CPI Malappuram LC

Directions

CPI Malappuram LC The Communist Party of India (CPI) is the oldest in.The CPI was founded in modern-day on 26 December 1925.[6][7][8]

ബദ്ലാവ് സരൂരി ഹെ ✊സി പി ഐ ദേശീയ പ്രക്ഷോഭം ഡിസംബർ 2 ന് ജയിൽ നിറക്കൽ പ്രക്ഷോഭത്തിൻ്റെ പ്രചരണാർത്ഥം സി പി ഐ ജില്ലാ സെക്രട്ട...
10/11/2026

ബദ്ലാവ് സരൂരി ഹെ ✊
സി പി ഐ ദേശീയ പ്രക്ഷോഭം

ഡിസംബർ 2 ന് ജയിൽ നിറക്കൽ പ്രക്ഷോഭത്തിൻ്റെ പ്രചരണാർത്ഥം സി പി ഐ ജില്ലാ സെക്രട്ടറി സ:പി കെ കൃഷ്ണദാസ് നയിക്കുന്ന ജില്ലാ ജാഥ നവംബർ 20,21,22 തിയ്യതികളിൽ മലപ്പുറം ജില്ലയിൽ പര്യടനം നടത്തും.

നവംബർ 20 ന് വൈകീട്ട് പൊന്നാനിയിൽ പാർട്ടി സംസ്ഥാന അസി:സെക്രട്ടറി സ:പി പി സുനീർ ഉദ്ഘാനം ചെയ്യും.16 മണ്ഡലങ്ങളിലും പര്യടനത്തിന് ശേഷം 22 ന് വൈകീട്ട് ജാഥാ സമാപന സമ്മേളനം സ:കെ രാജൻ ഉദ്ഘാടനം ചെയ്യും.സ:വി എസ് സുനിൽകുമാർ,അജിത്ത് കൊളാടി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും.

സി പി ഐ സംസ്ഥാന കൗൺസിൽ അംഗം സ:ഷാജിറ മനാഫ് വൈസ് ക്യാപ്റ്റനും,പാർട്ടി ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി സ:പി പി ബാലകൃഷ്ണൻ ജാഥാ ഡയറക്ടറുമാണ്.

ഇ.സൈതലവി,പി ടി ഷറഫുദ്ദീൻ,
അഡ്വ കെ കെ സമദ്,അഡ്വ ഷഫീർ കിഴിശ്ശേരി,
ജി.സുരേഷ്കുമാർ,എം കെ മുഹമ്മദ് അർഷദ് എന്നിവർ ജാഥാ അംഗങ്ങളാണ്.

 #എം.എൻ, ടി.വി, അച്യുതമേനോൻആ പേരുകൾ ഈ ക്രമത്തിലെ അടുക്കാൻ കഴിയൂ. നവകേരളം സൃഷ്‌ടിക്കുന്നതിനായി ഭാവനാ പൂർണമായ പദ്ധതികൾ ആരം...
10/11/2026

#എം.എൻ, ടി.വി, അച്യുതമേനോൻ
ആ പേരുകൾ ഈ ക്രമത്തിലെ അടുക്കാൻ കഴിയൂ. നവകേരളം സൃഷ്‌ടിക്കുന്നതിനായി ഭാവനാ പൂർണമായ പദ്ധതികൾ ആരംഭിക്കുകയും പുതിയ കേരളത്തെ പടുത്തുയർത്തുകയും ചെയ്തതിൽ പ്രധാനികൾ ഇവരാണ്.

#1957ൽ കമ്മ്യൂണിസ്റ്റ് പാർട്ടി (CPI)
അധികാരത്തിൽ വരുമെന്ന് പറഞ്ഞ കേരളത്തിലെ ഏക പാർട്ടി നേതാവ് സഖാവ് എം.എൻ. ഗോവിന്ദൻ നായർ മാത്രമാണ്. സി.അച്യുതമേനോൻ ആയിരുന്നു പാർട്ടി സെക്രട്ടറിയെങ്കിലും എം.എൻ. ആയിരുന്നു തെരെഞ്ഞെടുപ്പിൻ്റെ ചാമ്പ്യൻ.

