BJP Alappuzha South

BJP Alappuzha South Official Page of BJP Alappuzha South District

05/09/2026

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു.


05/09/2026

ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട്‌ ശ്രീമതി ആർ ശ്രീലേഖ IPS മാരാർജി ഭവനിൽ മാധ്യമങ്ങളെ കാണുന്നു…


Title: നിലപാടുകളുടെ രാജകുമാരൻതിരക്കഥ:  ജമാഅത്തെ ഇസ്ലാമി സംഭാഷണം: മുസ്ലീം ലീഗ്സംവിധാനം: കാന്തപുരം ഈ സിനിമയിലെ വെറുമൊരു നട...
03/09/2026

Title: നിലപാടുകളുടെ രാജകുമാരൻ

തിരക്കഥ: ജമാഅത്തെ ഇസ്ലാമി
സംഭാഷണം: മുസ്ലീം ലീഗ്
സംവിധാനം: കാന്തപുരം

ഈ സിനിമയിലെ വെറുമൊരു നടൻ മാത്രമാണ് മുഖ്യമന്ത്രി വി ഡി സതീശൻ.
സംവിധായകൻ 'ആക്ഷൻ' പറഞ്ഞാൽ തുള്ളും, 'കട്ട്‌' പറഞ്ഞാൽ നിൽക്കും.

നിലപാടുകളുടെ രാജകുമാരൻ്റെ നിലപാട് തീരുമാനിക്കുന്നത് മത മൗലികവാദികളാണ്…


‼️നിലപാടിന്റെയല്ല, പലപാടിന്റെ രാജകുമാരനാണ് മുഖ്യമന്ത്രി വി ഡി സതീശൻ.✅കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ...
03/09/2026

‼️നിലപാടിന്റെയല്ല, പലപാടിന്റെ രാജകുമാരനാണ് മുഖ്യമന്ത്രി വി ഡി സതീശൻ.

✅കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ നിലപാട് എടുത്ത് മണിക്കൂറുകൾക്കകം അതിൽ നിന്ന് മലക്കം മറിഞ്ഞ മുഖ്യമന്ത്രി. ജമാഅത്തെ ഇസ്‌ലാമിയും, മുസ്ലിം ലീഗും കണ്ണുരുട്ടിയാൽ അവിടെ തീരും മുഖ്യമന്ത്രിയുടെ നിലപാട്.

‼️ഇവരുടെ കയ്യിലെ കളിപ്പാവ മാത്രമാണ് കേരളത്തിന്റെ മുഖ്യമന്ത്രി.


❌ കേരളത്തിൽ ജമാത്തെ ഇസ്ലാമിയും മുസ്ലീം ലീഗും പറയുന്നതെന്തോ അതാണ് മുഖ്യമന്ത്രിയുടെ നിലപാട്. ❌ ഇവർ പുറപ്പെടുവിക്കുന്ന തിട്...
03/09/2026

❌ കേരളത്തിൽ ജമാത്തെ ഇസ്ലാമിയും മുസ്ലീം ലീഗും പറയുന്നതെന്തോ അതാണ് മുഖ്യമന്ത്രിയുടെ നിലപാട്.

❌ ഇവർ പുറപ്പെടുവിക്കുന്ന തിട്ടൂരങ്ങൾക്ക് അനുസരിച്ച് തുള്ളുക മാത്രമാണ് മുഖ്യമന്ത്രി വിഡി സതീശൻ ചെയ്യുന്നത്.

❌ കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ നിലപാടിനെ എതിർക്കാൻ കഴിയാത്ത ഇവർ മത തീവ്രവാദ ശക്തികൾക്ക് മുന്നിൽ കീഴടങ്ങുകയാണ്.


പുരുഷാധിപത്യത്തിനെതിരെ വലിയ വായിൽ സംസാരിക്കുന്ന രാഹുൽ ഗാന്ധി കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പ്രസ്താവനയെക്കുറിച്ച് ഒരക്ഷ...
02/09/2026

പുരുഷാധിപത്യത്തിനെതിരെ വലിയ വായിൽ സംസാരിക്കുന്ന രാഹുൽ ഗാന്ധി കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പ്രസ്താവനയെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല.

കാന്തപുരത്തിൻ്റെ മർക്കസ് നോളജ് സിറ്റിയടക്കം പ്രവർത്തിക്കുന്നത് വയനാട് ലോക്സഭാ മണ്ഡലത്തിലാണ്.

അവിടെ നിന്നുള്ള എംപി കൂടിയായ പ്രിയങ്കാ ഗാന്ധിക്കും ഇക്കാര്യത്തിൽ നിലപാടില്ല. വോട്ട് ബാങ്കിനെ ഭയപ്പെട്ട് കടുത്ത സ്ത്രീവിരുദ്ധതയെപ്പോലും തള്ളിപ്പറയാൻ കഴിയാത്ത ഇവരെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.


02/09/2026

✅ സ്ത്രീകൾ എങ്ങനെ ജീവിക്കണം, എവിടെ പോകണം, എന്ത് ചെയ്യണം എന്നൊക്കെ മതത്തിന്റെ പേരിൽ തീരുമാനിക്കാൻ ആരെയും അനുവദിക്കില്ല.

🔹 ഒരു പെൺകുട്ടിക്ക് ഡാൻസ് ചെയ്യണമെന്ന് തോന്നിയാൽ അവൾ ഡാൻസ് ചെയ്യും. അവൾക്ക് അവളുടെ സ്വാതന്ത്ര്യമുണ്ട്.
അത് തീരുമാനിക്കേണ്ടത് ഏതെങ്കിലും മതനേതാവോ രാഷ്ട്രീയക്കാരനോ അല്ല. ഈ രാജ്യത്തിന്റെ ഭരണഘടനയാണ്.

