01/09/2026
47-ാമത് സംസ്ഥാന പോലീസ് ഗെയിംസ് ആൻഡ് അത്‌ലറ്റിക് മീറ്റിൻെറ ഭാഗമായി സംഘടിപ്പിച്ച പാലക്കാട് ജില്ലാ അത്‌ലറ്റിക് മീറ്റും സെലക്ഷൻ ട്രയൽസും സമാപിച്ചു. 178 പോയിന്റുകൾ നേടി അഗളി സബ് ഡിവിഷൻ ഓവറോൾ കിരീടം സ്വന്തമാക്കിയപ്പോൾ 156 പോയിന്റുകളോടെ പാലക്കാട് സബ് ഡിവിഷൻ രണ്ടാം സ്ഥാനം നേടി.
സമാപന ചടങ്ങിൽ തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. ടി. നാരായണൻ IPS വിശിഷ്ടാതിഥിയായി പങ്കെടുത്ത് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പാലക്കാട് ജില്ലാ പോലീസ് മേധാവി എ. അബ്ദുൽ റഷി IPS ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ അഡിഷണൽ SP സന്തോഷ്‌കുമാർ, ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് DYSP സന്തോഷ്‌കുമാർ എം., DYSP DCRB വിശ്വംഭരൻ, DYSP C Branch രാജ്‌മോഹൻ പി.കെ., DySPമാരായ അശോകൻ ആർ. (അഗളി), ബിജു കെ.എം. (പാലക്കാട്), ദിൻരാജ് (ആലത്തൂർ), ശശിധരൻ എം. (ചിറ്റൂർ), ചന്ദ്രമോഹൻ സി. (മണ്ണാർക്കാട്) എന്നിവരും മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.
പ്രധാന വിജയികൾ:
• വ്യക്തിഗത ചാമ്പ്യന്മാർ (പുരുഷ വിഭാഗം): സുധീഷ് സി., അജിത് ഒ.ജി., സുഭാഷ് എസ്. (എല്ലാവരും അഗളി സബ് ഡിവിഷൻ), നിജിത് പി.എം. (DHQ സബ് ഡിവിഷൻ).
• വ്യക്തിഗത ചാമ്പ്യന്മാർ (വനിതാ വിഭാഗം): സൗമ്യ എസ്. (DPO സബ് ഡിവിഷൻ), സുനിത എം. (പാലക്കാട് സബ് ഡിവിഷൻ).
• 50+ പുരുഷ വിഭാഗം ചാമ്പ്യൻ: മുഹമ്മദ് അലി, SI of Police (മണ്ണാർക്കാട് സബ് ഡിവിഷൻ).
• ട്രാക്ക് ഇനങ്ങൾ: 10 കി.മീ., 5 കി.മീ. ഓട്ടങ്ങളിൽ അജിത് ഒ.ജി. (അഗളി), 1500 മീറ്റർ ഓട്ടത്തിൽ സുധീഷ് സി. (അഗളി) എന്നിവർ ഒന്നാമതെത്തി.
• വടംവലി (പുരുഷ വിഭാഗം): DHQ സബ് ഡിവിഷൻ (ഒന്നാം സ്ഥാനം), DPO സബ് ഡിവിഷൻ (രണ്ടാം സ്ഥാനം).
• വടംവലി (വനിതാ വിഭാഗം): അഗളി സബ് ഡിവിഷൻ (ഒന്നാം സ്ഥാനം), പാലക്കാട് സബ് ഡിവിഷൻ (രണ്ടാം സ്ഥാനം).
• മാർച്ച് പാസ്റ്റ്: പാലക്കാട് സബ് ഡിവിഷൻ ചാമ്പ്യന്മാരായി.