National League Kerala

National League Kerala National League Kerala Media wing This political party will be open to all citizens of India who sincerely adhere to the constitutional creed of secularism.

The unity and integrity of India, the rule of law and equal respect to people belonging to different religions, classes, back grounds, regions, languages and identities. The primary thrust of policies of the party would be to protect and preserve the identity, dignity, life and property of all Indians especially the underprivileged. The party will take strong efforts towards drawing in to the nati

onal mainstream, individuals, from all strata of society, towards fuller participation in the process of national rebuilding and reconciliation. This secular party will fearlessly fight against bigoted and communal forces, and will not tolerate the desecration of any temple, mosque, gurudwara or church nor will it permit interference in the personal faith or religious affairs of any community. National League Kerala is the official page of national League Kerala State committee.

സംഘപരിവാർ അജണ്ട നടപ്പിലാക്കുന്ന യു ഡി എഫ് ഗവൺമെന്റിന്റെ ഭരണ കാപട്യം കേരളം എങ്ങോട്ട്?നാഷണൽ ലീഗ് പ്രതിഷേധ സംഗമം 11-09-2026...
07/09/2026

സംഘപരിവാർ അജണ്ട നടപ്പിലാക്കുന്ന യു ഡി എഫ് ഗവൺമെന്റിന്റെ ഭരണ കാപട്യം
കേരളം എങ്ങോട്ട്?

നാഷണൽ ലീഗ് പ്രതിഷേധ സംഗമം
11-09-2026 വെള്ളി വൈകീട്ട് 4 മണിക്ക് കൊടുവള്ളിയിൽ

05/09/2026
കാന്തപുരം വിവാദം സജീവമാക്കി നിർത്തുന്നതിൽ മുഖ്യമന്ത്രിക്ക് രാഷ്ട്രീയ താൽപര്യങ്ങളുണ്ട്. പിഎം ശ്രീ, പാലത്തായി കേസ് അട്ടിമറ...
05/09/2026

കാന്തപുരം വിവാദം സജീവമാക്കി നിർത്തുന്നതിൽ മുഖ്യമന്ത്രിക്ക് രാഷ്ട്രീയ താൽപര്യങ്ങളുണ്ട്. പിഎം ശ്രീ, പാലത്തായി കേസ് അട്ടിമറി, ഗവർണറുമായുള്ള നിയമന ധാരണ തുടങ്ങിയ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള മുഖ്യമന്ത്രി വിഡി സതീശന്റെ ആസൂത്രിത ശ്രമങ്ങളാണിത്. സ്വാഭാവികമായ വിമർശനങ്ങൾക്കും പ്രതികരണങ്ങൾക്കുമപ്പുറം രാഷ്ട്രീയ വിവാദമായി പ്രശ്നത്തെ ഉയർത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്.

ഹൈക്കമാന്റിനെയും കെപിസിസിയെയും തള്ളിക്കൊണ്ട് പിഎം ശ്രീയിൽ നിന്ന് പിന്മാറാൻ നിയമ തടസ്സമുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണ്, പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് രാജ്യസഭയിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയതാണ്. സംസ്ഥാന സർക്കാറിന് യാതൊരു അധികാരവും ഇല്ലാത്ത വിധം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പൂർണ്ണമായും ഗവർണർക്ക് തീറെഴുതിയ ഉടമ്പടി, പ്രതിക്ക് അനുകൂലമായി കോടതിയിൽ അപ്പീൽ പോവാതെ പാലത്തായി കേസ് അട്ടിമറിച്ചത് ഉൾപ്പെടെയുള്ള വിഷയങ്ങൾ പുറത്തു വരാതിരിക്കാനുള്ള അടവ് തന്ത്രമാണ് മുഖ്യമന്ത്രി പയറ്റുന്നത്.

NK അബ്ദുൽ അസീസ്
ഓർഗനൈസിംഗ് സെക്രട്ടറി, നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി

ഇസ്ലാമിക നിയമങ്ങളെയും ചരിത്രത്തെയും തെറ്റായി വ്യാഖ്യാനിച്ച് പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുകയും, അനാവശ്യ വിവാദങ്ങൾ കടു...
02/09/2026

ഇസ്ലാമിക നിയമങ്ങളെയും ചരിത്രത്തെയും തെറ്റായി വ്യാഖ്യാനിച്ച് പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുകയും, അനാവശ്യ വിവാദങ്ങൾ കടുപ്പിക്കുകയും ചെയ്ത നടപടി മുഖ്യമന്ത്രിയുടെ പദവിക്ക് ചേരുന്നതല്ല. മുഖ്യമന്ത്രി വിഡി സതീശൻ ഇസ്ലാമിക പണ്ഡിതൻ ചമയരുത്, 19ാം നൂറ്റാണ്ടിലെ നിയമങ്ങളെന്ന് പറഞ്ഞ് മതഗ്രന്ഥത്തെ ആക്ഷേപിച്ചത് വിശ്വാസി സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്.

