Muslim Youth League Malappuram District

Muslim Youth League Malappuram District page For Muslim Youth League Malappuram District Committee

വഖഫ് ബോർഡ് പുന:സംഘടനാ വിഷയത്തിൽ പ്രതിപക്ഷ നേതാവും വഖഫ് ബോർഡിലേക്ക് ഇടതു സർക്കാർ നോമിനേറ്റ് ചെയ്ത അംഗങ്ങളും കള്ളം പ്രചരിപ...
27/08/2026

വഖഫ് ബോർഡ് പുന:സംഘടനാ വിഷയത്തിൽ പ്രതിപക്ഷ നേതാവും വഖഫ് ബോർഡിലേക്ക് ഇടതു സർക്കാർ നോമിനേറ്റ് ചെയ്ത അംഗങ്ങളും കള്ളം പ്രചരിപ്പിക്കുന്നുവെന്നും ഇത്തരക്കാരുടെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുമെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.

രണ്ട് അമുസ്‌ലിം അംഗങ്ങളെ നിയമിച്ച് കൊള്ളാമെന്ന് സുപ്രീംകോടതിയിൽ സത്യവാംഗ് മൂലം കൊടുത്തവരാണ് ഇടതുസർക്കാർ രൂപീകരിച്ച വഖഫ് ബോർഡ്. ഇത് മറച്ച് വെച്ച് കൊണ്ടാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംസാരിക്കുന്നത്. മാത്രവുമല്ല ഈ തീരുമാനത്തിന്റെ അടിയിൽ ഒപ്പ് വെച്ച അംഗമാണ് ഉമർ ഫൈസി. വസ്തുത ഇതായിരിക്കെ യു ഡി എഫ് സർക്കാർ ആർ.എസ്.എസ്സുകാരെ വഖഫ് ബോർഡിലേക്ക് നിയമിക്കാൻ ശ്രമിക്കുന്നു എന്ന വാസ്‌തവ വിരുദ്ധമായ കാര്യം പ്രചരിപ്പിക്കുകയാണ് ഉമ്മർ ഫൈസി. കേരളീയ മുസ്ലിങ്ങളുടെ ആധികാരിക പണ്ഡിത സഭയായ സമസ്‌തയുടെ മുശാവറ അംഗപദവി സ്വാർത്ഥ താൽപ്പര്യത്തിനും സ്ഥാനം നേടാനും ദുരുപയോഗം ചെയ്യുന്ന ഉമർഫൈസിയ്ക്കെതിരെ നടപടി സ്വീകരിക്കാൻ സമസ്‌ത തയ്യാറാവണം.

പിണറായി സർക്കാർ വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാൻ തീരുമാനിച്ചപ്പോൾ അതിന് കൂട്ടു നിൽക്കുകയും മുസ്‌ലിം ലീഗ് നേതൃത്വം നൽകിയ സമരത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ച് പരാജയപ്പെടുകയും ചെയ്ത വ്യക്തിയാണ് ഉമർ ഫൈസി. കേരളിയ പൊതുസമൂഹത്തിൽ പണ്ഡിതർക്കുള്ള ആദരവിനും വിശ്വാസ്യതക്കും കളങ്കമേൽപ്പിക്കുന്ന ഇത്തരക്കാരെ മാറ്റി നിർത്താൻ നേതൃത്വം തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് എം. എൽ. എ അധ്യക്ഷത വഹിച്ചു. ട്രഷറർ പി. ഇസ്മായീൽ, വൈസ് പ്രസിഡന്റ്‌മാരായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്‌റഫ്‌ എടനീർ, കെ. എ മാഹിൻ, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ ചർച്ചയിൽ പങ്കെടുത്തു.

26/08/2026
അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്.മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം 2026മലപ്പുറംസെപ്റ്റംബർ 6 :വൈറ്റ് ഗാർ...
23/08/2026

അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്.

മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം 2026
മലപ്പുറം

സെപ്റ്റംബർ 6 :
വൈറ്റ് ഗാർഡ് സംഗമം

മുസ്‌ലിം യൂത്ത് ലീഗ്
മലപ്പുറം ജില്ലാ കമ്മിറ്റി.

അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്.മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം 2026മലപ്പുറംസെപ്റ്റംബർ 5 : ഡെലിഗേറ്റ...
23/08/2026

അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്.

മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം 2026
മലപ്പുറം

സെപ്റ്റംബർ 5 : ഡെലിഗേറ്റ് കോൺഫറൻസ്

മുസ്‌ലിം യൂത്ത് ലീഗ്
മലപ്പുറം ജില്ലാ കമ്മിറ്റി.

അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്.മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം 2026മലപ്പുറംസെപ്റ്റംബർ 4 : ലീഡേഴ്‌സ്...
23/08/2026

അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്.

മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം 2026
മലപ്പുറം

സെപ്റ്റംബർ 4 : ലീഡേഴ്‌സ് മീറ്റ്

മുസ്‌ലിം യൂത്ത് ലീഗ്
മലപ്പുറം ജില്ലാ കമ്മിറ്റി.

മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഈ സംഘടനാ കാലം നിർവ്വഹിച്ച ഏറ്റവും വലിയ ദൗത്യം.മൂന്ന് വർഷം നീണ്ട് നിന്...
22/08/2026

മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഈ സംഘടനാ കാലം നിർവ്വഹിച്ച ഏറ്റവും വലിയ ദൗത്യം.
മൂന്ന് വർഷം നീണ്ട് നിന്ന പ്രയത്‌നം.
പറയാതെ പോയ കഥകൾ.
എഴുതപ്പെടാതെ പോയ ചരിത്രങ്ങൾ.
കാലത്തിൻ്റെ പ്രയാണത്തിൽ മറഞ്ഞു പോയ മനുഷ്യർ.
പതിറ്റാണ്ടുകൾ പിന്നിട്ട പോരാട്ടത്തിൻ്റെ ഓർമകൾ.

ജീവിച്ചിരിക്കുന്നവർക്ക് മാത്രമല്ല, ഇനി പിറക്കാനിരിക്കുന്നവർക്ക് കൂടിയുള്ള മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സ്‌നേഹ സമ്മാനം .......

മലപ്പുറം: സമ്പൂർണ്ണ ചരിത്രം
10 വോള്യങ്ങളിൽ

പുതുമയുടെ വിത്തുകൾ പാകി പ്രവർത്തന വഴികളിൽ പുതുവെളിച്ചം പകർന്ന് നാടിനും പ്രസ്ഥാനത്തിനും നിരവധി പദ്ധതികൾ സമർപ്പിച്ച് കർമ്മ...
20/08/2026

പുതുമയുടെ വിത്തുകൾ പാകി പ്രവർത്തന വഴികളിൽ പുതുവെളിച്ചം പകർന്ന് നാടിനും പ്രസ്ഥാനത്തിനും നിരവധി പദ്ധതികൾ സമർപ്പിച്ച് കർമ്മ നൈരന്തര്യത്തിൻ്റെ പുതുവസന്തം തീർത്ത മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പുതിയ വലിയ സമ്മാനം.
കാലം സാക്ഷിയാവുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയിൽ ചരിത്രത്തിലേക്ക് പുതിയൊരു ഏട് കൂടി ചേർക്കുകയാണ്.
കാത്തിരിക്കുക...
പുതിയൊരു ചരിത്രം കൂടി പിറക്കുകയാണ്.

അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്.മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ഡെലിഗേറ്റ് കോൺഫറൻസ...
18/08/2026

അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്.

മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ഡെലിഗേറ്റ് കോൺഫറൻസിന്റെ ജില്ലാ തല രജിസ്ട്രേഷൻ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

മുസ്‌ലിം യൂത്ത് ലീഗ്
മലപ്പുറം ജില്ലാ സമ്മേളനം
2026 സെപ്റ്റംബർ 4,5,6
മലപ്പുറം

മുസ്‌ലിം യൂത്ത് ലീഗ്
മലപ്പുറം ജില്ലാ കമ്മിറ്റി.

Address

Malappuram
Malappuram

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919526923000

Alerts

Be the first to know and let us send you an email when Muslim Youth League Malappuram District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Muslim Youth League Malappuram District:

Shortcuts

Share