Snehakoodu Kottayam

  • Home
  • Snehakoodu Kottayam

Snehakoodu Kottayam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Snehakoodu Kottayam, Snehakoodu Abhayamandiram, Near Thrikovil Mahadeva Temple, Kollad, .

05/04/2026

ഗോബാക്ക്,,, ഗോ ബാക്ക്,,,സ്ട്രെഞ്ചേഴ്സ്,,,

ഈ മനോഹര ഈസ്റ്റർ ദിനത്തിൽ പ്രിയപ്പെട്ട മക്കളെ സന്തോഷിപ്പിക്കാനായി ചൈന ടൗൺ എന്ന സിനിമയിലെ മനോഹരമായ ഒരു രംഗവുമായി സ്നേഹത്തിൻ്റെ കൂട്ടിലെ അച്ഛനമ്മമാർ എത്തുകയാണ്,,
ഇഷ്ടമായാൽ ഇത്തിരി ഇഷ്ടവും, ഒത്തിരി കമൻ്റും, പിന്നൊരു ഷെയറും നല്കി പ്രോൽസാഹിപ്പിച്ചേക്കാൻ മറക്കരുതേ,,,

04/04/2026

എങ്ങനെയുള്ള ചെറുക്കനെയാണ് ജെമുവിനിഷ്ടം,,,
മെലിഞ്ഞവരെ എനിക്ക് പെരുത്തിഷ്ടമാ,,,
പ്രിയപ്പൈട്ടവരെ സന്തോഷിപ്പിക്കാനായി സ്നേഹത്തിൻ്റെ കൂട്ടിലെ രഘുവച്ഛനും,രമ്യയുമെത്തുന്നു,,,
പ്രോൽസാഹിപ്പിച്ചാലും,ആസ്വദിച്ചാലും,,

04/04/2026

57 വയസ്സുകാരനായ സ്നേഹത്തിൻ്റെ കൂട്ടിലെ അനിലച്ഛൻ്റെ transformation ഒന്ന് കണ്ടാലോ,,

26/03/2026

മേരി,,, കർത്താവിൻ്റെ അമ്മയുടെ പേരുമായി എൻ്റെ ജീവിതത്തിലോട്ട് കടന്ന് വന്നിട്ട് യൂദാസിൻ്റെ അമ്മയുടെ പരിപാടിയാ നീ എന്നോട് കാണിച്ചത്,,
പ്രിയപ്പെട്ടവരുടെ അഭ്യർത്ഥന പ്രകാരം ആട് സിനിമയിലെ മനോഹരമായ ഒരു രംഗവുമായി സ്നേഹത്തിൻ്റെ കൂട്ടിലെ പത്മനാഭൻ അച്ഛനും, ഷീലാമ്മയും പ്രിയപ്പെട്ടവരിലേയ്ക്ക്,,
പ്രോൽസാഹിപ്പിച്ചാലും,,, Jayasurya

13/03/2026

സ്നേഹത്തിന്റെ കൂട്ടിലെ കുഞ്ഞികൂനൻ വിമൽ കുമാറിൻ്റെ പെണ്ണ് കാണൽ ചടങ്ങ് കാണാത്തവർക്കായി,,,
ഇഷ്ടമായാൽ ഇത്തിരി സ്നേഹവും, ഒത്തിരി കമൻ്റും പിന്നൊരു ഷെയറും നൽകി പ്രോൽസാഹിപ്പിച്ചേക്കണേ,,

11/03/2026

#യശോദേ......
#മേലെ_പറമ്പിൽ_ആൺവീട് എന്ന മനോഹരമായ സിനിമയിലെ ഒരു ചിരി രംഗവുമായി കോട്ടയം സ്നേഹത്തിൻ്റെ കൂട്ടിലെ രഘുവച്ഛനും,സജിയച്ഛനും,കൊച്ചുറാണിയമ്മയും...
അരയോളം വെള്ളത്തിൽ മണിക്കൂറുകൾ സമയം എടുത്ത് അച്ഛനമ്മമാർ ചെയ്ത ഈ വീഡിയോ ഇഷ്ടമായാൽ ഇത്തിരി ലൈക്കും, ഒത്തിരി കമൻറും,പിന്നൊരു ഷെയറും, ഇതുപോലുള്ള വീഡിയോകൾ വീണ്ടും കണ്ട് ആസ്വദിക്കുവാൻ പേജ് ഒന്ന് ഫോളോ ചെയ്യാനും മറക്കരുതേ പ്രിയരേ,,

