Cpim Kannur Town west Local Committee

Cpim Kannur Town west Local Committee സി പി ഐ - എം കണ്ണൂർ ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി

05/09/2026

അരങ്ങിൽ പൊട്ടിപ്പാളീസായ പെങ്ങളൂട്ടിയുടെ നാടകത്തിന്റെ ഒർജിനൽ..
അങ്ങോട്ട് കേറി പിടിച്ചിട്ട് വിടടാ കയ്യീന്ന്.. എന്ന്.. 🤣

05/09/2026
01/09/2026

കേരള സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിക്കാനെത്തിയ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമാണ്.

ഒരു പ്രകോപനവും കൂടാതെയാണ് വിദ്യാർത്ഥികളെ പോലീസ് അതിക്രൂരമായി നേരിട്ടത്. പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. വിദ്യാർത്ഥിനിയുടെ കണ്ണിൽ പോലും പോലീസ് ലാത്തികൊണ്ട് അടിച്ചെന്നത് ഞെട്ടിപ്പിക്കുന്നതാണ്. വനിതാ പോലീസുകാരുടെ സാന്നിധ്യം പോലുമില്ലാതെയാണ് പെൺകുട്ടികളെ ഉൾപ്പെടെ പോലീസ് ക്രൂരമായി മർദ്ദിച്ചത്.

ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശമാണ് വിദ്യാർത്ഥികൾ വിനിയോഗിച്ചത്. അവരുടെ പ്രതിഷേധത്തെ നേരിടേണ്ടത് ചർച്ചയിലൂടെയും ജനാധിപത്യപരമായ മാർഗങ്ങളിലൂടെയുമാണ്. അതിനു പകരം ലാത്തിയും ബലപ്രയോഗവും ഉപയോഗിച്ച് പ്രതിഷേധത്തെ അടിച്ചമർത്താനുള്ള സർക്കാർ ശ്രമം അംഗീകരിക്കാനാവില്ല.

എതിർശബ്ദങ്ങളെ മർദ്ദിച്ചൊതുക്കുക എന്നതാണ് യു.ഡി.എഫ് സർക്കാരിന്റെ സമീപനമെങ്കിൽ അതിനെ ശക്തമായി ചെറുക്കും. സർക്കാരിന്റെ സംഘപരിവാർ വിധേയത്വത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ് ഈ പോലീസ് അതിക്രമത്തിന് പിന്നിൽ.

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം.

വിദ്യാർത്ഥികളെ തല്ലിയൊതുക്കി ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കാമെന്ന് ഒരു സർക്കാരും കരുതേണ്ടതില്ല. കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിന്റെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാ ജനാധിപത്യ ശക്തികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.

സംഘപരിവാറിനെതിരെ സമരം ചെയ്തതിൻ്റെ പേരിൽ കോൺഗ്രസ് ഭരിക്കുന്ന കേരളത്തിൽ, തെരുവിൽ പെൺകുട്ടികളുടെ രക്തം വീഴുന്ന കാഴ്ച എങ്ങനെ...
01/09/2026

സംഘപരിവാറിനെതിരെ സമരം ചെയ്തതിൻ്റെ പേരിൽ കോൺഗ്രസ് ഭരിക്കുന്ന കേരളത്തിൽ, തെരുവിൽ പെൺകുട്ടികളുടെ രക്തം വീഴുന്ന കാഴ്ച എങ്ങനെയാണ് കോൺഗ്രസ്സേ നിങ്ങൾക്ക് ന്യായീകരിക്കാൻ സാധിക്കുന്നത്?

സംഘപരിവാർ അജണ്ട ഒരു മടിയും കൂടാതെ നടപ്പിലാക്കുകയും നിശബ്ദമായി അതിൽ പങ്കാളിയാവുകയും ഇപ്പൊ ഇതാ അതിനെതിരെ പ്രതികരിക്കുന്നവിദ്യാർത്ഥികളെ പോലും ക്രൂരമായി തല്ലി ചതയ്ക്കുന്ന ഒരു കോൺഗ്രസ് ഗവൺമെന്റിനെയും കേരളം കാണുന്നു.

മതനിരപേക്ഷ കേരളം യു.ഡി.എഫിനോട് ഇതിന് കണക്കു ചോദിക്കും!

28/08/2026

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ! കാറിൽ നിന്നിറങ്ങി ക്ഷുഭിതനായി VD സതീശൻ

Address

MA Road 1st Cross
Kannur
670001

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 5pm

Telephone

+918129292319

Website

Alerts

Be the first to know and let us send you an email when Cpim Kannur Town west Local Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Cpim Kannur Town west Local Committee:

Shortcuts

Share