SჄS Alathur ZONE

Call Directions Contact the organization

SჄS Alathur ZONE സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) ആലത്തൂർ സോൺ ഔദ്യോഗിക പേജ്

16/11/2026

സാന്ത്വന കേന്ദ്രം നിർമ്മാണ പ്രവർത്തികൾ അവസാന ഘട്ടത്തിൽ

16/11/2026

ദുബായിൽ നടന്ന പത്താമത് അറബ് റീഡിംഗ് ചലഞ്ചിൽ അറബ് ഇതര രാജ്യങ്ങളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി നമ്മുടെ അഭിമാനമായ മഅ്ദിൻ അക്കാദമി വിദ്യാർഥി മുഹമ്മദ് ശഹൻഷാഹ് വിജയത്തിൽ സന്തോഷം പങ്കിട്ട് സന്ദർശിച്ചിരുന്നു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ സാരഥ്യത്തിലുള്ള 'മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ്' സംഘടിപ്പിച്ച ഈ അന്താരാഷ്ട്ര വേദിയിലെ നേട്ടം നമ്മുടെ രാജ്യത്തിന്റെ യശസ്സുയർത്തുന്നതാണ്. അതേ സമയം തന്നെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ പണ്ഡിതന്മാർ സാധ്യമാക്കിയ വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഇത്തരം നേട്ടങ്ങളെ ഞാൻ കാണുന്നത്.

പരമ്പരാഗത മൂല്യങ്ങളിൽ ഉറച്ചുനിൽക്കുന്ന നമ്മുടെ വിദ്യാർഥികൾ അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികളിൽ പലതലത്തിലുള്ള ഉന്നത ഗവേഷണ ഫെല്ലോഷിപ്പുകളും പഠനാവസരങ്ങളും നേടുമ്പോഴും അന്താരാഷ്ട്ര വേദികളിൽ ഖുർആൻ പാരായണത്തിലും ഹിഫ്‌ളിലും അറബിക് വായനയിലുമെല്ലാം നേട്ടങ്ങൾ കരസ്ഥമാക്കുമ്പോഴും അതിലെല്ലാം നമ്മുടെ ഉലമാക്കൾക്കും അവരോടൊപ്പം നിന്ന് സ്ഥാപന സംവിധാനങ്ങളുടെ ഉയർച്ചക്കായി പ്രയത്നിച്ച അനേകം മനുഷ്യർക്കും പങ്കുണ്ടെന്നത് നാം വിസ്മരിക്കരുത്. സമസ്ത സെന്റിനറി കാലം അത്തരം ഓർമകളുടേത് കൂടിയാവണം.

ലോകത്തെ ഏറ്റവും വലിയ വായനാ മത്സരത്തിൽ, ന്യൂസിലാൻഡും മലേഷ്യയും ഉൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങളിലെ പ്രതിഭകളോട് കിടപിടിച്ച് ഇന്ത്യയെ പ്രതിനിധീകരിച്ച് തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയ ശഹൻഷായെ പ്രത്യേകം അഭിനന്ദിക്കുന്നു. വിദ്യാർഥികളുടെ നേട്ടങ്ങൾക്കായി പരിശ്രമിക്കുന്ന മഅ്ദിൻ സാരഥി ബദ്‌റുസാദാത്ത് സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ ബുഖാരി തങ്ങൾക്കും ഉസ്താദുമാർക്കും എന്റെ സന്തോഷം അറിയിക്കുന്നു.

ഭാഷകളുടെയും അറിവിന്റെയും വിശാല ലോകത്ത് കൂടുതൽ ഉത്സാഹിക്കാനും അവസരങ്ങൾ കണ്ടെത്താനും മികവുകൾ നേടാനും ഈ നേട്ടങ്ങൾ നമ്മുടെ വിദ്യാർഥികൾക്ക് പ്രചോദനമാവട്ടെ. മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മുഹമ്മദ് അഫ്താബ്, ഉമർ അബ്ദുല്ല കാമിൽ എന്നീ മലയാളി വിദ്യാർഥികൾ ഉൾപ്പെടെ ഏവർക്കും എന്റെ ആശംസയും പ്രാർഥനയും. അല്ലാഹു അനുഗ്രഹിക്കട്ടെ.

ആലത്തൂർ സാന്ത്വന കേന്ദ്രംഫിനിഷിംഗ് പോയിന്റിലേക്ക്ഫണ്ട് സമാഹരണം2026  ഡിസംബർ 22 ന് ബിരിയാണി ചലഞ്ച് നടക്കുന്നു.ബുക്കിങ്ങിന്...
04/11/2026

ആലത്തൂർ സാന്ത്വന കേന്ദ്രം
ഫിനിഷിംഗ് പോയിന്റിലേക്ക്

ഫണ്ട് സമാഹരണം
2026 ഡിസംബർ 22 ന് ബിരിയാണി ചലഞ്ച് നടക്കുന്നു.