ഇത് സ്നേഹക്കൂട്ടിലെ നമ്പർ അല്ല. ദയവായി അമ്മയെ കുറിച് വിവരങ്ങൾ അറിയാവുന്നവർ മാത്രം ആ നമ്പറിലേക്ക് വിളിക്കുവാ.            ...
10/02/2026

ഇത് സ്നേഹക്കൂട്ടിലെ നമ്പർ അല്ല. ദയവായി അമ്മയെ കുറിച് വിവരങ്ങൾ അറിയാവുന്നവർ മാത്രം ആ നമ്പറിലേക്ക് വിളിക്കുവാ.
പ്രിയരേ നമ്മൾക്ക് കിട്ടിയ ഒരു വാർത്തയോട് അനുബന്ധിച്ചാണ് ഈ പോസ്റ്റ്‌ ഇടുന്നത്.
ദയവായി ഇതൊന്നു ശ്രദ്ധിക്കണേ.. 🙏
ഇത് കോട്ടയത്തും എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുമായി ഭിക്ഷാടനം നടത്തുന്ന ഒരമ്മയാണ്.
കോയമ്പത്തൂരിന് സമീപമുള്ള ഒരു ഗ്രാമത്തിൽ സാമാന്യം ഭേദപ്പെട്ട നിലയിൽ ഭർത്താവും കുഞ്ഞുങ്ങളുമടക്കം സന്തോഷത്തോടെ ജീവിക്കവേ ഭർത്താവ് രോഗബാധിതനായി മരിച്ചുപോയി.
പേരുകേട്ട പാചക കുടുംബത്തിലെ അംഗമായിരുന്നു ഈ അമ്മ. ഭർത്താവിന്റെ മരണശേഷം മക്കളെ വളർത്താനായി അവിടെ തന്നെയുള്ള പല ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിലും പാചക ജോലിക്കായി നിന്നിട്ടുണ്ട്. പെൺമക്കളെ വിവാഹം കഴിപ്പിച്ചു. ഭാരിച്ച കടബാധ്യത കാരണം കഠിനാധ്വാനം ചെയ്തു മുന്നേറവേയാണ് അമ്മയുടെ യൂട്രസിൽ ഒരു മുഴ വളരാൻ തുടങ്ങിയത്. ദൂരെ സ്ഥലങ്ങളിൽ ജീവിക്കുന്ന പെൺമക്കളോടോ കൂടെയുള്ള മോനോടോ അറിയിക്കാതെ കൊണ്ട് നടന്നു. 😪
മകന്റെ വിവാഹം കഴിഞ്ഞത്തോടെയാണ് അമ്മയുടെ കഷ്ടകാലവും ആരംഭിച്ചത്. മരുമകളുടെ ക്രൂരപീഡനം അമ്മയ്ക്ക് ആ വീട് വീട്ടിറങ്ങേണ്ടി വന്നു.. ചില മക്കൾ കുടുംബവും കുട്ടികളും ആയിക്കഴിഞ്ഞാൽ മാതാപിതാക്കളെ തള്ളി കളയുന്നത്.,. ക്രൂരമായി ഉപദ്രവിക്കുന്നത് ഒക്കെ നമ്മൾ കണ്ടിട്ടും കെട്ടിട്ടുമുണ്ട്.. 😪 അതേ അനുഭവമാണ് ഈ അമ്മയ്ക്കും.
കോട്ടയത്ത്‌ നിന്നും എറണാകുളത്തേക്കും - എറണാകുളത്തുനിന്നു കോട്ടയത്തേക്കും സ്ഥിരം യാത്ര ചെയ്യാറുള്ള ഈ അമ്മ ഒരു ദിവസം ലോക്കൽ ടിക്കറ്റും എടുത്തു ഞാൻ ഇരുന്ന സ്ലീപ്പർ കോച്ചിലേക്ക് കോട്ടയത്ത്‌ നിന്നും ട്രെയിൻ എടുക്കാറായപ്പോൾ ഓടി വന്നു കയറുകയായിരുന്നു., ❤️‍🩹 വേഷവിധാനവും കയ്യിലിരിക്കുന്ന ലോക്കൽ ടിക്കറ്റും കാരണവുമാകാം സീറ്റ് ഉണ്ടായിട്ടും ഇരിക്കാൻ തയ്യാറായില്ല. നിർബന്ധിച്ചു ആ പാവത്തിനെ ഞാൻ എന്റെ അടുക്കൽ ഇരുത്തി... ഇരുന്നെങ്കിലും എന്റെ മുഖത്തു പോലും നോക്കുന്നില്ല.. മറ്റുള്ളവരാകട്ടെ എന്നെ രൂക്ഷമായി നോക്കുന്നുമുണ്ട്. വെൽ ഗെറ്റപ്പിൽ ഇരിക്കുന്ന അവർക്ക് എന്നെ തല്ലി കൊല്ലാനുള്ള ദേഷ്യവുമുണ്ട്... ഞാൻ മൈൻഡ് ചെയ്തില്ല..
