ്ങി പടിഞ്ഞാറേ കോട്ട വഴി വരുന്ന എല്ലാ ബസ്സുകളും വെസ്റ്റ് ഫോർട്ടിൽ നിന്ന് കാൽവരി റോഡ് വഴി തിരിഞ്ഞ് തോപ്പിൻ മൂല, നേതാജി ഗ്രൗണ്ട് പരിസരം മുതൽ വെസ്റ്റ് ഫോർട്ട് വരെയുള്ള ഭാഗത്ത് റൂട്ട് അവസാനിപ്പിച്ച് തിരികെ പടിഞ്ഞാറേ കോട്ട വഴി തിരിഞ്ഞ് സർവ്വീസ് നടത്തേണ്ടതാണ്
കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്ര‍യാർ ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരി വഴി വരുന്ന എല്ലാ ബസ്സുകളും ബാല്യ ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തൻ തമ്പുരാൻ സ്റ്റാൻറിൽ പ്രവേശിച്ച് അവിടെ നിന്നു തിരികെ സാധാരണ പോലെ സർവ്വീസ് നടത്തേണ്ടതാണ്.
കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്ര‍യാർ, ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരി വഴി വന്ന് വെസ്റ്റ് ഫോർട്ട് വഴി പോകേണ്ട ചെറു വാഹനങ്ങൾ കൂർക്കഞ്ചേരിയിൽ നിന്നും ഇടത്തോട്ട് തിരഞ്ഞ് വടൂക്കര അരണാട്ടുക്കര വഴി പോകേണ്ടതാണ്
ഒല്ലൂർ, ആമ്പല്ലൂർ, വരന്തരപ്പിള്ളി തുടങ്ങിയ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ മുണ്ടൂപാലം ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാന്റിൽ സർവ്വീസ് അവസാനിപ്പിച്ച് തിരികെ കാട്ടൂക്കാരൻ ജംഗ്ക്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്.
അശ്വിനി ഭാഗത്തു നിന്നും മണ്ണുത്തി, പാലക്കാട്, എറണാക്കുളം ഭാഗത്തേക്ക് പോകുന്ന ബസും,ട്രയലറും ഒഴികെയുള്ള വാഹനങ്ങൾ പെൻഷൻ മൂല വഴി താഴോട്ടിറങ്ങി നെല്ലങ്കര, മുക്കാട്ടുകര വഴി സർവ്വീസ് നടത്തേണ്ടതാണ്.
കുന്നംകുളം ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസ്, ട്രയലർ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂർ തിരിഞ്ഞ് കൊട്ടേക്കാട് , വിയ്യൂർ പാലം വഴി Power House വന്ന് പൊങ്ങണംക്കാട്, ചിറക്കോട് മുണ്ടിക്കോട് വഴി പോകേണ്ടതാണ്.

കുന്നംകുളം ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ബസ്, ട്രയലർ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂർ തിരിഞ്ഞ് കൊട്ടേക്കാട് , വിയ്യൂർ പാലം വഴി Power House വന്ന് പൊങ്ങണംക്കാട്, മുക്കാട്ടുക്കര വഴി പോകേണ്ടതാണ്

ചിയ്യാരം ഭാഗത്ത് നിന്ന് പടിഞ്ഞാറേ കോട്ട ഭാഗത്തേക്ക് പോകുന്ന എല്ലാ ലൈറ്റ് വെഹിക്കിൾസും കൂർക്കഞ്ചേരി സെൻററിൽ നിന്നും Left തിരിഞ്ഞ് വടൂക്കര , തോപ്പിൻമൂല വഴി പോകേണ്ടതാണ്.

