BJYM Keralam

BJYM Keralam Official page of Bharatiya Janata Yuva Morcha, Kerala state committee. Bharatiya Janata Yuva Morcha (BJYM) is one of the largest yuva political organization.

BJYM provides the platform to young talented youth to serve the Nation, to flourish our Indian values, culture and to evolve our democracy. Bharatiya Janata Yuva Morcha is constantly working and endeavours to encourage the youth participation in social service oriented polity and is providing more and more opportunity at grass level to make constructive contribution in political arena.

കേരളത്തിലെ യുവാക്കൾ വഞ്ചിക്കപ്പെടുമ്പോഴും PSC അഴിമതി കേന്ദ്രമായി മാറുമ്പോഴും പ്രതികരണശേഷി നഷ്ടപ്പെട്ട് തലകുനിച്ചു നിൽക്ക...
03/08/2026

കേരളത്തിലെ യുവാക്കൾ വഞ്ചിക്കപ്പെടുമ്പോഴും PSC അഴിമതി കേന്ദ്രമായി മാറുമ്പോഴും പ്രതികരണശേഷി നഷ്ടപ്പെട്ട് തലകുനിച്ചു നിൽക്കുകയാണ് DYFI-യും യൂത്ത് കോൺഗ്രസും. മുൻപ് പിണറായി സർവീസ് കമ്മീഷൻ ആയിരുന്നത് ഇപ്പോൾ 'പിണറായി-സതീശൻ കമ്മീഷൻ' ആയി മാറിയിരിക്കുന്നു.

തങ്ങളുടെ പ്രിയപ്പെട്ടവർക്ക് പിൻവാതിൽ നിയമനങ്ങളുടെ ലാഭം കിട്ടിയതുകൊണ്ടാണ് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും യുവജന സംഘടനകൾ കൺമുന്നിൽ നടക്കുന്ന ഈ കൊള്ള കണ്ടില്ലെന്ന് നടിക്കുന്നത്.

യുവജനങ്ങളെ വഞ്ചിച്ച ഇവർക്ക് സമരരംഗത്ത് നിൽക്കാൻ ഒരു ധാർമ്മികാവകാശവുമില്ല.

ഇടതുവലത് മുന്നണികൾ പെരുവഴിയിലാക്കിയ PSC റാങ്ക് ഹോൾഡേഴ്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവമോർച്ച സെക്രട്ടറിയേറ്റിലേക്ക് മാ...
02/08/2026

ഇടതുവലത് മുന്നണികൾ പെരുവഴിയിലാക്കിയ PSC റാങ്ക് ഹോൾഡേഴ്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവമോർച്ച സെക്രട്ടറിയേറ്റിലേക്ക് മാർച്ച് ചെയ്യുന്നു.

ഭാരതത്തിന്റെ ആത്മവീര്യം, ദേശീയ സുരക്ഷയുടെ ഉരുക്കുമനുഷ്യൻ 🇮🇳ലോകമാന്യ തിലക് ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ രാജ്യത്തിന്റെ പ്ര...
01/08/2026

ഭാരതത്തിന്റെ ആത്മവീര്യം, ദേശീയ സുരക്ഷയുടെ ഉരുക്കുമനുഷ്യൻ 🇮🇳

ലോകമാന്യ തിലക് ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ രാജ്യത്തിന്റെ പ്രിയപ്പെട്ട സുരക്ഷാ ഉപദേഷ്ടാവ്, കിർത്തിചക്ര ശ്രീ അജിത് ഡോവൽജിക്ക് അഭിനന്ദനങ്ങൾ

കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജിയിൽ നിന്നാണ് അദ്ദേഹം ഈ ആദരം ഏറ്റുവാങ്ങിയത്. പതിറ്റാണ്ടുകളായി മാതൃഭൂമിയുടെ സുരക്ഷയ്ക്കായി ജീവിതം സമർപ്പിച്ച ഡോവൽജി ഓരോ ഭാരതീയനും പ്രചോദനമാണ്.