ഇടയ്ക്ക് എനിക്ക് ചെന്നൈയിൽ നിന്നും AIWC ചീഫ് കോർഡിനേറ്റർ Dr. ഉഷാ മാഡത്തിന്റെ ഒരു call വന്നു.. മാഡത്തിനോട് തമിഴ്ലാണ് സംസാരിച്ചത്.. Call കഴിഞ്ഞതും ഈ അമ്മ എന്നോട് ചോദിച്ചു.. "അമ്മാ.. നീങ്ക തമിഴാ.." അല്ലെന്നും.. എനിക്ക് തമിഴ് അറിയാമെന്നും ഞാൻ തമിഴിൽ മറുപടി കൊടുത്തു... ❤️‍🩹
അവിടെ തുടങ്ങി... അമ്മയുടെ ജീവിതകഥ പറച്ചിൽ... അസുഖ വിവരം പറഞ്ഞപ്പോഴാണ് അമ്മയുടെ വയറു ഞാൻ ശ്രദ്ധിച്ചത്... ഞെട്ടിപ്പോയി.... 🙏 പൂർണ്ണ ഗർഭിണിയെപ്പോലെ... വയറിന്റെ ഭാരവും പേറി..😪 ഈ ഭാരം ഒരു സർജറിയിലൂടെ ഇറക്കി വയ്ക്കാനുള്ള ക്യാഷ് സ്വരൂപിക്കാ നാണ് സ്വന്തം നാട് വിട്ട് ഇവിടെ വന്നു റോഡരുകിൽ കിടക്കുന്നത്.
ഞാൻ അമ്മയുടെ ഫോട്ടോ എടുത്തു എല്ലാ വിവരങ്ങളും ചേർത്ത് തമിഴ് നാട്ടിലെ ഒരു മിനിസ്റ്റർക്കും അദ്ദേഹത്തിന്റെ P A യ്ക്കും അയച്ചുകൊടുത്തു... ഓപ്പറേഷനും തുടർ ചികിത്സയ്ക്കും സഹായിക്കണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.. 100% ഒരു പോസിറ്റീവ് മറുപടി കിട്ടും എന്നുറപ്പുണ്ട്.🙏
എറണാകുളം ടൗണിൽ ഇറങ്ങി, ഒരു ചെറിയ തുക കയ്യിലും ഏൽപ്പിച്ച്‌, എന്റെ ഫോൺ നമ്പറും പേരും (തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ) എഴുതി കൊടുത്തിട്ട് 2 ദിവസം കഴിഞ്ഞു എന്നെ വിളിക്കണേ... എന്ന് പറഞ്ഞു പിരിഞ്ഞതാ.. ഇതുവരെ വിളിച്ചിട്ടില്ല. (അമ്മയുടെ കയ്യിൽ ഫോൺ ഇല്ല.. ഏതോ ലേഡിയുടെ ഫോണിൽ നിന്നും വിളിക്കും എന്നാണ് പറഞ്ഞത്)
ഞാൻ എറണാകുളം ടൗണിൽ എതുമ്പോഴെല്ലാം ഈ അമ്മയെ തിരയാറുണ്ട്. രണ്ടുമൂന്നു തവണ കോട്ടയം റെയിൽവേ സ്റ്റേഷൻ പരിസരത്തും അലഞ്ഞു നടന്നു... കണ്ടില്ല... 😪 ഈ അമ്മയെ ആരെങ്കിലും എവിടെയെങ്കിലും വച്ചു കണ്ടു മുട്ടിയാൽ ദയവായി അറിയിക്കാമോ.. 🙏 081295 08636 ഇതാണ് അവരെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ...

25/01/2026

എൻ്റെ ഭാരതം,,
എൻ്റെ അഭിമാനം,,
എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക്ക് ദിനാംശംസകൾ,,

സെക്യൂരിറ്റി ഉദ്യോഗസ്ഥൻ്റെ ധാർഷ്യവും, അസഭ്യം പറച്ചിലും ഹിൽ പാലസ് കാണാനുള്ള സ്നേഹക്കൂട്ടിലെ അച്ഛനമ്മമാരുടെ ആഗ്രഹം സാധിക്ക...
18/12/2025

സെക്യൂരിറ്റി ഉദ്യോഗസ്ഥൻ്റെ ധാർഷ്യവും, അസഭ്യം പറച്ചിലും ഹിൽ പാലസ് കാണാനുള്ള സ്നേഹക്കൂട്ടിലെ അച്ഛനമ്മമാരുടെ ആഗ്രഹം സാധിക്കാതെ മടങ്ങി,
കോട്ടയം സ്നേഹക്കൂട്ടിലെ അച്ഛനമ്മമാരുടെ ഇന്നലെ നടന്ന ഒരു ദിവസത്തെ ''സഫലമീ യാത്ര"യിൽ ആദ്യം പോയത് തൃപ്പൂണിത്തുറ ഹിൽ പാലസിലേയ്ക്കായിരുന്നു,
വീൽ ചെയറുകളിൽ യാത്ര ചെയ്യുന്ന അച്ഛനമ്മമാരും, സ്റ്റാഫുകളുമടക്കം 125 പേരായിരുന്നു ഹിൽ പാലസിലെത്തിയത്.
നടന്ന് കാണാൻ ഒരുപാട് ഉള്ളതിനാൽ നടക്കാൻ ബുദ്ധിമുട്ടുള്ള പകുതിയോളം പേർ വണ്ടിയിൽ തന്നെ ഇരിക്കാനും ബാക്കിയുള്ളവർക്കും, വാഹന പാർക്കിങ്ങിനും ടിക്കറ്റെടുത്ത് ഹിൽ പാലസ് കാണാനും തീരുമാനിച്ചതിൻ പ്രകാരം കാണാൻ പോകുന്നവർക്ക് ടിക്കറ്റെടുക്കുവാനായി ചെന്നപ്പോൾ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ പോലീസ് ഉദ്യോഗസ്ഥൻ വാഹനം അകത്ത് പാർക്ക് ചെയ്താൽ വണ്ടിയിൽ ഇരിക്കുന്ന മുഴുവൻ പേർക്കും ടിക്കറ്റ് എടുക്കണമെന്നത് നിയമമാണെന്നും എല്ലാവർക്കും ടിക്കറ്റ് എടുക്കാതെ അകത്തേയ്ക്ക് പോകാൻ സാധിക്കില്ലന്നും വാശി പിടിച്ചു,
സാർ വാഹനത്തിലുള്ളവരെല്ലാം അനാഥാലയത്തിൽ വന്നവരാണെന്നും, ആരുമില്ലാത്തവരാണെന്നും,ഒരുപാട് ബുദ്ധിമുട്ടിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും പറഞ്ഞപ്പോൾ " ഇതൊക്കെ കുറെ ഞാൻ കണ്ടിട്ടുണ്ട് എന്നതായിരുന്നു ധാർഷ്ട്യം നിറഞ്ഞ മറുപടി,
എത്രയൊക്കെ അപേക്ഷിച്ചിട്ടും അദ്ദേഹം സമ്മതിക്കുന്നില്ല എന്ന് മനസ്സിലായപ്പോൾ ഹിൽപാലസ് കാണണ്ട എന്ന് അച്ഛനമ്മാർ പറഞ്ഞതിനാൽ തിരികെ നടക്കുമ്പോൾ
