NHM Kannur

NHM Kannur NHM Kannur is committed to enhancing public health, promoting preventive care, and ensuring quality health services for all in Kannur district.

ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാവിലായി എകെജി കോളേജ് ഓഫ് നഴ്‌സിങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ഒ സി ബ...
30/05/2026

ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാവിലായി എകെജി കോളേജ് ഓഫ് നഴ്‌സിങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ഒ സി ബിന്ദു നിർവഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ. സിപി ബിജോയ് അധ്യക്ഷനായി. എഇഒ എൻ സുജിത്, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ സുജിത്ത് തില്ലങ്കേരി, എകെജി നഴ്‌സിംഗ് കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ജയരാജ്, ടെക്‌നിക്കൽ അസി. ഇൻ ചാർജ് എം കെ രാജു, എം സി എച്ച് ഓഫീസർ ഇൻ ചാർജ് പി ടി ഗീത, എകെജി കോളേജ് ഓഫ് നഴ്‌സിങ് പ്രിൻസിപ്പൽ ഷെല്ലി മാത്യു, ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ വി.എ ഷബീർ എന്നിവർ പരിപാടിയിൽ സംസാരിച്ചു. എക്സൈസ് പ്രിവെൻറ്റീവ് ഓഫീസർ ഷമീർ ധർമടം ബോധവത്കരണ ക്ലാസെടുത്തു. വിദ്യാർഥികൾ പുകയില വിരുദ്ധ പ്രതിജ്ഞയെടുത്തു. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പോസ്റ്ററുകൾ പ്രകാശനം ചെയ്തു.

🧠💙മനസ്സിന്റെ ആരോഗ്യവും ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ്.പ്രതിസന്ധികളിൽ ഒറ്റപ്പെടേണ്ടതില്ല… സംസാരിക്കൂ, പങ്കുവെ...
26/05/2026

🧠💙
മനസ്സിന്റെ ആരോഗ്യവും ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ്.
പ്രതിസന്ധികളിൽ ഒറ്റപ്പെടേണ്ടതില്ല… സംസാരിക്കൂ, പങ്കുവെക്കൂ, പിന്തുണ നേടൂ.

“ടെലി മനസ്” — നിങ്ങളുടെ മാനസികാരോഗ്യത്തിന് വിശ്വാസപൂർവ്വമായ കൈത്താങ്ങ് 📞✨

#മാനസികാരോഗ്യം

എബോള രോഗലക്ഷണങ്ങള്
25/05/2026

എബോള രോഗലക്ഷണങ്ങള്

പുകവലി അവസാനിപ്പിക്കൂ,,, ജീവിതം ആരംഭിക്കൂ,,
23/05/2026

പുകവലി അവസാനിപ്പിക്കൂ,,, ജീവിതം ആരംഭിക്കൂ,,

എബോള: സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കും- ആരോഗ്യവകുപ്പ് മന്ത്രി ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ...
22/05/2026

