IUML Parappur Panchayath

Call Directions Contact the organization

IUML Parappur Panchayath Official page of Indian Union Muslim League Parappur Panchayath Committee.

Indian Union Muslim League is the only Muslim organization that maintains consistent presence in the Indian Parliament all along its history.

28/08/2026
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള കോട്ടക്കൽ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നു,പറപ്പൂ...
21/08/2026

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള കോട്ടക്കൽ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നു,പറപ്പൂരിലെയും പരിസര പ്രദേശങ്ങളിലെയും ഉപഭോക്താക്കളുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പറപ്പൂർ പഞ്ചായത്ത് യു.ഡി.എഫ് നേതാക്കൾ വൈദ്യുതി മന്ത്രിക്ക് നിവേദനം നൽകി.

പ്രശ്നപരിഹാരത്തിന് നിർദ്ദേശം നൽകാമെന്ന് വൈദ്യുതി മന്ത്രി ഉറപ്പുനൽകി,പറപ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നാസർ പറപ്പൂർ,പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ടി.പി അഷ്റഫ്,ഷാഹുൽ ഹമീദ് മുച്ചിക്കാടൻ,എ.വി.ഇസ്ഹാഖ് പറപ്പൂർ എന്നിവരുടെ സാനിധ്യത്തിലാണ് നിവേദനം നൽകിയത്.

15/08/2026

സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

പറപ്പൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.

പറപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി. പി. അഷ്‌റഫ് ദേശീയപതാക ഉയർത്തി. തുടർന്ന് നടന്ന ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പരിപാടിയുടെ ഭാഗമായി മധുരവിതരണവും നടത്തി.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ത്യാഗം ചെയ്ത ധീര ദേശാഭിമാനികളെ അനുസ്മരിച്ചും, ജനാധിപത്യ മൂല്യങ്ങളും ദേശീയ ഐക്യവും ഉയർത്തിപ്പിടിക്കാനുള്ള പ്രതിബദ്ധത പുതുക്കിയുമാണ് പരിപാടി സംഘടിപ്പിച്ചത്.

പറപ്പൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്


താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് മൂലം ബുദ്ധിമുട്ടുന്ന വീടുകളിൽ നിന്ന് കിടപ്പിലായ രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ...
02/08/2026

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് മൂലം ബുദ്ധിമുട്ടുന്ന വീടുകളിൽ നിന്ന് കിടപ്പിലായ രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായി പറപ്പൂർ ഹോപ്പ് ഫൗണ്ടേഷൻ (Hope Foundation) സൗജന്യ ആംബുലൻസ് സേവനം നൽകുന്നു.
ബന്ധപ്പെടേണ്ട വ്യക്തികളും നമ്പറുകളും:
• മുഹമ്മദ് അലി V S: 9961224488
• ഉമ്മർ M K: 99615 40490
• ഫൈസൽ V T: 97446 33404

വിളിപ്പുറത്തുണ്ട് വൈറ്റ് ഗാർഡ്
01/08/2026

വിളിപ്പുറത്തുണ്ട് വൈറ്റ് ഗാർഡ്

സഹകരണ മന്ത്രിയെ കണ്ട് യു.ഡി.എഫ് നേതാക്കൾസി. പി. എം ബാങ്ക് തട്ടിപ്പ്പ്രതീക്ഷയോടെ ഇരകൾഇ.കെ സുബൈർപറപ്പൂർ:സി.പി.എം നിയന്ത്രണ...
24/06/2026

സഹകരണ മന്ത്രിയെ കണ്ട് യു.ഡി.എഫ് നേതാക്കൾ
സി. പി. എം ബാങ്ക് തട്ടിപ്പ്
പ്രതീക്ഷയോടെ ഇരകൾ

