BJP Kottayam

Directions

BJP Kottayam BJP Kottayam

കൂടെയുണ്ട് ബിജെപി…മണ്ഡലകാലത്ത് അയ്യപ്പഭക്തർക്ക് പമ്പയിലേക്ക് സുഗമമായി യാത്ര ചെയ്യുന്നതിനായി റെയിൽവേ സ്റ്റേഷന് മുന്നിൽ ഒര...
17/11/2026

കൂടെയുണ്ട് ബിജെപി…

മണ്ഡലകാലത്ത് അയ്യപ്പഭക്തർക്ക് പമ്പയിലേക്ക് സുഗമമായി യാത്ര ചെയ്യുന്നതിനായി റെയിൽവേ സ്റ്റേഷന് മുന്നിൽ ഒരു ഇൻഫർമേഷൻ/ടാക്സി ബൂത്ത് അനുവദിക്കണമെന്ന് ബിഎംഎസ് ഉൾപ്പെടെയുള്ള ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാരുടെ സംയുക്ത അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.

കളക്ടറും, എസ്പിയും നിശ്ചയിച്ച മിതമായ നിരക്കിൽ ഭക്തർക്ക് വാഹനസൗകര്യം ഒരുക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ ബൂത്ത് അനുവദിക്കുന്നതിന് പ്രതിദിനം 13,00രൂപ വാടക നൽകണമെന്നായിരുന്നു റെയിൽവേയുടെ ആവശ്യം. ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു.

തുടർന്ന് ഈ വിഷയത്തിൽ സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLAക്ക് നിവേദനം നൽകുകയും ചെയ്തു. അദ്ദേഹത്തിൻ്റെ നിർദേശ പ്രകാരം ബിജെപി ദേശീയ നിർവാഹമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ് ഇടപെടുകയും, ഡി സി എമ്മു മായി നടത്തിയ ചർച്ചകൾ ഫലം കണ്ടു.

ഇന്നലെ നേരിട്ടെത്തിയ ഡി സി എം യാതൊരുവിധ വാടകയും ഈടാക്കാതെ തന്നെ ഭക്തർക്കായി ബൂത്ത് സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.

ഇനി അയ്യപ്പ ഭക്തർക്ക് യാത്രാക്ലേശമില്ലാതെ, തങ്ങൾക്കിഷ്ടമുള്ള വാഹനങ്ങളിൽ പമ്പയിലേക്ക് പോകാം. ഭക്തരുടെ സൗകര്യത്തിനായി 6 മുതൽ 30 സീറ്റുകൾ വരെയുള്ള വാഹനങ്ങൾ അവിടെ ലഭ്യമാകും.


അധഃസ്ഥിത ജനവിഭാഗങ്ങളുടെ കഷ്ടപ്പാടുകളും ദുഃഖങ്ങളും ദുരിതങ്ങളും കണ്ട് അതിന് അറുതി വരുത്താൻ ജീവിതായുസ്സ് മുഴുവൻ നീക്കിവെച്ച...
17/11/2026

അധഃസ്ഥിത ജനവിഭാഗങ്ങളുടെ കഷ്ടപ്പാടുകളും ദുഃഖങ്ങളും ദുരിതങ്ങളും കണ്ട് അതിന് അറുതി വരുത്താൻ ജീവിതായുസ്സ് മുഴുവൻ നീക്കിവെച്ചുകൊണ്ട് നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത വ്യക്തിത്വമാണ് കേരളത്തിലെ ആദ്യ പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രി പി കെ ചാത്തൻ മാസ്റ്റർ.

എന്നാൽ അദ്ദേഹത്തിന് അർഹമായ അംഗീകാരം നൽകാനോ സ്മാരകം പണിയാനോ മാറി മാറി ഭരിച്ച ഇടതും വലതും തയ്യാറായില്ല.

ശ്രീ കുമ്മനം രാജശേഖരൻ
ബിജെപി ദേശീയ നിർവാഹക സമിതിയംഗം


തെരഞ്ഞെടുപ്പിന് മുമ്പ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണം എന്നാവശ്യപ്പെട്ട് PSC ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരത്തെ പോലീസിനെ ഉപയോഗ...
17/11/2026

തെരഞ്ഞെടുപ്പിന് മുമ്പ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണം എന്നാവശ്യപ്പെട്ട് PSC ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരത്തെ പോലീസിനെ ഉപയോഗിച്ച് നേരിടുകയാണ് യുഡിഎഫ് സർക്കാർ.