കേരള പി എസ് സിയിൽ വ്യാപകമായി നടക്കുന്ന ക്രമക്കേടുകൾക്കെതിരെ ഭാരതിയ ജനതാ യുവമോർച്ച ആലപ്പുഴയിൽ പ്രതിഷേധ പ്രകടനം നടത്തി. ബി...
01/08/2026

കേരള പി എസ് സിയിൽ വ്യാപകമായി നടക്കുന്ന ക്രമക്കേടുകൾക്കെതിരെ ഭാരതിയ ജനതാ യുവമോർച്ച ആലപ്പുഴയിൽ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ്‌ വിമൽ രവീന്ദ്രൻ പ്രകടനം ഉദ്ഘാടനം ചെയ്തു.

01/08/2026

PSC അട്ടിമറിയിൽ സർക്കാർ മറുപടി നൽകിയേ മതിയാകൂ.... ,💔

31/07/2026

പി എസ്‌സി റാങ്ക് ഹോൾഡേഴ്സിനെ വഞ്ചിക്കുന്ന വി ഡി സതീശൻ സർക്കാറിനെതിരെ യുവമോർച്ച നെന്മാറയിൽ നൈറ്റ് മാർച്ച്‌ നടത്തി. യുവമോർച്ച പാലക്കാട് ഈസ്റ്റ് ജില്ല അദ്ധ്യക്ഷൻ അമൃതാനന്ദബാബു ഉദ്ഘാടനം ചെയ്തു

യുവമോർച്ച നെന്മാറ മണ്ഡലം പ്രസിഡന്റ് പി സുനിൽ കുമാർ, ബിജെപി നെന്മാറ മണ്ഡലം അധ്യക്ഷൻ എൽ നിർമൽ കുമാർ, യുവമോർച്ച മണ്ഡലം ഭാരവാഹികളായ ഗോപൻ, സന്തോഷ്‌, ലിനീഷ്, രോഹിത്, രാജേഷ്, മനു എന്നിവർ പങ്കെടുത്തു

31/07/2026

Abuses never solve anything.

Let’s guide the misguided.

Let’s work together.

Let’s work for Bharat.
Narendra Modi

രാപ്പകലില്ലാതെ കഷ്ടപ്പെട്ട് പഠിച്ച് PSC റാങ്ക് ലിസ്റ്റിൽ ഒന്നാമതും രണ്ടാമതും എത്തിയിട്ടും ജോലി കിട്ടാതെ നമ്മുടെ ഉദ്യോഗാർ...
31/07/2026

രാപ്പകലില്ലാതെ കഷ്ടപ്പെട്ട് പഠിച്ച് PSC റാങ്ക് ലിസ്റ്റിൽ ഒന്നാമതും രണ്ടാമതും എത്തിയിട്ടും ജോലി കിട്ടാതെ നമ്മുടെ ഉദ്യോഗാർത്ഥികൾ തെരുവിൽ സമരം ചെയ്യേണ്ടി വരുന്നു. എന്നാൽ, നിലവിലുള്ള ഒഴിവുകൾ ബോധപൂർവ്വം റിപ്പോർട്ട് ചെയ്യാതെ തങ്ങൾക്ക് വേണ്ടപ്പെട്ട പാർട്ടി അനുഭാവികളായ താൽക്കാലികക്കാരെ വർഷങ്ങളോളം സർവീസിൽ തുടരാൻ അനുവദിക്കുകയാണ് സർക്കാർ.

സ്വജനപക്ഷപാതവും അഴിമതിയും കാണിക്കാൻ വേണ്ടി മാത്രമാണ് ഈ അനീതി തുടരുന്നത്. ഒഴിവുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ ഉദ്യോഗാർത്ഥികൾ വിവരാവകാശ നിയമപ്രകാരം ഓഫീസ് കയറിയിറങ്ങേണ്ട ദയനീയ അവസ്ഥയിലാണ് ഇന്ന് കേരളം.