#57ലെ തെരെഞ്ഞെടുപ്പിൽ പാർട്ടിയുടെ
തന്ത്രം മെനഞ്ഞതും തെക്കൻ കേരളത്തിൽ ചങ്ങനാശേരി ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് വിരുദ്ധ മണ്ഡലങ്ങളിൽ സിപിഐ സ്ഥാനാർത്ഥികളെ വിജയിപ്പിച്ചെടുത്തതും എം.എൻ. മെനഞ്ഞ തന്ത്രത്തിലൂടെയാണ്. എം.എൻ. മത്സരിക്കാതെ കേരളം മുഴുവൻ ഓടി നടക്കുകയായിരുന്നു.
57 ലെ കമ്മ്യൂണിസ്റ്റ് സർക്കാരിൻ്റെ ശില്പി എന്ന് എം.എനെ വിളിക്കുന്നത് അതുകൊണ്ടാണ്. സത്യത്തിൽ കേരളത്തിൻ്റെ മുഖ്യമന്ത്രി ആകേണ്ടിയിരുന്നത് എം.എൻ. ആയിരുന്നു.

#കേരള സംസ്ഥാന രൂപീകരണത്തിന് മുമ്പ് CPI പ്രവർത്തനങ്ങൾ നടന്നിരുന്നത് തിരുവിതാംകൂറും മലബാർ പ്രദേശവും എന്ന രീതിയിൽ ആണ്. തെരെഞ്ഞെടുപ്പിന് ശേഷം ആലപ്പുഴയിൽ ചേർന്ന പാർട്ടി യോഗമാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. അന്ന് മുഖ്യമന്ത്രി പദവിയും പാർട്ടി സെക്രട്ടറി പദവിയും വിഭജിക്കപ്പെടുകയായിരുന്നു. പാർട്ടി സെക്രട്ടറി എം.എനും, മുഖ്യമന്ത്രി ഇ.എം.എസും. അങ്ങനെയാണ് തീരുമാനിക്കപ്പെട്ടതെന്നാണ് ഈയുഉളവൻ്റെ സംശയത്തിന് മറുപടിയായി മുതിർന്ന സിപിഐ നേതാവ് വെളിയം ആശാൻ പറഞ്ഞത്. കാരണം അന്ന് പാർട്ടിക്കാർക്ക് പാർട്ടിയായിരുന്നു വലുത്. എ.കെ.ജി ജയിലിൽ കിടന്നപ്പോൾ ജയിൽ ചാടി ഭയചകിതരായി കഴിഞ്ഞിരുന്ന പാർട്ടി സഖാക്കൾക്ക് കരുത്ത് പകർന്ന സഖാവാണ് എം.എൻ.

#1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ പിളർത്തിയപ്പോൾ തെക്കൻ കേരളത്തിലെ ബഹുജന പ്രസ്ഥാനങ്ങളെയും പാർട്ടിയെയും പിളർപ്പിൻ്റെ ഉലച്ചിൽ ബാധിക്കാതെ പിടിച്ച് നിർത്തിയതിൽ മറ്റ് ഒരുപാട് നേതാക്കൾ ഉണ്ടായിരുന്നെങ്കിലും
ഈ മൂവർ സംഘമായിരുന്നു പ്രധാനികൾ.

#64ൽ പാർട്ടി പിളർത്തിയവരുടെ ഒന്നാമത്തെ ലക്ഷ്യം സിപിഐ യെ ഇല്ലാതാക്കുക എന്നതായിരുന്നു. വടക്കേ മലബാറിൽ സിപിഐ നേതാക്കൾ ഉൾപ്പെടെ അനവധി പേരാണ് കൊടിയ മർദ്ദനത്തിന് ഇരയായത്. എന്നാൽ തെക്കൻ കേരളത്തിലെ സ്ഥിതി അതല്ലായിരുന്നു. അടിച്ചാൽ തിരിച്ചടി ഉറപ്പാക്കിയാണ് സിപിഐ പിടിച്ച് നിന്നത്. 1964 മുതൽ 1980 വരെ നടന്ന CPM - CPI സംഘർഷങ്ങളിൽ ഒരുപാട് സഖാക്കളെ ഇരു ഭാഗത്ത് നിന്നും നഷ്‌ടപ്പെട്ടിട്ടുമുണ്ട്.

