21/08/2026
സി.പി.ഐ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സ്മരിച്ചു കൊണ്ട് കാനം രാജേന്ദ്രന്‍ സ്മാരക സമിതി തയ്യാറാക്കിയ കാനം കനലോര്‍മ്മ സി പി. ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.
ഡി രാജ , ബിനോയ് വിശ്വം, മുഖ്യമന്ത്രി വി.ഡി സതീശന്‍ , പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, എ. കെ. ആന്റണി, ഗോവിന്ദന്‍ മാസ്റ്റര്‍, രമേശ് ചെന്നിത്തല, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. പ്രകാശ് ബാബു , പന്ന്യന്‍ രവീന്ദ്രന്‍, കെ ഇ ഇസ്മയില്‍, വിനയന്‍ , സച്ചിദാനന്ദന്‍ തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖര്‍ എഴുതിയ ലേഖനങ്ങളും കാനത്തിന്റെ പൊതു രംഗത്തെ ഇടപെടലുകളുടെ സചിത്ര വിവരണങ്ങളും സ്മരണികയിലുണ്ട്.
ജി. ആര്‍. അനില്‍ എഡിറ്ററും ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ കണ്‍വീനറുമായി തയ്യാറാക്കിയ സുവനീറില്‍ 280 പേജുണ്ട്. കളര്‍ ട്രാക്കാണ് ഡിസൈന്‍ ചെയ്തത്. പ്രകാശന ചടങ്ങില്‍ കാനം രാജേന്ദ്രന്റെ സഹധര്‍മ്മിണിയും കുടുംബാംഗങ്ങളും സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു.