Liju Jamal

Call Directions

Liju Jamal CPI STATE COUNCIL MEMBER

01/11/2026
മതേതര സംരക്ഷണ സദസ്സ് CPI പുനലൂർ മണ്ഡലം കമ്മിറ്റി വെഞ്ചേമ്പിൽ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്തു.
02/10/2026

മതേതര സംരക്ഷണ സദസ്സ്
CPI പുനലൂർ മണ്ഡലം കമ്മിറ്റി വെഞ്ചേമ്പിൽ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്തു.

“പിന്നീട് ഒരായിരം ഗോഡ്സെമാരുണ്ടായിപക്ഷേ ഒരു ഗാന്ധിയും ഉണ്ടായില്ലകാരണം സത്യം അവനവനോടുള്ള യുദ്ധമാണ്നുണ അപരനോടുള്ള യുദ്ധവും...
02/10/2026

“പിന്നീട് ഒരായിരം ഗോഡ്സെമാരുണ്ടായി
പക്ഷേ ഒരു ഗാന്ധിയും ഉണ്ടായില്ല
കാരണം സത്യം അവനവനോടുള്ള യുദ്ധമാണ്
നുണ അപരനോടുള്ള യുദ്ധവും”
(കടപ്പാട്…. അലി കടുകശ്ശേരി)

അസത്യത്തിനുമേൽ സത്യം വിജയംവരിക്കുന്നകാലം വിദൂരത്തല്ല.
അന്ന് എന്റെ നാട് ജയിക്കും…
“ഗാന്ധി ജയന്തി ആശംസകൾ”

അധ്യാപക ദിനാശംസകൾ…❤️ഏരൂരിലെ കരിമ്പിൻകോണം ഗുരുമന്ദിരത്തിൽ വച്ച് “ഉടുപ്പിടാത്ത സ്വാമി” എന്ന് നാട് വിളിച്ചിരുന്ന വാസുദേവൻ സ...
05/09/2026

അധ്യാപക ദിനാശംസകൾ…❤️
ഏരൂരിലെ കരിമ്പിൻകോണം ഗുരുമന്ദിരത്തിൽ വച്ച് “ഉടുപ്പിടാത്ത സ്വാമി” എന്ന് നാട് വിളിച്ചിരുന്ന വാസുദേവൻ സ്വാമി കൈപിടിച്ച് ആദ്യാക്ഷരം കുറിച്ചപ്പോൾ അക്ഷരങ്ങൾക്ക് മധുരം മാത്രമല്ല മോഹിപ്പിക്കുന്ന മണവുമുണ്ടെന്ന് അറിയാൻ കഴിഞ്ഞത് അക്ഷരമെഴുത്ത് വിജയകരമായി പൂർത്തിയാക്കിയ എനിക്ക് സ്വാമി കഴിക്കാൻ തന്ന ഹോമിയോ ഗുളികകളിലൂടായിരുന്നു… ഗുരുവന്ദനം അവിടെനിന്നും തുടങ്ങിയാൽ പഠിപ്പിച്ച അധ്യാപകരോടും അറിയുന്നവരും അല്ലാത്തവരുമായ ഭൂലോകത്തെ സകല ഗുരുനാഥൻമാരോടുമുള്ള ആദരവ് അധ്യാപകദിനത്തിൽ രേഖപ്പെടുത്തുന്നു.

❤️എനിക്ക് പേരിട്ട് ആ പേര് മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതാൻ പഠിപ്പിച്ച എന്റെ ഉമ്മ, നഴ്സറി ക്ലാസ്സിൽ അക്ഷരം കൂട്ടിവായിക്കാൻ പഠിപ്പിച്ച ഏരൂരിലെ രത്നമ്മ ടീച്ചർ, അഞ്ചൽ സർക്കാർ എൽ.പി സ്കൂളിലെ എന്റെ ഒന്നാം ക്ലാസ് ടീച്ചർ അംബുജാക്ഷി അമ്മ ടീച്ചർ, വെസ്റ്റ് ഗവൺമെന്റ് ഹൈസ്കൂളിൽ പത്താം തരത്തിലെ എന്റെ ക്ലാസ് ടീച്ചർ ലതിക ടീച്ചർ, ഒരിക്കലും മറക്കാനാവത്ത അഞ്ചൽ സ്റ്റുഡന്റ്സ് അക്കാഡമിയിലേയും അഥീന അക്കാഡമിയിലേയും ഇംഗ്ലീഷ് അക്കാദമിയിലെയും സുഹൃത്തുക്കളായ അധ്യാപകർ, ട്യൂഷൻ ക്ലാസ്സുകളിൽ പഠിപ്പിച്ച അഞ്ചൽ ഗോപിസാറും, ഗിരിജ ടീച്ചറും, സുജാത ടീച്ചറും, എം.വി സൈമൺ സാറും, അരിസ്റ്റോ അഷ്റഫ് സാറും എന്നും മധുരിക്കുന്ന ഓർമ്മകൾ മേയുന്ന വെസ്റ്റ് ഹൈസ്കൂൾ, എൽ.പി സ്കൂളുകളിലെ എന്റെ എത്രയും സ്നേഹം നിറഞ്ഞ അധ്യാപകർ, അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ 1992-97 കാലഘട്ടത്തിലെ ഡിപ്പാർട്ട്മെന്റ് വ്യത്യാസമില്ലാതെ ഓർമയിലുള്ള എല്ലാ അധ്യാപകരും, എനിക്ക് “പലതവണ” അഡ്മിഷൻ തന്ന് സഹായിച്ച കേരളാ ലോ അക്കാഡമിയിലെ ഡോ.നാരായണൻ നായർ സാർ, അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ തുടങ്ങി ഇന്നും എന്നെ പൊളിറ്റിക്കൽ സയൻസ് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഡോ.അലക്സാണ്ടർ കോശി സാർ, മലയാള ഭാഷാ പ്രയോഗങ്ങളുമായി ബന്ധപ്പെട്ട എന്റെ നിസാര സംശയങ്ങൾ പോലും ഒരു ഫോൺ കോളിൽ തീർത്തുതരുന്ന കരുകോൺ മുരളി സാർ, ജീവിച്ചിരുന്ന കാലമത്രയും എന്റെ “സ്വകാര്യ സർവകലാശാല”യായി ഞാൻ ആശ്രയിച്ചിരുന്ന സഖാവ് ജി.ശശി, സാഹിത്യം പാർട്ടി ചരിത്രം പ്രത്യയ ശാസ്ത്രം സംബന്ധിച്ച് തുടങ്ങിയ ഏത് വിഷയത്തിലും ഏതുനേരത്തും ഞാൻ അറിവ് തേടി അന്വേക്ഷിക്കുന്ന ടി.കെ വിനോദേട്ടൻ ഉൾപ്പെടെ ജീവിതത്തിൽ വഴി കാട്ടിയ എനിക്ക് ഗുരുനാഥൻമാരായവരെ സ്നേഹാദരങ്ങളോടെ നമിക്കുന്നു.🙏

“നിങ്ങൾ ചവിട്ടി താഴ്ത്തിയവരും…ചവിട്ടി പുറത്താക്കിയവരും…തിരിച്ചുവരുന്നൊരു കാലമുണ്ട്…എന്ന ഓർമ്മപ്പെടുത്തലാണ് ഓണം”…(കടപ്പാട...
26/08/2026

“നിങ്ങൾ ചവിട്ടി താഴ്ത്തിയവരും…
ചവിട്ടി പുറത്താക്കിയവരും…
തിരിച്ചുവരുന്നൊരു കാലമുണ്ട്…
എന്ന ഓർമ്മപ്പെടുത്തലാണ് ഓണം”…
(കടപ്പാട് എം എൻ വിജയൻ മാഷ്)

“മനസമാധാനത്തോടെ പുഞ്ചിരിക്കാൻ കഴിയുന്ന ഓണം എല്ലാവരിലും എത്തിച്ചേരട്ടെയെന്ന് ആശംസിക്കുന്നു”…❤️

ആഗസ്റ്റ് 19സഖാവ് പി കെ രാഘവൻ ദിനം.1996ലെ ഏപ്രിൽ മാസം നിയമസഭാ-പാർലമെന്റ് തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടക്കുന്നു. പുനലൂർ നിയ...
19/08/2026

ആഗസ്റ്റ് 19
സഖാവ് പി കെ രാഘവൻ ദിനം.
1996ലെ ഏപ്രിൽ മാസം നിയമസഭാ-പാർലമെന്റ് തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടക്കുന്നു. പുനലൂർ നിയമസഭ മണ്ഡലത്തിൽ സഖാവ് പി കെ ശ്രീനിവാസനും അടൂർ ലോക്സഭാ മണ്ഡലത്തിൽ സഖാവ് പി കെ രാഘവനും LDF സ്ഥാനാർഥികൾ. അഞ്ചൽ ടൗണിൽ കടകൾ കയറി വോട്ടഭ്യർത്ഥന നടത്തുമ്പോൾ സ്ഥാനാർഥികൾക്ക് ഒപ്പമുണ്ടായിരുന്ന പ്രവർത്തകരിൽ ഒരാളായിരുന്ന എന്നെ പി.കെ യ്ക്ക് പരിചയപ്പെടുത്തിയത് ശ്രീനിസറായിരുന്നു. എന്റെ ചുമലിൽപിടിച്ച് “അഞ്ചൽ കോളേജിലെ വിദ്യാർത്ഥി നേതാവാണ് എസ് എഫ് സഖാവാണ്“എന്ന് ശ്രീനിസാർ പറഞ്ഞപ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ ഷേക് ഹാൻഡ് തന്ന പി.കെയുടെ മുഖം ഇപ്പോഴും ഓർക്കുന്നു. പാവപ്പെട്ട ജനതയുടെ പടനായകൻ സഖാവ് പി കെ രാഘവന്റെ പോരാട്ടങ്ങൾക്ക് ഓർമ്മകൾക്ക് മരണമില്ലല്ലോ…✊

"സഖാക്കളുടെ സഖാവ്" ആഗസ്റ്റ് 19 സ.പി കൃഷ്ണപിള്ള ദിനംസഖാക്കളെ മുന്നോട്ട്...
19/08/2026

"സഖാക്കളുടെ സഖാവ്"
ആഗസ്റ്റ് 19 സ.പി കൃഷ്ണപിള്ള ദിനം
സഖാക്കളെ മുന്നോട്ട്...

Address

Anchal
691306

Telephone

+919447254046

Website

Alerts

Be the first to know and let us send you an email when Liju Jamal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share