ബുക്കിങ്ങിന് സമീപിക്കുക
(അവസാന തീയതി 2026 നവംബർ 30 )

ആലത്തൂർ
7560915627
എരുമയൂർ
9544591991
തരൂർ
9446150464
തോണിപ്പാടം
9656845583
വടക്കഞ്ചേരി
9495397267
കിഴക്കഞ്ചേരി
9778031440
പുതുക്കോട്
9562630935
കുനിശ്ശേരി
9447422927

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ആലത്തൂർ മേഖല നവസാരഥികൾ
29/10/2026

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ആലത്തൂർ മേഖല നവസാരഥികൾ

19/10/2026

വഖ്ഫ്-നീതി നിഷേധത്തിനെതിരെ
കേരള മുസ്‌ലിം ജമാഅത്
കലക്‌ടറേറ്റ് മാർച്ച്

ഒക്ടോ.22 വ്യാഴം

© 𝙆𝙚𝙧𝙖𝙡𝙖 𝙈𝙪𝙨𝙡𝙞𝙢 𝙅𝙖𝙢𝙖'𝙖𝙩𝙝

ഡോ മുഹമ്മദ് ഫാറൂഖ് നഈമി ഉസ്താദിന്റെ മദ്ഹ് റസൂൽ പ്രഭാഷണത്തിന്റെ ഭാഗമായ എല്ലാ സ്നേഹജനങ്ങൾക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത...
19/10/2026

ഡോ മുഹമ്മദ് ഫാറൂഖ് നഈമി ഉസ്താദിന്റെ മദ്ഹ് റസൂൽ പ്രഭാഷണത്തിന്റെ ഭാഗമായ എല്ലാ സ്നേഹജനങ്ങൾക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.
സ്വാഗതസംഘം.

18/10/2026

ഡോ മുഹമ്മദ് ഫാറൂഖ് നഈമിയുടെ മദ്ഹുറസൂൽ പ്രഭാഷണത്തിൽ നിന്ന്

ഡോ ഫാറൂഖ് നഈമിയുടെ മദ്ഹുറസൂൽ പ്രഭാഷണം ഇന്ന് ആലത്തൂർ : അന്ത്യപ്രവാചകർ മുഹമ്മദ് നബി (സ) തങ്ങളുടെ ജീവിതചര്യകളും മാതൃകകളും വ...
17/10/2026

ഡോ ഫാറൂഖ് നഈമിയുടെ മദ്ഹുറസൂൽ പ്രഭാഷണം ഇന്ന്

ആലത്തൂർ : അന്ത്യപ്രവാചകർ മുഹമ്മദ് നബി (സ) തങ്ങളുടെ ജീവിതചര്യകളും മാതൃകകളും വിവിധ ഭാഷകളിലും ദേശങ്ങളിലുമായി പൊതുസമൂഹത്തിന് പകർത്താൻ ഉതകുന്ന രൂപത്തിൽ ആയിരക്കണക്കിനു മണിക്കൂറുകൾ മദ്ഹുറസൂൽ പ്രഭാഷണം നടത്തിയ അനുഗ്രഹീത പ്രഭാഷകൻ മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരിയുടെ മദ്ഹുറസൂൽ പ്രഭാഷണം 2026 ഒക്ടോബർ 18 ഞായർ രാത്രി 6.30 ന് ആലത്തൂർ അലിയ മഹൽ ഓഡിറ്റോറിയത്തിൽ നടക്കും പ്രോഗ്രാമിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയതായി സംഘാടകർ അറിയിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രോഗ്രാം വീക്ഷിക്കാൻ ആവശ്യമായ സൗകര്യങ്ങളും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വേണ്ടി ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 6:30 ന് ബുർദ പാരായണവും തുടർന്ന് ഉദ്ഘാടന സെഷനും നടക്കും 7 മണിക്ക് മദ്ഹ് റസൂൽ പ്രഭാഷണം ആരംഭിക്കും. വേദിയിൽ കെ എം ബഷീർ മാധ്യമ പുരസ്കാരം നേടിയ സിറാജ് ദിനപത്രം പാലക്കാട് ജില്ല ബ്യൂറോ ചീഫ് സുരേഷ് എന്നവരെ ആദരിക്കും തരൂർ, തോണിപ്പാടം, എരുമയൂർ, കുനിശ്ശേരി നെന്മാറ ഭാഗങ്ങൾ നിന്ന് വരുന്നവർ പോലീസ് സ്റ്റേഷൻ പരിസരത്ത് ആളുകളെ ഇറക്കി സ്വാതി പരിസരത്തുള്ള പേ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനം പാർക്ക് ചെയ്യേണ്ടതാണ്. വണ്ടാഴി, വടക്കഞ്ചേരി, കിഴക്കഞ്ചേരി, പുതുക്കോട്, കണ്ണമ്പ്ര ഭാഗങ്ങളിൽ വരുന്നവർ ഹൈവേയുടെ പരിസരത്തുളള കവാടത്തിലൂടെ പ്രവേശിച്ച് ആളുകളെ ഇറക്കിയതിനു ശേഷം വളണ്ടിയർമാർ നിശ്ചയിക്കുന്ന പാർക്കിങ്ങിൽ വാഹനം പാർക്ക് ചെയ്യേണ്ടതാണ്.

16/10/2026

നാളെ രാത്രി മഗ്‌രിബ് നിസ്കാരാനന്തരം ആലത്തൂർ അലിയ മഹൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന മദ്ഹ് റസൂൽ പ്രഭാഷണം.

ഡോ മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി കൊല്ലം

6.30 ബുർദ്ദ മജ്ലിസ്
7.00 പ്രഭാഷണം

16/10/2026

ഒക്ടോബർ 18 ഈ വരുന്ന ഞായറാഴ്ച രാത്രി 6.30 ആലത്തൂർ അലിയ മഹൽ ഓഡിറ്റോറിയത്തിൽ ഡോ മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി കൊല്ലം മദ്ഹ് റസൂൽ പ്രഭാഷണം നടത്തുന്നു.

എല്ലാവരെയും കുടുംബസമേതം പ്രോഗ്രാമിലേക്ക് ക്ഷണിക്കുന്നു.

സ്വാഗതസംഘം

Address

Alatur
678541

Telephone

+919605725227

Website

Alerts

Be the first to know and let us send you an email when SჄS Alathur ZONE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SჄS Alathur ZONE:

Shortcuts

Share

Category

Nearby government services