തീർത്തും സമാധാനപരമായി നടത്തുന്ന സമരത്തിന് നേരെയാണ് പൊലീസ് നടപടി.

അതേ സമയം ഡൽഹിയിൽ നടക്കുന്ന കലാപശ്രമത്തെ കോൺഗ്രസ് അനുകൂലിക്കുന്നു.

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്ക് പിന്തുണ നൽകുന്നു.

ഇതാണ് കോൺഗ്രസിൻ്റെ ഇരട്ടത്താപ്പ്. വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്ന ഈ ഭരണം അപകടമാണ്.

ഇടതും വലതും രണ്ടല്ല ഒന്നാണ്…


കൂടെയുണ്ട് ബിജെപി…വൈക്കം മുൻ MLA ശ്രീ കെ അജിത് നയിക്കുന്ന പി കെ ചാത്തൻ മാസ്റ്റർ ഛായാചിത്ര യാത്ര ഇന്ന് (ചൊവ്വ) നടക്കും. ത...
17/11/2026

കൂടെയുണ്ട് ബിജെപി…

വൈക്കം മുൻ MLA ശ്രീ കെ അജിത് നയിക്കുന്ന പി കെ ചാത്തൻ മാസ്റ്റർ ഛായാചിത്ര യാത്ര ഇന്ന് (ചൊവ്വ) നടക്കും.

തിരുവനന്തപുരം മുതൽ ഇരിങ്ങാലക്കുട വരെയാണ് യാത്ര.

ശ്രീ സി സി കുഞ്ഞൻ മാസ്റ്ററിൽ നിന്നും ശ്രീ കെ അജിത് ഛായാചിത്രം ഏറ്റുവാങ്ങിയാണ് യാത്ര ആരംഭിക്കുക.


മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ധാർഷ്ട്യത്തിൻ്റെ മുഖമായിരുന്നെങ്കിൽ  ഇപ്പോഴത്തെ മുഖ്യമന്ത്രി ഒരു ഷോമാനാണ്. ശബരിമലക്ക് വേണ...
16/11/2026

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ധാർഷ്ട്യത്തിൻ്റെ മുഖമായിരുന്നെങ്കിൽ ഇപ്പോഴത്തെ മുഖ്യമന്ത്രി ഒരു ഷോമാനാണ്.

ശബരിമലക്ക് വേണ്ടി വലിയ പ്രഖ്യാപനങ്ങളൊക്കെ നടത്തി ഷോ കാണിച്ച മുഖ്യമന്ത്രി ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ല.

അസൗകര്യങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ഭക്തർക്ക് നേരിടേണ്ടി വരുന്നു.


BAR അഴിമതിയിൽ ആദ്യം LDF ന് Cheers പറഞ്ഞത് UDF, എന്നാൽ ഇപ്പോൾ BAR 2.0 യിൽ ഉദ്യോഗസ്ഥരെ പഴിചാരിതടിയൂരാൻ ശ്രമിക്കുകയാണ്  UDF...
16/11/2026

BAR അഴിമതിയിൽ ആദ്യം LDF ന് Cheers പറഞ്ഞത് UDF, എന്നാൽ ഇപ്പോൾ BAR 2.0 യിൽ ഉദ്യോഗസ്ഥരെ പഴിചാരി
തടിയൂരാൻ ശ്രമിക്കുകയാണ് UDF സർക്കാർ.

ശ്രീ ബി ബി ഗോപകുമാർ MLA
ബിജെപി നിയമസഭാകക്ഷി നേതാവ്



ഉദ്യോഗാർത്ഥികളെ വഞ്ചിച്ച PSC ക്രമക്കേടിൽ LDF പാത അണുവിട വ്യതിചലിക്കാതെ UDF ഉം പിന്തുടരുന്നു…UDF LDF രണ്ടല്ല ഒന്നാണ്…ശ്രീ...
15/11/2026

ഉദ്യോഗാർത്ഥികളെ വഞ്ചിച്ച PSC ക്രമക്കേടിൽ LDF പാത അണുവിട വ്യതിചലിക്കാതെ UDF ഉം പിന്തുടരുന്നു…

