Kunnamkulam Municipality Health Wing

Kunnamkulam Municipality Health Wing PUBLIC HEALTH AND ENVIRONMENT MANAGEMENT WING

22/08/2026
സ്കൂളുകളിൽ ഫലത്തോട്ടങ്ങൾ ഒരുങ്ങുന്നു; 'ഫലമിത്രം' പദ്ധതിക്ക് കുന്നംകുളത്ത് തുടക്കമായിവിദ്യാർഥികളിൽ പോഷകാഹാര ശീലം വളർത്തുന...
14/08/2026

സ്കൂളുകളിൽ ഫലത്തോട്ടങ്ങൾ ഒരുങ്ങുന്നു; 'ഫലമിത്രം' പദ്ധതിക്ക് കുന്നംകുളത്ത് തുടക്കമായി
വിദ്യാർഥികളിൽ പോഷകാഹാര ശീലം വളർത്തുന്നതിനും വിവിധ പഴവർഗങ്ങളെ പരിചയപ്പെടുത്തുന്നതിനുമായി കേരള കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കുന്നംകുളം കൃഷിഭവൻ നടപ്പാക്കുന്ന ‘ഫലമിത്രം’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കുന്നംകുളം ഡഫ് സ്കൂളില്‍ വെച്ച് നഗരസഭ ചെയർപേഴ്‌സൺ സൗമ്യ അനിലൻ നിർവ്വഹിച്ചു.
കുന്നംകുളം നഗരസഭാ പരിധിയിലെ കൃഷിഭവന് കീഴിലുള്ള 12 വിദ്യാലയങ്ങളിലാണ് പദ്ധതിയുടെ ഭാഗമായി വിവിധ പഴവർഗ തൈകൾ വിതരണം ചെയ്ത് ഫലത്തോട്ടങ്ങൾ ഒരുക്കുന്നത്. വിദ്യാർഥികൾക്ക് പോഷകസമൃദ്ധമായ പഴവർഗങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം കൃഷിയുമായി നേരിട്ട് പരിചയപ്പെടാനും തൈകളുടെ പരിപാലനത്തിലൂടെ കാർഷികബോധം വളർത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെയായിരിക്കും സ്കൂൾ പരിസരങ്ങളിൽ ഫലത്തോട്ടങ്ങൾ പരിപാലിക്കുക.
പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ ഒരുക്കുന്ന ഫലത്തോട്ടങ്ങൾക്ക് മല്ലിക്കൂട്ട്, അമ്രക്കൂട്ട്, കിരൺകൂട്ട്, രത്നക്കൂട്ട്, നീലക്കൂട്ട്, അരുണക്കൂട്ട്, മഞ്ജരിക്കൂട്ട്, കനകക്കൂട്ട്, സിന്ധുക്കൂട്ട്, അമൃതക്കൂട്ട്, സുവർണക്കൂട്ട് എന്നിങ്ങനെ വ്യത്യസ്തങ്ങളായ പേരുകളാണ് നൽകിയിട്ടുള്ളത്.
ചടങ്ങിൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മിഷ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. സോമശേഖരൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആർഷാ ജിജു, വാർഡ് കൗൺസിലർ ബീന ബാബു എന്നിവർ ആശംസകൾ നേർന്നു.
കുന്നംകുളം ഗവ. ബ്ലൈൻഡ് സ്കൂൾ ഹെഡ്മിസ്ട്രസ് കൗസിയ ടീച്ചർ, ഗവ. ഹൈസ്കൂൾ ഫോർ ഡെഫ് ഹെഡ്മിസ്ട്രസ് ഡോ. സിതാര ജെ. ആർ., ഗവ. വി.എച്ച്.എസ് ഫോർ ഡെഫ് പ്രിൻസിപ്പൽ വിപിൻ ചന്ദ്രൻ എന്നിവർ പങ്കെടുത്തു. കുന്നംകുളം കൃഷി ഓഫീസർ എസ്. ജയൻ പദ്ധതി വിശദീകരിച്ചു.

*കുന്നംകുളം സംരംഭക ബോധവൽക്കരണ സംഗമം സംഘടിപ്പിച്ചു*  കുന്നംകുളം പ്രാദേശിക സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും പുതി...
14/08/2026