കെ.എസ്.ആർ.ടി.സി. സർവ്വീസുകൾ

കെ.എസ്.ആർ ടി.സി സ്റ്റാൻറിൽ നിന്ന് ചാലക്കുടി, എറണാകുളം ഭാഗത്തേയ്ക്ക് സർവ്വീസ് നടത്തുന്ന എല്ലാ ബസ്സുകളും കണ്ണംകുളങ്ങര ചിയ്യാരം വഴി സർവ്വീസ് നടത്തേണ്ടതാണ്.
പടിഞ്ഞാറൻ മേഖലയിൽ നിന്ന് വരുന്ന എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും പൂങ്കുന്നം ജംങ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ശങ്കരയ്യർ റോഡിലൂടെ പൂത്തോൾ വഴി കെ.എസ്. ആർ.ടി.സി സ്റ്റാൻറിൽ പ്രവേശിക്കണ്ടതുമാണ്.
അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട ഭാഗങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന ഓർഡിനറി K.S.R.T.C ബസ്സുകൾ ശക്തൻ തമ്പുരാൻ സ്റ്റാൻറിൽ താൽക്കാലികമായി ആരംഭിക്കുന്ന ബസ്സ് സ്റ്റാൻറിൽ സർവ്വീസ് അവസാനിപ്പിച്ച് തിരികെ അവിടെ നിന്നുതന്നെ സർവ്വീസ് നടത്തേണ്ടതാണ്.

ഷൊർണ്ണൂർ, വഴിക്കടവ്, മെഡിക്കൽ കോളേജ് ഭാഗത്തേക്ക് സർവ്വീസ് നടത്തുന്ന KSRTC ബസുകൾ സ്വരാജ് റൗണ്ടിൽ പ്രവേശിക്കാതെ ITC ജംഗ്ഷൻ, ഈസ്റ്റ് ഫോർട്ട്, അശ്വനി ജംഗ്ക്ഷൻ, കോലോത്തുംപാടം വഴി സർവ്വീസ് നടത്തേണ്ടതാണ്.
പൊതുജനങ്ങൾ അന്നേ ദിവസം അത്യാവശ്യ സാഹചര്യമില്ലാത്തപക്ഷം തൃശൂർ നഗരത്തിലേയ്ക്ക് സ്വകാര്യ വാഹനങ്ങളിൽ വരുന്നത് കഴിയുന്നതും ഒഴിവാക്കി ഗതാഗത കുരുക്ക് കുറക്കുവാൻ സഹകരിക്കേണ്ടതാണ്.

തൃശൂർ സിറ്റി കൺട്രോറൂം വെഹിക്കിൾ സഹായത്തോടെ അന്വേഷണം കാണാതായ  ബി എസ് എഫ്  കോൺസ്റ്റബിളിനെ കണ്ടെത്തിബി എസ് എഫിൽ തിരുവനന്ദപ...
03/09/2026

തൃശൂർ സിറ്റി കൺട്രോറൂം വെഹിക്കിൾ സഹായത്തോടെ അന്വേഷണം കാണാതായ ബി എസ് എഫ് കോൺസ്റ്റബിളിനെ കണ്ടെത്തി