ഇ.കെ സുബൈർ

പറപ്പൂർ:സി.പി.എം നിയന്ത്രണത്തിലുള്ള പറപ്പൂർ വീണാലുക്കൽ റൂറൽ കോഓപറേറ്റീവ് സൊസൈറ്റിയിൽ 9 കോടിയുടെ തട്ടിപ്പി നടന്നിട്ട് 7 വർഷം പിന്നിടുമ്പോൾ പ്രതീക്ഷയോടെ ഇരകൾ. ക്രൈംബ്രാഞ്ച് അന്വേഷണവും നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പാർട്ടിക്കാരായ 50 പേർ പരാതി നൽകിയതും പാർട്ടിയുടെ ശക്തമായ സമ്മർദ്ദങ്ങൾക്ക് മുമ്പിൽ ജലരേഖയായി മാറിയപ്പോൾ പുതിയ യു.ഡി.എഫ് ഭരണം ഇരകൾക്ക് പ്രതീക്ഷയാകുകയാണ്. നിയമ പോരാട്ടം വഴി ലഭിച്ച നീതി പോലും കിട്ടാതായതോടെ മാനസികമായി തകർന്ന അവസ്ഥയിലായി 150 ഓളം വരുന്ന ഇരകൾ.
സി.പി.എം നിയന്ത്രണത്തിലുള്ള പറപ്പൂർ റൂറൽ കോഓപറേറ്റീവ് സൊസൈറ്റിയിൽ (രജിസ്റ്റർ നമ്പർ M 799) 2019 ഫിബ്രവരി 28 നാണ് കോടികളുടെ തട്ടിപ്പ് നടന്നത്. തട്ടിപ്പിനെ തുടർന്ന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 600 പവനോളം സ്വർണ്ണാഭരണവും 88 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തിരുന്നു. സ്ഥിര നിക്ഷേപത്തിൽ നിന്ന് 7 ലക്ഷവും നഷ്ടപ്പെട്ടിരുന്നു. സൊസൈറ്റി പ്രസിഡൻറും സി.പി എം നേതാവുമായ എം.മുഹമ്മദ് വേങ്ങര പോലീസിൽ പരാതി നൽകിയതിനെ (ക്രൈം നമ്പർ 48/19)തുടർന്ന് ജീവനക്കാരനും ഡി.വൈ.എഫ്.ഐ നേതാവുമായ മൂച്ചിക്കാടൻ ജബ്ബാറിനെ വേങ്ങര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.പിന്നീട് കൂട്ടുപ്രതിയും താൽക്കാലിക ജീവനക്കാരനുമായ ഷഹദ് ഷഹീറിനെയും അറസ്റ്റ് ചെയ്തിരുന്നു. തെളിവെടുപ്പിനിടെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പ്രതികൾ പണയം വെച്ച നാല് കിലോ സ്വർണ്ണം കണ്ടെടുത്തിരുന്നു. മലപ്പുറം ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിലിനായിരുന്നു അന്വേഷണ ചുമതല. തട്ടിപ്പ് നടന്ന് ഏഴ് വർഷം കഴിഞ്ഞിട്ടും ഇരകൾക്ക് നീതി ലഭീച്ചിട്ടില്ല. മുസ്ലിം ലീഗും യു.ഡി.എഫും നിരവധി പ്രക്ഷോഭങ്ങൾ നടത്തിയെങ്കിലും പ്രാദേശിക നേതൃത്വത്തെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി എടുത്തത്.ഒടുവിൽ ഇരകളായ പാർട്ടിക്കാർ തന്നെ ആക്ഷൻ കമ്മറ്റി രൂപികരിച്ച് സർക്കാരിനെ സമീപിച്ചെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. നിയമസഭകളിലടക്കം ശക്തമായ സമ്മർദ്ദം വന്നപ്പോൾ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണവും ഏഴ് വർഷം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. ഇത്രയും കാലത്തിനിടയിൽ ഇരകളുടെ മൊഴി എടുത്തതല്ലാതെ അറസ്റ്റോ മറ്റ് നടപടികളൊ ഉണ്ടായിട്ടില്ല.