✅ മതമാണ്,മതമാണ്, മതമാണ് പ്രശ്നം എന്ന് പറയുന്നവരെ മന്ത്രിസഭയിൽ ഇരുത്തിക്കൊണ്ട് മുഖ്യമന്ത്രി മതേതരത്വത്തിന്റെ ക്ലാസ് എടുക്കരുത്.

‼️ കാന്തപുരം ഉസ്താദിന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ “അത് പണ്ഡിതന്മാർ പറഞ്ഞതല്ലേ, ഞങ്ങൾ പ്രതികരിക്കുന്നില്ല” എന്ന് പറയുന്ന പാണക്കാട്ടെ തങ്ങളും, മുസ്‌ലിം ലീഗ് നേതാക്കളും.

‼️ അതുപോലെ ഒരു പണ്ഡിതനായ പാലാ രൂപതാ അധ്യക്ഷൻ കല്ലറങ്ങാട്ട് പിതാവ്. കാന്തപുരം ഉസ്താദ് പറഞ്ഞതുപോലെ പബ്ലിക് പ്രസ്താവനയല്ല നടത്തിയത്. അദ്ദേഹത്തിന്റെ പള്ളിക്കുള്ളിൽ, കുറവിലങ്ങാട് പള്ളിക്കകത്ത് ഇങ്ങനെയുള്ള ചില വിപത്തുകൾ സമൂഹത്തിലുണ്ട്, ലൗ ജിഹാദ് പോലെയുള്ള വിപത്തുകളുണ്ട്, അപ്പൊ ആ വിപത്തുകളെക്കുറിച്ച് നിങ്ങൾ ജാഗ്രതയോടെ ഇരിക്കണം എന്ന് പറഞ്ഞതിന്റെ പേരിൽ എന്ത് കോലാഹലമാണ് നടന്നത്?

അന്ന് ലീഗിനൊരു നിലപാട്, ഇന്ന് ലീഗിനൊരു നിലപാട്.

‼️ഇത് ഒരു സമുദായത്തിന്റെ മാത്രം വിഷയമല്ല. ഒരു പൗരന് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമാണ്.

✅സ്ത്രീകളെ നൂറ്റാണ്ടുകൾ പിന്നിലേക്ക് തള്ളാനുള്ള ഏത് ശ്രമത്തെയും ശക്തമായി ചെറുക്കും. നമ്മുടെ സമൂഹത്തെ പിന്നോട്ടടിക്കാനുള്ള ഇത്തരം നീക്കങ്ങൾക്ക് മുന്നിൽ ഭാരതീയ ജനതാ പാർട്ടി മൗനം പാലിക്കില്ല.

🔹ഒരു പെൺകുട്ടിയുടെയും കൈപിടിക്കാൻ ആരും വരേണ്ട.

🔹ഈ രാജ്യത്ത് ഭരണം നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തിലാണെങ്കിൽ, ഹിന്ദുവിനും, ക്രിസ്ത്യാനിക്കും, മുസ്‌ലിമിനും ഒരേ അവകാശമാണ്.

പെൺകുട്ടികൾക്ക് ഭരണഘടന നൽകുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും അവർക്കുണ്ടാകും.

🔹അവരുടെ സ്വാതന്ത്ര്യത്തിന് മേൽ കൈവയ്ക്കാൻ ആരെങ്കിലും ശ്രമിച്ചാൽ, അതിനെ ചെറുക്കാൻ ഭാരതീയ ജനതാ പാർട്ടി മുന്നിലുണ്ടാകും.

അഡ്വ ഷോൺ ജോർജ്
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ


കേരളഞ്ഞെ പുരോഗതിയുടെ പാതയിൽ നിന്ന് പിന്നോട്ടടിച്ച്, കാലഹരണപ്പെട്ട ചിന്തകളുടെ ഇരുണ്ട നൂറ്റാണ്ടിലേക്ക് വലിച്ചിഴയ്ക്കാനാണ് ...
02/09/2026

കേരളഞ്ഞെ പുരോഗതിയുടെ പാതയിൽ നിന്ന് പിന്നോട്ടടിച്ച്, കാലഹരണപ്പെട്ട ചിന്തകളുടെ ഇരുണ്ട നൂറ്റാണ്ടിലേക്ക് വലിച്ചിഴയ്ക്കാനാണ് കോൺഗ്രസ്–മുസ്ലിം ലീഗ് കൂട്ടുകെട്ടിന്റെ ശ്രമം.
സ്ത്രീകളുടെ അവകാശങ്ങൾ നിയന്ത്രിക്കണമെന്ന തരത്തിലുള്ള നിലപാടുകൾ അവരുടെ ആശയപ്രചാരകർ ഉയർത്തുമ്പോഴും, രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും സൗകര്യപൂർവ്വം മൗനം പാലിക്കുകയാണ്.
മലയാളി സ്ത്രീകൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന തുല്യ അവകാശങ്ങളുണ്ട്. ആ അവകാശങ്ങൾ കവർന്നെടുക്കാൻ ആരെയും അനുവദിക്കില്ല. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും, അവകാശങ്ങളെയും ഹനിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കെതിരെയും ബിജെപി നിയമപരമായും, രാഷ്ട്രീയമായും ശക്തമായി പോരാടും.

02/09/2026

ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ് കോഴിക്കോട് മാധ്യമങ്ങളെ കാണുന്നു…

Address

Mavelikara

Website

Alerts

Be the first to know and let us send you an email when BJP Alappuzha South posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share