*കുന്നംകുളം സംരംഭക ബോധവൽക്കരണ സംഗമം സംഘടിപ്പിച്ചു*
കുന്നംകുളം പ്രാദേശിക സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി കുന്നംകുളം നഗരസഭ, കില (KILA), ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയുടെ സംയുക്ത മുഖേന സംഘടിപ്പിച്ച അർദ്ധദിന 'സംരംഭക ബോധവൽക്കരണ സംഗമവും പ്രദർശനവും' കുന്നംകുളം മുൻസിപ്പാലിറ്റി ടൗൺഹാളിൽ നടന്നു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യ അനിലൻ നിർവഹിച്ചു.
'കുന്നംകുളം-സംരംഭക നഗരം' എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ സംഗമത്തിൽ നിലവിലെ ചെറുകിട-ഇടത്തരം സംരംഭകർ, യുവ സംരംഭകർ, വനിതകൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ താല്പര്യമുള്ളവർ എന്നിവരുൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്തു. തൃശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ (DIC) ഉദ്യോഗസ്ഥർ നയിച്ച വിവരദായകമായ സെഷനുകളും പരിപാടിയുടെ ഭാഗമായി നടന്നു.
സംരംഭകർ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും (Exhibition) ചടണ്ടിന് മാറ്റുകൂട്ടി. ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി.ജി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മിഷ സെബാസ്റ്റ്യന്‍, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ടി സോമശേഖരന്‍,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ആർഷ ജിജു, കക്ഷിനേതാവായ ശ്രീജിത്ത് ആവേന്‍, കൌണ്‍സിലര്‍മാര്‍, സസ്റ്റൈനബിള്‍ ബാങ്കിങ് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഹെഡ് സന്ധ്യ സുരേഷ്, നാഷണല്‍ ക്രഡിറ്റ് ഹെഡ് എം.എസ്.എം.ഇ കെ.ദിലീപ്, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ ടി മനോജ്, നഗരസഭ സെക്രട്ടറി കെ.കെ മനോജ് എന്നിവര്‍ പങ്കെടുത്തു.

14/08/2026

*കുന്നംകുളം സംരംഭക ബോധവൽക്കരണ സംഗമം സംഘടിപ്പിച്ചു*
കുന്നംകുളം പ്രാദേശിക സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി കുന്നംകുളം നഗരസഭ, കില (KILA), ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയുടെ സംയുക്ത മുഖേന സംഘടിപ്പിച്ച അർദ്ധദിന 'സംരംഭക ബോധവൽക്കരണ സംഗമവും പ്രദർശനവും' കുന്നംകുളം മുൻസിപ്പാലിറ്റി ടൗൺഹാളിൽ നടന്നു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യ അനിലൻ നിർവഹിച്ചു.
'കുന്നംകുളം-സംരംഭക നഗരം' എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ സംഗമത്തിൽ നിലവിലെ ചെറുകിട-ഇടത്തരം സംരംഭകർ, യുവ സംരംഭകർ, വനിതകൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ താല്പര്യമുള്ളവർ എന്നിവരുൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്തു. തൃശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ (DIC) ഉദ്യോഗസ്ഥർ നയിച്ച വിവരദായകമായ സെഷനുകളും പരിപാടിയുടെ ഭാഗമായി നടന്നു.
സംരംഭകർ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും (Exhibition) ചടണ്ട

*കുന്നംകുളത്ത് ഏകലവ്യൻ ലൈബ്രറി ബൈ ലൈൻ റോഡ് നാടിന് സമർപ്പിച്ചു*കുന്നംകുളം നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്...
14/08/2026

*കുന്നംകുളത്ത് ഏകലവ്യൻ ലൈബ്രറി ബൈ ലൈൻ റോഡ് നാടിന് സമർപ്പിച്ചു*

കുന്നംകുളം നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നവീകരിച്ച ഏകലവ്യൻ ലൈബ്രറി ബൈ ലൈൻ റോഡ് നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ ഉദ്ഘാടനം ചെയ്തു. കുന്നംകുളം നഗരസഭയുടെ തനതു ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്.
ബസ് സ്റ്റാൻഡിലേക്ക് പോകുന്ന പ്രധാന ബൈലൈൻ റോഡുകളിലൊന്നാണിത്. 6 മീറ്റർ വീതിയിലും 100 മീറ്റർ നീളത്തിലുമാണ് റോഡ് ഇന്റർലോക്ക് ചെയ്ത് നവീകരിച്ചിരിക്കുന്നത്. റോഡിന്റെ തകർച്ച കാരണം ഏറെ ബുദ്ധിമുട്ടിലായിരുന്ന ഓട്ടോ തൊഴിലാളികളുടെയും ചെറുകിട വാഹന യാത്രക്കാരുടെയും പ്രധാന ആവശ്യമാണ് ഇതിലൂടെ യാഥാർത്ഥ്യമായത്.
ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി മോൻസി, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ടി. സോമശേഖരന്‍, കക്ഷി നേതാവായ ശ്രീജിത്ത് ആവേന്‍, കൌണ്‍സിലര്‍മാര്‍, ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാക്കളായ സി.ബി രാജീവ് ,ബിജു, ഓട്ടോ തൊഴിലാളികൾ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുന്‍സിപ്പല്‍ എഞ്ചിനീയര്‍ ബിനയ് ബോസ് നന്ദി രേഖപ്പെടുത്തി.

