President, Thodannur Block Panchayath

Directions

President, Thodannur Block Panchayath Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from President, Thodannur Block Panchayath, Social service, Vadakara.

തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി : വാട്ടർ ATM തിരുവള്ളൂർ CHC യിൽ ഉൽഘാടനം ചെയ്തു. പ്രസിഡൻ്റ് എൽ.വി. രാമകൃഷ്ണൻ അധ...
18/11/2026

തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി : വാട്ടർ ATM തിരുവള്ളൂർ CHC യിൽ ഉൽഘാടനം ചെയ്തു. പ്രസിഡൻ്റ് എൽ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു

മണിയൂർ നവോദയ സ്കൂളും ആസ്‌ടർ മിംസ് ആശുപത്രി കോഴിക്കോടും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ കേമ്പ് ഉൽഘാടനം ചെയ്തു
12/11/2026

മണിയൂർ നവോദയ സ്കൂളും ആസ്‌ടർ മിംസ് ആശുപത്രി കോഴിക്കോടും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ കേമ്പ് ഉൽഘാടനം ചെയ്തു

തിരുവള്ളൂർ CHC യിൽ പുതിയ 108 ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു
12/11/2026

തിരുവള്ളൂർ CHC യിൽ പുതിയ 108 ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു

അംഗനവാടി പ്രവേശനോത്സവം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് തലം ചെരണ്ടത്തൂർ വിശ്വദർശിനി അംഗനവാടിയിൽ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് അ...
02/11/2026

അംഗനവാടി പ്രവേശനോത്സവം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് തലം ചെരണ്ടത്തൂർ വിശ്വദർശിനി അംഗനവാടിയിൽ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഒ.പി. പ്രമീള അദ്ധ്യക്ഷയായി : ICDS സൂപ്പർവൈസർ സ്മിത പങ്കെടുത്തു

*തോടന്നൂർ ബ്ലോക്ക് ക്ഷീരസംഗമം* *ശ്രദ്ധേയമായി* മംഗലാട്: ക്ഷീര വികസന വകുപ്പിന്റെ 2026 - 27 ക്ഷീരസംഗമം മംഗലാട് ക്ഷീരോത്പാദക...
01/11/2026

*തോടന്നൂർ ബ്ലോക്ക് ക്ഷീരസംഗമം* *ശ്രദ്ധേയമായി*

മംഗലാട്: ക്ഷീര വികസന വകുപ്പിന്റെ 2026 - 27 ക്ഷീരസംഗമം മംഗലാട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്തിൽ നടന്നു. മംഗലാട് പറമ്പിൽ ഗവ.യു.പി സ്കൂളിൽ വെച്ച് നടന്ന ക്ഷീര സംഗമം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ടി.കെ അഷ്റഫിൻ്റെ അധ്യക്ഷതയിൽ കുറ്റ്യാടി നിയോജക മണ്ഡലം എം എൽ എ ശ്രീ. പാറക്കൽ അബ്ദുള്ള ക്ഷീരസംഗമം ഉദ്ഘാടനം ചെയ്തു. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.തയ്യിൽ ആസ്യ ടീച്ചർ മുഖ്യാതിഥിയായിരുന്നു. ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ സജിനി.ഒ ക്ഷീര വികസന വകുപ്പിന്റെ പദ്ധതി വിശദീകരിച്ചു.ചടങ്ങിൽ സ്വാഗത സംഘം ചെയർപേഴ്സൻ ശ്രീ.അക്കരോൽ അബ്ദുള്ള സ്വാഗതവും ക്ഷീര വികസന ഓഫീസർ ശ്രീമതി.ഫായിസ നർഗീസ് . സി ടി നന്ദിയും പറഞ്ഞു.

ക്ഷീര കർഷകർ , ജനപ്രതിനിധികൾ , ക്ഷീരസംഘം ജീവനക്കാർ, പൊതുജനങ്ങൾ , സ്റ്റുഡന്റ് ഡയറി ക്ലബ് അംഗങ്ങൾ തുടങ്ങി വിവിധ മേഖലയിലുള്ളവർ സംഗമത്തിൽ പങ്കാളികളായി. വിവിധ രംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തിയ ക്ഷീര കർഷകരേയും ക്ഷീര സംഘങ്ങളേയും ചടങ്ങിൽ ആദരിച്ച് സ്നേഹോപഹാരം നൽകി.

