BJP Nattika Mandalam official

BJP Nattika Mandalam official "ബിജെപി നാട്ടിക മണ്ഡലം (BJP Nattika)"

അവധി ദിവസം നോക്കി ടി ജി മോഹൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത് തികച്ചും വിവേചനപരവും, അപലപനീയമാണ്.പ്രളയ ദുരിതാശ്വാസ പ്രവർത...
09/08/2026

അവധി ദിവസം നോക്കി ടി ജി മോഹൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത് തികച്ചും വിവേചനപരവും, അപലപനീയമാണ്.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ വീഴ്ചകളിൽ നിന്നും തീരദേശ മേഖലകളിലെ ജനങ്ങളുടെ പ്രതിഷേധങ്ങളിൽ നിന്നും ഉയരുന്ന ചോദ്യങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണോ ഈ അറസ്റ്റ് നാടകം?

ടി ജി മോഹൻദാസ് നടത്തിയ ചില പരാമർശങ്ങൾ സ്വാഗതാർഹമല്ല. എന്നാൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയെ വധിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കിയവർക്കെതിരെ നിരവധി പരാതികൾ നൽകിയിട്ടും നടപടിയെടുക്കാതെ സംരക്ഷിക്കുന്ന സമീപനം എന്തുകൊണ്ടാണ്?

ഒരാൾക്ക് ഒരു നിയമം, മറ്റൊരാൾക്ക് മറ്റൊരു നിയമം ഇതാണോ യുഡിഎഫ് സർക്കാരിന്റെ നീതി?

തീരദേശ മേഖലകളിൽ മത്സ്യത്തൊഴിലാളികൾ ദുരന്തത്തിൽപ്പെടുമ്പോൾ ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിൽ സർക്കാർ പരാജയപ്പെടുകയാണ്.

മുതലപ്പൊഴിയിലും, നീണ്ടകരയിലും മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിലും സർക്കാർ സംവിധാനങ്ങളുടെ വീഴ്ചകൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

മഴക്കെടുതിയിലും, മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നവരുടെ വീടുകളിലെത്തി ആശ്വസിപ്പിക്കേണ്ട ജനപ്രതിനിധികൾ രാഷ്ട്രീയ വിവേചനത്തിന്റെ പേരിൽ മാറിനിൽക്കുന്ന സാഹചര്യം കേരളത്തിന് അപമാനകരമാണ്.

വന്ദേമാതരം, വി ഡി സവർക്കർ തുടങ്ങിയ വിഷയങ്ങളിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് സമൂഹത്തിൽ മതവിഭജനം വളർത്താനുള്ള ശ്രമങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണം.

താന്ന്യം പഞ്ചായത്ത് 13 -ാം വാർഡ് മുളയങ്ങാട്ടിൽ ഭരതേട്ടൻ്റെ വീടിൻ്റെ താക്കോൽദാനം തൃശ്ശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സ...
14/06/2026

താന്ന്യം പഞ്ചായത്ത് 13 -ാം വാർഡ് മുളയങ്ങാട്ടിൽ ഭരതേട്ടൻ്റെ വീടിൻ്റെ താക്കോൽദാനം തൃശ്ശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി നിർവ്വഹിച്ചു...

താന്ന്യം പഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്തിക്കാൻ അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടികളിൽ പ്രതിഷേധിച്ച് 18 -ാം വാർഡ് മ...
11/06/2026

താന്ന്യം പഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്തിക്കാൻ അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടികളിൽ പ്രതിഷേധിച്ച് 18 -ാം വാർഡ് മെമ്പർ ശ്രീകേഷ്. എസ് ചന്ദ്രൻ്റെ നേതൃത്വത്തിൽ പഞ്ചായത്തിനുള്ളിൽ കുത്തിയിരിപ്പ് സമരം നടത്തി. മെമ്പർക്ക് പിന്തുണ പ്രഖ്യാപിച്ച് BJP പ്രവർത്തകർ പഞ്ചായത്തിനു പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. BJP താന്ന്യം ഏരിയ പ്രസിഡൻ്റ് ജി. ജയശങ്കർ അധ്യക്ഷത വഹിച്ചു പി കൃഷ്‌ണനുണ്ണി. NS ഉണ്ണി മോൻ ,ജോഷി ബ്ലാങ്ങാട്ട് മുരളി കല്ലാറ്റ്. പ്രേമദാസ് വെങ്ങാലി എം ഉണ്ണികൃഷ്ണൻ, സുധീർ പെറ്റേക്കാട്ട് എന്നിവർ നേതൃത്വം നൽകി

ഇന്ത്യൻ ഭരണചരിത്രത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തേണ്ട പുതിയൊരു നാഴികക്കല്ല് കുറിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ശ്രീ നര...
10/06/2026

ഇന്ത്യൻ ഭരണചരിത്രത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തേണ്ട പുതിയൊരു നാഴികക്കല്ല് കുറിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട്, തുടർച്ചയായി ഏറ്റവും കൂടുതൽ കാലം ഭാരതത്തിൻ്റെ പ്രധാനമന്ത്രി പദത്തിൽ സേവനമനുഷ്ഠിച്ച വ്യക്തിയെന്ന ചരിത്ര റെക്കോർഡ് ഇനി അദ്ദേഹത്തിന് മാത്രം സ്വന്തം. 2014-ൽ ആരംഭിച്ച ഈ യാത്ര, ഭാരതത്തിലെ ജനകോടികൾ അദ്ദേഹത്തിലർപ്പിച്ച അചഞ്ചലമായ വിശ്വാസത്തിന്റെ കൂടി അടയാളമാണ്.