ബി എസ് എഫിൽ തിരുവനന്ദപുരത്ത് ജോലിചെയ്തുവരുന്ന ഉത്തരാഖണ്ഡ് സ്വദേശിയെ കാണാനില്ലെന്ന മെസേജ് രാവിലെ 10 മണിയോടെയാണ് തൃശൂർ കൈനൂരിലുള്ള ബി എസ് എഫ് ഓഫീസിൽ ലഭിച്ചത്. തൃശൂർ പരിസരത്ത് ഉണ്ടെന്ന് സംശയിക്കുന്നതായും അറിയിച്ചുകൊണ്ടുള്ള സന്ദേശം ലഭിച്ച ഉടൻതന്നെ കൈനൂരിലുള്ള ബി എസ് എഫ് സബ് ഇൻസ്പെക്ടർ സുരേഷ് ഹെഡ്കോൺസ്റ്റബിൾ സുമേഷ്, കോൺസ്റ്റബിൾ ഹമീംഅക്തർ എന്നിവരുമായി അന്വേഷണത്തിനായി പുറപ്പെട്ടു. അടുത്തുള്ള അന്തിക്കാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് ലൊക്കെഷൻ പരിശോധിച്ചപ്പോൾ തൃശൂരിലാണെന്ന് അറിയുകയും വൈകാതെ തന്നെ അവർ തൃശൂരിലെക്ക് പുറപ്പെടുകയും ചെയ്തു. തൃശൂരിലെത്തിയപ്പോൾ തൃശൂർ കൺട്രോൾ റൂമിൻെറ നാലാം നമ്പർ വാഹനത്തെ കാണുകയും വാഹനത്തിൽ ഉണ്ടായിരുന്ന അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ബിന്ദു, സിവിൽ പോലീസ് ഓഫീസർമാരായ ബിനുതോമസ്, അരൂപ് എന്നിവരോട് കാര്യം അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ ബിന്ദു ഇക്കാര്യം കൺട്രോൾ റൂമിനെ അറിയിക്കുകയും സൈബർ സെൽ മുഖേന ലൊക്കേഷൻ പരിശോധിക്കുകയും ലൊക്കേഷൻ തൃശൂർ നഗരത്തിൽതന്നെ എന്നുമനസ്സിലാക്കിയപ്പോൾ ലോഡ്ജുകളിൽ പരിശോധിക്കാൻ തുടങ്ങുകയും ചെയ്തു. എന്നാൽ ലൊക്കേഷൻ പിന്നീട് റെയിൽവേ സ്റ്റേഷൻ ആണെന്ന് മനസ്സിലാക്കുകയും ചെയ്തു.

സാമ്പത്തിക ബാധ്യതഅനുഭവിച്ചിരുന്ന ആളാണെന്ന് മെസേജിൽ പറഞ്ഞിരുന്നതിനാൽ റെയിൽവേ സ്റ്റേഷനിൽ എത്തിയതിൽ പല ഉദ്ദേശവും ഉണ്ടായിരിക്കാമെന്ന ഗുരുതരാവസ്ഥ മനസ്സിലാക്കിയ അവർ പല ഫ്ളാറ്റ്ഫോമുകളിലും അന്വേഷിച്ച് നടന്ന് അവസാനം ഒന്നാം നമ്പർ പ്ളാറ്റ് ഫോമിൽ നിന്നിരുന്ന ബി എസ് എഫ് കോൺസ്റ്റബിളിനെ കണ്ടെത്തുകയും ചെയ്തു.

നിങ്ങൾ ഇപ്പോൾ എന്നെ കണ്ടില്ലായിരുന്നുവെങ്കിൽ... ഏറെ വിഷമത്തോടെ പറയാൻ ശ്രമിക്കുന്നതിനിടയിൽ അവർ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് നടന്നു. തിരികെ പോകുമ്പോൾ തൃശൂർ സിറ്റി കൺട്രോൾ റൂം വെഹിക്കിൾ നമ്പർ ഫോറിലെ പോലീസ് ഉദ്യോഗസ്ഥരോട് ഏറെ നന്ദി പറഞ്ഞ് താങ്ക്യൂ കേരള പോലീസ് എന്നു പറഞ്ഞ് കൈവീശിയാണ് ബി എസ് എഫ് സബ് ഇൻസ്പെക്ടർ സുരേഷും സംഘവും മടങ്ങിയത്.

നൈറ്റ് പട്രോളിങ്ങിലെ കരുതൽ - ഒരു ജീവന് രക്ഷയേകി നെടുപുഴ പോലീസ്തിരുവല്ലക്കാരനായ കുരുവിള (62) സിമൻറ് ഗോഡൌണിലേക്ക് എത്തിക്ക...
03/09/2026