ക്ഷീര കർഷക സെമിനാർ , കന്നുകാലി പ്രദർശനം, മെഡിക്കൽ ക്യാമ്പ് , ഡയറി എക്സിബിഷൻ, ഡയറി ക്വിസ് ,ഗോരക്ഷാ ക്യാമ്പ്, കലാപരിപാടികൾ, വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരങ്ങൾ , ചിത്രരചനാ മത്സരങ്ങൾ എന്നിവയും ക്ഷീരസംഗമത്തിന് മിഴിവേകി.

തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്ഫോക്കസ് തോടന്നൂർ 2030
29/10/2026

തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്
ഫോക്കസ് തോടന്നൂർ 2030

24/10/2026

ഫോക്കസ് തോടന്നൂർ 2030
വികസന സെമിനാർ

ആർ. എ. സി. ഹയർ സെക്കൻഡറി സ്കൂളിൽ 'സ്റ്റുഡന്റ്സ് ഡയറി ക്ലബ്ബ്' ഉദ്ഘാടനം ചെയ്തുകടമേരി: ക്ഷീരവികസന വകുപ്പും തോടന്നൂർ ബ്ലോക്...
24/10/2026

ആർ. എ. സി. ഹയർ സെക്കൻഡറി സ്കൂളിൽ 'സ്റ്റുഡന്റ്സ് ഡയറി ക്ലബ്ബ്' ഉദ്ഘാടനം ചെയ്തു

കടമേരി: ക്ഷീരവികസന വകുപ്പും തോടന്നൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന 'സ്റ്റുഡന്റ്സ് ഡയറി ക്ലബ്ബ്' കടമേരി ആർ. എ. സി. ഹയർ സെക്കൻഡറി സ്കൂളിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി. കെ. അഷ്റഫ് ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി തയ്യിൽ ആസ്യ ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ക്ഷീരവികസന ഓഫീസർ (തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്) ശ്രീമതി ഫായിസ നർഗീസ് സി. ടി. സ്വാഗതം ആശംസിച്ച ചടങ്ങിൽ, ഡി എഫ് ഐ മഹേഷ്‌ കെ കെ പദ്ധതി വിശദീകരണം നടത്തി.
ചടങ്ങിൽ വിവിധ ജനപ്രതിനിധികളും സ്കൂൾ ഭാരവാഹികളും ആശംസകൾ അർപ്പിച്ചു സംസാരിച്ചു:
ശ്രീ. ടി. എൻ. മനോജ് (ചെയർപേഴ്‌സൺ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്)
ശ്രീ. അക്കരോൽ അബ്ദുള്ള (മെമ്പർ, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് & പ്രസിഡന്റ്, മംഗലാട് ക്ഷീരസംഘം)
ശ്രീ. ബഷീർ കെ. കെ. (പ്രസിഡന്റ്, കടമേരി ക്ഷീരസംഘം)
ശ്രീ. ജമാൽ കൂറ്റിയാട്ടിൽ (പ്രിൻസിപ്പാൾ, ആർ. എ. സി. ഹയർ സെക്കൻഡറി സ്കൂൾ)
ശ്രീ. അഷ്രഫ് കേളോത്ത് (ഹെഡ്മാസ്റ്റർ, ആർ. എ. സി. ഹയർ സെക്കൻഡറി സ്കൂൾ)
ശ്രീ. ഇ. പി. മൊയ്തു (പ്രസിഡന്റ്, പി. ടി. എ., ആർ. എ. സി. ഹയർ സെക്കൻഡറി സ്കൂൾ)
ശ്രീ. ബഷീർ തെക്കണ്ടി (വൈസ് പ്രസിഡന്റ്, പി. ടി. എ., ആർ. എ. സി. ഹയർ സെക്കൻഡറി സ്കൂൾ)
ശ്രീമതി റിജിന (പ്രസിഡന്റ്, മദർ പി. ടി. എ., ആർ. എ. സി. ഹയർ സെക്കൻഡറി സ്കൂൾ)
ആർ. എ. സി. ഹയർ സെക്കൻഡറി സ്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ. അഷ്രഫ് എടാണിയത്ത് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