#സിപിഐ യെ മായ്ച്ച് കളയുന്നതിനായി ഇഎംഎസ് ആണ് ഏറ്റവും കുശാഗ്ര ബുദ്ധിയോട് കൂടി പ്രവർത്തിച്ച ആൾ. താഴേതട്ടിലെ നേതാക്കളിലേക്കും അണികളിലേക്കും അർദ്ധ സത്യങ്ങൾ നിറച്ച നുണകളുടെ ഭാണ്ഢ കെട്ടുകൾ ഇവർ കെട്ടഴിച്ച് വിടുകയായിരുന്നു.

#പാർട്ടി പിളർപ്പിന് ശേഷം ,1957ലെ കമ്മ്യൂണിസ്റ്റ് സർക്കാർ CPI യുടെ സർക്കാർ ആയിരുന്നു എന്നത് മറച്ചുവെയ്ക്കാൻ നമ്പൂതിരിപ്പാട് കണ്ടുപിടിച്ചതാണ് "അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി " എന്ന പദപ്രയോഗം. ചതി അറിയാതെ അത് ഏറ്റുപാടി നടന്ന ചില സിപിഐ നേതാക്കളും ഉണ്ടായിരുന്നു എന്നത് ഇക്കൂടെ സൂചിപ്പിക്കാതിരിക്കാൻ കഴിയില്ല. ഞങ്ങളുടെ AISF കാലത്ത് അവരുമായി ഇക്കാര്യം പറഞ്ഞി തർക്കത്തിലും ഏർപ്പെട്ടിരുന്നു. "പുന്നപ്ര വയലാറിൻ്റെയും കയ്യൂർ സമരത്തിൻ്റെയും ചരിത്രത്തിൽ പങ്കുകൊണ്ടോളൂ..പക്ഷേ, ചരിത്രത്തെ വക്രീകരിക്കുകയും വികലപ്പെടുത്തുകയും ചെയ്യുന്നത് ചരിത്രത്തോട് കാട്ടുന്ന നീതികേടാണ്.

#പ്രായപൂർത്തിയാകാത്തതിനാൽ
തൂക്കുമരത്തിൽ നിന്ന് ബ്രിട്ടീഷ് ഭരണകൂടം വിട്ടയച്ച കയ്യൂർ സമരനായകൻ സഖാവ് ചൂരിക്കാടൻ കൃഷ്ണൻ നായർ ആയിരുന്നു. പ്രിയ സഖാവ് മരണം വരെ ഉയർത്തിപ്പിടിച്ചത് സിപിഐ യുടെ പതാകയാണ്. യാതൊരു ഉളപ്പുമില്ലാതെ അത് ഇ.കെ.നായനാർ ആയിരുന്നുവെന്ന് തൊലിക്കട്ടിയുടെയും, അജ്ഞതയുടെയും പിബലത്തിലാകാം ഇപ്പോഴും തെരുവിൽ നിന്ന് വിളിച്ച് കൂവുന്ന CPM നേതാക്കളുണ്ട്.

#കേരളത്തിലെ മഹാഭൂരിപക്ഷം CPM പ്രവർത്തകരെയും ഇപ്പോഴും പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നത് സിപിഐ യുടെ കോൺഗ്രസ് ബന്ധമാണ് 1964 ൽ പാർട്ടിയെ പിളർത്തിയത് എന്നാണ്. 1964-ൽ ലോകത്തെ അറുപതിലധികം രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പിളർത്തിയത്. അതിന് അവർക്ക് മറുപടിയുമില്ല.

