BJP Kadakkal

BJP Kadakkal കടയ്ക്കലിന്റെ ദേശീയതയുടെ സൈബർ പോരാളികൾ... 🔥🧡

17/08/2026
ഡിജിറ്റിൽ പേയ്മെൻ്റുമായി ബന്ധപ്പെട്ട് ലോക്‌സഭ പാസാക്കിയ പുതിയ ബില്ലിനെക്കുറിച്ച് നിരവധി തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്...
07/08/2026

ഡിജിറ്റിൽ പേയ്മെൻ്റുമായി ബന്ധപ്പെട്ട് ലോക്‌സഭ പാസാക്കിയ പുതിയ ബില്ലിനെക്കുറിച്ച് നിരവധി തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ യാഥാർത്ഥ്യം എന്താണെന്ന് മനസ്സിലാക്കണം

നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ യുപിഐ ഇടപാടുകൾക്ക് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് യാതൊരുവിധ അധിക ചാർജുകളും നൽകേണ്ടതില്ല.

പ്രധാന കാര്യങ്ങൾ ഒറ്റനോട്ടത്തിൽ:

✅ ഉപഭോക്താക്കൾക്ക് ചാർജില്ല: ഉപഭോക്താക്കൾക്കും സാധാരണ വ്യാപാരികൾക്കും യുപിഐ ഉപയോഗം മുൻപത്തെപ്പോലെ തന്നെ പൂർണ്ണമായും സൗജന്യമായി തുടരും.

✅ വൻകിട സ്ഥാപനങ്ങൾക്ക് മാത്രം: സെക്ഷൻ 269SU പ്രകാരം 50 കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള വലിയ വ്യാപാരികൾക്ക് മാത്രമാണ് എംഡിആർ (MDR) ബാധകമാകുന്നത്.

✅ ഭാവിയിലേക്കുള്ള വികസനം: യുപിഐ സംവിധാനം കൂടുതൽ വിപുലീകരിക്കാനും സുരക്ഷിതമാക്കാനും ബാങ്കുകൾക്കും ഫിൻടെക് കമ്പനികൾക്കും ആവശ്യമായ പിന്തുണ നൽകുക മാത്രമാണ് പുതിയ നിയമ ഭേദഗതിയിലൂടെ സർക്കാർ ചെയ്യുന്നത്.

ഉപഭോക്താക്കൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്താതെ തന്നെ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുകയാണ് മോദി സർക്കാർ.

വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ, ആജീവിക മിഷൻ (VB-G RAM G) ഇന്ന് മുതൽ രാജ്യത്ത് പ്രാബല്യത്തിൽ. നേരത്തെയുള്ള MG- NREGA എ...
01/07/2026

വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ, ആജീവിക മിഷൻ (VB-G RAM G) ഇന്ന് മുതൽ രാജ്യത്ത് പ്രാബല്യത്തിൽ. നേരത്തെയുള്ള MG- NREGA എം‌ജി‌എൻ‌ആർ‌ഇ‌ജി‌എ പ്രകാരം പ്രതിദിനം 298രൂപ എട്ട് പൈസ ആയിരുന്ന ദേശീയ ശരാശരി വേതനനമെങ്കിൽ VB-G RAM G പ്രകാരം ഇത് 327 രൂപ നാല് പൈസയായി വർദ്ധിപ്പിച്ചു.

ഇതോടെ കേരളത്തിലെ പ്രതിദിന തൊഴിലുറപ്പ് വേതനം 401 രൂപയായി മാറി. നേരത്തെ 100 തൊഴിൽ ദിനങ്ങളായിരുന്നുവെങ്കിൽ ഇനി മുതൽ 125 തൊഴിൽ ദിനങ്ങളും ലഭിക്കും.

തൊഴിലുറപ്പ് പദ്ധതിയുടെ പഴയ രീതികൾ തൊഴിലാളികൾക്ക് പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരം കാണുന്നതോടൊപ്പം പദ്ധതിയെ കൂടുതൽ കാര്യക്ഷമമാക്കി വികസിത ഭാരത സൃഷ്ടിക്ക് ഉപയോഗപ്പെടുത്തുന്നതാണ് VB-G RAM G.


ലക്ഷണമൊത്ത മൊണ്ണ 🔥
29/06/2026

ലക്ഷണമൊത്ത മൊണ്ണ 🔥

ഇന്ത്യൻ ഭരണചരിത്രത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തേണ്ട പുതിയൊരു നാഴികക്കല്ല് കുറിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ശ്രീ നര...
10/06/2026

ഇന്ത്യൻ ഭരണചരിത്രത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തേണ്ട പുതിയൊരു നാഴികക്കല്ല് കുറിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട്, തുടർച്ചയായി ഏറ്റവും കൂടുതൽ കാലം ഭാരതത്തിൻ്റെ പ്രധാനമന്ത്രി പദത്തിൽ സേവനമനുഷ്ഠിച്ച വ്യക്തിയെന്ന ചരിത്ര റെക്കോർഡ് ഇനി അദ്ദേഹത്തിന് മാത്രം സ്വന്തം. 2014-ൽ ആരംഭിച്ച ഈ യാത്ര, ഭാരതത്തിലെ ജനകോടികൾ അദ്ദേഹത്തിലർപ്പിച്ച അചഞ്ചലമായ വിശ്വാസത്തിന്റെ കൂടി അടയാളമാണ്.

