Youth Congress Kallikkadu

Youth Congress Kallikkadu The Indian Youth Congress is the youth wing of the Indian National Congress.

30/05/2026
മുൻ എംപിയും, എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും, കെപിസിസി വൈസ് പ്രസിഡന്റും,  രാഷ്ട്രീയകാര്യ സമിതി അംഗവുമായിര...
30/05/2026

മുൻ എംപിയും, എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും, കെപിസിസി വൈസ് പ്രസിഡന്റും, രാഷ്ട്രീയകാര്യ സമിതി അംഗവുമായിരുന്ന ശ്രീ കെ പി ധനപാലൻ അന്തരിച്ചു.

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ (KSU) രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന അദ്ദേഹം കെ.പി.സി.സി. വൈസ് പ്രസിഡന്റ്, ഐ.എൻ.ടി.യു.സി. നേതാവ് എന്നീ നിലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചു.

2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്ന് അദ്ദേഹം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

സൗമ്യമായ പെരുമാറ്റം കൊണ്ടും ജനകീയ ഇടപെടലുകൾ കൊണ്ടും ശ്രദ്ധേയനായ ഒരു നേതാവായിരുന്നു അദ്ദേഹം.
​കേരളത്തിലെ പൊതുരംഗത്തിന് വലിയൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.

ആദരാഞ്ജലികൾ 🙏

പരസ്പ്പരം മാറി പോകാതിരിക്കാൻ രണ്ട് പേരും തമ്മിലുള്ള വ്യത്യാസം ഒരിക്കൽ കൂടി പറഞ്ഞു തരാം.PM ആർഷോ : എറണാകുളം മഹാരാജസ് കോളേജ...
30/05/2026

പരസ്പ്പരം മാറി പോകാതിരിക്കാൻ രണ്ട് പേരും തമ്മിലുള്ള വ്യത്യാസം ഒരിക്കൽ കൂടി പറഞ്ഞു തരാം.

PM ആർഷോ : എറണാകുളം മഹാരാജസ് കോളേജിൽ ഡിഗ്രിക്ക് പഠിക്കാൻ പോയി പക്ഷെ കോളേജിലോ ക്ലാസിലോ കയറാത്തത് കൊണ്ട് പരീക്ഷ എഴുതാൻ സാധിച്ചില്ല പരീക്ഷ എഴുതാത്തത് കൊണ്ട് സ്വാഭാവികമായും ജയിച്ചില്ല ആ നിലക്ക് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കി കോളേജ് ജീവിതം അവസാനിപ്പിച്ചു.

K വിദ്യ : എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട് എന്ന് കോളേജ് ലെറ്റർ ഹെഡിൽ പ്രിൻസിപ്പലിന്റെ ഒപ്പ് സഹിതം വ്യാജ രേഖ ഉണ്ടാക്കി കാസർകോട് കോളേജിൽ ജോലി നേടുക, പിന്നീട് ഇതേ സർട്ടിഫിക്കേറ്റ് വെച്ച് പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിലെ മലയാളം ഗെസ്റ്റ് ലെക്ചറർ തസ്തികയിൽ ഇന്റർവ്യൂവിനു ഹാജരാക്കി പിടിക്കപ്പെട്ടു ഒളിവിൽ പോയി പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു ജയിലിൽ ആയി.

പൊതുജന താല്പര്യം നിങ്ങളുടെ വിലയേറിയ അറിവിലേക്കായി ഒരിക്കൽ കൂടി പറഞ്ഞന്നേ ഉള്ളൂ.

രണ്ട് പേർക്കും വിവാഹ ആശംസകൾ 🌹

27/05/2026

CMRL- എക്സാ ലോജിക് കേസ് 2024 മുതൽ നടന്നു വരുന്ന കേസാണ്.

ചെയ്യാത്ത സേവനത്തിന് കരിമണൽ കർത്തായുടെ കമ്പനി വീണ തൈക്കണ്ടിയുടെ കമ്പനിക്ക് മാസം തോറും ലക്ഷങ്ങൾ നൽകി എന്നതാണ് കേസ്.

എന്തിനാണ് സിഎംആർഎൽ കോടികൾ എക്സാലോജിക്കിന് കൊടുത്തത് എന്ന കാര്യത്തിൽ ആ കമ്പനി ഉടമ വീണയോ കമ്പനിയിലെ ഉദ്യോഗസ്ഥരോ ഒരു വിശദീകരണവും ഇത് വരെ നൽകിയിട്ടില്ല. ഇടപാടിൽ തട്ടിപ്പൊന്നും ഇല്ലെങ്കിൽ ഇൻവോയ്സ് പുറത്ത് വിട്ട് ഒറ്റവാക്കിൽ വിശദീകരിക്കാവുന്ന ചെറിയ വിഷയമാണിത്.