#അച്യുമേനോൻ്റെ പേര് ഉച്ചരിച്ചാൽ
ഈഛരവാര്യരുടെ കഥയുമായി ഓടിവരും.
എത്രയോ പ്രാവശ്യം CPI അതിന് ഉത്തരം നൽകിയതാണ്. അച്യുതമേനോനും പാർട്ടിക്കും എതിരായി നാടുനീളെ ചെണ്ടകൊട്ടുകയും, അക്രമ സമരങ്ങൾ നടത്തുകയും ചെയ്തിട്ടും അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തെരെഞ്ഞെടുപ്പിൽ ഇന്ത്യയിലാകെ കോൺഗ്രസ് മുന്നണി തകർന്നടിഞ്ഞ് ഇന്ദിരാ ഗാന്ധി ഉൾപ്പെടെ തോറ്റപ്പോഴും കേരളത്തിൽ, നിയമസഭയിലേക്കും ലോക്സഭയിലേക്കും അച്യുതമേനോൻ നയിച്ച മുന്നണി വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ച് കയറിയത്. കുടിലുകളിലും കൂരകളിലും താമസിച്ചവർ കൺമണി പോലെ കാത്ത് സൂക്ഷിച്ചിരുന്നു അച്യുതമേനോൻ എന്ന ജനനേതാവിനെ.

#പുന്നപ്ര വയലാർ സമരം നയിച്ച ഒന്നാമത്തെ ആളും ഒമ്പതാമത്തെ ആളും പത്താമത്തെ ആളും എല്ലാം സിപിഐ ക്കാരാണ്. അവരിൽ ഒരാൾ പോലും പാർട്ടിയെ പിളർത്തിയവർക്ക് ഒപ്പം പോയില്ല. സഖാവ് വി.എസ് അച്യുതാനന്ദൻ കേരളത്തിൻ്റെ സമര പോരാളിയായിരുന്നു എന്നതിൽ സിപിഐ ക്കാർക്ക് ഒരു തർക്കവുമില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ RSS ന് നയാ പൈസയുടെ പങ്കാളിത്തം ഇല്ലായിരുന്നുവെന്ന് , ചരിത്രത്തിൻ്റെ പിൻബലത്തിലാണ് നമ്മൾ RSS നെ കുറിച്ച് പറയുന്നത്. പുന്നപ്ര വയലാർ സമരത്തിൽ സഖാവ് വി.എസ്.അച്യുതാനന്ദന് നയാ പൈസയുടെ പങ്കാളിത്തം ഇല്ലായിരുന്നുവെന്ന് ചരിത്രരേഖകളുടെ ആധികാരികതയിലാണ് സഖാക്കൾ പറയുന്നത്. പക്ഷേ, "പുന്നപ്ര വയലാർ സമരനായകൻ സഖാവ് വി.എസ് " ഇതാ കടന്നുവരുന്നു എന്ന് ഉളുപ്പില്ലാതെ മൈക്കിലൂടെ വിളിച്ച് കൂവി ലക്ഷക്കണക്കിന് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്നതിൽ നിങ്ങൾ വിജയിച്ചു.

#എന്തിനേറെ, വൈക്കത്തെ ക്ഷേത്ര നടത്തിപ്പ് അധികാരികളായ തമ്പുരാക്കന്മാർ വാണിരുന്ന "ഇണ്ടംതുരുത്തിമന" ഇപ്പോൾ CPM പാർട്ടി ഓഫീസാണ് ; എന്നും മറ്റും സോഷ്യൽ മീഡിയാ വ്യാപകമാകുന്നതുവരെ യാതൊരു ഉളുപ്പുമില്ലാതെ കവല പ്രസംഗം നടത്തി വന്നവരാണ് നിങ്ങൾ.
ചരിത്ര വിശാരദൻ സുനിൽ പി ഇളയിടവും അങ്ങനെ വിശ്വസിച്ചിരുന്ന ആളാണ്. ഇപ്പോൾ അദ്ദേഹം ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസാണ് ' എന്ന് പറയുന്നിടത്ത് എത്തിയിട്ടുണ്ട്.

#സഖാവ് കെ.ആർ. ഗൗരിയമ്മ CPM വിട്ടതിന് ശേഷം ചിന്ത പബ്ലിക്കേഷൻസ് ചിത്രങ്ങളോട് കൂടി പ്രസിദ്ധീകരിച്ച "കേരളത്തിൻ്റെ പെൺപെരുമ " എന്ന പുസ്‌കത്തിൽ ഗൗരിയമ്മയുടെ പേര് പോലും ഇല്ലായിരുന്നു. ചരിത്രത്തിൻ്റെ വക്രീകരണം എന്നല്ലാതെ എന്തു പറയാനാണ്.

