Kottayam District Police

Kottayam District Police Official Page of Kottayam District Police.
(1)

* മണർകാട് പള്ളി പെരുന്നാൾ🚦 ഗതാഗത ക്രമീകരണം - 06.09.2026* രാവിലെ 11 മണി മുതൽ..*1. അയർക്കുന്നം മുതൽ കോട്ടയം ഭാഗത്തേക്ക്*അയ...
05/09/2026

* മണർകാട് പള്ളി പെരുന്നാൾ
🚦 ഗതാഗത ക്രമീകരണം - 06.09.2026* രാവിലെ 11 മണി മുതൽ..

*1. അയർക്കുന്നം മുതൽ കോട്ടയം ഭാഗത്തേക്ക്*
അയർക്കുന്നത്ത് നിന്ന് കോട്ടയം /
പാമ്പാടി / കുമളി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ *മാലം പാലത്തിൽ* നിന്ന് തിരിച്ചുവിടുന്നു:
ടവർ ജംഗ്ഷൻ → മൗണ്ട് മേരി പബ്ലിക് സ്കൂൾ → ഗ്രാമറ്റം → അങ്ങാടി വയൽ വഴി

- *പാമ്പാടി / കുമളി* ഭാഗത്തേക്ക് പോകുന്നവർ K.K. റോഡിലേക്ക് ഇടത്തോട്ട് തിരിയുക
- *കോട്ടയത്തേക്ക്* പോകുന്നവർ ഇല്ലിവളവിലേക്ക് വലത്തോട്ട് തിരിഞ്ഞ്, എരുമപ്പെട്ടി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് കീച്ചാൽ → കാഞ്ഞിരത്തുംമൂട് → പുതുപ്പള്ളി വഴി കോട്ടയത്തേക്ക്

*2. മണർകാട് മുതൽ അയർക്കുന്നം ഭാഗത്തേക്ക്*
മണർകാട് നിന്ന് അയർക്കുന്നത്തേക്ക് വരുന്ന വാഹനങ്ങൾ *ആര്യ സൽക്കാര (6-ാം മൈൽ) ജംഗ്ഷനിൽ* നിന്ന് തിരിച്ചുവിടുന്നു:
പഴയ K.K. റോഡ് → കുറ്റിയേക്കുന്ന് → പണിക്കമറ്റം → കിഴക്കേടത്ത് പടി → ടവർ ജംഗ്ഷൻ → മാലം പാലം വഴി അയർക്കുന്നം

*3. പുതുപ്പള്ളി മുതൽ കോട്ടയം (മണർകാട് വഴി)*
പുതുപ്പള്ളിയിൽ നിന്ന് കോട്ടയത്തേക്ക് വരുന്ന വാഹനങ്ങൾ *തലപ്പാടിയിൽ* നിന്ന് തിരിച്ചുവിടുന്നു:
കുറ്റിക്കാട്ട് പടി → കല്ലുകാട് → മാധവൻ പടി വഴി കോട്ടയം

*4. ഏറ്റുമാനൂർ മുതൽ കോട്ടയം (മണർകാട് വഴി)*
ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് വരുന്ന വാഹനങ്ങൾ *തിരുവഞ്ചൂർ കുരിശുപള്ളി ജംഗ്ഷനിൽ (ബേക്കർജി ഓവൻ ബേക്കറി)* നിന്ന് തിരിച്ചുവിടുന്നു:
ഇറഞ്ഞാൽ → കഞ്ഞിക്കുഴി വഴി കോട്ടയം

5 കോട്ടയത്ത് നിന്ന് മണർകാട് വഴി ഏറ്റുമാനൂർ അയർക്കുന്ന ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ

വടവാതുർ മിൽമ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തെമ്പ്രവൽ കടവ് മോസ്കോ ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞു തിരുവഞ്ചൂർ കവലയിലെത്തി ഏറ്റുമാനൂർ അയർക്കുന്നം ഭാഗത്തേക്ക് പോകേണ്ടതാണ്