'കുറെ മൈ(തമിഴിൽ തലമുടിയെ പറയുന്നത്) കൾ ഇറങ്ങിക്കൊള്ളും മനുഷ്യനെ മിനക്കെടുത്താൻ എന്ന് പറഞ്ഞത് കേട്ടതിനാൽ
പോലീസ് ഉദ്യോഗസ്ഥനോട് സാർ, കുറച്ച് മാന്യമായി സംസാരിക്കണം, ഇല്ലങ്കിൽ ഞാൻ പരാതിപ്പെടും എന്നറിയിച്ചപ്പോൾ നിങ്ങൾ എവിടെ എന്ത് കോ... എങ്കിലും ചെയ്തോ എനിക്കൊന്നുമില്ല എന്ന മറുപടിയാണ് ലഭിച്ചത്,
അദ്ദേഹത്തിൻ്റെ ഒട്ടും മനുഷ്യത്വമില്ലാത്തതും അസഭ്യം നിറഞ്ഞതുമായ സംസാരം കേട്ട ഞാനും,സ്റ്റാഫുകൾ ഉൾപ്പെടെ എല്ലാവരും പ്രതികരിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രതികരണത്തിന് ഒരു മാറ്റവും സംഭവിച്ചില്ല,
മനസാക്ഷി തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരാൾ കാരണം വളരെ ആഗ്രഹത്തോടെ വന്ന എൻ്റെ അച്ഛനമ്മമാരുടെ ബാക്കിയുള്ള യാത്ര മുടങ്ങരുത് എന്നതിനാൽ കൂടുതൽ പ്രശ്നങ്ങൾക്ക് പോകാതെ ഹിൽപാലസ് ഒഴിവാക്കി ഞങ്ങൾ യാത്ര തുടർന്നു,
ഏറെ ബഹുമാന്യനായ കേരളത്തിൻ്റെ അഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി അദ്ദേഹത്തോട് ഒരഭ്യർത്ഥന ഞങ്ങൾക്കുണ്ട്.
വയോ ക്ഷേമത്തിനായി ഒരോ ബജറ്റിലും കോടികൾ മാറ്റിവെയ്ക്കുന്ന നമ്മുടെ സംസ്ഥാനത്ത് വയോ സൗഹൃദ പ്രവർത്തനങ്ങൾ ഒരുപാട് നന്നായി നടക്കുന്ന നമ്മുടെ കൊച്ചു കേരളത്തിൽ
കുഞ്ഞുങ്ങൾ മുതൽ വ്യദ്ധരായ മനുഷ്യർവരെ എത്തുന്ന ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുവാൻ പോലീസ് ഉദ്യോഗസ്ഥരെ വിടുമ്പോൾ നിയമം പാലിക്കുന്നതിനൊപ്പം ഇത്തിരി ഹൃദയവിശാലതയോടെ പ്രവർത്തിക്കുവാൻ അൽപം മനസ്സാക്ഷിയുള്ളവരെ വിടുവാനും,ഒപ്പം അനാഥാലത്തിലെ തൻ്റെ മാതാപിതാക്കളുടെ പ്രായമുള്ള വ്യദ്ധരായ മാതാപിതാക്കളെ മുടിയോടുപമിച്ച ഇങ്ങനെയുള്ള ഉദ്യോഗസ്ഥരുടെ വീട്ടിൽ മാതാപിതാക്കന്മാർ എങ്ങനെ കഴിയുന്നു എന്നൊന്ന് അന്വേഷിക്കണമെന്നും അഭ്യർത്ഥിയ്ക്കുന്നു,
