Chavakkad Municipality

Chavakkad Municipality Local Self Government

21/08/2026
16/08/2026
സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ഏവർക്കും സ്വാഗതം | രാവിലെ 9:30 ന്, നഗരസഭ ഓഫീസ്
13/08/2026

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ഏവർക്കും സ്വാഗതം | രാവിലെ 9:30 ന്, നഗരസഭ ഓഫീസ്

ചാവക്കാട് നഗരസഭയുടെ തെരുവുനായ വന്ധ്യംകരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം 2026 ജൂലൈ 20 തിങ്കളാഴ്ച രാവിലെ 10:30-ന് നഗരസഭ വെറ്ററിന...
18/07/2026

ചാവക്കാട് നഗരസഭയുടെ തെരുവുനായ വന്ധ്യംകരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം 2026 ജൂലൈ 20 തിങ്കളാഴ്ച രാവിലെ 10:30-ന് നഗരസഭ വെറ്ററിനറി ഹോസ്പിറ്റലിൽ വെച്ച് നടക്കുന്നു.

​ഏവരെയും ഈ ചടങ്ങിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

​ PublicService

സെൻസസ് 2027: സെൽഫ്-എന്യൂമറേഷൻ  ചാവക്കാട് നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ വിവരങ്ങൾ സമർപ്പിച്ചു​സെൻസസുമായി ബന്ധപ്പെട്ട വിവ...
19/06/2026

സെൻസസ് 2027: സെൽഫ്-എന്യൂമറേഷൻ ചാവക്കാട് നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ വിവരങ്ങൾ സമർപ്പിച്ചു

​സെൻസസുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് ഇനി ഓൺലൈനായി സ്വയം (Self-Enumeration) നൽകാം. 2026 ജൂൺ 30 വരെയാണ് ഇതിനുള്ള അവസരം.

​എങ്ങനെ ചെയ്യാം?

​വെബ്സൈറ്റ്: https://se.census.gov.in സന്ദർശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കുക.

​രജിസ്ട്രേഷൻ: കുടുംബനാഥന്റെ പേരും മൊബൈൽ നമ്പറും നൽകുക. (ഒരു കുടുംബത്തിന് ഒരു നമ്പർ മാത്രം).

​ഭാഷ: താൽപ്പര്യമുള്ള ഭാഷ തിരഞ്ഞെടുക്കുക (OTP വെരിഫിക്കേഷന് ശേഷം മാറ്റാൻ കഴിയില്ല).

​ലൊക്കേഷൻ: പോർട്ടലിലെ മാപ്പിൽ ‘Red Marker’ ഉപയോഗിച്ച് വീടിന്റെ സ്ഥാനം അടയാളപ്പെടുത്തുക.

​വിവരങ്ങൾ: ചോദിച്ചിരിക്കുന്ന വിവരങ്ങൾ കൃത്യമായി പൂരിപ്പിച്ച് 'Final Submit' ചെയ്യുക.

​ID: സമർപ്പണം പൂർത്തിയായാൽ ‘H’ എന്ന് തുടങ്ങുന്ന 11 അക്ക സെൽഫ്-എന്യൂമറേഷൻ ഐഡി ലഭിക്കും.

എന്യുമറേറ്റർ വീട് സന്ദർശിക്കുമ്പോൾ ID നൽകുക.

ചാവക്കാട് നഗരസഭയുടെ 'മധുവനം' പദ്ധതിക്ക് തുടക്കമായി​പ്രകൃതിസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും നാട്ടുഫലവൃക്ഷങ്ങളെ വരുംതലമ...
15/06/2026

ചാവക്കാട് നഗരസഭയുടെ 'മധുവനം' പദ്ധതിക്ക് തുടക്കമായി

​പ്രകൃതിസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും നാട്ടുഫലവൃക്ഷങ്ങളെ വരുംതലമുറയ്ക്കായി സംരക്ഷിക്കുന്നതിനുമായി ചാവക്കാട് നഗരസഭ ആവിഷ്കരിച്ച 'മധുവനം' പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. നഗരസഭയുടെ നേതൃത്വത്തിൽ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ അസിസ്റ്റന്റ് കളക്ടർ പ്രീതി എ.സി (IAS) നിർവഹിച്ചു.

​പ്രശസ്തമായ 'ആയുർ ജാക്ക്' ചക്കപ്പഴത്തിന്റെ ഉപജ്ഞാതാവും സംസ്ഥാന ഭൂജല വകുപ്പ് ബോർഡ് അംഗവും ഐക്യരാഷ്ട്രസഭയുടെ അവാർഡ് ജേതാവുമായ വർഗീസ് തരകൻ ചടങ്ങിൽ വിശിഷ്ട സാന്നിധ്യമായി. നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ ബിൻസി സന്തോഷ് സ്വാഗതവും, സെക്രട്ടറി ഇൻ ചാർജ് റിഷ്‌മ പി.പി. നന്ദിയും രേഖപ്പെടുത്തി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. യതീന്ദ്രദാസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലിഷാ മത്രംകോട്ട്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എച്ച്. സലാം, മുൻ ചെയർപേഴ്സനും നഗരസഭ കൗൺസിലറുമായ ഷീജ പ്രശാന്ത് എന്നിവർ ആശംസകൾ നേർന്നു.

​വഞ്ചിക്കടവ് പാർക്കിനോട് ചേർന്നുള്ള പ്രദേശത്തും മിനി വാഗമണ്ണിലും നടപ്പിലാക്കുന്ന 'മധുവനം' പദ്ധതിയിൽ ജനപ്രതിനിധികളും സ്കൂൾ വിദ്യാർത്ഥികളും പരിസ്ഥിതി പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ സജീവമായി പങ്കുചേർന്നു.

Address

Chavakkad
Guruvayur
680506

Alerts

Be the first to know and let us send you an email when Chavakkad Municipality posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Chavakkad Municipality:

Shortcuts

Share