സഹകരണ നിയമം 68 (1) പ്രകാരം അസിസ്റ്റൻ്റ് രജിസ്ട്രാർ അന്വേഷണം നടത്തി 68 ( 2 ) വകുപ്പ് പ്രകാരം ഡയറക്ടർമാർ സർജാർജായി 9 കോടി അടക്കണമെന്ന് ആവശ്യപ്പെട്ട് ഇറങ്ങിയ ഉത്തരവും പാലിക്കപ്പെട്ടില്ല. ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡയറക്ടർ ബോർഡ് അംഗങ്ങൾ സർക്കാരിന് നൽകിയ അപ്പീൽ തള്ളിയിട്ട് മാസങ്ങളായി. എന്നിട്ടും ബാധ്യത അടച്ച് തീർക്കാൻ പാർട്ടി പ്രാദേശിക നേതാക്കളായ ഡറക്ടർ ബോർഡ് അംഗങ്ങൾ തയ്യാറായിട്ടില്ല.
സി.പി.എം നേതാക്കളായ എം.മുഹമ്മദ്, വി.ടി. സോഫിയ എന്നിവരാണ് പുതിയ ഡയറക്ടർ ബോർഡിലും വന്നത്.സർചാർജ് അടക്കാൻ ഉത്തരവ് ലഭിച്ചത് ഒന്നാം പ്രതി ജബ്ബാർ 5.4 കോടി, സെക്രട്ടറി പി.കെ പ്രസന്നകുമാരി 2.2 കോടി, സൊസൈറ്റി പ്രസിഡൻറും സി.പി.എം മുൻ ജില്ലാ കമ്മറ്റി അംഗവുമായ എം.മുഹമ്മദ് 98.37 ലക്ഷം, വൈസ് പ്രസിഡൻ്റ് സി.കബീർ 4.38ലക്ഷം, സി.പി.എം ജില്ലാ കമ്മറ്റി അംഗവും മഹിളാ അസോസിയേഷൻ ജില്ലാ ഭാരവാഹിയുമായ വി.ടി സോഫിയ 5.53 ലക്ഷം, അലവിക്കുട്ടി ആലങ്ങാടൻ 8.55 ലക്ഷം, ടി.കെ അലവി 8.84 ലക്ഷം, കെ.എം പറങ്ങോടൻ 7.83 ലക്ഷം, മണി ഐക്കാടൻ 5.82 ലക്ഷം, സത്യഭാമ 7.26 ലക്ഷം, പി.കെ അലവി 7.40 ലക്ഷം, പ്രേമലത 5.82 ലക്ഷം, ഡോ.അലവി കോട്ടക്കാരൻ 64000 എന്നിവർക്കാണ്. ഇതിൽ വി ടി സോഫിയക്ക് പിന്നോക്ക ക്ഷേമ കമ്മീഷനിൽ അംഗത്വവും പാർട്ടി നൽകി. അംഗങ്ങൾ ബാധ്യത അടക്കാതായതോടെ ഇരകളുടെ പ്രതീക്ഷയും അസ്തമിച്ചു.
സൊസൈറ്റി അടഞ്ഞ് കിടക്കുകയാണ്. ഇടക്ക് ലോൺ കുടിശ്ശിക അടക്കുന്നവരുടെ പണം ബോർഡ് കേസ്സ് നടത്താൻ ചെലവഴിക്കുന്നതായും ആക്ഷേപമുണ്ട്.
കരുവന്നൂർ ബാങ്ക് അടക്കം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പാർട്ടി നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളിൽ സമാനമായ തട്ടിപ്പ് നടന്നപ്പോൾ ഡയറക്ടർ ബോർഡ് പിരിച്ച് വിടുന്നതുൾപ്പെടെ ചില നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും പറപ്പൂരിൽ ഇത് ലംഘിക്കപ്പെട്ടു.
കെട്ടുതാലിയുൾപ്പെട്ടെ അത്യാവശ്യകാര്യങ്ങൾക്ക് ആഭരണങ്ങൾ പണയം വെച്ചവരും വിവാഹമുൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് കരുതി വെച്ച് നിക്ഷേപിച്ച പണം അടക്കം നഷ്ടപ്പെട്ടവർക്ക് യു ഡി എഫ് ഭരണം പ്രതീക്ഷ നൽകുകയാണ്. ഇരകൾക്ക് നീതി ലഭിക്കണമെന്നും ഭരണ സമിതി പിരിച്ച് വിടണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കൾ സഹകരണവകുപ്പ് മന്ത്രി എം ലിജുവിനെ നേരിൽ കണ്ട് ആവശ്യപ്പെട്ടു. പഞ്ചായത്ത് യു.ഡി.എഫ് മുസ്ലിം ലീഗ് പ്രസിഡൻ്റ് ടി.പി അഷ്റഫ്, സെക്രട്ടറി വി എസ് ബഷീർ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് നാസർ പറപ്പൂർ, എം.കെ ഷാഹുൽ ഹമീദ്, ഇ.കെ സൈദുബിൻ, എ.വി ഇസ്ഹാഖ് മാസ്റ്റർ എന്നിവരാണ് മന്ത്രിയെ സന്ദർശിച്ചത്.