നൈറ്റ് പട്രോളിങ്ങിലെ കരുതൽ - ഒരു ജീവന് രക്ഷയേകി നെടുപുഴ പോലീസ്

തിരുവല്ലക്കാരനായ കുരുവിള (62) സിമൻറ് ഗോഡൌണിലേക്ക് എത്തിക്കുന്ന ലോറിയുടെ ഡ്രൈവറാണ്. 31.8.2026 തിയ്യതി വൈകീട്ട് പതിവുപോലെ തമിഴ്നാട് നിന്നും തൃശൂരിലേക്ക് സിമൻറ് കൊണ്ടുവരികയായിരുന്നു. പുലർച്ചെ തൃശൂർ എത്തും മുൻപേ ഡ്രൈവിങ്ങിനിടയിൽ നെഞ്ചുവേദന തോന്നിയ കുരുവിള വേദന സഹിച്ച് അല്പനേരം ഡ്രൈവ് ചെയ്തു. അല്പ സമയം കഴിഞ്ഞപ്പോൾ വേദന സഹിക്കാൻ കഴിയാതെ ഡ്രൈവ് ചെയ്ത് മുന്നോട്ട് പോകാൻ കഴിയാതെവരികയും ചെയ്തു. നെടുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ ആനക്കല്ലിനടുത്തു എത്തിയസമയം വാഹനത്തിൽ നിന്നും പതുക്കെ താഴെയിറങ്ങി നെഞ്ചുപൊത്തിപിടിച്ച് റോഡിൽകുനിഞ്ഞിരുന്നു.

ഈ സമയത്താണ് നെടുപുഴ പോലീസ് സ്റ്റേഷനിലെ നൈറ്റ് പട്രോളിങ്ങ് വാഹനം സ്ഥലത്തെത്തിയത്. വാഹനത്തെ ദൂരെനിന്നും കണ്ടപ്പോൾ തന്നെ കുരുവിള പതുക്കെ എഴുന്നേറ്റ് വാഹനത്തിനു കൈകാണിച്ചു. കുരുവിള പോലീസ് ഉദ്യോഗസ്ഥരോട് കാര്യം അറിയിച്ചപ്പോൾ വാഹനത്തിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ എം.പി സന്തോഷ്കുമാറും സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജീന്ദ്രനും ഹോം ഗാർഡ് സുനിൽകുമാറും ചേർന്ന് ഉടൻതന്നെ കുരുവിളയെ പോലീസ് വാഹനത്തിൽ കയറ്റി അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ ഗുരുതരമായ അറ്റാക്കിൻെറ ലക്ഷണം കണ്ടതോടെ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉടൻതന്നെ അവിടെനിന്നും തൃശൂർ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് മുളംകുന്നത്തുകാവ് മെഡിക്കൽകോളേജ് ആശുപത്രിയിലേക്കും എത്തിക്കുകയും ചെയ്തു.

മെഡിക്കൽ കോളേജിലെ െഎ സി യുവിൽ പ്രവേശിപ്പിച്ചതിനു ശേഷം സബ് ഇൻസ്പെക്ടർ സന്തോഷ്കുമാർ കുരുവിളയുടെ തിരുവല്ലയിലുള്ള വീട്ടുകാരെ വിവരം അറിയിക്കുകയും വീട്ടുക്കാർ ഏറെ ദൂരെയായതിനാൽ വലപ്പാടുള്ള ബന്ധുക്കളെ വിവരം അറിയിക്കുകയും പിന്നീട് ബന്ധുക്കൾ ആശുപത്രിയിലെത്തുകയും ചെയ്തു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ അപകടനില തരണം ചെയ്തെന്ന് ഡോക്ടർ അറിയിക്കുകയും ചെയ്തു. െഎ സി യുവിൽ നിന്നും വാർഡിലേക്ക് ഉടൻ മാറ്റുമെന്നും കുരുവിള സുഖം പ്രാപിച്ചുവരികയാണെന്നും ബന്ധുക്കളിൽ നിന്നും വിവരം അറിഞ്ഞ നെടുപുഴ പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥർ ഒരു ജീവന് കരുതൽ നൽകിയ സംതൃപ്തിയിലാണ്.

Address

Pattalam Road
Thrissur
680001

Alerts

Be the first to know and let us send you an email when Thrissur City Police posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Thrissur City Police:

Shortcuts

Share