#സഖാവ് ടി.വി. തോമസിനോട് തീർത്താൽ തീരാത്ത പകയാണ് ഇഎംഎസ് - നും സിപിഎം നും ഉണ്ടായിരുന്നത്. അതിൻ്റെ തുടർച്ചയാണ് അദ്ദേഹത്തിൻ്റെ അനുയായികൾ പുന്നപ്ര വയലാർ സമര ചരിത്രത്തിൽ ടിവി യുടെ നേതൃത്വത്തെ പിറകിലേക്ക് വലിച്ചിടാൻ നടത്തുന്ന പാഴ്ശ്രമങ്ങൾ. അച്ചടിച്ച അത്രയും പുസ്തകം വെയിസ്റ്റ്. BJP യുടെ കേരള സ്റ്റോറി പോലെയായി പുസ്‌തകം.

#1967ലെ സപ്തകക്ഷി മുന്നണി മന്ത്രിസഭയിൽ (മൂന്നാം കേരള നിയമസഭ)
അംഗങ്ങളായിരുന്ന സഖാവ് എം.എൻ. ഗോവിന്ദൻ നായരെയും, ടി.വി തോമസിനെയും മനപൂർവ്വം കരിവാരിത്തേക്കുന്നതിനും സിപിഐ യെ കളങ്കപ്പെടുത്തുന്നതിനും വേണ്ടിയാണ്
ഇഎംഎസ് അഴിമതി ആരോപണം ഉന്നയിച്ചത്. ആരോപണത്തെ തുടർന്ന് ഇരുവരും രാജിവച്ചു എന്നു മാത്രമല്ല, അഴിമതി അന്വേഷിക്കാൻ തങ്ങൾക്കെതിരെ അന്വേഷണ കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെടുക കൂടി ചെയ്തതോട് കൂടി ഇഎംഎസും സിപിഎം ഉം വെട്ടിലായി. ഈ നിയമസഭ അവസാനമായി സമ്മേളിച്ചത് 1969 ഒക്ടോബർ 24-നാണ്. അത് ചരിത്ര സമ്മേളനമായിരുന്നു. പാർട്ടി പിളർപ്പിന് ശേഷം വീണ്ടും സിപിഐ - സിപിഎം ബന്ധം കൂടുതൽ വഷളായി.

​ #അഴിമതി ആരോപണങ്ങളിന്മേൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഐ അംഗം സഖാവ് ടി.എ. മജീദ് അവതരിപ്പിച്ച പ്രമേയം അന്നേ ദിവസം നിയമസഭയിൽ വോട്ടിനിട്ടു. സി.പി.ഐ., ആർ.എസ്.പി., ഐ.എസ്.പി., മുസ്ലിം ലീഗ് തുടങ്ങിയ ഘടകകക്ഷികൾ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതോടെ, ഭരണപക്ഷത്തുണ്ടായിരുന്ന പ്രമേയം 60-നെതിരെ 69 വോട്ടുകൾക്ക് പാസായി. സർക്കാർ പരാജയപ്പെട്ടതിനെത്തുടർന്ന് മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് അന്നുതന്നെ (1969 ഒക്ടോബർ 24) രാജി സമർപ്പിക്കുകയും ചെയ്തു.

#പ്രമേയത്തെ തുടർന്ന് നടന്ന ചർച്ചയിൽ ടി.വി. തോമസ് ക്ഷുഭിതനായാണ് പ്രസംഗിച്ചത്. ഇഎംഎസി ന് നേരെ കൈ ചൂണ്ടി ടി.വി നടത്തിയ പ്രസംഗത്തിൻ്റെ ചുരുക്കം ഇതായിരുന്നു. "മിസ്റ്റർ നമ്പൂതിരിപ്പാട്, താങ്കളെയും താങ്കളുടെ പാർട്ടിയെയും ഞങ്ങൾ ഈ നിയമസഭയുടെ മൂലക്കിരുത്തും , സെക്രട്ടറിയേറ്റ് കാണിക്കില്ല. ഗോദയിൽ കാണാം..." വെല്ലുവിളിയായിരുന്നു ടിവി യുടെ ആ പ്രസംഗം. അവിടെ നിന്നാണ് സിപിഐ നേതാവ് സഖാവ് സി.അച്യുതമേനോൻ്റെ നേതൃത്വത്തിൽ നവ കേരളത്തെ രൂപപ്പെടുത്തിയ സർക്കാർ ഉണ്ടാകുന്നത്. 1969 ന് ശേഷം നീണ്ട പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം സിപിഐ മുൻകയ്യിൽ 1980 ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉണ്ടായതിന് ശേഷമാണ് CPM സെക്രട്ടറിയേറ്റ് കാണുന്നത്.