47 മത് സംസ്ഥാന പോലീസ് കായികമേളയുടെ മുന്നോടിയായി "YES TO SPORTS  NO TO DRUGS" എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട്  ലഹരിക്കെ...
04/09/2026

47 മത് സംസ്ഥാന പോലീസ് കായികമേളയുടെ മുന്നോടിയായി "YES TO SPORTS NO TO DRUGS" എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ലഹരിക്കെതിരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേരള പോലീസ് മാരത്തൻ സംഘടിപ്പിക്കുന്നു സെപ്റ്റംബർ 7ന് കോട്ടയത്ത് എത്തിച്ചേരുമ്പോൾ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും തിരുനക്കര ക്ഷേത്ര മൈതാനം വരെ ജില്ലാ പോലീസ് മാരത്തൺ സംഘടിപ്പിക്കുന്നു തുടർന്ന് നടക്കുന്ന സമാപന പരിപാടിയിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നു..
മാരത്തിണിലേക്കും തുടർന്നു നടക്കുന്ന സമാപന പരിപാടിയിലേക്ക് മുഴുവൻ ജനങ്ങളെയും സ്വാഗതം ചെയ്യുന്നു.

“YES TO SPORTS – NO TO DRUGS” സന്ദേശവുമായി കോട്ടയം ജില്ലാ പോലീസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.================കേ...
03/09/2026

“YES TO SPORTS – NO TO DRUGS” സന്ദേശവുമായി കോട്ടയം ജില്ലാ പോലീസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
================
കേരള പോലീസിന്റെ 47-ാമത് കേരള സ്റ്റേറ്റ് പോലീസ് അത്‌ലറ്റിക്‌സ് & സ്പോർട്‌സ് മീറ്റ് 2026-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദീപശിഖാ പ്രയാണവും മാരത്തോൺ റാലിയും “YES TO SPORTS – NO TO DRUGS” എന്ന സന്ദേശം സമൂഹത്തിലെത്തിക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു
കേരള പോലീസിന്റെ ‘ഓപ്പറേഷൻ തുഫാൻ’ ലഹരിവിരുദ്ധ സന്ദേശം ശക്തമാക്കുന്നതിന്റെ ഭാഗമായി
യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റി കായികരംഗത്തേക്കും ആരോഗ്യകരമായ ജീവിതശൈലിയിലേക്കും നയിക്കുക, എന്ന ലക്ഷ്യത്തോടെ
സെപ്റ്റംബർ 4,5 തീയതികളിൽ കോട്ടയം ബസേലിയോസ് കോളേജ് ഗ്രൗണ്ടിൽ വച്ച് കോട്ടയം ജില്ലാ പോലീസ് ഫുട്ബോൾ ടീം ഉൾപ്പെടെ ആറോളം ടീമുകൾ പങ്കെടുക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റ് നടക്കും.

കോട്ടയം ജില്ലാ പോലീസിന് അഭിമാനം. 'രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരിൽ ഒരാളായി ശ്രീ.K. M.സാബു മാത്യു ഐ.പി.എസ്=...
31/08/2026