പ്രൊഫ എപി അബ്ദുൽ വഹാബ്
സംസ്ഥാന പ്രസിഡന്റ്

നാസർ കോയ തങ്ങൾ
സംസ്ഥാന ജനറൽ സെക്രട്ടറി

ബിഗ് ടിവി വിവാദം : പോലീസിൽ പരാതി നൽകി എൻവൈഎൽബിഗ് ടിവി ന്യൂസ് ചാനൽ അവതാരക അപർണ കുറുപ്പ്  ഖുർആനെയും മതപണ്ഡിതന്മാരെയും അപമാ...
01/09/2026

ബിഗ് ടിവി വിവാദം : പോലീസിൽ പരാതി നൽകി എൻവൈഎൽ

ബിഗ് ടിവി ന്യൂസ് ചാനൽ അവതാരക അപർണ കുറുപ്പ് ഖുർആനെയും മതപണ്ഡിതന്മാരെയും അപമാനിക്കുന്ന രീതിയിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ യൂത്ത് ലീഗ് സെക്രട്ടറി കലാം ആലുങ്ങൽ പോലീസിൽ പരാതി നൽകി . മുസ്ലിം സമുദായത്തിന്റെ വിശുദ്ധ ഗ്രന്ഥത്തെയും മതപണ്ഡിതന്മാരെയും അങ്ങേയറ്റം അവഹേളിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് വാർത്ത ചർച്ചക്കിടയിൽ നടന്ന പരാമർശങ്ങൾ. ഇസ്ലാമിക സമൂഹത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും, സമൂഹത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് ക്രമസമാധാന നില തകരാൻ ഇടയാക്കുന്നതുമായ ഇത്തരം പരാമർശങ്ങൾ ഉത്തരവാദിത്തപ്പെട്ട മാധ്യമപ്രവർത്തകരിൽ നിന്നും ഉണ്ടാവാൻ പാടില്ലാത്തതാണ് എന്നും പ്രസ്താവനയിൽ പറഞ്ഞു.

കാന്തപുരം എപി അബൂബക്കർ ഉസ്താദിന്റെ വാക്കുകളെ വളച്ചൊടിച്ചു വിവാദമാക്കുന്ന രാഷ്ട്രീയ നേതാക്കൾ തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. വിശ്വാസികളോടും അനുയായികളോടുമായി നടത്തിയ ആത്മീയ നിർദ്ദേശങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും കൈകാര്യം ചെയ്യുന്നതെന്നും, വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.



കലാം ആലുങ്ങൽ
സെക്രട്ടറി, നാഷണൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി
8129978805

രാഷ്ട്രീയ നേതാക്കൾ രാഷ്ട്രീയവും, മത നേതാക്കൾ മത നിയമങ്ങളും പറയട്ടെ !വിശ്വാസികളുടെ ആത്മീയ - മത ചട്ടങ്ങളെ കുറിച്ച് പറയാൻ ആ...
30/08/2026

രാഷ്ട്രീയ നേതാക്കൾ രാഷ്ട്രീയവും, മത നേതാക്കൾ മത നിയമങ്ങളും പറയട്ടെ !

വിശ്വാസികളുടെ ആത്മീയ - മത ചട്ടങ്ങളെ കുറിച്ച് പറയാൻ ആത്മീയ മത നേതൃത്വങ്ങൾക്ക് അവകാശമുണ്ട്. ഗ്രാൻഡ് മുഫ്തി എപി അബൂബക്കർ മുസ്‌ലിയാരുടെ ആത്മീയ നിർദ്ദേശങ്ങളെ രാഷ്ട്രീയ വിവാദമാക്കേണ്ട കാര്യമില്ല, ഇതര വിഭാഗങ്ങളെ അക്ഷേപിക്കുകയോ അവഹേളിക്കുകയോ അല്ല, സ്വന്തം മതത്തിലെ വിശ്വാസികൾക്കും അനുയായികൾക്കും ആത്മീയ നിർദ്ദേശങ്ങൾ നൽകിയതാണ്. ഇതിനെ അനാവശ്യ ചർച്ചകളിലേക്ക് കൊണ്ടുപോകുന്നത് ഉചിതമല്ല.

രാഷ്ട്രീയ നേതാക്കൾ രാഷ്ട്രീയവും, മത നേതാക്കൾ മത നിയമങ്ങളും പറയണം, ഇവ കൂടിച്ചേരുമ്പോൾ സംഭവിക്കുന്ന വർഗീയ വിപത്തുകളാണ് ബിജെപിയിലൂടെ രാജ്യം ഇന്ന് അനുഭവിക്കുന്നത്. മുസ്ലിംലീഗിന്റെ സാമുദായിക രാഷ്ട്രീയവും ഇതിന്റെ മറ്റൊരു പതിപ്പാണ്. മതത്തിന്റെ പേരിൽ വർഗീയവൽക്കരണവും വിഭജനവും നടത്താൻ കാത്തിരിക്കുന്നവർക്ക് അവസരങ്ങൾ ഒരുക്കരുത്. ഇത്തരം വിഷയങ്ങളെ രാഷ്ട്രീയ നേതാക്കൾ വിവേകത്തോടെ കൈകാര്യം ചെയ്യണം.