#എനിക്ക് സിപിഐ ക്കാരോട് പറയാനുഉളത് മറ്റ് ഒരു നേതാക്കളെയും നിങ്ങൾ അനുസ്‌മരിച്ചില്ലെങ്കിലും എം.എൻ, ടിവി, അച്യുതമേനോൻ എന്നിവരെ മറക്കരുത്. ഞാനും നിങ്ങളും ഇന്നും CPI എന്ന മൂന്നക്ഷരത്തിൽ അഭിമാനപൂർവ്വം നിൽക്കുന്നതിന് പിന്നിൽ ഇവർ നടത്തിയ വലിയ പോരാട്ടത്തിൻ്റെ ചരിത്രമുണ്ട്.

#ഇവരെ കുറിച്ച് ഇന്നലെ വരെ നടത്തിയ ആക്ഷേപങ്ങളും ഇകഴ്ത്തലുകളും നടന്നതു നടന്നു. ഇനി തുടർന്ന് അത് നടത്തിക്കൊണ്ടുള്ള ഒരു മുന്നണി ബന്ധവും സിപിഐയിൽ പ്രവർത്തിക്കുന്ന സാധാരണ സഖാക്കൾക്ക് ആവശ്യമില്ല. പാൽ സ്റ്റോറിലെ ക്യൂവിൻ്റെ നീളം ബിവറേജിലെ ക്യൂവുമായി താരതമ്യപ്പെടുത്തിയാൽ പകുതിയിൽ താഴെ മാത്രമേ കാണുകയുള്ളൂ. അത് കൊണ്ട് ബിവറേജാണ് ഉത്തമം എന്ന് ആരും പറയത്തില്ല.

കടപ്പാട്
പ്രശാന്ത് രാജന്

08/11/2026
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ - ചേർത്തല താലൂക്കുകളുടെ വിവിധഭാഗങ്ങളിൽ ജന്മിമാർക്ക് എതിരേ കുടിയാന്മാരായ കർഷകരും കർഷകത്തൊഴില...
03/11/2026