UDF LDF രണ്ടല്ല ഒന്നാണ്…

ശ്രീ വി മുരളീധരൻ MLA
ദേശീയ നിർവാഹക സമിതി അംഗം



ഒരേയൊരു ലക്ഷ്യം വികസിത കേരളം ഒരേയൊരു ചിന്ത ജനസേവനം ബിജെപി കേരളത്തിന്റെ യഥാർത്ഥ പ്രതിപക്ഷം…
15/11/2026

ഒരേയൊരു ലക്ഷ്യം വികസിത കേരളം ഒരേയൊരു ചിന്ത ജനസേവനം ബിജെപി കേരളത്തിന്റെ യഥാർത്ഥ പ്രതിപക്ഷം…


നാം ഭാരതീയർക്ക് എന്നും ആവേശവും പ്രചോദനവുമാണ് ഭഗവാൻ ബിർസ മുണ്ട. സ്വാതന്ത്ര്യത്തിനായി നിർഭയം പോരാടിയ പോരാളി, ബ്രിട്ടീഷ് കോ...
15/11/2026

നാം ഭാരതീയർക്ക് എന്നും ആവേശവും പ്രചോദനവുമാണ് ഭഗവാൻ ബിർസ മുണ്ട.

സ്വാതന്ത്ര്യത്തിനായി നിർഭയം പോരാടിയ പോരാളി, ബ്രിട്ടീഷ് കോളനി വാഴ്ചയ്‌ക്കെതിരെയുള്ള ശക്തമായ ചെറുത്തുനില്പായിരുന്നു ആ ജീവിതം.

സ്വാതന്ത്ര്യ സമരത്തിൽ ഗോത്രവർഗ്ഗ നേതാക്കൾ നൽകിയ സംഭാവനകളെ ആദരിക്കുന്നതിനായി അദ്ദേഹത്തിൻ്റെ ജന്മദിനം ജനജാതീയ ഗൗരവ് ദിവസയി ആചരിക്കാൻ മോദി സർക്കാരാണ് തീരുമാനിച്ചത്.

ഈ ജയന്തി ദിനത്തിൽ ആ പോരാട്ട വീര്യത്തിന് മുന്നിൽ പ്രണാമം..

LDF–UDF രണ്ടല്ല, ഒന്നാണ്...SIR വിഷയത്തിലെ ഇരട്ടത്താപ്പിനും, അഴിമതിക്കും, യുവജന വഞ്ചനയ്ക്കും, രാഷ്ട്രീയ അരാജകത്വത്തിനുമെത...
14/11/2026

LDF–UDF രണ്ടല്ല, ഒന്നാണ്...

SIR വിഷയത്തിലെ ഇരട്ടത്താപ്പിനും, അഴിമതിക്കും, യുവജന വഞ്ചനയ്ക്കും, രാഷ്ട്രീയ അരാജകത്വത്തിനുമെതിരെ കേരളമാകെ ഉയരുന്ന ജനകീയ പ്രതിഷേധം.

മറ്റ് ജില്ലകളിലെ പതിനായിരക്കണക്കിന് പ്രവർത്തകർ അണിനിരന്ന ജനാധിപത്യ സംരക്ഷണ പദയാത്രയ്ക്ക് പിന്നാലെ, കോട്ടയത്തും ആവേശകരമായ ജനപങ്കാളിത്തത്തോടെ അരാജകത്വത്തിനെതിരെ, ജനാധിപത്യ സംരക്ഷണ പദയാത്ര ആവേശത്തോടെ നടന്നു.

ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ്‌ ചന്ദ്രശേഖർ MLA, കേന്ദ്ര മന്ത്രി ശ്രീ സുരേഷ് ഗോപി, മുൻ കേന്ദ്ര മന്ത്രി ശ്രീ ജോർജ് കുര്യൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാന–ജില്ലാ നേതാക്കൾ നയിക്കുന്ന പദയാത്രയിൽ പതിനായിരക്കണക്കിന് പ്രവർത്തകരും, സാധാരണക്കാരായ ജനങ്ങളും അണിനിരന്നു.

അരാജകത്വത്തിനെതിരെ ജനാധിപത്യത്തിന്റെ ശബ്ദമാണ്‌ കോട്ടയത്ത്‌ നടന്ന ജനാധിപത്യ സംരക്ഷണ പദയാത്രയിൽ കാണാൻ സാധിച്ചത്…


Address

Kottayam

Website

Alerts

Be the first to know and let us send you an email when BJP Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share