10/08/2026

ഹരിതകർമസേനയ്ക്ക് ഇനി പുതിയ വാഹനം; കുന്നംകുളം നഗരസഭയിൽ അജൈവ മാലിന്യശേഖരണം കൂടുതൽ ഊർജിതമാകും*
കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (KSWMP) ഭാഗമായി കുന്നംകുളം നഗരസഭയിൽ ഹരിതകർമസേനയുടെ അജൈവ മാലിന്യശേഖരണം കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ വാഹനങ്ങൾ എത്തി. 1.5 ടൺ ശേഷിയുള്ള കണ്ടെയ്നർ ബോഡി കവേർഡ് വിഭാഗത്തിൽപ്പെട്ട രണ്ട് പിക്കപ്പ് വാഹനങ്ങളാണ് നഗരസഭ സ്വന്തമാക്കിയത്. 21 ലക്ഷം രൂപ ചെലവഴിച്ചാണ് ഇവ വാങ്ങിയത്.
ഹരിതകര്‍മ്മ സേനക്കുളള പുതിയ വാഹനങ്ങളുടെ താക്കോൽ കൈമാറ്റച്ചടങ്ങ് നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലൻ നിർവഹിച്ചു. മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യത്തിലേക്ക് കുന്നംകുളത്തെ എത്തിക്കുന്നതിൽ ഹരിതകർമസേനയുടെ പങ്ക് വലുതാണെന്നും, പുതിയ വാഹനങ്ങൾ എത്തിയതോടെ നഗരസഭാ പരിധിയിലെ മാലിന്യശേഖരണവും സംസ്‌കരണവും കൂടുതൽ വേഗത്തിലും സുരക്ഷിതമായും പൂർത്തിയാക്കാൻ സാധിക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു.
ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ പി.ജി ജയപ്രകാശ്, വ�

ഹരിതകർമസേനയ്ക്ക് ഇനി പുതിയ വാഹനം; കുന്നംകുളം നഗരസഭയിൽ അജൈവ മാലിന്യശേഖരണം കൂടുതൽ ഊർജിതമാകും*കേരള ഖരമാലിന്യ പരിപാലന പദ്ധതി...
10/08/2026

ഹരിതകർമസേനയ്ക്ക് ഇനി പുതിയ വാഹനം; കുന്നംകുളം നഗരസഭയിൽ അജൈവ മാലിന്യശേഖരണം കൂടുതൽ ഊർജിതമാകും*
കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (KSWMP) ഭാഗമായി കുന്നംകുളം നഗരസഭയിൽ ഹരിതകർമസേനയുടെ അജൈവ മാലിന്യശേഖരണം കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ വാഹനങ്ങൾ എത്തി. 1.5 ടൺ ശേഷിയുള്ള കണ്ടെയ്നർ ബോഡി കവേർഡ് വിഭാഗത്തിൽപ്പെട്ട രണ്ട് പിക്കപ്പ് വാഹനങ്ങളാണ് നഗരസഭ സ്വന്തമാക്കിയത്. 21 ലക്ഷം രൂപ ചെലവഴിച്ചാണ് ഇവ വാങ്ങിയത്.
ഹരിതകര്‍മ്മ സേനക്കുളള പുതിയ വാഹനങ്ങളുടെ താക്കോൽ കൈമാറ്റച്ചടങ്ങ് നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലൻ നിർവഹിച്ചു. മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യത്തിലേക്ക് കുന്നംകുളത്തെ എത്തിക്കുന്നതിൽ ഹരിതകർമസേനയുടെ പങ്ക് വലുതാണെന്നും, പുതിയ വാഹനങ്ങൾ എത്തിയതോടെ നഗരസഭാ പരിധിയിലെ മാലിന്യശേഖരണവും സംസ്‌കരണവും കൂടുതൽ വേഗത്തിലും സുരക്ഷിതമായും പൂർത്തിയാക്കാൻ സാധിക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു.
ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ പി.ജി ജയപ്രകാശ്, വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പുഷ്പ ജോണ്‍, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മിഷ സെബാസ്റ്റ്യന്‍, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി. സോമശേഖരൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ആർഷ ജിജു, മറ്റ് കൗൺസിലർമാർ, നഗരസഭാ ഉദ്യോഗസ്ഥർ, ഹരിതകർമസേനാ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Address

KUNNAMLKULAM MUNICIPALITY
Kunnamkulam
680503

Website

Alerts

Be the first to know and let us send you an email when Kunnamkulam Municipality Health Wing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share