13/08/2026
*ആലപ്പുഴ–ബംഗളൂരു വോൾവോ എക്സിക്യൂട്ടീവ് ക്ലാസ് എ.സി. സെമി സ്ലീപ്പർ സർവീസ് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു.*ആഗസ്റ്റ് 16ന് ആരംഭിക്കുന്ന സർവ്വീസ് ബഹു.ആലപ്പുഴ എം പി ശ്രീ.കെ.സി.വേണുഗോപാൽ ഉദ്ഘാടനം നിർവ്വഹിക്കും*.
ആലപ്പുഴയിൽ നിന്നും ബാംഗ്ലൂരിലേക്ക് നേരത്തെ നടത്തിയിരുന്ന സർവീസ് KSRTC നിർത്തിവെച്ചത് പുനരാരംഭിക്കണം എന്ന് ബഹു.കെസി വേണുഗോപാൽ എംപി ഗതാഗത മന്ത്രിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ആലപ്പുഴയിൽ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സുരക്ഷിതവും സുഖകരവുമായ യാത്രാനുഭവം ഒരുക്കുന്നതിനായി കെഎസ്ആർടിസി പുതിയ വോൾവോ എ.സി. സെമി സ്ലീപ്പർ സർവീസ് ആരംഭിക്കുന്നത്. 16.08.2026 ഞായറാഴ്ച വൈകിട്ട് 05.30 ന് ബഹു ആലപ്പുഴ എംപി സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിക്കും.
ആലപ്പുഴ → ബംഗളൂരു സർവീസ് ആലപ്പുഴയിൽ നിന്ന് വൈകിട്ട് 5.30ന് പുറപ്പെട്ട് വൈറ്റില, തൃശൂർ (മണ്ണുത്തി ബൈപ്പാസ്), പാലക്കാട് (ചന്ദ്രനഗർ), കോയമ്പത്തൂർ (L&T ബൈപ്പാസ്), സേലം വഴി അടുത്ത ദിവസം രാവിലെ 5.55ന് ബംഗളൂരുവിൽ എത്തിച്ചേരും.
ബംഗളൂരുവിൽ നിന്ന് രാത്രി 8:00 മണിക്ക് പുറപ്പെടുന്ന സർവീസ് സേലം, കോയമ്പത്തൂർ (L&T ബൈപ്പാസ്), പാലക്കാട് (ചന്ദ്രനഗർ), തൃശൂർ (മണ്ണുത്തി ബൈപ്പാസ്), വൈറ്റില എന്നിവ വഴി രാവിലെ 8:00 മണിക്ക് ആലപ്പുഴയിൽ എത്തിച്ചേരും.
നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. യാത്രക്കാർക്ക് കൂടുതൽ സുഖപ്രദമായ യാത്ര ഉറപ്പാക്കുന്നതിനായി സെമി സ്ലീപ്പർ സീറ്റുകൾ, എയർ സസ്പെൻഷൻ, ടോയ്ലറ്റ് സൗകര്യം തുടങ്ങിയ സൗകര്യങ്ങൾ യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്.
യാത്രക്കാർക്ക് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. ടിക്കറ്റ് ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും www.onlineksrtcswift.com സന്ദർശിക്കാം.
യാത്രക്കാർക്ക് ലളിതമായും വേഗത്തിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് വാട്ട്സാപ്പ് ബുക്കിംഗ് സംവിധാനവും കെഎസ്ആർടിസി അടുത്തകാലത്തായി നടപ്പിലാക്കിയിട്ടുണ്ട്.
9447071021 എന്ന ഔദ്യോഗിക വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയച്ചാൽ പ്രത്യേക ആപ്പോ രജിസ്ട്രേഷനോ ഇല്ലാതെ തന്നെ ചാറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രാ മാർഗം, തീയതി, സർവീസ് തിരഞ്ഞെടുക്കൽ, സീറ്റ് തിരഞ്ഞെടുക്കൽ, സുരക്ഷിതമായ ഓൺലൈൻ പേയ്‌മെന്റ് എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ ബുക്കിംഗ് നടപടിക്രമവും വാട്സ്ആപ്പ് ചാറ്റിലൂടെ തന്നെ പൂർത്തിയാക്കാനാകും. ബുക്കിംഗ് പൂർത്തിയായാൽ ഇ-ടിക്കറ്റും പി.എൻ.ആർ. വിവരങ്ങളും അതേ ചാറ്റിൽ ലഭ്യമാകും.
സുരക്ഷിത യാത്ര… മികച്ച സുഖസൗകര്യങ്ങൾ…
ആലപ്പുഴ–ബംഗളൂരു യാത്ര ഇനി കെഎസ്ആർടിസി വോൾവോയിൽ.
#കേരളം #ആലപ്പുഴ #ബംഗളൂരു #കെഎസ്ആർടിസി #വോൾവോ #സുഖയാത്ര #സുരക്ഷിതയാത്ര