സിപിഎം എന്ന രാഷ്ട്രീയപ്പാർട്ടിയുമായി ഈ കേസിനെ ബന്ധിപ്പിക്കേണ്ട ഒരു കാര്യവുമില്ല.
പക്ഷേ ചാനൽ ചർച്ചകളിൽ നമ്മൾ കണ്ടത് വീണയുടെ കമ്പനിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസാരിക്കുന്ന സിപിഎം നേതാക്കളെയാണ്. വിൻഡോസും ഓഫീസും ഇൻസ്റ്റാൾ ചെയ്യാൻ വേണ്ടിയാണ് ഇത്രയും പണം വാങ്ങിയത് എന്ന ആന മണ്ടത്തരം പോലും സിപിഎം നേതാക്കൾ പറയുന്നത് ജനങ്ങൾ കേട്ടു.

പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്കും നേതാക്കൾക്കും എതിരെ കേന്ദ്ര സർക്കാർ ED, NIA, CBI തുടങ്ങിയ ഏജൻസികളെ ഉപയോഗിക്കുന്നു എന്ന കാര്യം പകൽ പോലെ വ്യക്തമാണ്.

എക്സാ ലോജിക് കേസിൽ പക്ഷേ ED ലക്ഷ്യം വെച്ചത് സിപിഎം എന്ന പാർട്ടിയെയല്ല. കേസിലെ പ്രതി വീണാ തൈക്കണ്ടിയിൽ താമസിക്കുന്ന/താമസിച്ചിരുന്ന അവരുടെ അച്ഛന്റെയും ഭർത്താവിന്റെയും വീടുകളാണ് റൈഡ് ചെയ്യുന്നത്. ലക്ഷ്യം എക്സാ ലോജിക്കിൽ നിന്ന് മാറി സിപിഎമ്മിലേക്ക് തിരിഞ്ഞാൽ തീർച്ചയായും കക്ഷി രാഷ്ട്രീയം മറന്ന് സിപിഎമ്മിന്റെ കൂടെ നിൽക്കേണ്ടതുണ്ട്.

വീണ തൈക്കണ്ടിക്ക് ഇപ്പോൾ സിപിഎം എന്ന പർട്ടിയോട് ചെയ്യാവുന്ന നീതി ആ പാർട്ടിയെ ഈ ഇടപാടിന്റെ കരിനിഴലിൽ നിന്ന് മാറ്റുക എന്നതാണ്. സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ ഒരു റോളുമില്ലാത്ത പാർട്ടിക്കാരെ കൊണ്ട് ആ ഇടപാട് വിശദീകരിപ്പിക്കുന്നതിന് പകരം കമ്പനി ഉടമ വീണയോ ഉത്തരവാദിത്തപ്പെട്ടവരോ ഒരു പത്രസമ്മേളനം നടത്തി എന്താണ് ഇടപാട് എത്ര കാശാണ് വാങ്ങിയത് പകരം എന്ത് സർവീസാണ് നൽകിയത് എന്ന് വിശദീകരിച്ചാൽ ജനങ്ങൾക്ക് ഈ ഇടപാടിലുള്ള താൽപര്യം തീർന്നു. തെറ്റും ശരിയും തീരുമാനിക്കേണ്ടത് കോടതിയാണല്ലോ.

വീണ ഇതൊക്കെ കോടതിയിൽ പറഞ്ഞാൽ പോരേ? ജനങ്ങളോട് ഞങ്ങൾ പറഞ്ഞു കൊള്ളാം എന്ന് പ്രഖ്യാപിച്ച് ഉത്തരവാദിത്തം ഏറ്റെടുക്കുന്ന പരിപാടി അവസാനിപ്പിച്ചാൽ സഖാക്കൾക്ക് കൊള്ളാം.

ഒന്ന് കൂടി, കേസിൽ തുടരന്വേഷണവുമായി മുന്നോട്ട് പോകാൻ ഇന്നലെ കോടതി അനുമതി നൽകിയതിനെ തുടർന്നാണ് ഇന്ന് ED റെയ്ഡ് നടത്തുന്നത്. വിഡി സതീശൻ-മോദി കൂടിക്കാഴ്ചയുടെ ഫലമാണ് റെയ്ഡ് എന്നൊക്കെ തള്ളാൻ പോയാൽ നിങ്ങളുടെ ജമാഅത്ത്-ലീഗ്-യുഡിഎഫ് ഫോർമുല തള്ളിക്കളഞ്ഞ പോലെ ജനങ്ങൾ തള്ളിക്കളയും.

