Malappuram Municipality

Malappuram  Municipality Official Page of Malappuram Municipality

മഴയെ തുടർന്ന് കോൽമണ്ണ ജിഎം എൽ പി സ്കൂളിലും പരിസരപ്രദേശങ്ങളും വെള്ളം കയറിയ ഭാഗങ്ങൾ ചെയർപേഴ്സൺ അഡ്വ: റിനിഷയും, വൈസ് ചെയർമാ...
05/08/2026

മഴയെ തുടർന്ന് കോൽമണ്ണ ജിഎം എൽ പി സ്കൂളിലും പരിസരപ്രദേശങ്ങളും വെള്ളം കയറിയ ഭാഗങ്ങൾ ചെയർപേഴ്സൺ അഡ്വ: റിനിഷയും, വൈസ് ചെയർമാൻ ജിതേഷ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയുമ്മ ഷരീഫ് കൗൺസിലർമാരായ റസീന ഹക്കീം, സെലീന ജാസ്മിൻ, ഷബ്നാ മൻസൂർ, ഷെറിൻ ഇർഫാൻ എന്നിവർ സന്ദർശിച്ചു.

05/08/2026
04/08/2026

കൃത്യം വ്യക്തം

മലപ്പുറം പാണക്കാട് എടായി പാലത്ത് മണ്ണിടിഞ്ഞ സ്ഥലത്തെ മണ്ണുകൾ നീക്കം ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തികൾ പുരോഗമിക്കുന്നു  ന...
04/08/2026

മലപ്പുറം പാണക്കാട് എടായി പാലത്ത് മണ്ണിടിഞ്ഞ സ്ഥലത്തെ മണ്ണുകൾ നീക്കം ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തികൾ പുരോഗമിക്കുന്നു നഗരസഭ ചെയർപേഴ്സന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുന്നു.

മലപ്പുറം നഗരസഭയിലെ പാമ്പാട് പ്രദേശത്ത് കനത്ത മഴയിൽ തകർന്ന നാണത്ത് നൗഷാദിന്റെ വീട് നഗരസഭ ചെയർപേഴ്സൺ അഡ്വ. റിനിഷ.വി, വൈസ് ...
03/08/2026

മലപ്പുറം നഗരസഭയിലെ പാമ്പാട് പ്രദേശത്ത് കനത്ത മഴയിൽ തകർന്ന നാണത്ത് നൗഷാദിന്റെ വീട് നഗരസഭ ചെയർപേഴ്സൺ അഡ്വ. റിനിഷ.വി, വൈസ് ചെയർമാൻ ജിതേഷ് ജി അനിൽ, വാർഡ് കൗൺസിലർ ഷഹാന ഷെറിൻ, കൗൺസിലർമാരായ ഉമ്മർ. കെ. കെ, സമദ് സീമാടൻ. റഹ്മത്തുള്ള, സിറാജ് തുടങ്ങിയവർ സന്ദർശിച്ചു.

02/08/2026

പ്രതിസന്ധികളിൽ ഒപ്പമുണ്ട്...
മലപ്പുറം നഗരസഭയിലെ പാമ്പാട് പ്രദേശത്ത് കൗൺസിലർ ഷഹാനയും റഹ്മത്തിനൊപ്പം ഇന്നും ഇന്നലെയുമായി അവിടെ സന്ദർശിക്കുകയും, ക്യാമ്പിൽ കഴിഞ്ഞിരുന്ന കുടുംബത്തെ കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ ഇടത്തേക്ക് മാറ്റി പാർപ്പിക്കാൻ സഹായത്തിനായി ആദ്യം വിളിച്ചത് വൈറ്റ് ഗാർഡിനെ...!
"വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന കരുണയുടെ കാവലാളുകൾ!!!
അപകടങ്ങളും ദുരന്തങ്ങളും എവിടെയുണ്ടോ,അവിടെ ആദ്യമെത്തുന്ന ആശ്വാസകരങ്ങളാണ് വൈറ്റ് ഗാർഡ് !!!
വാക്കുകൾ കൊണ്ടുള്ള നന്ദിയേക്കാൾ നിങ്ങളുടെ സേവന മനോഭാവത്തെ ഞങ്ങൾ ഹൃദയപൂർവ്വം ബഹുമാനിക്കുന്നു...
വാക്കുകളേക്കാൾ പ്രവൃത്തികൾ സംസാരിക്കട്ടെ...
അതിജീവനം നമ്മൾ ഒരുമിച്ച് സാധ്യമാക്കും..