റാങ്ക് ഹോൾഡർമാരടക്കം ഉദ്യോഗാർഥികളുടെ ജീവിതം വച്ച് പന്താടുന്ന ഈ അഴിമതി ഭരണത്തിനെതിരെ യുവമോർച്ച പോരാട്ടം തുടരും. ആഗസ്റ്റ് 5, 6, 7 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ കളക്ടറേറ്റുകളിലേക്കും യുവമോർച്ചയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉണ്ടാകും.

അഴിമതിയുടെ ആസ്ഥാനമായി മാറിയ PSC-യെ ശുദ്ധീകരിക്കുക. കളക്ടറേറ്റുകളിലേക്ക് യുവമോർച്ച പ്രതിഷേധം PSC ചെയർമാനെ നിയമിക്കാൻ കൃത്...
31/07/2026

അഴിമതിയുടെ ആസ്ഥാനമായി മാറിയ PSC-യെ ശുദ്ധീകരിക്കുക. കളക്ടറേറ്റുകളിലേക്ക് യുവമോർച്ച പ്രതിഷേധം

PSC ചെയർമാനെ നിയമിക്കാൻ കൃത്യമായ ചട്ടക്കൂട് ഉണ്ടാക്കുക, താൽക്കാലിക നിയമനങ്ങൾ അവസാനിപ്പിക്കുക, ചോദ്യപേപ്പർ ചോർച്ചയും അഴിമതിയും കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച പ്രതിഷേധം.

ആഗസ്റ്റ് 5, 6, 7 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ കളക്ടറേറ്റുകളിലേക്കും യുവമോർച്ചയുടെ നേതൃത്വത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു.

നാളെയുടെ ഭാവി സംരക്ഷിക്കാൻ, വഞ്ചിക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി എല്ലാ യുവജനങ്ങളും ഈ പോരാട്ടത്തിൽ അണിചേരുക.

ഒന്നര ലക്ഷം ഉദ്യോഗാർത്ഥികളുടെ ഭാവി തകർത്ത പേപ്പർ ചോർച്ച; മറുപടി പറയാതെ ഒളിച്ചോടുന്ന മുഖ്യമന്ത്രി രാജിവെക്കുക.ആലപ്പുഴയിൽ ...
31/07/2026

ഒന്നര ലക്ഷം ഉദ്യോഗാർത്ഥികളുടെ ഭാവി തകർത്ത പേപ്പർ ചോർച്ച; മറുപടി പറയാതെ ഒളിച്ചോടുന്ന മുഖ്യമന്ത്രി രാജിവെക്കുക.

ആലപ്പുഴയിൽ നടന്ന PSC പരീക്ഷാ പേപ്പർ ചോർച്ച കേവലം ഒരു പിഴവല്ല, ആസൂത്രിതമായി നടത്തിയ വൻ അഴിമതിയാണ്. ഉച്ചയ്ക്ക് നടക്കേണ്ട പരീക്ഷയുടെ പേപ്പർ രാവിലെ തന്നെ കേന്ദ്രങ്ങളിലെത്തിച്ച് പൊട്ടിച്ചെടുത്ത് ചോർത്തി നൽകിയിട്ടും മുഖ്യമന്ത്രിക്ക് ഒരക്ഷരം മിണ്ടാനില്ല

പഠിച്ച് പരീക്ഷ എഴുതിയ ഒന്നര ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ ഭാവിയാണ് ഒറ്റരാത്രികൊണ്ട് ഇരുളടഞ്ഞത്. ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രി ഉടൻ രാജിവെക്കണം. ഓഗസ്റ്റ് 5, 6, 7 തീയതികളിൽ കളക്ടറേറ്റുകളിലേക്ക് ശക്തമായ പ്രക്ഷോഭവുമായി യുവമോർച്ച തെരുവിലിറങ്ങും.

Address

Bjp Kerala State Office Aristo Junction
Trivandrum City
695010

Alerts

Be the first to know and let us send you an email when BJYM Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJYM Keralam:

Shortcuts

Share