ഒരു കാര്യം ഉറപ്പാണ്. ഈ കേസിൽ തള്ളയെയും പിള്ളയെയും ഒരുമിച്ച് രക്ഷിച്ചെടുക്കാൻ പ്രയാസമാണ്. അതിന് അമിത്ഷാ കനിയേണ്ടി വരും. വീണയേയും പാർട്ടിയേയും ഒരുമിച്ച് രക്ഷിക്കാൻ പോയാൽ രണ്ടും നഷ്ടപ്പെടും. അമിത്ഷാ കനിയണമെങ്കിൽ എന്ത് ചെയ്യണം എന്ന് പിണറായി വിജയനോളം അറിയുന്ന മറ്റാരുണ്ട് കേരളത്തിൽ? ഇനി തീറെഴുതി കൊടുക്കാൻ എന്താണുള്ളതെന്ന് കാത്തിരുന്നു കാണാം.

-ആബിദ് അടിവാരം

ഭരണം ഇല്ലാതിരുന്ന 10 വർഷക്കാലങ്ങളിലും അയാൾ നിശബ്ദനായി സുരക്ഷിത പാളയത്തിലിരുന്നിട്ടില്ല .ഭരണകൂടത്തിൽ നിന്ന് കിട്ടിയേക്കാവ...
25/05/2026

ഭരണം ഇല്ലാതിരുന്ന 10 വർഷക്കാലങ്ങളിലും അയാൾ നിശബ്ദനായി സുരക്ഷിത പാളയത്തിലിരുന്നിട്ടില്ല .ഭരണകൂടത്തിൽ നിന്ന് കിട്ടിയേക്കാവുന്ന അംഗീകാരങ്ങളുടെയും,അവാർഡുകളുടെയും എണ്ണവും, കനവും അയാളെ ഒരിക്കലും പ്രലോഭിപ്പിച്ചുമില്ല.രോഗപീഡകൾക്കിടയിലും ശാരീരിക അവശതകൾക്കിടയിലും കോൺഗ്രസ്‌ പ്രസ്ഥാനത്തിന്റെ മൂവർണ്ണക്കൊടി കയ്യിലെടുത്തു വാനിലുയർത്തുവാൻ കിട്ടിയ ഒരു അവസരം പോലും അയാൾ ഉപയോഗിക്കാതിരുന്നിട്ടില്ല.

മുൻ നിരയിൽ കസേര വലിച്ചിട്ടിരുന്നു ആവേശത്തോടെയും,പ്രത്യാശയോടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത സലിം കുമാറിനെ ഇന്ന് സൂപ്പർ താരത്തിനൊപ്പം അതേ പ്രാധാന്യത്തോടെ സ്റ്റേജിൽ ഞങ്ങളുടെ പ്രസ്ഥാനം ഇരുത്തിയിട്ടുണ്ട്. താര രാജാക്കന്മാർ വേറെയുണ്ടാകാം, പക്ഷേ അടിയുറച്ച കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ എത്രയോ മുന്നിലാണ് സലിംകുമാർ, പാർട്ടി അനുഭാവികളുടെയിടയിൽ എത്രയോ ഉയരത്തിലും.

അധ്യാപകനും മഹാത്മാഗാന്ധി  സർവകലാശാല ഉദ്യോഗസ്ഥനും സാസ്കാരിക പ്രവർത്തകനും ആയിരുന്ന ഷാജി സാറിനു വിട.സോഷ്യൽ മീഡിയയിൽ സജീവ സാ...
25/05/2026

അധ്യാപകനും മഹാത്മാഗാന്ധി സർവകലാശാല ഉദ്യോഗസ്ഥനും സാസ്കാരിക പ്രവർത്തകനും ആയിരുന്ന ഷാജി സാറിനു വിട.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായിരുന്ന ഷാജി സാർ, സൈബർ ഇടങ്ങളിൽ കോൺഗ്രസിന് വേണ്ടി നടത്തിയിരുന്ന പ്രവർത്തനം നമുക്കു തീരാ നഷ്ടം ആണ്.

ആദരാഞ്ജലികൾ

Address

Arattupuzha
Haripad
690535

Website

Alerts

Be the first to know and let us send you an email when Youth Congress Kallikkadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share