ഫോട്ടോ: പറപ്പൂർ പഞ്ചായത്ത് യു.ഡി.എഫ് നേതാക്കൾ സഹകരണ വകുപ്പ് മന്ത്രി എം ലിജുവിന് നിവേദനം നൽകുന്നു

മഴ കനക്കുമ്പോൾ കരുതലായി...ദുരന്തം വരുമ്പോൾ കരുത്തായി...വൈറ്റ് ഗാർഡ്.> പ്രളയകാലങ്ങളിലും ദുരന്തമുഖങ്ങളിലുമെല്ലാം രക്ഷാപ്രവ...
09/06/2026

മഴ കനക്കുമ്പോൾ കരുതലായി...
ദുരന്തം വരുമ്പോൾ കരുത്തായി...
വൈറ്റ് ഗാർഡ്.

> പ്രളയകാലങ്ങളിലും ദുരന്തമുഖങ്ങളിലുമെല്ലാം രക്ഷാപ്രവർത്തനങ്ങളിലൂടെ പ്രതീക്ഷയുടെ കരമായി മാറിയവരാണ് വൈറ്റ് ഗാർഡ്. കോവിഡ് മഹാമാരിയുടെ കാലത്ത് ഭക്ഷണവും മരുന്നും എത്തിച്ചും, ദുരിതബാധിതർക്കൊപ്പം നിന്ന് ആശ്വാസമൊരുക്കിയും, സമൂഹത്തിന് ആവശ്യമായ ഓരോ ഘട്ടത്തിലും സന്നദ്ധ സേവനവുമായി മുന്നിട്ടിറങ്ങിയ അനുഭവസമ്പത്താണ് വൈറ്റ് ഗാർഡിന്റെ കരുത്ത്. കനത്ത മഴയെ തുടർന്ന് അടിയന്തര സാഹചര്യങ്ങൾ നേരിടേണ്ടി വന്നാൽ ഭയപ്പെടേണ്ടതില്ല...

ഒരു വിളി അകലത്തിൽ വൈറ്റ് ഗാർഡ് നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ഞങ്ങൾ സജ്ജരാണ്.

വൈറ്റ് ഗാർഡ് പറപ്പൂർ പഞ്ചായത്ത്


കിഡ്‌നി രോഗപ്രതിരോധം ഊർജ്ജിതമാക്കണംപറപ്പൂർ: മലപ്പുറത്തും സമീപ ജില്ലകളിലും കിഡ്നി രോഗികൾ വർധിച്ച് വരുന്നതിനാൽ പ്രതി രോധം ...
05/06/2026

കിഡ്‌നി രോഗപ്രതിരോധം ഊർജ്ജിതമാക്കണം

പറപ്പൂർ: മലപ്പുറത്തും സമീപ ജില്ലകളിലും കിഡ്നി രോഗികൾ വർധിച്ച് വരുന്നതിനാൽ പ്രതി രോധം ഊർജ്ജിതപ്പെടുത്തണ മെന്ന് പറപ്പൂർ ഹോപ്പ് ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. വാർഷിക സംഗമം ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ടി.പി അഷ്റഫ് അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി മുഖ്യപ്രഭാഷണം നടത്തി. പി.കെ അബ്ദുൽ മജീദ് പ്രമേയ അവതരണവും. എം.കെ ഷാഹുൽ ഹമീദ് റിപ്പോർട്ട് അവതരണവും നിർവഹിച്ചു. നെച്ചി ക്കാട്ടിൽ മുഹമ്മദ്കുട്ടി, കെ.എം കോയാമു, എം.എം കുട്ടി മൗല വി, ജില്ലാ പഞ്ചായത്തംഗം പി.കെ അസ്ലു, ടി. മൊയ്തീൻ കുട്ടി, പഞ്ചായത്ത് പ്രസിഡൻ്റ് പറമ്പത്ത് മുഹമ്മദ്, ബ്ലോക്ക് സ്ഥിരംസമിതി ചെയർമാൻ ഇ.കെ സുബൈർ മാസ്റ്റർ, വി.എസ് ബഷീർ മാസ്റ്റർ, സി. അയമുതു മാസ്റ്റർ, വി.എസ് മുഹമ്മദലി, ബ ഷീർ മമ്പുറം, എ.പി മൊയ്തട്ടി ഹാജി, ടി ഹിദായത്തുള്ള, ഷംലത്ത് കവറൊടി, വി. സലീമ ടീച്ചർ പ്രസംഗിച്ചു.

Address

Indian Union Muslim League Parappur Panchayath, Marhum TT Kunjalassan Kutty Haji Memorial House
Kottakkal
676503

Telephone

+919847567434

Website

Alerts

Be the first to know and let us send you an email when IUML Parappur Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to IUML Parappur Panchayath:

Shortcuts

Share

Nearby government services