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ - ചേർത്തല താലൂക്കുകളുടെ വിവിധഭാഗങ്ങളിൽ ജന്മിമാർക്ക് എതിരേ കുടിയാന്മാരായ കർഷകരും കർഷകത്തൊഴിലാളികളും മുതലാളിമാരിൽ നിന്നും ചൂഷണം നേരിട്ട കയർ തൊഴിലാളികളും‍ മത്സ്യത്തൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാർ സമരങ്ങൾ. സാമ്പത്തിക മുദ്രാവാക്യത്തോടൊപ്പം സ്വതന്ത്ര ഇന്ത്യയിൽ നിന്നും വേറിട്ട് തിരുവിതാംകൂറിനെ പ്രത്യേക രാജ്യമായി നിലനിർത്തുന്നതിനെതിരായ രാഷ്ട്രീയ മുദ്രാവാക്യവും സമരക്കാർ ഉയർത്തിയിരുന്നു.1946 -ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ഈ സമരങ്ങൾ ഒടുവിൽ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചു. നിരവധി വാദപ്രതിവാദങ്ങൾക്കു ശേഷം 1998-ൽ ഭാരതസർക്കാർ പുന്നപ്ര-വയലാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ചു. കയർതൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, എണ്ണയാട്ടു തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ചെത്തുതൊഴിലാളികൾ, ബീഡിത്തൊഴിലാളികൾ മുതലായവരായിരുന്നു ആലപ്പുഴ, ചേർത്തല ഭാഗങ്ങളിലെ ജനങ്ങളിൽ ഭൂരിഭാഗവും. മുതലാളിമാരുടെയും ജന്മിമാരുടെയും ചൂഷണങ്ങളിൽപ്പെട്ട് കടുത്ത സാമ്പത്തിക ക്ലേശങ്ങളിൽപ്പെട്ടുഴലുന്നവരായിരുന്നു ഈ തൊഴിലാളികൾ. ഇവിടുത്തെ ഭൂമി മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഒരുപിടി ജന്മിമാർ കൈവശപ്പെടുത്തി വെച്ചിരിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഈ തൊഴിലാളികളെ സംഘടിപ്പിച്ച് ഏതാണ്ട് പന്ത്രണ്ടോളം യൂണിയനുകൾ രൂപീകരിക്കുകയുണ്ടായി. ഈ സംഘടനകൾ തൊഴിലാളികൾക്കെതിരേയുള്ള പീഡനങ്ങൾക്കെതിരേ കൂട്ടമായി വിലപേശാൻ തുടങ്ങി. ജന്മിമാർ ഒട്ടും തന്നെ താഴാൻ കൂട്ടാക്കിയില്ല. കൂലി കുറക്കുക, ജോലിയിൽ നിന്നും പിരിച്ചുവിടുക തുടങ്ങിയ ശിക്ഷണ നടപടികൾ അവരും സ്വീകരിച്ചു തുടങ്ങി. കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചു. ജന്മിമാർക്കെതിരെയും അവരെ സംരക്ഷിക്കുന്ന രാജഭരണകൂടത്തിനെതിരെയും പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് പാർട്ടി തൊഴിലാളികൾക്ക് അർദ്ധസൈനിക പരിശീലനം നൽകാൻ തുടങ്ങി. #ടി_വി_തോമസ്, ുഗതൻ, #പി_ടി_പുന്നൂസ്, #എസ്_കുമാരൻ തുടങ്ങിയവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതേത്തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെടുകയും അനവധി തൊഴിലാളി നേതാക്കളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. കൊല്ലവർഷം 1122 തുലാം മാസം 7 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ (1946 ഒക്ടോബർ 24 - 27) ആണ് പുന്നപ്ര-വയലാറിലെ ഈ തൊഴിലാളി കലാപങ്ങൾ നടന്നത്. വിവിധ തൊഴിൽ മേഖലകളിൽ പുകഞ്ഞുകൊണ്ടിരുന്ന അസ്വസ്ഥതകളുടെ ഭാഗമായി തൊഴിലാളികൾ സാമ്പത്തികാവശ്യങ്ങളും ഉത്തരവാദഭരണം ഏർപ്പെടുത്തുക, പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തുക, ദിവാൻ ഭരണം അവസാനിപ്പിക്കുക തുടങ്ങിയ രാഷ്ട്രീയ ആവശ്യങ്ങളും ഉൾപ്പെടെയുള്ള 27 ഇന ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിന് നിവേദനം സമർപ്പിക്കുകയും ആലപ്പുഴയിൽ 1122 ചിങ്ങം 30 (1946 സെപ്റ്റംബർ 15) ന് തൊഴിലാളികൾ പൊതുപണിമുടക്ക് പ്രഖ്യാപിക്കുകയും ചെയ്തു. അതേ തുടർന്ന് പരിസരപ്രദേശങ്ങളിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. തുടർന്ന് ഒക്ടോബർ 25 ന് ഈ മേഖലയിൽ പട്ടാളഭരണം പ്രഖ്യാപിക്കുകയും സായുധപോലീസിന്റെ നിയന്ത്രണം ദിവാൻ സി.പി. രാമസ്വാമി അയ്യർ തന്നെ നേരിട്ടേറ്റെടുക്കുകയും ചെയ്തു. യന്ത്രത്തോക്കുകളോട് വാരിക്കുന്തവും, കല്ലുമൊക്കെയായാണ് തൊഴിലാളികൾ ഏറ്റുമുട്ടിയത്. നൂറ്റിതൊണ്ണൂറ് പേർ വെടിപെയ്പിൽ മരിച്ചതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. എന്നാൽ മരണ സംഖ്യ ആയിരത്തിനുമുകളിലെന്ന് അനൗദ്യോഗിക കണക്കുകൾ പറയുന്നു.

Address

MALAPPURAM
Malappuram

Website

Alerts

Be the first to know and let us send you an email when CPI Malappuram LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share