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിന്റെ ദീർഘകാലത്തെ റെക്കോർഡാണ് ജൂൺ 10-ഓടെ ശ്രീ നരേന്ദ്ര മോദി പിന്തള്ളിയത്. ജനാധിപത്യ പ്രക്രിയയിലൂടെ ജനങ്ങളുടെ പൂർണ്ണ പിന്തുണയോടെ തുടർച്ചയായി ഇത്രയും കാലം രാജ്യത്തെ നയിക്കുക എന്നത് സമാനതകളില്ലാത്ത ഒരു രാഷ്ട്രീയ നേട്ടമാണ്.

'വികസിത ഭാരതം' എന്ന മഹാത്തായ ആശയത്തിലേക്കും ലക്ഷ്യത്തിലേക്കുമുള്ള ഈ രാജ്യത്തിൻ്റെ ജൈത്രയാത്രയ്ക്ക്, ഒരു 'പ്രധാനസേവകൻ' എന്ന നിലയിലുള്ള നരേന്ദ്ര മോദിയുടെ ഈ ഭരണ കാലയളവ് പകരംവെക്കാനില്ലാത്ത സംഭാവനകളാണ് നൽകിയിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ മുന്നേറ്റം, ദാരിദ്ര്യ നിർമ്മാർജ്ജനം, രാജ്യരക്ഷ എന്നിവയിലെല്ലാം കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഭാരതം കൈവരിച്ച വൻമുന്നേറ്റങ്ങൾ ഇതിന് അടിവരയിടുന്നു. സുസ്ഥിരവും ശക്തവുമായ ഒരു ഭരണകൂടത്തിന്റെ കരുത്തിൽ, ഇന്ത്യയെ ഒരു ആഗോള ശക്തിയായി ഉയർത്തുന്നതിലും ഈ സുദീർഘമായ സേവനകാലയളവ് വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ഈ ചരിത്ര നേട്ടം സ്വന്തമാക്കിയ നമ്മുടെ പ്രിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 140 കോടി ഭാരതീയരുടെ സ്വപ്നങ്ങൾക്ക് നിറംനൽകി, രാജ്യത്തെ പുരോഗതിയുടെ പുതിയ പടവുകളിലേക്ക് നയിക്കുന്ന അദ്ദേഹത്തിന്റെ അർപ്പണബോധത്തിനുള്ള അംഗീകാരം കൂടിയാണിത്. വരും കാലങ്ങളിലും ഭാരതത്തെ കൂടുതൽ ഉജ്ജ്വലമായ ഭാവിയിലേക്കും ആഗോള തലത്തിലെ പുതിയ ഉയരങ്ങളിലേക്കും നയിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.


പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ സാഹചര്യത്തിൽ രാജ്യത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിനും പുരോഗതിക്കും ഇന്ധന ഉപയോഗം നിയന്ത്രിക...
19/05/2026

പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ സാഹചര്യത്തിൽ രാജ്യത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിനും പുരോഗതിക്കും ഇന്ധന ഉപയോഗം നിയന്ത്രിക്കുന്നതിനും ആർഭാടങ്ങൾ ഒഴിവാക്കുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിജെപി നാട്ടിക മണ്ഡലം കമ്മിറ്റി സൈക്കിൾ റാലി സംഘടിപ്പിച്ചു. തൃപ്രയാർ ക്ഷേത്രപരിസരത്തു നിന്നും നാട്ടിക നിയോജക മണ്ഡലം മുൻ എം എൽ എ ശ്രീ സി സി മുകുന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ റിനി കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈൻ നെടിയിരിപ്പിൽ സ്വാഗതവും രതീഷ് ടി ജി നന്ദിയും പറഞ്ഞു. ബിജെപി ജില്ലാ സെക്രട്ടറി ഇ പി ഹരീഷ് മാസ്റ്റർ, സിദ്ധൻ പി ആർ, എൻ എസ് ഉണ്ണിമോൻ, രശ്മി ഷിജോ, ജോഷി ബ്ലാങ്ങാട്ട്, ബഗിനി സുനിൽ, സുനിൽദത്ത്, സെന്തിൽകുമാർ, പി വി ആനന്ദൻ, രഘുലാൽ, ജയശങ്കർ തുടങ്ങിയവർ നേതൃത്വം നൽകി

സ്വാതന്ത്ര്യ സമര നായകൻ വി ആർ കൃഷ്ണനെഴുത്തച്ഛൻ സ്മൃതി ദിനം...2026 മെയ്‌ 13 രാവിലെ 9.30 ന് സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന  ...
12/05/2026

സ്വാതന്ത്ര്യ സമര നായകൻ വി ആർ കൃഷ്ണനെഴുത്തച്ഛൻ സ്മൃതി ദിനം...
2026 മെയ്‌ 13 രാവിലെ 9.30 ന് സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന NDA സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ പങ്കെടുക്കുന്നു....

BJP Thrissur Justin Jacob Bjp

Address

Nattika
Thrissur
680566

Telephone

+19495280037

Website

Alerts

Be the first to know and let us send you an email when BJP Nattika Mandalam official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJP Nattika Mandalam official:

Shortcuts

Share