എബോള: സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കും- ആരോഗ്യവകുപ്പ് മന്ത്രി
ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ , ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിലെ എബോള സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ആഗോള പബ്ലിക്ക് ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ -ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ദ്രുതകർമ്മ സമിതി (Rapid Response Team) യോഗം ചേര്‍ന്നു.
ഇന്ത്യയില്‍ നിലവില്‍ എബോള രോഗം റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ലെങ്കിലും മുന്നോരുക്കങ്ങളുടെ ഭാഗമായാണ് യോഗം ചേര്‍ന്നത്. പൊതുജനങ്ങൾ പരിഭ്രാന്തരാക്കേണ്ട സാഹചര്യം നിലവിലില്ലെന്നു യോഗം വിലയിരുത്തി.
എബോള ബാധിത രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ പ്രത്യേക മാര്‍ഗനിർദ്ദേശങ്ങൾ പാലിക്കണം.
യാത്രക്കാര്‍ക്ക് രോഗ ലക്ഷണങ്ങളായ പനി, ക്ഷീണം, തലവേദന, പേശീവേദന, ഛര്‍ദ്ദി, വയറിളക്കം, തൊണ്ടവേദന, രക്തസ്രാവം എന്നിവയുണ്ടെങ്കില്‍ എയര്‍പോര്‍ട്ടിലെ ആരോഗ്യവിഭാഗത്തില്‍ റിപ്പോര്ട്ട് ചെയ്യണം. എബോള സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ ആളുകളുമായി നേരിട്ട് സമ്പര്‍ക്കത്തിലുണ്ടായിരുന്നവരും റിപ്പോര്‍ട്ട് ചെയ്യണം. ലോകാരോഗ്യ സംഘടനയും കേന്ദ്ര സർക്കാരും നിർദ്ദേശിക്കുന്ന രാജ്യങ്ങളിൽ നിന്നു എത്തുന്നവര്‍ക്ക് 21 ദിവസം വരെയുള്ള നിരീക്ഷണ സംവിധാനം ആരോഗ്യവകുപ്പ് സജ്ജമാക്കുന്നതാണ്.
കേരളത്തിലെ 4 അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലും, 2 തുറമുഖങ്ങളിലും എത്തുന്ന യാത്രക്കാരുടെ പരിശോധനയും ആവശ്യമായവര്‍ക്ക് ഐസൊലേഷൻ സൗകര്യത്തോടുകൂടിയുള്ള കൂടിയുള്ള തീവ്രപരിചരണ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ നൽകിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും ആരോഗ്യ വിഭാഗവും, സംസ്ഥാന സര്‍ക്കാരിന്‍റെ ജില്ലാ രോഗനിരീക്ഷണ വിഭാഗവും മെഡിക്കൽ കോളേജുകളും ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതാണ്.
പ്രസ്തുത സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അണുബാധ നിയന്ത്രണം, പി.പി.ഇ കിറ്റുകളുടെ ഉപയോഗം, ചികിത്സാ പ്രോട്ടോക്കോളുകൾ, രോഗികളുടെ തീവ്രപരിചാരണം എന്നിവയിൽ പരിശീലനം ഉറപ്പുവരുത്താന്‍ മന്ത്രി നിർദ്ദേശിച്ചു.
ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡേ, ദേശീയാരോഗ്യ ദൗത്യം സംസ്ഥാന ഡയറക്ടര്‍ രാഹുല്‍ കൃഷണ ശര്‍മ ഐ.എ.എസ്., ആയുഷ് മിഷന്‍ ഡയറക്ടര്‍ ഡോ. സജിത്കുമാര്‍ ഐ.എ.എസ്., ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ. ജെ റീന, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വിശ്വനാഥന്‍, ആയുഷ് വകുപ്പ് മേധാവിമാര്‍, ഭക്ഷ്യ സുരക്ഷാ വകുപ്പ് മേധാവി, ആരോഗ്യ-പൊതുജനാരോഗ്യ വിദഗ്‌ധർ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു. See less

21/05/2026

14 വയസായ മകളുടെ ഭാവിയെ ഇന്ന് തന്നെ സുരക്ഷിതമാക്കൂ 💖
HPV വാക്സിൻ സർവൈക്കൽ കാൻസറിനെതിരെ ശക്തമായ പ്രതിരോധം നൽകുന്നു.
സുരക്ഷിതമായ നാളേക്കായി, ഇന്ന് തന്നെ വാക്സിനേഷൻ ഉറപ്പാക്കാം 💉✨

20/05/2026

കൊതുക് ചെറുതാണ്! പക്ഷേ അപകടം വലുതാണ്.
ഡെങ്കിപ്പനിയെ ചെറുക്കാന്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം

18/05/2026
ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു. വേങ്ങാട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്...
16/05/2026

ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു. വേങ്ങാട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ഒ സി ബിന്ദു ഉദ്ഘാടനം ചെയ്തു വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ചന്ദ്രൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. സി പി ബിജോയ് ദിനാചരണ സന്ദേശം നൽകി. ഡെങ്കി പ്പനി ക്കെതിരെ ജില്ലാ ആരോഗ്യ വകുപ്പ് തയ്യാറാക്കിയ പോസ്റ്ററുകൾ ഒ സി ബിന്ദു പ്രകാശനം ചെയ്തു. വേങ്ങാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ എം രമ,ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ടി കെ രമ്യ, ജില്ലാ ഡെപ്യൂട്ടി എഡ്യൂക്കേഷൻ &മീഡിയ ഓഫീസർ ടി. സുധീഷ്, ജില്ലാ എപ്പിഡെമോളജിസ്റ്റ് ഡോ. അഖിൽ രാജ്, ജില്ലാ ബയോളജിസ്റ്റ് സി പി രമേശൻ,ഹെൽത്ത്‌ സൂപ്പർ വൈസർ എം. കെ രാജു,വേങ്ങാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പ്രകാശൻ പെരും പുന്നത്തിൽ,ഹെൽത്ത്‌ ഇൻസ്‌പെക്ടർ സി ബി ബ്രിജിത്ത് എന്നിവർ പരിപാടിയിൽ സംസാരിച്ചു.

Address

Civil Station Kannur
Kannur

Alerts

Be the first to know and let us send you an email when NHM Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to NHM Kannur:

Share