സമൂഹത്തിൽ വർദ്ധിച്ചുവരുന്ന അശ്ലീലതയും ഉപഭോഗ സംസ്കാരവും തടയേണ്ടതുണ്ട്. സ്ത്രീകൾക്ക് അർഹമായ ആദരവും സംരക്ഷണവും ഉറപ്പാക്കണം. ശാരീരിക പ്രദർശനത്തിനപ്പുറം സ്ത്രീകളുടെ കഴിവുകൾക്കും ബുദ്ധിക്കും പ്രാധാന്യം നൽകുന്ന രീതിയിലേക്ക് സമൂഹം മാറണം. സാംസ്കാരികവും സാമൂഹികവും ധാർമ്മികവുമായ ഉന്നമനം ലക്ഷ്യമാക്കിയുള്ള നിർദ്ദേശങ്ങളെ സ്വാഗതം ചെയ്യുന്നു.

NK അബ്ദുൽ അസീസ്
നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി

വന്ദേമാതരം :യുഡിഎഫ് ആർഎസ്എസിന്റെ 'എ ടീം'- നാഷണൽ ലീഗ്കോഴിക്കോട് : പ്രോട്ടോകോളിന്റെ മറവിൽ രാജ്യത്തുടനീളം ആർഎസ്എസ് അജണ്ടകൾ ...
30/08/2026

വന്ദേമാതരം :
യുഡിഎഫ് ആർഎസ്എസിന്റെ 'എ ടീം'- നാഷണൽ ലീഗ്

കോഴിക്കോട് : പ്രോട്ടോകോളിന്റെ മറവിൽ രാജ്യത്തുടനീളം ആർഎസ്എസ് അജണ്ടകൾ നടപ്പിലാക്കുന്ന കേന്ദ്രസർക്കാർ ആവശ്യപ്പെട്ടപ്പോൾ ഒരു വാക്ക് പോലും തെറ്റാതെ വന്ദേമാതരം മുഴുവനായി പാടിക്കൊടുത്ത യുഡിഎഫ്, ആർഎസ്എസിന്റെ 'എ ടീം' ആയി മാറിയിരിക്കുകയാണെന്ന് നാഷണൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ കോയ തങ്ങൾ.

പ്രോട്ടോക്കോൾ ആണെന്ന് പറഞ്ഞു നാളെ പൗരത്വ ബില്ലും വഖഫ് നിയമവും, ഏക സിവിൽ കോഡും യുഡിഎഫ് കേരളത്തിൽ നടപ്പാക്കും. യുഡിഎഫ് സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും ലജ്ജാകരവുമാണ്. ആത്മാഭിമാനം പണയപ്പെടുത്തിയ മുസ്ലിം ലീഗ് വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

നാസർ കോയ തങ്ങൾ
ജനറൽ സെക്രട്ടറി, നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി

നാഷണൽ യൂത്ത് ലീഗ് മലപ്പുറം ജില്ല കൗൺസിൽ യോഗം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വച്ച് ചേർന്നു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ...
28/08/2026

നാഷണൽ യൂത്ത് ലീഗ് മലപ്പുറം ജില്ല കൗൺസിൽ യോഗം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വച്ച് ചേർന്നു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി നസ്റുദ്ധീൻ മജീദ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങൾ സന്നിഹിതനായിരുന്നു. ജില്ലാ പ്രസിഡണ്ട് സാലിം മഞ്ചേരി അധ്യക്ഷനായി. സംസ്ഥാന ട്രഷറർ അമീൻ മേടപ്പില്‍, സംസ്ഥാന സെക്രട്ടറി ടിടി അൻവർ ചേറൂർ, ജനറൽ സെക്രട്ടറി ഷംസു പാലത്തിങ്ങൽ, ജില്ല ട്രഷറർ മൊയ്‌ദീൻകുട്ടി കടുക്കാട്ടുപാറ എന്നിവർ സംസാരിച്ചു. ജില്ലയിലെ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിനായി സബ് കമ്മിറ്റി രൂപീകരിച്ചു, കലാം ആലുങ്ങലിനെ കൺവീനറായി തിരഞ്ഞെടുത്തു. ആലോചന യോഗത്തിൽ നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എപി അബ്ദുൽ വഹാബ്, നാഷണൽ യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡണ്ടും ഐഎംസിസി ജിസിസി കൺവീനറുമായ മൊയ്തീൻകുട്ടി പുളിക്കൽ, സാലിഹ് മേടപ്പിൽ തുടങ്ങിയവർ ആശംസകൾ നേർന്നു.

നാഷണൽ ലീഗ് കുത്തുപറമ്പ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പാലത്തായികേസ് അട്ടിമറിക്കെതിരെജനരോഷം പരിപാടിയിൽ നാഷണൽ ലീഗ് നേതാക്കൾ...
28/08/2026

നാഷണൽ ലീഗ് കുത്തുപറമ്പ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പാലത്തായി
കേസ് അട്ടിമറിക്കെതിരെ
ജനരോഷം പരിപാടിയിൽ നാഷണൽ ലീഗ് നേതാക്കൾ സംസാരിക്കുന്നു

Address

Railway Link Road
Calicut

Alerts

Be the first to know and let us send you an email when National League Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share