അഡ്വ റിനിഷ.വി
ചെയർപേഴ്സൺ
മലപ്പുറം നഗരസഭ

02/08/2026
കാലവർഷം: മലപ്പുറം നഗരസഭയിൽ അടിയന്തര യോഗം, വാർഡുതലത്തിൽ ഇആർടി രൂപീകരിക്കുംമലപ്പുറം: ശക്തമായ കാലവർഷത്തിന്റെ പശ്ചാത്തലത്തിൽ...
02/08/2026

കാലവർഷം: മലപ്പുറം നഗരസഭയിൽ അടിയന്തര യോഗം, വാർഡുതലത്തിൽ ഇആർടി രൂപീകരിക്കും

മലപ്പുറം: ശക്തമായ കാലവർഷത്തിന്റെ പശ്ചാത്തലത്തിൽ മുന്നൊരുക്ക പ്രവർത്തനങ്ങളും ദുരന്തനിവാരണ നടപടികളും ഏകോപിപ്പിക്കുന്നതിനായി മലപ്പുറം നഗരസഭയിൽ അടിയന്തര യോഗം ചേർന്നു. നഗരസഭാ കൗൺസിലർമാർ, നഗരസഭ പരിധിയിലെ വില്ലേജ് ഓഫീസർമാർ, ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഉദ്യോഗസ്ഥർ, സിവിൽ ഡിഫൻസ് അംഗങ്ങൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, നഗരസഭാ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

യോഗം നഗരസഭ ചെയർപേഴ്സൺ അഡ്വ. വി. റിനിഷ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ജിതേഷ് ജി. അനിൽ അധ്യക്ഷത വഹിച്ചു. വാർഡുതലത്തിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ എമർജൻസി റെസ്പോൺസ് ടീം (ERT) രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റുന്നതിനും മഴക്കെടുതിയിൽ സംഭവിച്ച നാശനഷ്ടങ്ങൾ ദേശീയ ദുരന്തനിവാരണ മാനദണ്ഡങ്ങളിൽ (National Disaster Management) ഉൾപ്പെടുത്തി ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനായി ജില്ലാ കലക്ടറോട് അഭ്യർഥിക്കാനും തീരുമാനിച്ചു.

യോഗത്തിൽ സ്ഥിരംസമിതി അധ്യക്ഷരായ ഹാരിസ് ആമിയൻ, മറിയുമ്മ ഷെരീഫ്, സമീറ മുസ്തഫ, ആബിദ എട്ടുവീട്ടിൽ, നഗരസഭാ കൗൺസിലർമാർ, ഫയർ ഓഫീസർ ഗഫൂർ, വില്ലേജ് ഓഫീസർമാരായ നുസ്രത്ത്, ബാബു, മുഹമ്മദ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് അലിഗർ ബാബു, ക്ലീൻ സിറ്റി മാനേജർ വത്സൻ, സിവിൽ ഡിഫൻസ് അംഗങ്ങളായ ഫൈസൽ, പ്രസാദ്, എമർജൻസി റാപ്പിഡ് ഫോഴ്‌സ് കോ-ഓർഡിനേറ്റർ മൻസൂർ എന്നിവർ പങ്കെടുത്തു.

Address

Malappuram
Malappuram

Telephone

04832734228

Website

Alerts

Be the first to know and let us send you an email when Malappuram Municipality posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share