BJP Thrissur

BJP Thrissur Welcome to the official page of BJP Thrissur District
Sabka Sath ,Sabka Vikas, Sabka Vishwas, Sabka Prayas . Bharat Mata Ki Jai

06/09/2026

സേവാ സേതു അഭിയാൻ: കൗൺസിലർമാരുടെ ശില്പശാല മഹാരാഷ്ട്ര പരിസ്ഥിതി, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി പങ്കജ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു...

05/09/2026

ഭീകരവാദം പടർത്തുന്നവർ ഇന്ന് പ്രതിരോധത്തിലാണ്. പാകിസ്ഥാൻ ഏതെങ്കിലും വിധത്തിലുള്ള സാഹസത്തിന് മുതിർന്നാൽ ഇന്ത്യൻ സൈന്യം അവരുടെ മണ്ണിൽ കടന്നുചെന്ന് പ്രത്യാക്രമണം നടത്തും.

ജമ്മു കശ്മീർ മുതൽ വടക്കുകിഴക്കൻ ഇന്ത്യ വരെ ഇന്ന് സമാധാനം വർദ്ധിച്ചിരിക്കുന്നു.

മാവോയിസ്റ്റ്-നക്സൽ ഭീകരവാദത്തിന്റെ നട്ടെല്ല് തകർക്കപ്പെട്ടു.

ഒരുകാലത്ത് ഇന്ത്യയുടെ നയപരമായ മെല്ലെപ്പോക്കിനെ ആശങ്കയോടെ കണ്ടിരുന്ന ലോകം, ഇന്ന് ഇന്ത്യയുടെ ഊർജ്ജസ്വലമായ ഭരണനയങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്.

05/09/2026

#നന്ദി_സുരേഷേട്ടാ...
തൃശ്ശൂരിൻ്റെ വികസന നായകൻ

05/09/2026

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു.


 #നന്ദി... #സുരേഷേട്ടാ..​തൃശ്ശൂർ ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ മോഡേൺ ലബോറട്ടറിയുടെ നവീകരണ പ്രവർത്തനങ്ങൾക്കാ...
05/09/2026

#നന്ദി...
#സുരേഷേട്ടാ..
​തൃശ്ശൂർ ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ മോഡേൺ ലബോറട്ടറിയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി (Modern Laboratory Infrastructure Facility) ശ്രി. സുരേഷ്ഗോപിയുടെ എം.പി ഫണ്ടിൽ (MPLADS 2024–25) നിന്ന് അനുവദിച്ച ₹33 ലക്ഷം രൂപയ്ക്ക് ഭരണാനുമതി (Administrative Sanction) ഒടുവിൽ ലഭിച്ചിരിക്കുകയാണ്.

​തൃശ്ശൂരിലെ പാവപ്പെട്ട ജനങ്ങളുടെ ചികിത്സയ്ക്കും കൃത്യമായ ലാബ് പരിശോധനകൾക്കും ഏറെ അത്യാവശ്യമായ ഒരു പദ്ധതിയായിരുന്നു ഇത്. 45 ദിവസം കൊണ്ട് ലഭിക്കേണ്ട അനുമതി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ (DHS) അനുമതി വൈകിയതിനെ തുടർന്ന് അനിശ്ചിതത്വത്തിലായി മാറ്റി വെക്കപ്പെട്ടിരുന്ന ഒന്നായിരുന്നു ഈ പദ്ധതി. ജനങ്ങളുടെ ആവശ്യങ്ങൾക്ക് മുന്നിൽ ഇത്തരം നൂലാമാലകൾ കാരണം ഒരു വികസനവും മുടങ്ങരുത് എന്ന ഉറച്ച ബോധ്യത്തോടെയുള്ള ശ്രി.സുരേഷ് ഗോപിയുടെ നിരന്തര ഇടപെടലുകൾക്കൊടുവിലാണ് ഇപ്പോൾ ഇതിന് ഔദ്യോഗികമായി പച്ചക്കൊടി ലഭിച്ചിരിക്കുന്നത്.

​ആരോഗ്യമേഖലയിലെ മികവ് ഓരോ സാധാരണക്കാരൻ്റെയും അവകാശമാണ്. ആശുപത്രിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് സാധാരണക്കാർക്ക് മികച്ച ആധുനിക ലാബ് സൗകര്യങ്ങൾ എത്രയും വേഗം ലഭ്യമാക്കുക തന്നെയാണ് ലക്ഷ്യം.