ഇനി നല്ല സംസ്കാരമുള്ള പോലീസ് ഉദ്യോഗസ്ഥനോടാണ്,
ഒരു അനാഥാലയത്തിൽ നിന്നെത്തിയ അച്ഛനമ്മാർക്ക് മുൻപിൽ നിയമം നടപ്പാക്കാൻ കാണിച്ച ചങ്ക് ഉറപ്പ് ഏതെങ്കിലും രാഷ്ട്രീയ നേതാക്കന്മാരോ, മന്ത്രിമാരോ, ഉയർന്ന ഉദ്യോഗസ്ഥരോ വരുമ്പോൾ കാണിക്കാൻ സാധിക്കുമോ?
പഞ്ചപുച്ഛമടക്കി നിൽക്കാനല്ലാതെ മറ്റൊന്നും ചെയ്യുകയില്ലന്ന് ഞങ്ങൾക്കറിയാം,
ഊതി പെരുപ്പിച്ച് വെച്ചിരിക്കുന്ന മസിലെല്ലാം ശോഷിക്കുകയും,യൂണിഫോം ഇട്ടിരിക്കുന്നതിൻ്റെ ഹുങ്കിൽ ശമ്പളം തരാൻ നികുതി തരുന്നവരെ കാണുമ്പോൾ അസഭ്യം പറയുന്ന നാവും തളരുന്ന ഒരു കാലം താങ്കൾക്കും ഉണ്ടാകും,
അന്ന് ഇന്നീ ശമ്പളം മേടിച്ച് പൊന്ന് പോലെ മക്കളെ വളർത്തിയ മക്കളോട് ഇതേ കൈയ്യിലിരുപ്പ് കാണിച്ചാൽ ഇതുപോലെയുള്ള സ്ഥലത്ത് താങ്കൾ എത്തുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പുണ്ട്,
ഇപ്പോഴും താങ്കളുടെ പേരും, ഫോട്ടോയും, താങ്കളുടെ സംസാരത്തിൻ്റെ വീഡിയോകളും ഒന്നും പരസ്യപ്പെടുത്താത്തതും, താങ്കൾക്കെതിരെ ഒരു പരാതി പോലും നല്കാത്തതും താങ്കൾ ഇട്ടിരിക്കുന്ന യൂണിഫോം കണ്ട് പേടിച്ചിട്ടൊന്നുമല്ല, ആരുടേയും, വയറ്റത്തടിക്കുവാൻ ആഗ്രഹമില്ലാഞ്ഞിട്ടും,
താങ്കളുടെ ഈ അഹങ്കാരവും,ധാർഷ്ട്യവും സഹിച്ചു കഴിയുന്ന മാതാപിക്കളെയും, ഭാര്യയേയും,മക്കളേയും ഓർത്ത് മാത്രമാണ്,
കണ്ണിലെ കൃഷ്ണമണി പോലെ ഞാൻ കൊണ്ടു നടക്കുന്ന എൻ്റെ അച്ഛനമ്മമാരെ വെറും മുടിയോടുപമിച്ച താങ്കളോട് സഹിക്കാൻ കഴിയാത്ത അമർഷമുണ്ടങ്കിലും ഈ പോസ്റ്റിൽ പോലും ഏറ്റവും മാന്യതയോടെ പ്രതികരിച്ചത് എൻ്റെ മാതാപിതാക്കളും,ഈ സമൂഹവും എന്നെ വളർത്തിയ സംസ്കാരം കൊണ്ട് മാത്രമാണ്,
മുന്നിൽ എത്തുന്ന എല്ലാവരും അങ്ങനെയാകുമെന്നും, യൂണിഫോം
എന്നും ശരീരത്തിൽ ഉണ്ടാകുമെന്നും കരുതുകയുമരുത് .

