02/09/2026
ജില്ലയിലെ റവന്യൂ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ മന്ത്രി എ.പി. അനില്‍കുമാര്‍ നാളെ (സെപ്റ്റംബര്‍ മൂന്ന്) അവലോകനം ചെയ്യും
റവന്യൂ വകുപ്പിന്റെ ജില്ലയിലെ വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ മന്ത്രി എ.പി അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ നാളെ (സെപ്റ്റംബര്‍ മൂന്ന്) അവലോകനം ചെയ്യും. രാവിലെ 10 ന് കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ക്കുന്ന അവലോകനയോഗത്തില്‍ പട്ടയ വിതരണത്തിന്റെ തല്‍സ്ഥിതി, കൈയ്യേറ്റം ഒഴിപ്പിക്കല്‍, ഡിജിറ്റല്‍ റീ സര്‍വേ പ്രവര്‍ത്തനങ്ങള്‍, ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ പുരോഗതി, സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം തുടങ്ങിയവ വിശദമായ വിശകലനത്തിന് വിധേയമാക്കും.
യോഗത്തില്‍ ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍, തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, അടൂര്‍ ആര്‍ഡിഒ ടി ബിനുരാജ്, എ ഡി എം, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ജില്ല സര്‍വെ സൂപ്രണ്ട്, തഹസില്‍ദാര്‍മാര്‍, ജൂനിയര്‍ സൂപ്രണ്ടുമാര്‍ എന്നിവര്‍ പങ്കെടുക്കും.
അവലോകന യോഗത്തിനു ശേഷം ജില്ലയിലെ റവന്യു പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വില്ലേജ് ഓഫീസര്‍മാരുമായി റവന്യൂ വകുപ്പ് മന്ത്രി ഓണ്‍ലൈനില്‍ സംവദിക്കും.