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിന്റെ ദീർഘകാലത്തെ റെക്കോർഡാണ് ജൂൺ 10-ഓടെ ശ്രീ നരേന്ദ്ര മോദി പിന്തള്ളിയത്. ജനാധിപത്യ പ്രക്രിയയിലൂടെ ജനങ്ങളുടെ പൂർണ്ണ പിന്തുണയോടെ തുടർച്ചയായി ഇത്രയും കാലം രാജ്യത്തെ നയിക്കുക എന്നത് സമാനതകളില്ലാത്ത ഒരു രാഷ്ട്രീയ നേട്ടമാണ്.

'വികസിത ഭാരതം' എന്ന മഹാത്തായ ആശയത്തിലേക്കും ലക്ഷ്യത്തിലേക്കുമുള്ള ഈ രാജ്യത്തിൻ്റെ ജൈത്രയാത്രയ്ക്ക്, ഒരു 'പ്രധാനസേവകൻ' എന്ന നിലയിലുള്ള നരേന്ദ്ര മോദിയുടെ ഈ ഭരണ കാലയളവ് പകരംവെക്കാനില്ലാത്ത സംഭാവനകളാണ് നൽകിയിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ മുന്നേറ്റം, ദാരിദ്ര്യ നിർമ്മാർജ്ജനം, രാജ്യരക്ഷ എന്നിവയിലെല്ലാം കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഭാരതം കൈവരിച്ച വൻമുന്നേറ്റങ്ങൾ ഇതിന് അടിവരയിടുന്നു. സുസ്ഥിരവും ശക്തവുമായ ഒരു ഭരണകൂടത്തിന്റെ കരുത്തിൽ, ഇന്ത്യയെ ഒരു ആഗോള ശക്തിയായി ഉയർത്തുന്നതിലും ഈ സുദീർഘമായ സേവനകാലയളവ് വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ഈ ചരിത്ര നേട്ടം സ്വന്തമാക്കിയ നമ്മുടെ പ്രിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 140 കോടി ഭാരതീയരുടെ സ്വപ്നങ്ങൾക്ക് നിറംനൽകി, രാജ്യത്തെ പുരോഗതിയുടെ പുതിയ പടവുകളിലേക്ക് നയിക്കുന്ന അദ്ദേഹത്തിന്റെ അർപ്പണബോധത്തിനുള്ള അംഗീകാരം കൂടിയാണിത്. വരും കാലങ്ങളിലും ഭാരതത്തെ കൂടുതൽ ഉജ്ജ്വലമായ ഭാവിയിലേക്കും ആഗോള തലത്തിലെ പുതിയ ഉയരങ്ങളിലേക്കും നയിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

എത്ര മനോഹരമായാണ് അണ്ണാമലൈ BJP യിൽ നിന്നും രാജി വച്ചതും, ബി.ജെ.പി നേതൃത്വവും പ്രവർത്തകരും രാജിയെ സ്വീകരിച്ചതും.രണ്ടുദിവസം...
05/06/2026

എത്ര മനോഹരമായാണ് അണ്ണാമലൈ BJP യിൽ നിന്നും രാജി വച്ചതും, ബി.ജെ.പി നേതൃത്വവും പ്രവർത്തകരും രാജിയെ സ്വീകരിച്ചതും.

രണ്ടുദിവസം കാത്തുനിൽക്കാനും, ചർച്ച ചെയ്യാനും പാർട്ടി സാവകാശം ചോദിക്കുന്നു. പിന്നീട് പാർട്ടി രാജി സ്വീകരിച്ചതായി അറിയിക്കുന്നു. തുടർന്ന് അണ്ണാമലൈ പാർട്ടി വിട്ടതായി പ്രഖ്യാപിക്കുന്നു.

അണ്ണാമലൈ പാർട്ടിയെയൊ , നേതൃത്വത്തെയൊ കുറ്റപ്പെടുത്തുന്നില്ല, തിരിച്ചും ...
ബഹളമില്ല, പ്രതിഷേധമില്ല....
പാർട്ടിപ്രവർത്തകരും, അനുഭാവികളും അണ്ണാമലൈയുടെ രാജിയിൽ ആശങ്കയും, ദുഃഖവും പങ്കുവയ്ക്കുമ്പോഴും, അദ്ദേഹത്തിൻ്റെ പുതിയ പദ്ധതിക്ക് ഹൃദയം നിറഞ്ഞ ആശംസകളും അർപ്പിക്കുന്നു.🧡
മനോഹരമായ പടിയിറക്കം
പ്രിയപ്പെട്ട നേതാവേ
ജ്വലിച്ചുയർന്ന് കുതിച്ച് വരൂ
ആശംസകൾ🔥

Address

Kadakkal
691536

Website

Alerts

Be the first to know and let us send you an email when BJP Kadakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJP Kadakkal:

Shortcuts

Share