15/12/2025

കോട്ടയത്തെ സ്നേഹത്തിൻ്റെ കൂട്,💜
വിലപ്പെട്ട ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടെ വരണം,
ഒപ്പം മക്കളേയും കൂട്ടണം,
സ്നേഹക്കൂട്ടിലെ അച്ഛനമ്മമാർക്കൊപ്പം ഇത്തിരി നേരം ചിലവഴിക്കണം,
അവരുടെ മക്കളായി, കൊച്ചുമക്കളായി,
അവർക്കൊപ്പം ആടണം, പാടണം
ഒന്നും തരാൻ വേണ്ടിയല്ല,
എല്ലാവരാലും തോൽപ്പിക്കപ്പെട്ടിട്ടും, സന്തോഷത്തോടെ ജീവിക്കാൻ കഴിയുമെന്ന് മനസ്സിലാക്കുവാൻ,
ഏത് നിമിഷവും നമുക്കും ഇതുപോലെ അവസ്ഥ വരുമെന്നോർക്കുവാൻ,
അതിനെ എങ്ങനെ തരണം ചെയ്യണമെന്നറിയുവാൻ,
ഒരു കാര്യം ഞങ്ങൾ ഉറപ്പ് നല്കാം,
നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ദിവസമായിരിക്കുമത്,
ഒരിക്കൽ ഇവിടെ വന്നാൽ പീന്നീട് ഒരിക്കലെങ്കിലും വരണമെന്ന് ഉറപ്പായും നിങ്ങളാഗ്രഹിക്കും..,
ദൂരെ നിന്ന് കണ്ട് നെഗറ്റീവ് കമൻ്റ് ഇടുന്നവരോടും ഞങ്ങൾക്ക് പറയാനുള്ളതും ഇത് തന്നെയാണ്,,
സ്നേഹക്കൂട്ടിൽ വരിക,,
ഇത് ഞങ്ങളുടെ മാത്രം കുടുംബമല്ല,
നിങ്ങളുടേതും കൂടിയാണ്,
കാരണം
#നിങ്ങളില്ലായിരുന്നെങ്കിൽ_ഞങ്ങൾക്കിത്_സാധ്യമാകുമായിരുന്നില്ല,,
കോട്ടയം സ്നേഹത്തിൻ്റെ കൂട്ടിൽ വരാനും, അച്ഛനമ്മമാർക്കൊപ്പം സമയം ചിലവഴിക്കാനും യാതൊരു വിധ അപ്പോയ്മെൻറിൻ്റേയും ആവശ്യമില്ല,, കാരണം ഇത് ഞങ്ങളുടെ മാത്രം കുടുംബമല്ല. സ്നേഹക്കൂടിനെ കരുതുന്ന, അച്ഛനമ്മമാരെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരുടെ കൂടി കുടുംബമാണ്, അതിനാൽ രാവിലെ 8 മുതൽ
വൈകിട്ട് 7 വെരെ അച്ഛനമ്മാരോടൊപ്പം ചിലവഴിക്കുവാനുള്ള സമയം നിജപ്പെടുത്തിയിട്ടുണ്ട്,
സ്നേഹിക്കൂട്ടിലെ അച്ഛനമ്മമാരെ കാണാൻ എത്തിയ പ്രിയപെട്ടവരുടെ ഹൃദയം നിറഞ്ഞ വാക്കുകൾ

Address

Snehakoodu Abhayamandiram, Near Thrikovil Mahadeva Temple, Kollad

686001

Alerts

Be the first to know and let us send you an email when Snehakoodu Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Snehakoodu Kottayam:

  • Want your organization to be the top-listed Government Service?

Share