തോടന്നൂർ ബ്ലോക്ക് ക്ഷീര വികസന വകുപ്പും ചെരണ്ടത്തൂർ ക്ഷീര സംഘവും സംയുക്തമായി സംഘടിപ്പിച്ച ക്ഷീര കർഷക സംഗമം ഉൽഘാടനം ചെയ്തു
19/10/2026

തോടന്നൂർ ബ്ലോക്ക് ക്ഷീര വികസന വകുപ്പും ചെരണ്ടത്തൂർ ക്ഷീര സംഘവും സംയുക്തമായി സംഘടിപ്പിച്ച ക്ഷീര കർഷക സംഗമം ഉൽഘാടനം ചെയ്തു

നഗര പഞ്ചായത്തുകളായി  കേരളം അതിവേഗം വികസിക്കണംഷാഫി പറമ്പിൽ  എം പി⭐⭐⭐⭐⭐⭐തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകു...
15/10/2026

നഗര പഞ്ചായത്തുകളായി കേരളം അതിവേഗം വികസിക്കണം
ഷാഫി പറമ്പിൽ എം പി
⭐⭐⭐⭐⭐⭐
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്ന ഫണ്ടുകളും പദ്ധതികളും നഗരവികസിത പഞ്ചായത്തുകൾക്ക് കൂടുതൽ ലഭ്യമാകുന്ന സാഹചര്യമാണ് ഇന്ത്യയിൽ ഇപ്പോൾ നിലനിൽക്കുന്നതെന്ന് ഷാഫി പറമ്പിൽ എം പി അഭിപ്രായപ്പെട്ടു
കേരളത്തിന് പുറത്ത് നാഗരികവൽക്കരണത്തിന്റെ ഭാഗമായി പഞ്ചായത്തുകൾ വികസിക്കുകയും അതിൻറെ ഭാഗമായി വലിയ തോതിലുള്ള ഫണ്ട് കൈപ്പറ്റുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട് കേരളത്തിലെ നിലവിലുള്ള പഞ്ചായത്ത് സാഹചര്യം അടിസ്ഥാനമായി മാറേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു നിലവിലുള്ള സാഹചര്യത്തിലൂടെ തന്നെ മുന്നോട്ടു പോയാൽ ഇനിയും ഫണ്ട് ലഭ്യതയുടെ കാര്യത്തിൽ നാം ഏറെ പുറകോട്ട് പോകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ സാഹചര്യത്തെ മുറിച്ചു കടക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര ഗവൺമെൻ്റിൻ്റെ മുമ്പിൽ പ്രത്യേകമായ പദ്ധതികൾ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഫോക്കസ് 2030 സമഗ്ര വികസന സെമിനാർ മന്ത രത്തൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം I
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി കെ അഷ്റഫ് സെമിനാറിൽ അധ്യക്ഷത വഹിച്ചു വികസന പദ്ധതികളുടെ സമീപനം എന് വിഷയത്തെ ആസ്പദമാക്കി പ്രൊഫസർ ടി പി കുഞ്ഞി ക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തി ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ പി പി പ്രഭാകരൻ, ദിൻഷ കെ, ആസ്യ ടീച്ചർ, എൽ വി രാമകൃഷ്ണൻവിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ, പി കെ ദിവാകരൻ മാസ്റ്റർ, ശ്രീജിത്ത്എടത്തട്ടനൊച്ചാട്ട് കുഞ്ഞബ്ദുള്ള ആയാടത്തിൽ രവീന്ദ്രൻ ,രാമദാസ് മണലേരി ടി മോഹൻ ദാസ് , വള്ളിൽ ശാന്ത,എന്നിവർ ആശംസ പ്രസംഗം നടത്തി
തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ അടുത്ത അഞ്ചു വർഷക്കാലം നടത്താൻ ഉദ്ദേശിക്കുന്ന സമഗ്ര വികസന പദ്ധതികളെ സംബന്ധിച്ച് 13 വിഷയ ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ചയും ക്രോഡീകരണവും നടത്തി
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മോഹൻരാജ് നന്ദി പ്രകാശിപ്പിച്ചു

Address

Vadakara
673523

Website

Alerts

Be the first to know and let us send you an email when President, Thodannur Block Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category