കോട്ടയം ജില്ലാ പോലീസിന് അഭിമാനം. 'രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരിൽ ഒരാളായി ശ്രീ.K. M.സാബു മാത്യു ഐ.പി.എസ്
=============
രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ.സാബു മാത്യു K. M. ഐ.പി.എസും.
ഫെയിം ഇന്ത്യ-ഏഷ്യ പോസ്റ്റ് ആണ് രാജ്യത്തെ ഏറ്റവും മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ കണ്ടെത്തുന്നതിനായുള്ള ബൃഹത് പദ്ധതി സംഘടിപ്പിച്ചത്.
ഫെയിം ഇന്ത്യ ഏഷ്യ പോസ്റ്റ് ഈയാഴ്ച ഇന്ത്യയിലെ 100 മികച്ച പോലീസ് മേധാവികളുടെ പട്ടിക പുറത്തിറക്കി. അവരുടെ നേതൃത്വ പാടവം ഫലപ്രദമായ ക്രമസമാധാന മാനേജ്മെന്റ്, കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ, പൗരകേന്ദ്രീകൃതമായ പോലീസിംഗ് എന്നിവയും കൂടാതെ പൊതുജനങ്ങൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അതാത് അധികാരപരിധികളിൽ പൊതുജനവിശ്വാസം ശക്തിപ്പെടുത്തുന്നതിനും ഗണ്യമായ സംഭാവന നൽകിയ പോലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പിനായി പരിഗണിച്ചത്.

ജില്ലകളുടെയും പ്രധാന പോലീസ് യൂണിറ്റുകളുടെയും ഉത്തരവാദിത്തമുള്ള പോലീസ് മേധാവികൾ, എസ്.പിമാർ, എ.എസ്.പിമാർ, ഡി.സി.പിമാർ, പോലീസ് കമ്മീഷണർമാർ അല്ലെങ്കിൽ തത്തുല്യ ഉദ്യോഗസ്ഥർ എന്നീ പദവികൾ അലങ്കരിക്കുന്നവർ ക്രമസമാധാനം നിലനിർത്തുന്നതിലും, കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിലും, സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിലും, സൈബർ, സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിലും, ഗതാഗതം നിയന്ത്രിക്കുന്നതിലും, അടിയന്തരാവസ്ഥകളിലും പ്രതിസന്ധികളിലും വേഗത്തിലും ഫലപ്രദവുമായ നേതൃത്വം നൽകുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു.

കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനുള്ള കഴിവ് കൊണ്ട് മാത്രം ഫലപ്രദമായ ഒരു പോലീസ് മേധാവിയെ നിർവചിക്കാനാവില്ല. പോലീസും പൊതുജനങ്ങളും തമ്മിൽ വിശ്വാസപരമായ ബന്ധം കെട്ടിപ്പടുക്കുന്നതും ഒരുപോലെ പ്രധാനമാണ്. സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം, സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഭരണസംവിധാനം, സമൂഹാധിഷ്ഠിതമായ പോലീസിംഗ്, ദ്രുത പ്രതികരണം, സംവേദനക്ഷമതയുള്ള പൊതുഭരണം എന്നിവ സുരക്ഷിതവും പുരോഗമനപരവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും.

രാജ്യത്തുടനീളമുള്ള നിരവധി ജില്ലാ പോലീസ് മേധാവികളും പോലീസ് യൂണിറ്റുകളുടെ തലവന്മാരും ക്രമസമാധാന, പൊതുസുരക്ഷാ ചുമതലകൾ നിർവഹിച്ചു വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ, ഇത്രയും വിശാലമായ ഒരു കൂട്ടത്തിൽ നിന്ന് 100 ഉദ്യോഗസ്ഥരെ മാത്രം തിരിച്ചറിയുക എന്നത് വെല്ലുവിളി നിറഞ്ഞതും ബഹുതലങ്ങളുള്ളതുമായ ഒരു പ്രക്രിയയായിരുന്നു.

