CPIM ANGADIPURAM WEST LC

CPIM ANGADIPURAM WEST LC CPIM Angadipuram

സമരങ്ങൾ വഴികാട്ടുന്ന കാലത്ത്, നേതൃത്വം ചരിത്രമായി മാറട്ടെ! Dyfi പുതിയ നേതൃത്വത്തിന് അഭിവാദ്യങ്ങൾ..
22/08/2026

സമരങ്ങൾ വഴികാട്ടുന്ന കാലത്ത്, നേതൃത്വം ചരിത്രമായി മാറട്ടെ!
Dyfi പുതിയ നേതൃത്വത്തിന് അഭിവാദ്യങ്ങൾ..

09/08/2026
*"ലോകം യുദ്ധമുഖങ്ങൾ മറക്കും..**നമ്മൾ തൂവെള്ളക്കൊടി വീശും"* യുദ്ധത്തിനെതിരെ മലപ്പുറത്തെ കുട്ടികൾ സംഗമിക്കുന്നു *സഡാക്കോ സ...
03/08/2026

*"ലോകം യുദ്ധമുഖങ്ങൾ മറക്കും..*
*നമ്മൾ തൂവെള്ളക്കൊടി വീശും"*

യുദ്ധത്തിനെതിരെ മലപ്പുറത്തെ കുട്ടികൾ സംഗമിക്കുന്നു
*സഡാക്കോ സമ്മിറ്റ്*
ആഗസ്റ്റ് 9 ഹിരോഷിമ ദിനത്തിൽ
അങ്ങാടിപ്പുറം

> ബാലസംഘം മലപ്പുറം

തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം തടഞ്ഞ യു.ഡി.എഫ്‌ സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ LDF  അങ്ങാടിപ്പുറം പഞ്ചായത്...
01/08/2026

തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം തടഞ്ഞ യു.ഡി.എഫ്‌ സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ LDF അങ്ങാടിപ്പുറം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിപ്പുറം പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ സി.പി.ഐ.ജില്ല അസിസ്റ്റൻ്റ് സെക്രട്ടറി സ.പി ടി ഷറഫുദ്ധീൻ
ഉദ്ഘാടനം ചെയ്തു.

ചോദ്യം ചെയ്യുന്നവരെ വേട്ടയാടുന്ന മോദി സർക്കാർ… ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണ്.പാർട്ടികേന്ദ്രകമ്മിറ്റി ഓഫീസിൽ ...
28/07/2026

ചോദ്യം ചെയ്യുന്നവരെ വേട്ടയാടുന്ന മോദി സർക്കാർ…
ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണ്.

പാർട്ടികേന്ദ്രകമ്മിറ്റി ഓഫീസിൽ അതിക്രമിച്ചുകയറിയ ഭരണകൂട ഭീകരതയ്ക്കെതിരായി സിപിഐ എം അങ്ങാടിപ്പുറം പ്രതിഷേധ പ്രകടനം നടത്തി

ഏറനാട്ടിലെ കർഷക-തൊഴിലാളി ജനതയുടെ പോരാട്ടചരിത്രത്തിൽ അനശ്വര സാന്നിധ്യമാണ് സ. കെ കുഞ്ഞാലി. സിപിഐ എം മലപ്പുറം ജില്ലാ സെക്രട...
28/07/2026

ഏറനാട്ടിലെ കർഷക-തൊഴിലാളി ജനതയുടെ പോരാട്ടചരിത്രത്തിൽ അനശ്വര സാന്നിധ്യമാണ് സ. കെ കുഞ്ഞാലി. സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റംഗവും നിലമ്പൂർ എംഎൽഎയുമായിരുന്ന അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് 57 വർഷം തികയുന്നു.

1969 ജൂലൈ 26-ന് രാത്രി ചുള്ളിയോട്ടുവച്ച് കോൺഗ്രസ് അക്രമികൾ നടത്തിയ വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ സ. കുഞ്ഞാലി, ജൂലൈ 28-ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്തരിച്ചു. വെറും 42-ാം വയസ്സിലായിരുന്നു ആ വേർപാട്. മരിക്കുമ്പോൾ അദ്ദേഹം നിലമ്പൂർ എംഎൽഎയും കാളികാവ് പഞ്ചായത്ത് പ്രസിഡന്റും വണ്ടൂർ ബിഡിസി ചെയർമാനുമായിരുന്നു.

