22/08/2026
⭕️ തൃത്താല ഗവ. കോളജില്‍ സീറ്റൊഴിവ്
തൃത്താല സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ വിവിധ വിഷയങ്ങളില്‍ സീറ്റൊഴിവ്. ബി.കോം ഫിനാന്‍സ് ഒണേഴ്‌സ്, ബി.എ. ഇംഗ്ലീഷ് ഓണേഴ്സ് എന്നീ വിഷയങ്ങളില്‍ പട്ടികവര്‍ഗ വിഭാഗത്തിലും, ബി.എസ്.സി. മാത്തമാറ്റിക്‌സ് ഓണേഴ്‌സ് വിഷയത്തില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലുമാണ് ഒഴിവുകളുള്ളത്. സെപ്റ്റംബര്‍ ഒന്നിന് വൈകിട്ട് നാലിനകം കോളജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0466 2270335
⭕️ ബിരുദ കോഴ്‌സുകളില്‍ സീറ്റൊഴിവ്
കൊഴിഞ്ഞാമ്പാറ സര്‍ക്കാര്‍ കോളജില്‍ ബി.കോം ഫിനാന്‍സ്, ബി.എ ഫങ്ഷണല്‍ ഇംഗ്ലീഷ്, ബി.എസ്.സി മൈക്രോബയോളജി, ബി.എ തമിഴ് വിത്ത് ഹിസ്റ്ററി ആന്‍ഡ് ഇക്കണോമിക്‌സ് കോഴ്സുകളില്‍ സംവരണം ചെയ്ത സീറ്റുകളില്‍ ഒഴിവ്. ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗ്‌സറ്റ് 24ന് രാവിലെ 10ന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04923 272883.
⭕️ സീറ്റൊഴിവ്
തോലന്നൂര്‍ സര്‍ക്കാര്‍ കോളജില്‍ ബി.കോം ഫിനാന്‍സ്, ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ബി.എസ്.സി ജ്യോഗ്രഫി കോഴ്സുകളില്‍ സംവരണം ചെയ്ത സീറ്റുകളില്‍ ഒഴിവ്. ഓഗ്‌സറ്റ് 24ന് നേരിട്ടോ പ്രതിനിധി/ [email protected] ഇ-മെയില്‍ മുഖേനയോ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9895123377.