സർവേയുടെ ആദ്യ ഘട്ടത്തിൽ, ലഭ്യമായ ഔദ്യോഗിക ഡാറ്റ, ഭരണ സ്രോതസ്സുകൾ, മാധ്യമ റിപ്പോർട്ടുകൾ, വിദഗ്ദ്ധാഭിപ്രായം, പൊതുജനങ്ങൾക്ക് ലഭ്യമായ വിവരങ്ങൾ, മേഖലയിൽ നിന്നുള്ള ഫീഡ്‌ബാക്ക് എന്നിവയുടെ അടിസ്ഥാനത്തിൽ ഫെയിം ഇന്ത്യയും ഏഷ്യ പോസ്റ്റും 100 പ്രമുഖ പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുകയായിരുന്നു. കുറ്റകൃത്യ നിയന്ത്രണം, ക്രമസമാധാന പുരോഗതി, പൗരസൗഹൃദ പോലീസിംഗ്, ദീർഘവീക്ഷണമുള്ള നേതൃത്വവും നവീകരണവും, ഉത്തരവാദിത്തവും സുതാര്യവുമായ പ്രവർത്തന ശൈലി, തീരുമാനമെടുക്കാനുള്ള കഴിവ്, ജാഗ്രതയും പ്രതിസന്ധി മാനേജ്മെന്റും, പരസ്പര കഴിവുകളും പൊതുജന ബന്ധങ്ങളും, വിവിധ മേഖലകളിൽ നിന്നുള്ള വിവരമുള്ള വ്യക്തികളുടെ കാഴ്ചപ്പാടുകൾ, മാധ്യമങ്ങളുടെയും പൊതു പ്രതിച്ഛായയുടെയും അടിസ്ഥാനത്തിൽ വിലയിരുത്തൽ പ്രധാന മാനദണ്ഡങ്ങൾ പരിഗണിച്ചു.

28/08/2026

ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല ഓണാഘോഷത്തിന് തുടക്കംകുറിച്ചു നടന്ന സാംസ്കാരിക ഘോഷയാത്രയിൽ കോട്ടയം ജില്ലാപോലീസ് അവതരിപ്പിച്ച "തൂഫാൻ" നിഛല ദൃശ്യം....

25/08/2026

ഏവർക്കും കോട്ടയം ജില്ലാ പോലീസിന്റെ ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ...

9വയസ്സുകാരിക്കെതിരായ ലൈംഗിക അതിക്രമം; വയോധികന് 80 വർഷം കഠിന തടവും 2.60 ലക്ഷം രൂപ പിഴയും============ പ്രായപൂർത്തിയാകാത്ത ...
23/08/2026

9വയസ്സുകാരിക്കെതിരായ ലൈംഗിക അതിക്രമം; വയോധികന് 80 വർഷം കഠിന തടവും 2.60 ലക്ഷം രൂപ പിഴയും
============ പ്രായപൂർത്തിയാകാത്ത 9 വയസ്സുകാരിയായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ 66 വയസ്സുകാരന് 80 വർഷം കഠിന തടവും 2,60,000 രൂപ പിഴയും ശിക്ഷ. അയർക്കുന്നം വില്ലേജ് ടി കരയിൽ മഹാത്മാഗാന്ധി കോളനി ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ മാധവന്റെ മകൻ ചെല്ലപ്പൻ മാധവനെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജി ശ്രീമതി റോഷൻ തോമസ് ശിക്ഷിച്ചത്.
പ്രതി പിഴ അടച്ചാൽ 2,30,000 രൂപ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. ഭാരതീയ ന്യായ സംഹിത, പോക്സോ നിയമം, പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
2025 ഏപ്രിൽ 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയർക്കുന്നം പോലീസ് സ്റ്റേഷനിലെ അന്നത്തെ എസ്.ഐ. സജു ടി. ലൂക്കോസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. തുടർന്ന് ഇൻസ്പെക്ടർമാരായ യു. ശ്രീജിത്ത്, അനൂപ് ജോസ് എന്നിവർ തുടരന്വേഷണം നടത്തി. കോട്ടയം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായിരുന്ന അനീഷ് കെ.ജി. അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 29 സാക്ഷികളെ വിസ്തരിക്കുകയും 36 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.

21/08/2026

ആരവം -2026
കോട്ടയം ജില്ലാ പോലീസ് ഓഫീസ്
ഓണാഘോഷം...

Address

District Police Office
Kottayam
686003

Alerts

Be the first to know and let us send you an email when Kottayam District Police posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share