കിഴക്കൻ ഏറനാട്ടിലെ തോട്ടം തൊഴിലാളികളുടെയും ചെറുകിട കർഷകരുടെയും അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളുടെ മുൻനിര നായകനായിരുന്നു സ. കുഞ്ഞാലി. വൻകിട ഭൂവുടമകളുടെ കൈവശമുണ്ടായിരുന്ന തരിശുഭൂമികൾ ഭൂമിയില്ലാത്ത കർഷകർക്ക് ലഭ്യമാക്കാനുള്ള സമരത്തിന് അദ്ദേഹം നേതൃത്വം നൽകി. അതിന്റെ പേരിൽ നിരവധി സമരസഖാക്കൾക്കൊപ്പം ജയിലിലടയ്ക്കപ്പെട്ടെങ്കിലും സമരവീര്യം തളർന്നില്ല. ജന്മിമാരുടെയും പൊലീസിന്റെയും അടിച്ചമർത്തലുകളെ അതിജീവിച്ച ആ പോരാട്ടം അനേകം കുടുംബങ്ങളെ മണ്ണിന്റെ അവകാശികളാക്കി.

നിലമ്പൂർ കോവിലകത്തിന്റെ കൈവശമുണ്ടായിരുന്ന വിശാലമായ ഭൂമി ഭൂമിയില്ലാത്ത മുന്നൂറിലധികം കുടുംബങ്ങൾക്ക് ലഭ്യമാക്കുന്ന ചരിത്രസമരത്തിനും അദ്ദേഹം നേതൃത്വം നൽകി. 1965-ൽ അറസ്റ്റ് ചെയ്യപ്പെട്ട് കണ്ണൂർ ജയിലിൽ കഴിയവെയാണ് നിലമ്പൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1967-ൽ വീണ്ടും ജനവിധി നേടി അദ്ദേഹം ജനപ്രതിനിധിയായി.

കൊണ്ടോട്ടിയിൽ ജനിച്ച സ. കുഞ്ഞാലി മലപ്പുറം ഗവ. ഹൈസ്‌കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് കുറച്ചുകാലം ഇന്ത്യൻ വ്യോമസേനയിലും സേവനമനുഷ്ഠിച്ചു. എന്നാൽ ജീവിതം മുഴുവൻ അദ്ദേഹം സമർപ്പിച്ചത് സാധാരണ ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങൾക്കായിരുന്നു.

വർഗീയതയും വിദ്വേഷരാഷ്ട്രീയവും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ആർഎസ്എസിനും ബിജെപിക്കുമെതിരെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ വിശാലമായ ജനകീയ ഐക്യം അനിവാര്യമാണ്. അത്തരം പോരാട്ടങ്ങൾക്ക് എന്നും പ്രചോദനവും കരുത്തുമാണ് സ. കെ കുഞ്ഞാലിയുടെ സ്മരണ. ജനപക്ഷ രാഷ്ട്രീയത്തിന്റെ മുന്നണി പോരാളിയുടെ ജ്വലിക്കുന്ന ഓർമകൾക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.

സ. വി പി അനിൽ
സിപിഐ എം ജില്ലാ സെക്രട്ടറി

LDF സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റിനേക്കാൾ 1100 കോടി രൂപയാണ് വെട്ടിക്കുറച്ചിരിക്കുന്നത്
27/07/2026

LDF സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റിനേക്കാൾ 1100 കോടി രൂപയാണ് വെട്ടിക്കുറച്ചിരിക്കുന്നത്

കേരളത്തെ ഇരുട്ടിലാക്കുന്ന UDF നയത്തിനെതിരെ CPIM അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്ത...
26/07/2026

കേരളത്തെ ഇരുട്ടിലാക്കുന്ന UDF നയത്തിനെതിരെ CPIM അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തു.

സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരുടെ നിര്യാണത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ...
23/07/2026

സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരുടെ നിര്യാണത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അനുശോചനം രേഖപ്പെടുത്തുന്നു. രാജ്യത്തെ അറിയപ്പെടുന്ന മതപണ്ഡിതനെയാണ്‌ അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത്‌. മുസ്ലിം ജനവിഭാഗത്തിന്റെ അവകാശങ്ങൾക്കായി എന്നും നിലകൊണ്ട അദ്ദേഹം മതവിദ്യാഭ്യാസം പകർന്നുനൽകുന്നതിനും മുന്നിൽനിന്നു. വിദേശരാജ്യങ്ങളിലടക്കം അദ്ദേഹം പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

മതനിരപേക്ഷതയ്‌ക്കായുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും എന്നും ഓർമിക്കപ്പെടും. കുടുംബത്തിന്റെയും പ്രസ്ഥാനത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.

സ: വി എസ് ദിനം. പ്രഭാതഭേരിയും പതാക ഉയർത്തലും- ഒരാടംപാലംബ്രാഞ്ചിൽ
21/07/2026

സ: വി എസ് ദിനം. പ്രഭാതഭേരിയും പതാക ഉയർത്തലും- ഒരാടംപാലംബ്രാഞ്ചിൽ

Address

Angadipuram
Malappuram
679321

Website

Alerts

Be the first to know and let us send you an email when CPIM ANGADIPURAM WEST LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share