യാതൊരുവിധ കാലതാമസവുമില്ലാതെ ഈ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ തുടർനടപടികൾ ഉറപ്പാക്കും.
​തടസ്സങ്ങൾ എത്രയുണ്ടായാലും നമ്മുടെ നാടിൻ്റെ വികസനവും ജനക്ഷേമവും ലക്ഷ്യമാക്കി നമ്മൾ മുന്നോട്ടു തന്നെ പോകും എന്ന് ബഹു.കേന്ദ്രമന്ത്രി ശ്രി.സുരേഷ് ഗോപി വ്യക്തമാക്കി.

പ്രിയപ്പെട്ട തൃശ്ശൂർക്കാരെ,​നമ്മുടെ നാടിൻ്റെ ആരോഗ്യരംഗത്തിന്, സാധാരണക്കാരായ രോഗികൾക്ക് ആശ്വാസമേകാൻ ഒടുവിൽ ആ അനുമതി ലഭ്യമ...
05/09/2026

പ്രിയപ്പെട്ട തൃശ്ശൂർക്കാരെ,
​നമ്മുടെ നാടിൻ്റെ ആരോഗ്യരംഗത്തിന്, സാധാരണക്കാരായ രോഗികൾക്ക് ആശ്വാസമേകാൻ ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! ❤️

​തൃശ്ശൂർ ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ മോഡേൺ ലബോറട്ടറിയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി (Modern Laboratory Infrastructure Facility) എൻ്റെ എം.പി ഫണ്ടിൽ (MPLADS 2024–25) നിന്ന് ഞാൻ അനുവദിച്ച ₹33 ലക്ഷം രൂപയ്ക്ക് ഭരണാനുമതി (Administrative Sanction) ഒടുവിൽ ലഭിച്ചിരിക്കുകയാണ്.

​തൃശ്ശൂരിലെ പാവപ്പെട്ട ജനങ്ങളുടെ ചികിത്സയ്ക്കും കൃത്യമായ ലാബ് പരിശോധനകൾക്കും ഏറെ അത്യാവശ്യമായ ഒരു പദ്ധതിയായിരുന്നു ഇത്. 45 ദിവസം കൊണ്ട് ലഭിക്കേണ്ട അനുമതി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ (DHS) അനുമതി വൈകിയതിനെ തുടർന്ന് അനിശ്ചിതത്വത്തിലായി മാറ്റി വെക്കപ്പെട്ടിരുന്ന ഒന്നായിരുന്നു ഈ പദ്ധതി. ജനങ്ങളുടെ ആവശ്യങ്ങൾക്ക് മുന്നിൽ ഇത്തരം നൂലാമാലകൾ കാരണം ഒരു വികസനവും മുടങ്ങരുത് എന്ന ഉറച്ച ബോധ്യത്തോടെയുള്ള നിരന്തര ഇടപെടലുകൾക്കൊടുവിലാണ് ഇപ്പോൾ ഇതിന് ഔദ്യോഗികമായി പച്ചക്കൊടി ലഭിച്ചിരിക്കുന്നത്.

​ആരോഗ്യമേഖലയിലെ മികവ് ഓരോ സാധാരണക്കാരൻ്റെയും അവകാശമാണ്. ആശുപത്രിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് സാധാരണക്കാർക്ക് മികച്ച ആധുനിക ലാബ് സൗകര്യങ്ങൾ എത്രയും വേഗം ലഭ്യമാക്കുക തന്നെയാണ് ലക്ഷ്യം.

യാതൊരുവിധ കാലതാമസവുമില്ലാതെ ഈ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ തുടർനടപടികൾ ഉറപ്പാക്കും.
​തടസ്സങ്ങൾ എത്രയുണ്ടായാലും നമ്മുടെ നാടിൻ്റെ വികസനവും ജനക്ഷേമവും ലക്ഷ്യമാക്കി നമ്മൾ മുന്നോട്ടു തന്നെ പോകും.

​സ്‌നേഹത്തോടെ,
സുരേഷ് ഗോപി

05/09/2026

ഇതാണ് കോൺഗ്രസിലെ സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീ സുരക്ഷയും. എസ്‌സി വിഭാഗത്തിൽപ്പെട്ട സ്വന്തം MLA യെയാണ് നേതാക്കൾ തന്നെ ചേർന്ന് മർദ്ദിച്ചത്.

‘SMASH THE PATRIARCHY എന്നൊക്കെ വെച്ചുകാച്ചുന്ന രാഹുൽ ഗാന്ധി സ്വന്തം അണികളുടെ ഈ സ്മാഷ് കൂടി കാണണം.

