19/08/2026
ഓങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ സായംപ്രഭ ഹോമിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷക്കീലയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. പി. വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ. കെ. എം. ഗംഗാധരൻ സ്വാഗതവും ശ്രീമതി പ്രിയ രാജേഷ് നന്ദിയും രേഖപ്പെടുത്തി.
മുഖ്യാതിഥിയായ നാടൻപാട്ട് കലാകാരൻ ശ്രീ. പ്രഭാകരൻ കലാപരിപാടികളുടെ ഉദ്ഘാടനം പാട്ടുപാടി നിർവഹിച്ചു. തുടർന്ന് വലിയ പൂക്കളം, എ.സി. ജാനകിയുടെ ക്ലാസിക്കൽ ഡാൻസ്, നാടൻപാട്ടുകൾ, സായംപ്രഭ ഹോമിലെ അംഗങ്ങളുടെ തിരുവാതിരക്കളി എന്നിവ ഉൾപ്പെടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
കെ.എസ്.എസ്.പി.യു അംഗങ്ങൾ, ആശാ വർക്കർ, ടി.വി. ഗിരീഷ്, പുഷ്പലത, കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വിവിധ കലാപരിപാടികളിലൂടെ പങ്കെടുത്തവർ വൈവിധ്യമാർന്ന പ്രകടനങ്ങൾ കാഴ്ചവച്ചു.
തുടർന്ന്. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. സന്തോഷകരവും ആഘോഷപൂർണ്ണവുമായ അന്തരീക്ഷത്തിൽ പരിപാടി സമാപിച്ചു. ഓണസദ്യ സ്പോൺസർ ചെയ്തത് വർഷം തോറും ഹോമിലേക്ക് ഓണസദ്യ തരുന്ന പിഷാരടിസ് കാറ്ററിംഗ് സർവീസ് കുളപ്പുള്ളി. പിഷാരടിസ് കാറ്ററിംഗിന് പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.