02/06/2026
തിരുവനന്തപുരം: കെ.എൻ.എം സംസ്ഥാന നേതാക്കൾ കേരള നിയമസഭാ മന്ദിരത്തിൽ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ, വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ, കൃഷിവകുപ്പ് മന്ത്രി ടി. സിദ്ധിഖ്, എം.എൽ.എമാരായ നജീബ് കാന്തപുരം, പി.എം.എ. സമീർ, കെ.പി. നൗഷാദ് അലി , പ്രവീൺ കുമാർ , ചാണ്ടി ഉമ്മൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കൂടാതെ മറ്റ് മന്ത്രിമാരെയും എം.എൽ.എമാരെയും സന്ദർശിച്ച് ആശംസകൾ അറിയിച്ചു.
കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി, ജനറൽ സെക്രട്ടറി ഉണ്ണീൻ കുട്ടി മൗലവി, ട്രഷറർ നൂർ മുഹമ്മദ് നൂർഷാ, വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ, സെക്രട്ടറി ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, സിറാജ് ചേലമ്പ്ര എന്നിവർ സംഘത്തിലുണ്ടായിരുന്നു.
സൗഹൃദ സന്ദർശനത്തിനിടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും വിജയാശംസകൾ നേർന്നു.