സ്ത്രീകൾ പൊതുരംഗത്തിറങ്ങരുത് എന്ന് പറയുന്ന കാന്തപുരവും അവരെ പിന്തുണക്കുന്ന ജമാഅത്തെ ഇസ്‌ലാമിയും, മുസ്ലീം ലീഗും നിയന്ത്രിക്കുന്ന ഒരു സർക്കാരാണ് കേരളത്തിൽ ഭരിക്കുന്നത് എന്നും കൂട്ടിവായിക്കണം…


05/09/2026

‼️പിഎം ശ്രീ പദ്ധതി നമ്മുടെ ഭാരതത്തിലാകമാനം വിദ്യാഭ്യാസനയം കുറച്ചുകൂടി വികസിതമാക്കാനും, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും, സ്കൂളുകളുടെ സ്ഥിതി മെച്ചപ്പെടുത്താനും, കേരളത്തിൽ അല്ലെങ്കിൽ ഭാരതത്തിൽ തന്നെ പഠിച്ചുകൊണ്ട് ഇവിടെത്തന്നെ ജോലി നേടാനുള്ള അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് കൊണ്ടുവന്നത്.

🔹പക്ഷേ, കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഈ പദ്ധതിയോട് വലിയ വിമുഖത പ്രകടിപ്പിച്ചിരുന്നു. തങ്ങളുടെ പ്രത്യയശാസ്ത്രങ്ങൾക്കും രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും ഇത് വഴങ്ങുന്നില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഈ തീരുമാനം.

🔹കേന്ദ്രം നൽകുന്ന ആയിരം കോടിയിലധികം രൂപ നഷ്ടപ്പെടുത്തിക്കൊണ്ട്, ഇങ്ങനെ വാശിപിടിച്ച് പദ്ധതിക്ക് തടസ്സം നിൽക്കേണ്ടതുണ്ടോ?

🔹ഇത് കേരളത്തിലെ കുട്ടികൾക്ക് എത്ര വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്?

🔹പിന്നെന്തിനാണ് കേരളത്തിലെ കുട്ടികൾ പുറത്തുപോയി പഠിക്കേണ്ടിവരുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ?

🔹കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ പഠിക്കാൻ കുട്ടികളുടെ വലിയ ക്യൂ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്?

🔹നമ്മുടെ സിസ്റ്റം ഇത്രയും മാറുകയും ഡിജിറ്റലായി ഒരുപാട് വികസനങ്ങൾ വരികയും ചെയ്ത സാഹചര്യത്തിൽ, കേരളത്തിൽ മാത്രം ഇതൊന്നും വേണ്ട എന്ന് പറയുന്നത് നീതികേടാണ്.

🔹യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് പറഞ്ഞത്, സംസ്ഥാനത്തിന്റെ വികസനത്തിനും കുട്ടികളുടെ ഭാവിക്കുമായി പിഎം ശ്രീ പദ്ധതി നടപ്പിലാക്കുമെന്നാണ്.

🔹പക്ഷേ, ഇപ്പോൾ അതിൽ നിന്നും പിന്മാറുന്ന അവസ്ഥയാണ് കാണുന്നത്.

🔹1500 കോടി രൂപയാണ് ഇതിനോടകം തന്നെ 'പിഎം ശ്രീ വേണ്ട' എന്ന വാശിയുടെ പേരിൽ കേരളത്തിന് ലഭിക്കാതെ പോയിട്ടുള്ളത്.

🔹ഈ നിലപാടിനോട് ഭാരതീയ ജനതാ പാർട്ടിക്ക് ശക്തമായ വിയോജിപ്പും വലിയ ഖേദവുമുണ്ട്. കാരണം, രാഷ്ട്രീയം എന്തുതന്നെയായാലും പ്രത്യയശാസ്ത്രങ്ങൾ എന്തുതന്നെയായാലും നാടിന്റെ വികസനത്തെ അത് ബാധിക്കാൻ പാടില്ല.

ശ്രീമതി ആർ ശ്രീലേഖ IPS
ബിജെപി സംസ്ഥാന ഉപാധ്യക്ഷ


05/09/2026

ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട്‌ ശ്രീമതി ആർ ശ്രീലേഖ IPS മാരാർജി ഭവനിൽ മാധ്യമങ്ങളെ കാണുന്നു…


ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി വേഷമണിഞ്ഞ് തൃശ്ശൂർ ബിജെപി കൗൺസിലർ മുതാംസ് താഹയുടെ മകൾ കുമാരി നേഹ താഹ
05/09/2026

ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി വേഷമണിഞ്ഞ് തൃശ്ശൂർ ബിജെപി കൗൺസിലർ മുതാംസ് താഹയുടെ മകൾ കുമാരി നേഹ താഹ

Address

Thrissur

Alerts

Be the first to know and let us send you an email when BJP Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share